Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ജോര്‍ജ്ജുകുട്ടിയുടെ വിളയാട്ടം തുടരുന്നു

കൊച്ചി: നിലവിലുള്ള പല ബോക്സ് ഓഫീസ് റെക്കോർഡുകളും തിരുത്തിക്കുറിച്ച് മുന്നേറുന്ന മോഹൻലാൽ-ജീത്തു ചിത്രം ദൃശ്യം 3 ഇപ്പോൾ ടിക്കറ്റ് വിൽപ്പനയിൽ ഒരു പുതിയ ഓൾ ടൈം റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ, റിലീസിന്റെ മൂന്നാം ദിനത്തിൽ മാത്രം 3.62 ലക്ഷം ടിക്കറ്റുകളാണ് ദൃശ്യം 3 വിറ്റഴിച്ചത്. ബുക്ക് മൈ ഷോ പ്രതിദിന ട്രാക്കിംഗ് ആരംഭിച്ചതിന് ശേഷം ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന മൂന്നാം ദിന […]
Read more

തുടരും, എമ്പുരാന്‍ റെക്കോര്‍ഡുകള്‍ വീണു; കുതിപ്പുമായി ദൃശ്യം 3

തിരുവനന്തപുരം: മോളിവുഡ് ബോക്സ് ഓഫീസിൽ വീണ്ടും മോഹൻലാലിന്റെ തേരോട്ടം. ഇന്നലെ റിലീസ് ചെയ്ത ‘ദൃശ്യം 3’ റിലീസ് ദിനത്തിൽ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിലൂടെ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെടുന്ന മലയാള ചിത്രം എന്ന റെക്കോഡാണ് സ്വന്തമാക്കിയിരിക്കുന്നത്. മോഹൻലാലിന്റെ തന്നെ ‘തുടരും’, ‘എമ്പുരാൻ’ എന്നീ ചിത്രങ്ങളുടെ റെക്കോഡുകളാണ് ദൃശ്യം 3 തിരുത്തിയത്. റിലീസ് ദിനത്തിൽ 4.19 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച ‘തുടരും’ എന്ന ചിത്രത്തിന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോഡ്. എന്നാൽ ഇന്നലെ […]
Read more

സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ് മധുപാല്‍; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കുറിപ്പ്

തിരുവനന്തപുരം: കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവെച്ച് മധുപാൽ. സംസ്ഥാനത്ത് ഭരണതലത്തിൽ ഉണ്ടായ മാറ്റത്തെ തുടർന്നാണ് രാജി. കഴിഞ്ഞ 4 വർഷ കാലയളവിൽ സാംസ്കാരിക ക്ഷേമനിധി ബോർഡിനെ കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതായി അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു. ക്ഷേമനിധി ബോർഡിൽ നിന്നുള്ള ധനസഹായം ഉയർത്താനായതാണ് ഇക്കാലയളവിലെ പ്രധാന നേട്ടം. 4000 രൂപയായിരുന്ന പെൻഷൻ 5000 ആയി വർധിപ്പിച്ചതും 1100 രൂപയായിരുന്ന കുടുംബ പെൻഷനും അവശതാ പെൻഷനും 500 രൂപ […]
Read more

ഭാവപ്പകര്‍ച്ചകളുടെ തമ്പുരാന്‍… മലയാളിയുടെ സ്വന്തം ലാലേട്ടന് ഇന്ന് പിറന്നാള്‍

ലോകത്തെവിടെ ചെന്നാലും മലയാളികളുടെ നൊസ്റ്റാള്‍ജിയകളിലൊന്നാണ് ലാലേട്ടന്‍ എന്ന പേര്. ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം തീര്‍ത്ത മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം ജന്മദിനം. മലയാളത്തിന്റെ മാത്രമല്ല, നാലര പതിറ്റാണ്ടായി സിനിമാ ലോകത്തെ നിറസാന്നിധ്യമാണ് ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മോഹന്‍ലാല്‍. ഇനിയും ആ വിസ്മയം തുടരും. വില്ലന്‍ കഥാപാത്രത്തില്‍ തുടങ്ങി, നായകന്റെ സിംഹാസനമേറി, ഒടുവില്‍ അഭിനയത്തിന്റെ കുലപതിയായി മാറിയ ആ യാത്ര ഒരു പുരാവൃത്തം പോലെ മനോഹരമാണ്. മലയാളി മനസ്സുകളില്‍ അനുഭൂതികളുടെ വസന്തം തീര്‍ത്ത സുകൃതമാണ് മോഹന്‍ലാല്‍. ‘മഞ്ഞില്‍ വിരിഞ്ഞ […]
Read more

പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്

സുധിഗാലി സുധീർ എന്നറിയപ്പെടുന്ന സുധീർ ആനന്ദ് നായകനായ “ഹൈലേസോ”യുടെ പുതിയ പോസ്റ്റർ പുറത്ത്. സുധീർ ആനന്ദിൻ്റെ ജന്മദിനം പ്രമാണിച്ച് ആശംസകൾ നേർന്ന് കൊണ്ടാണ് ഈ പുതിയ പോസ്റ്റർ റിലീസ് ചെയ്തത്. മാസ് ലുക്കിൽ ആണ് പോസ്റ്ററിൽ സുധീർ ആനന്ദിനെ അവതരിപ്പിച്ചിരിക്കുന്നത്. കയ്യിൽ വടിവാളുമായി, ശരീരത്തിൽ ചോരയുമായി ആണ് പോസ്റ്ററിൽ സുധീർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രസന്ന കുമാർ കോട്ട സംവിധാനം ചെയ്യുന്ന ഈ ചിത്രം, വജ്ര വരാഹി സിനിമാസിന്റെ ബാനറിൽ ശിവ ചെറിയും രവികിരണും ചേർന്ന് നിർമ്മിക്കുന്ന ആദ്യ ചിത്രവുമാണ്. […]
Read more

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യുടെ ട്രെയ്‌ലർ പുറത്ത്. 2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിൽ […]
Read more

പാർവതി തിരുവോത്ത് ചിത്രം “പ്രഥമ ദൃഷ്ട്യാ” കുറ്റക്കാർ ചിത്രീകരണം പൂർത്തിയായി

പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. കോട്ടയം, ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ഷഹാദ് സംവിധാനം ചെയ്യുന്ന ചിത്രം 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമിക്കുന്നത്. ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷഹദ് ഒരുക്കുന്ന സിനിമയാണിത്. പൂർണമായും അന്വേഷണ പശ്ചാത്തലത്തിലുള്ള പോലീസ് കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഭർത്താവിന്റെ മരണത്തിന് ശേഷം ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു […]
Read more

‘കറുപ്പി’ന്റെ വിജയാഹ്ലാദ കുറിപ്പിൽ തൃഷയെ പരാമർശിക്കാതെ സൂര്യ

ചെന്നൈ: സൂര്യ നായകനായ കറുപ്പ് തിയേറ്ററുകളിൽ മികച്ച വിജയത്തോടെ മുന്നേറവേ സിനിമയുടെ വിജയത്തെക്കുറിച്ച് താരം പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് പുതിയ ചർച്ചകൾക്ക് വഴിവെച്ചു. ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് സൂര്യ രണ്ടുദിവസം മുൻപ് ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. നിർമാതാവ് എസ്.ആർ. പ്രഭു, സംവിധായകൻ ആർ.ജെ. ബാലാജി, സംഗീത സംവിധായകൻ സായ് അഭ്യങ്കർ, ഛായാഗ്രാഹകൻ ജി.കെ. വിഷ്ണു, എഡിറ്റർ കലൈവാണൻ എന്നിവരെ പോസ്റ്റിൽ പ്രത്യേകം പരാമർശിച്ചിരുന്നു. എന്നാൽ ചിത്രത്തിലെ നായികയായ തൃഷയെ പോസ്റ്റിൽ പരാമർശിക്കാത്തതാണ് […]
Read more

കറക്കം മെയ് 28ന് തീയേറ്ററുകളിൽ

ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന “കറക്കം’’ മെയ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നു. മോളിവുഡിലേക്ക് തുടക്കം കുറിക്കുന്ന ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്,അൻകുഷ് സിംഗ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അഭിറാം രാധാകൃഷ്ണൻ,സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ,പ്രവീൺ ടി. ജെ, മണികണ്ഠൻ ആചാരി,ബിജു കുട്ടൻ,മിഥൂട്ടി,ഷോൺ റോമി,ലെനാസ് ബിച്ചു,ശാലു റഹിം,വിനീത് തട്ടിൽ,മനോജ് മോസസ്,കെയിൻ സണ്ണി, ശ്രാവൺ,വിഷ്ണു രഘു തുടങ്ങിയവരും അഭിനയിക്കുന്നു. നിപിൻ നാരായണൻ, സുഭാഷ് […]
Read more

സിനിമ വകുപ്പ് രാജ്മോഹന് നൽകിയതിനെതിരെ നടൻ വിശാൽ വിമർശനവുമായി രംഗത്ത്

ചെന്നൈ: രാജ്മോഹന് സിനിമാ വകുപ്പ് നൽകിയതിനെതിരെ നടൻ വിശാൽ രംഗത്ത് . സിനിമ സാങ്കേതികവിദ്യ, സിനിമാട്ടോഗ്രാഫ് നിയമം എന്നീ നിർണായക വകുപ്പുകളാണ് മന്ത്രി രാജ്മോഹന് വിജയ് നല്‍കിയത്. മേയ് 10ന് അധികാരമേറ്റ വിജയ് മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകൾക്ക് ശനിയാഴ്ച ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകാരം നൽകിയിരുന്നു. ഇതിന് തൊട്ട് പിന്നാലെ വിശാൽ തന്റെ നിലപാട് വ്യക്തമാക്കിയത്. സിനിമാ ലോകവുമായി പതിറ്റാണ്ടുകളുടെ അടുത്ത ബന്ധമുള്ള മുഖ്യമന്ത്രി വിജയ് തന്നെ ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്നതായിരുന്നു കൂടുതൽ അനുയോജ്യമെന്ന് വിശാൽ […]
Read more

Recent News

Advertisement
WhiteswanTV Footer