Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

‘അമ്മ’യിലെ തർക്കം; അൻസിബയുടെ പരാതി പൊലീസ് മേധാവിക്ക് കൈമാറി മുഖ്യമന്ത്രി

കൊച്ചി: പൊലീസിനും നടി ലക്ഷ്മി പ്രിയയ്ക്കുമെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതി മുഖ്യമന്ത്രി വി.ഡി. സതീശൻ പൊലീസ് മേധാവിക്ക് കൈമാറി. പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഇക്കാര്യം അൻസിബയെ അറിയിച്ചിട്ടുമുണ്ട്. തൃപ്പൂണിത്തുറ സബ് ഇൻസ്‌പെക്ടർ രേഷ്മയ്ക്കും നടി ലക്ഷ്മി പ്രിയയ്ക്കുമെതിരെയാണ് അൻസിബ പരാതി നൽകിയത്. പൊലീസ് സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചതായും എസ്‌.ഐ തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ലക്ഷ്മി പ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയപ്പോൾ അവഹേളനമേറ്റുവാങ്ങേണ്ടി വന്നതായും […]
Read more

അൻസിബയുടെ പരാതിയിൽ ഇനി പ്രതികരിക്കാനില്ല: ശ്വേതാ മേനോൻ

കൊച്ചി: നടി അൻസിബ ഹസ്സൻ നൽകിയ പരാതികളിൽ ഇനി കൂടുതൽ പ്രതികരിക്കാനില്ലെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോൻ അറിയിച്ചു. സംഘടനയിലെ വിഷയങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ പരിഹരിക്കുമെന്ന് അവർ വ്യക്തമാക്കി. അൻസിബ ഹസ്സൻ രണ്ട് പരാതികളാണ് നൽകിയിരിക്കുന്നത്. നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറയിലെ വനിതാ എസ്.ഐ രേഷ്മയ്ക്കുമെതിരായ പരാതിയാണ് ആദ്യത്തേത്. ഇവർക്ക് എതിരെ ആഭ്യന്തര വകുപ്പിനും പോലീസിനുമാണ് പരാതി നൽകിയിരിക്കുന്നത്. പോലീസ് സ്റ്റേഷനിൽ വെച്ച് എസ്.ഐ അപമാനിച്ചു എന്നതാണ് ആരോപണം. മറ്റൊരു പരാതി നടൻ ടിനി ടോമിനെതിരെയാണ്. ഇത് അമ്മ […]
Read more

ആ നാല്‍വര്‍ സംഘം വീണ്ടുമെത്തുന്നു; പാതിരാക്കുറുക്കന്‍ ഷൂട്ടിങ് പൂര്‍ത്തിയായി

അപ്പായ് സിനിമാസിന്റെ ബാനറില്‍ സിജോ ജോര്‍ജ്ജ് നിര്‍മ്മിച്ച് ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന പാതിരാക്കുറുക്കന്റെ ചിത്രീകരണം പൊന്നാനി, എടപ്പാള്‍ പരിസര പ്രദേശങ്ങളിലായി പൂര്‍ത്തിയായി. സുനില്‍ കര്‍മ്മ, നിഖില്‍ ജിനന്‍ എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഇന്ദ്രന്‍സ്, നിര്‍മല്‍ പാലാഴി, വിനീത് തട്ടില്‍, റിയാസ് നര്‍മ്മകല, സുധീര്‍ പറവൂര്‍, കുട്ടി അഖില്‍, അനീഷ് ഗോപാല്‍, ടെസ്സ ജോസഫ്, അജയന്‍ മാടയ്ക്കല്‍ തുടങ്ങിയവരും അണിനിരക്കുന്നു. വ്യത്യസ്ത സാഹചര്യത്തില്‍പ്പെട്ട നാലുപേര്‍ ഒരിക്കല്‍ ഒരു […]
Read more

ഒറ്റ പ്ലാനില്‍ 15 പ്രീമിയം ഒടിടികളും 1000 ലൈവ് ചാനലുകളും; 200 രൂപയുടെ ‘ഒടിടി പാസുമായി’ ജിയോ

വീണ്ടും പുതിയ വിപ്ലവകരമായ ഓഫറുമായി റിലയന്‍സ് ജിയോ. ഒരൊറ്റ റീച്ചാര്‍ജില്‍ ഒട്ടുമിക്ക പ്രീമിയം ഒ.ടി.ടി പ്ലാറ്റ്ഫോമുകളും ലൈവ് ടിവി ചാനലുകളും ഡാറ്റയും ലഭ്യമാക്കുന്ന പുതിയ ‘200 രൂപ ജിയോ ഒടിടി പാസ്’ അവതരിപ്പിച്ചിരിക്കുകയാണ്. വിനോദവും കണക്റ്റിവിറ്റിയും ഒന്നിച്ച് ചേര്‍ത്തുള്ള ഈ പുതിയ പാസിന് 28 ദിവസത്തെ കാലാവധിയാണുള്ളത്. പ്രതിമാസം ഏകദേശം 1,500 രൂപയോളം വിലമതിക്കുന്ന ആനുകൂല്യങ്ങളാണ് ജിയോ 200 രൂപയ്ക്ക് ഈ പ്ലാനിലൂടെ വരിക്കാര്‍ക്ക് ലഭിക്കുക. നിലവില്‍ സജീവമായ ഒരു ബേസ് പ്ലാന്‍ ഉള്ള ഏത് ജിയോ […]
Read more

ശ്രീനാഥ്‌ ഭാസി ചിത്രം മെയ് 28 ന് തീയേറ്ററുകളിലേക്ക്

ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിസുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന “കറക്കം’’ മെയ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നു. മോളിവുഡിലേക്ക് തുടക്കം കുറിക്കുന്ന ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്, അൻകുഷ് സിംഗ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അഭിറാം രാധാകൃഷ്ണൻ,സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ, പ്രവീൺ ടി. ജെ, മണികണ്ഠൻ ആചാരി, ബിജു കുട്ടൻ, മിഥൂട്ടി, ഷോൺ റോമി, ലെനാസ് ബിച്ചു, ശാലു റഹിം, വിനീത് തട്ടിൽ,മനോജ് മോസസ്, കെയിൻ […]
Read more

ആഗോള തലത്തില്‍ 150 കോടിയുടെ കളക്ഷൻ നേടി ദൃശ്യം 3

കൊച്ചി: ദൃശ്യം 3 വൻ വിജയത്തിലേക്ക് മുന്നേറുന്നു. മോഹൻലാൽ നായകനായി എത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ ഇതിനകം 150 കോടിയിലധികം രൂപ നേടി. ചിത്രത്തിന്റെ ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാള സിനിമയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ദൃശ്യം 3. ആദ്യ രണ്ട് ഭാഗങ്ങളുടെ വലിയ വിജയമാണ് മൂന്നാം ഭാഗത്തോടുള്ള ആകാംക്ഷ വർധിപ്പിച്ചത്. ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥയാണ് മൂന്നാം ഭാഗത്തിലും തുടരുന്നത്. പോലീസിന്റെ […]
Read more

അമ്മ’യിലെ പൊട്ടിത്തെറി: രാജിവെക്കാൻ തയ്യാറെന്ന് ശ്വേതാ മേനോൻ

കൊച്ചി: ‘അമ്മ’ സംഘടനയ്ക്കുള്ളിലെ ആഭ്യന്തര വിവാദങ്ങൾ തുടരുന്നതിനിടെ മുതിർന്ന താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ പരസ്യമായി അഭിപ്രായം പറയാൻ പല പ്രമുഖ താരങ്ങളും തയ്യാറല്ല. അതേസമയം, മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടാൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കാൻ തയ്യാറാണെന്ന് ശ്വേതാ മേനോൻ അറിയിച്ചു. സംഘടനയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റിക്കുള്ളിൽ ചിലർ തന്നെ ലക്ഷ്യംവെക്കുകയാണെന്നും കാര്യങ്ങൾ ജനറൽ സെക്രട്ടറിയും ട്രഷററും ചേർന്നാണ് നിയന്ത്രിക്കുന്നതെന്നും അവർ ആരോപിച്ചു. അൻസിബയുമായി ബന്ധപ്പെട്ട പ്രശ്നം വ്യക്തിപരമായ വിഷയമാണെന്നും അതിൽ സംഘടനയ്ക്ക് ഇടപെടാൻ സാധിക്കില്ലെന്നും ശ്വേതാ മേനോൻ […]
Read more

ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖില്‍ മാരാര്‍

മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ബിഗ്‌ബോസ്-സിനിമാ താരം അഖില്‍ മാരാര്‍. കേരളത്തില്‍ അങ്ങോളമിങ്ങോളം തരിശ് കിടക്കുന്ന പാടങ്ങളില്‍ കൃഷി ഇറക്കാനുള്ള ആശയമാണ് അഖില്‍ മാരാര്‍ പങ്കുവെച്ചത്. മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും ഒരു തുറന്ന കത്ത് എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയിലൂടെയാണ് അഖില്‍ മാരാരുടെ കുറിപ്പ്. കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ കൃഷിപ്പണികള്‍ക്കായി അഭ്യസ്തവിദ്യരെ പിഎസ്‌സി പരീക്ഷ വഴി എടുക്കണമെന്ന് അഖില്‍ കുറിക്കുന്നു. അഖില്‍ മാരാരുടെ കുറിപ്പ്പ്രിയപ്പെട്ട മുഖ്യമന്ത്രിയ്ക്കും കൃഷി മന്ത്രിക്കും ഒരു തുറന്ന കത്ത്.. കേരളം നിലവില്‍ നേരിടുന്ന 2 പ്രശ്‌നങ്ങള്‍ക്ക് […]
Read more

ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ നാടാകെ മുറവിളി കൂട്ടി; വിഡി സതീശനെ കുറിച്ച് മോഹന്‍ലാല്‍

കൊച്ചി: വലിയ പ്രതീക്ഷകളോടെയാണ് കേരളം വിഡി സതീശനെ മുഖ്യമന്ത്രിയായി അവരോധിച്ചതെന്ന് നടന്‍ മോഹന്‍ലാല്‍. കൊച്ചിയില്‍ മുഖ്യമന്ത്രിക്ക് പൗരാവലി ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ നാടൊന്നാകെ മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തില്‍ തന്നെ വിരളമായിരിക്കുംമെന്നും മോഹന്‍ലാല്‍ പറഞ്ഞു. മയക്കുമരുന്നിനെ നമുക്ക് തുടച്ചു നീക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സത്യസന്ധത, സുതാര്യത… ബഹുമാനപ്പെട്ട സതീശന്‍ സാറിന് ഇത് രണ്ടും പ്രകടമാണ്. ജീവിതത്തില്‍ എന്തൊക്കെ കൈമോശം വന്നാലും ഇവ രണ്ടും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു, ആശംസിക്കുന്നു. […]
Read more

മമ്മൂട്ടി ദൃശ്യം നിരസിക്കാനുള്ള കാരണം ഇതാണ്; തുറന്ന് പറഞ്ഞ് ജീത്തു ജോസഫ്

കൊച്ചി: വെറും 58 മണിക്കൂറുകൾ കൊണ്ട് 100 കോടി കലക്ഷൻ നേടിയിരിക്കുകയാണ് ജീത്തു ജോസഫ്-മോഹൻലാ‍ൽ ചിത്രം ദൃശ്യം 3. ദൃശ്യത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നുവെന്നും പിന്നീട് അദ്ദേഹം ആ വേഷം നിരസിക്കുകയായിരുന്നുവെന്ന് ജീത്തു നേരത്തെ പറഞ്ഞിട്ടുണ്ടുണ്ട്. മമ്മൂട്ടി ദൃശ്യം വേണ്ടെന്ന് വയ്ക്കാനുള്ള യഥാർഥ കാരണം വെളിപ്പെടുത്തിക്കൊണ്ടുള്ള ജീത്തു ജോസഫിൻറെ പഴയൊരു അഭിമുഖമാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ദൃശ്യത്തിൻറെ കഥ മമ്മൂട്ടിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നുവെന്നും, എന്നാൽ മറ്റ് ചില കമ്മിറ്റ്മെന്റുകൾ കാരണമാണ് അദ്ദേഹം ചിത്രത്തിൽ നിന്നും പിന്മാറിയതെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer