സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

പ്രതീക്ഷയേകി സര്‍ദാര്‍ 2, ആകാംക്ഷയുണർത്തി പുത്തൻ അപ്‍ഡേറ്റ്

സമീപകാലത്ത് മിനിമം ഗ്യാരണ്ടിയുള്ള തമിഴ് താരമാണ് കാര്‍ത്തി. വമ്പൻ തമിഴ് പ്രൊജക്റ്റുകള്‍ പരാജയപ്പെടുമ്പോള്‍ കാര്‍ത്തിയുടെ സിനിമ പ്രേക്ഷകര്‍ പ്രതീക്ഷ വയ്‍ക്കുന്നതായിരിക്കുകയാണ്. കാര്‍ത്തി നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സര്‍ദാര്‍ 2. ചിത്രത്തിനെക്കുറിച്ച് പുറത്ത് വരുന്ന ഏറ്റവും പുതിയ അപ്ഡേറ്റിൽ പടത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി എന്നാണ്. നേരത്തെ സര്‍ദാറിനെ വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുമായി വീഡിയോ പങ്കുവെച്ചിരുന്നു നടൻ കാര്‍ത്തി. സര്‍ദാര്‍ രണ്ടില്‍ നായകൻ കാര്‍ത്തിക്കൊപ്പം ആരൊക്കെ ഉണ്ടാകുമെന്ന് വ്യക്തമല്ല. എന്തായാലും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ദാര്‍ […]
Read more

കാട്ടാളനിൽ പാൻ ഇന്ത്യൻ താരങ്ങൾ വിസ്മയിപ്പിക്കാൻ സുനിലും കബീർ ദുഹാൻ സിങും

കൊച്ചി: പോള്‍ ജോർജിന്റെ സംവിധാനത്തിൽ ഷരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രമായ ‘കാട്ടാളനി’ൽ പാൻ ഇന്ത്യൻ താരങ്ങളായ സുനിലും കബീർ ദുഹാൻ സിങും അഭിനയിക്കുന്നു. ‘പെപ്പെ’ യാണ് ചിത്രത്തിൽ നായകനായർത്തുന്നത്. ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ “ആന്‍റണി വർഗ്ഗീസ്” എന്ന പേരിൽ തന്നെയാണ് എത്തുന്നത്. പുഷ്പ, ജയിലർ, അല വൈകുണ്ഡപുരമുലൂ, മാവീരൻ, മാർക്ക് ആന്‍റണി, മഗധീര തുടങ്ങി ഒട്ടേറെ തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനാണ് സുനിൽ ആദ്യമായാണ് കാട്ടാളനിലൂടെ മലയാള സിനിമയിലേക്കെത്തുന്നത്. അതേസമയം കബീർ ദുഹാൻ സിംഗ് […]
Read more

അടുത്ത റീ റിലീസ് രാവണപ്രഭുവോ?

കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി സിനിമാ മേഖലയിൽ കണ്ടുവരുന്നൊരു ട്രെൻഡാണ് ഈ റീ റിലീസ്. മുൻകാല സിനിമകളെ വീണ്ടും തിയറ്ററുകളിൽ എത്തിക്കുന്ന ഈ ട്രെൻഡിങ്. ഒരുകാലത്ത് വൻ പ്രശംസ പിടിച്ചു പറ്റിയിട്ടും പരാജയപ്പട്ട സിനിമകളും വിജയിച്ച ചിത്രങ്ങളുമൊക്കെ ഇത്തരത്തിൽ വീണ്ടും തിയറ്ററുകളിൽ എത്തും. മലയാളത്തിലും ഒരുപിടി സിനിമകൾ ഇതിനകം റി റിലീസ് ചെയ്തു കഴിഞ്ഞു. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലെ ചിത്രമാണ് ഛോട്ടാ മുംബൈ. കളക്ഷനിൽ അടക്കം വൻ നേട്ടം കൊയ്ത് ഛോട്ടാ മുംബൈ തിയറ്ററുകളിൽ തുടരുകയാണ്. ഈ […]
Read more

വീണ്ടും ആസിഫ് അലിയുടെ സൈലന്റ് ഹിറ്റ് : ആഭ്യന്തര കുറ്റവാളിക്ക് രണ്ടാം ദിനവും ഹൗസ്ഫുള്‍ ഷോകള്‍

മലയാളത്തിന്റെ പ്രിയ താരം ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നോട്ടു കുതിക്കുകയാണ്. രണ്ടാം ദിനം കേരളത്തിലും വിദേശരാജ്യങ്ങളിലും മികച്ച ടിക്കറ്റ് ബുക്കിങ് ആണ് ചിത്രം നേടിയത്. കേരളത്തില്‍ ഹൗസ്ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ക്ക് അപ്പുറം പ്രേക്ഷകരുടെ അഭ്യര്‍ത്ഥന പ്രകാരം പെരുന്നാള്‍ ദിനമായ ഇന്നലെ അഡിഷണല്‍ ലേറ്റ് നൈറ്റ് ഷോകള്‍ നടക്കുകയും ആ ഷോകളും ഹൗസ്ഫുള്‍ ആയി മാറുന്ന കാഴ്ചയാണ് കണ്ടത്. കിഷ്‌കിന്ദാകാണ്ഡം, രേഖാ ചിത്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു ആസിഫ് […]
Read more

അഹാനയെ പുകഴ്ത്തി സോഷ്യൽ മീഡിയ

കഴിഞ്ഞ ദിവസം നടൻ കൃഷ്ണ കുമാറിനും മകൾ ദിയയ്ക്കും എതിരെ കേസെടുത്തത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ദിയയുടെ കടയിൽ ജോലി ചെയ്തിരുന്ന മൂന്ന് യുവതികളാണ് പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപെടുത്തി എന്നായിരുന്നു പരാതി. എന്നാൽ ഇതിന് മുൻപ് തന്നെ മൂവരും തന്റെ കടയിൽ നിന്നും 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദിയ പരാതി നൽകിയിരുന്നു. സംഭവം വലിയ ചർച്ചയായതിന് പിന്നാലെ യുവതികളുമായി സംസാരിക്കുന്ന കൃഷ്ണ കുമാറിന്റെയും കുടുംബത്തിന്‍റെയും വീഡിയോ അവർ തന്നെ പുറത്തുവിടുകയും ചെയ്തു. […]
Read more

ടൂറിസ്റ്റ് ഫാമിലിയെ പ്രശംസിച്ച് കന്നഡ സൂപ്പര്‍താരം കിച്ച സുദീപ്

സമീപകാലത്തായി മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയ ചിത്രമായിരുന്നു ടൂറിസ്റ്റ് ഫാമിലി. ശശികുമാര്‍, സിമ്രാന്‍ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് കന്നഡ സൂപ്പര്‍താരം കിച്ച സുദീപ്. അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും മികച്ച ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി എന്നാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. കിച്ചസുദീപിന്റെ വാക്കുകൾ ഇങ്ങനെ ; ‘സമീപകാലത്തെ ഏറ്റവും മികച്ച എഴുത്തും സംവിധാനവും. തീര്‍ച്ചയായും ഒരു നാഴികക്കല്ല് തന്നെയാണ്. എന്നെ ഈ ചിത്രം മുഴുവന്‍ സമയവും സീറ്റില്‍ […]
Read more

ലാലേട്ടന്റെ ഹിറ്റ് പടങ്ങൾ ഇവിടെ കളിക്കാൻ പറ്റിയിട്ടുണ്ട്; കവിത തിയേറ്റർ ഉടമ

ഒരിടവേളക്ക് ശേഷം മോഹൻലാലിന് ഹിറ്റുകൾ സമ്മാനിച്ച വർഷമായിരുന്നു 2025. ഇതുവരെ റിലീസ് ചെയ്ത രണ്ട് സിനിമകളും ബ്ലോക് ബസ്റ്റർ ഹിറ്റുകളാകുക മാത്രമല്ല ഇൻസ്ട്രി ഹിറ്റായും മാറി. എമ്പുരാൻ ആയിരുന്നു മോഹൻലാലിന് ഈ വർഷം ആദ്യ ​ഹിറ്റ് സമ്മാനിച്ചത്. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായി എത്തിയ എമ്പുരാൻ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയും ഇന്റസ്ട്രി ഹിറ്റായി മാറുകയും ചെയ്തു. കേരളത്തിൽ മാത്രം 100 കോടി എന്ന നേട്ടം സ്വന്തമാക്കി തുടരും പിന്നാലെ വന്നു. സാധാരണക്കാരനായ ടാക്സി ഡ്രൈവർ ഷൺമുഖനായിട്ടായിരുന്നു മോഹൻലാൽ ഈ […]
Read more

ഞാൻ വിവാഹം കഴിക്കാത്തതിൽ ആർക്കാ കുഴപ്പം?: മായാ വിശ്വനാഥ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി മായാ വിശ്വനാഥ് . നിരവധി ടിവി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച താരത്തിനെതിരെ നിലവിൽ വലിയ സെെബർ ആക്രമണമാണ് നടക്കുന്നത്. ഇപ്പോഴിതാ തനിക്കെതിരെ വരുന്ന വ്യാജവാർത്തകൾക്കും വാർത്ത നൽകുന്നവർക്കുമെതിരെ രൂക്ഷ വിമർശനവുമായി നടി എത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മായയുടെ പ്രതികരണം. ഇപ്പോഴും വിവാഹിതയാവാത്ത നടിയുടെ ചിത്രം വെച്ച് ‘വിവാഹം കഴിച്ചിട്ട് എന്തു കിട്ടാനാണ്’ എന്ന തരത്തിൽ തലക്കെട്ടു നൽകി വാർത്തകൾ നൽകുന്നവർക്കെതിരെയാണ് താരം രംഗത്തു വന്നിരിക്കുന്നത്. ഞാൻ പറയാത്ത ഒരു സ്റ്റേറ്റ്മെന്റ് […]
Read more

‘ചത്ത പച്ച’; ശങ്കര്‍, എഹ്സാന്‍, ലോയ് മലയാളത്തിലേക്ക്

റെസ്‌ലിങിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്‌ലിങ് ആക്‌ഷൻ കോമഡി എന്റർടെയ്നർ ആണ് ചത്ത പച്ച: റിങ് ഓഫ് റൗഡീസ്. മോഹൻലാലിന്റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹൻലാൽ എന്നിവർക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിൽ റോഷൻ മാത്യു, മാർക്കോ എന്ന സിനിമയിൽ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാൻ ഷൗക്കത്, വിശാഖ് നായർ, […]
Read more

തിയേറ്റർ പൂരപ്പറമ്പാക്കി തലയും പിള്ളേരും; ടിക്കറ്റ് വില്‍പനയില്‍ വൻ കുതിപ്പ്

മോഹൻലാൽ അഭിനയിച്ച് എക്കാലത്തെയും സൂപ്പർ ഹിറ്റാക്കിയ ചിത്രങ്ങളിൽ ഒന്നാണ് അൻവർ റഷീദ് സംവിധാനത്തിൽ പിറന്ന ഛോട്ടാ മുംബൈ എക്കാലത്തെയും ഹിറ്റ് ചിത്രം എന്നതിലുപരി മലയാള സിനിമയിലെ പല ക്ലിഷേ സീനുകളും പൊളിച്ചെഴുതിയ ഒരു ചിത്രം കൂടിയാണ് ഇത് . ഇപ്പോഴിതാ ചിത്രം ഒരിക്കൽ കൂടി തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. 4K ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യയുമായി വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം തീയേറ്ററുകളിൽ കുതിക്കുകയാണ്. ഓപ്പണിംഗില്‍ മലയാളം റീ റിലീസുകളില്‍ മോഹൻലാലിന്റെ തന്നെ സ്‍ഫടികത്തിന്റെയും മണിച്ചിത്രത്താഴിന്റെയും പിന്നിലാണ് ഛോട്ടാ മുംബൈയുടെ ഇടം. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.