Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

മൂന്നാറിലെ തോട്ടം തൊഴിലാളികൾക്കൊപ്പം പാട്ടും നൃത്തവുമായി ചിയാൻ വിക്രം; വിഡിയോ വൈറൽ

മൂന്നാറിലെ തോട്ടം തൊഴിലാളികൾക്കൊപ്പം ആടിയും പാടിയും സമയം ചെലവഴിക്കുന്ന തമിഴ് സൂപ്പർതാരം ചിയാൻ വിക്രമിൻറെ വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തേയിലത്തോട്ടത്തിനിടയിലൂടെയുള്ള നടത്തത്തിനിടയിലാണ് താരം അവിടെ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളെ കാണുന്നതും അവർക്കരികിലേക്ക് എത്തുന്നതും. ‘ഒരു നടത്തത്തിന് പോയി, ഒരുപാട് ഓർമകളുമായി തിരിച്ചുവന്നു’ എന്ന അടിക്കുറിപ്പോടെ വിക്രം തന്നെയാണ് ഈ ഹൃദ്യമായ വിഡിയോ തൻറെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. താരത്തെ നേരിൽ കണ്ട സന്തോഷത്തിൽ ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച തൊഴിലാളികളോട്, ‘ഫോട്ടോ ഒന്നും എടുക്കാൻ പറ്റില്ല’ […]
Read more

തൃഷയ്ക്ക് വേണ്ടി ശബ്ദം നൽകിയ വിവരം പുറത്തുപറയാൻ ഭയമായിരുന്നു; ചിൻമയി

ചെന്നൈ:സൂര്യയും തൃഷയും നായികാനായകൻമാരായി എത്തിയ ‘കറുപ്പ്’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ, ചിത്രത്തിൽ തൃഷയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതിനെക്കുറിച്ചുള്ള ഭയവും ആശങ്കകളും തുറന്നുപറഞ്ഞ് ഗായിക ചിൻമയി ശ്രീപദ. സാമ്പത്തിക പ്രശ്നങ്ങൾ മൂലം റിലീസ് വൈകിയെങ്കിലും മികച്ച രീതിയിലാണ് ചിത്രം സ്വീകരിക്കപ്പെടുന്നത്. എന്നാൽ ഇതിൽ തൃഷയ്ക്ക് വേണ്ടി ശബ്ദം നൽകിയ വിവരം പുറത്തുപറയാൻ തനിക്ക് വലിയ ഭയമായിരുന്നുവെന്നാണ് ചിൻമയി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. മുൻപ് ലോകേഷ് കനകരാജ്-വിജയ്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ലിയോ’ എന്ന ചിത്രത്തിൽ തൃഷയ്ക്ക് വേണ്ടി താൻ […]
Read more

തിയേറ്ററുകളിൽ ‘അതിരടി’ പൂരം; ചിരിയും ആക്ഷനുമായി ബേസിലും ടൊവിനോയും വിനീതും, ബോക്സ് ഓഫീസിൽ വൻ കുതിപ്പ്

മലയാള സിനിമ കാത്തിരുന്ന ആ കംപ്ലീറ്റ് മാസ് കോമഡി ക്യാമ്പസ് ഫെസ്റ്റിവൽ ചിത്രം ‘അതിരടി’ തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയ്ക്ക് കേരളത്തിലെ നൂറോളം സ്‌ക്രീനുകളിൽ നടന്ന പ്രീമിയർ പ്രദർശനങ്ങൾ മുതൽ തന്നെ ചിത്രത്തിന് ആവേശോജ്ജ്വലമായ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ഒരേ സ്വരത്തിൽ ‘ബ്ലോക്ക്ബസ്റ്റർ എന്റർടെയ്നർ’ എന്നാണ് പ്രേക്ഷകരും നിരൂപകരും ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ആഗോള റിലീസായി റെഗുലർ പ്രദർശനം ആരംഭിച്ചതോടെ കേരളത്തിലെ തിയേറ്ററുകൾ അക്ഷരാർത്ഥത്തിൽ ആഘോഷപ്പറമ്പുകളായി മാറിക്കഴിഞ്ഞു. […]
Read more

പൃഥ്വിരാജ് പിന്മാറി; സന്തോഷ് ട്രോഫിയില്‍ നായകനായി ജോമോന്‍ ജ്യോതിര്‍?

കൊച്ചി: സന്തോഷ് ട്രോഫി എന്ന ചിത്രത്തില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയതായി റിപ്പോര്‍ട്ട്. സംവിധായകന്‍ വിപിന്‍ ദാസ് ഒരുക്കുന്ന ഈ ചിത്രത്തില്‍ പൃഥ്വിരാജിന് പകരം യുവതാരം ജോമോന്‍ ജ്യോതിര്‍ നായകനായി എത്തിയേക്കുമെന്നാണ് സൂചന. വന്‍ വിജയമായ വാഴ എന്ന സിനിമയ്ക്ക് ശേഷം വിപിന്‍ ദാസും ജോമോനും വീണ്ടും ഒന്നിക്കുന്ന ചിത്രമാകും ഇത്. മറ്റ് സിനിമകളുടെ തിരക്കുകളും ഡേറ്റ് സംബന്ധിച്ച പ്രശ്‌നങ്ങളുമാണ് പൃഥ്വിരാജിന്റെ പിന്മാറ്റത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. പ്രേംപാറ്റ എന്ന സിനിമയ്ക്ക് പിന്നാലെയാണ് […]
Read more

എന്നെ അടിമയെപ്പോലെയാണ് കണക്കാക്കിയത്, ഒരു നടി കുടുംബം തകർത്തു; ജയം രവി

ചെന്നൈ:ഭാര്യ ആരതി രവിയുമൊത്തുള്ള ദാമ്പത്യ ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമുള്ള തമിഴ് നടൻ ജയം രവിയുടെ തുറന്നുപറച്ചിലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുന്നത്. ചെന്നൈയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലുടനീളം തന്റെ ഭാര്യക്കെതിരെയും തമിഴ് സിനിമയിലെ ഒരു പ്രമുഖ നടിക്കെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളാണ് താരം ഉന്നയിച്ചത്. ഭാര്യ തന്നോട് ക്രൂരമായാണ് പെരുമാറിയിരുന്നതെന്നും തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും ഒരു അടിമയെപ്പോലെയാണ് കണക്കാക്കിയിരുന്നതെന്നും ജയം രവി വെളിപ്പെടുത്തി. തനിക്ക് സ്വന്തം മക്കളെപ്പോലും കാണാൻ അവർ അനുവദിക്കുന്നില്ലെന്നും താരം മാധ്യമങ്ങൾക്ക് […]
Read more

തീയേറ്ററുകളിൽ ആവേശം തീർത്ത ക്യാമ്പസ് ആക്ഷൻ ചിത്രം ‘ഡർബി’ ഇനി ഒടിടിയിലേക്ക്; സ്ട്രീമിംഗ് തുടങ്ങി

‘കടകൻ’ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്‍ത ഏറ്റവും പുതിയ ചിത്രമായ ‘ഡർബി’ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോൺ പ്രൈം വീഡിയോ, മനോരമ മാക്സ് എന്നിവയിലൂടെയാണ് ചിത്രം ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും പ്രണയവും ഇമോഷനും ഫണ്ണുമെല്ലാം ചേർത്തുവെച്ച് ഒരു മുഴുനീള കളർഫുൾ ക്യാമ്പസ് ആക്ഷൻ എന്റർടെയ്നറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. തിയേറ്ററുകളിൽ വലിയ ആവേശം സൃഷ്ടിച്ചതിന് ശേഷമാണ് ചിത്രം ഡിജിറ്റൽ റിലീസിന് തയ്യാറായിരിക്കുന്നത്. വൻ താരനിരയാണ് ചിത്രത്തിനായി […]
Read more

കേന്ദ്രത്തിനെതിരെ ആദ്യ വിമർശനവുമായി മുഖ്യമന്ത്രി വിജയ്; ഇന്ധനവില വർധനവ് പിൻവലിക്കണമെന്ന് ആവശ്യം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം കേന്ദ്ര സർക്കാരിനെതിരെ ആദ്യ പരസ്യ വിമർശനവുമായി മുഖ്യമന്ത്രി വിജയ്. പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെയാണ് വിജയ് രംഗത്തെത്തിയത്. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് അസംസ്‌കൃത എണ്ണവില വർധിച്ചത് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം കേന്ദ്രം വില കൂട്ടിയത്. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ പെട്രോൾ, ഡീസൽ വില വർധിപ്പിച്ച നടപടി അംഗീകരിക്കാനാവില്ലെന്നും ഇന്ധനവില വർധനവ് കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. നിയമസഭാ […]
Read more

ബോക്സോഫീസ് പരാജയത്തിൽ നിന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറിലേക്ക്; മുംബൈ വിട്ടതിനെക്കുറിച്ച് മനസ്സ് തുറന്ന് ജ്യോതിക

മഹാരാഷ്ട്രക്കാരിയാണെങ്കിലും തെന്നിന്ത്യൻ സിനിമാപ്രേമികളുടെ സ്വന്തം ‘ജോ’ ആണ് ജ്യോതിക. ദക്ഷിണേന്ത്യൻ സിനിമകളിലൂടെയാണ് താരം ഇന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയത്. മലയാളി സംവിധായകൻ പ്രിയദർശൻ ഒരുക്കിയ ‘ഡോളി സജാ കേ രഖ്‌ന’ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു ജ്യോതികയുടെ അരങ്ങേറ്റം. അക്ഷയ് ഖന്ന നായകനായി 1998-ൽ വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ഈ ചിത്രം ബോക്സോഫീസിൽ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. എന്നാൽ, ആദ്യചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ തൻറെ കരിയർ തെന്നിന്ത്യൻ സിനിമയിലേക്ക് മാറ്റാൻ താരം തീരുമാനിക്കുകയായിരുന്നു. ഈ ഒരു […]
Read more

“ഒഴിയാതെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

1970കളിൽ അടിയന്തിരാവസ്ഥയിൽ ഇന്ത്യയിലെ സാധാരണക്കാർക്കുനേരെ അഴിച്ചുവിട്ട ഭരണകൂട ഭീകരതയുടെ നീറുന്ന കനലുകളിൽ നിന്നും ഊതിപ്പെരുക്കിയെടുത്ത് ഫറൂഖ് അബ്ദുൾ റഹിമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒഴിയാതെ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇൻസൈറ്റ് ദ് ക്രീയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽമേതിൽ കോമളൻകുട്ടി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സോണി സുകുമാരൻ നിർവഹിക്കുന്നു. മേതിൽ സതീശൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ-പ്രേംസായ്,കല-പ്രമോദ് പള്ളിയിൽ, കോസ്റ്റ്യൂംസ്-ലത മോഹൻ, സൗണ്ട് ഡിസൈൻ ആന്റ് മിക്സ്-ഗണേഷ് മാരാർ,ചീഫ് അസോസിയേറ്റ് […]
Read more

കാൻസറിനെതിരെ പോരാടി ഷാരിബ് ഹാഷ്മിയും കുടുംബവും

‘ദ ഫാമിലി മാൻ’ എന്ന സീരീസിലൂടെ പ്രശസ്തനായ നടൻ ഷാരിബ് ഹാഷ്മി തന്റെ ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയെക്കുറിച്ച് മനസുതുറക്കുന്നു. തന്റെ ഭാര്യ നസ്റീൻ കഴിഞ്ഞ കുറേ വർഷങ്ങളായി നേരിടുന്ന കാൻസർ രോഗത്തെയും അത് കുടുംബത്തെ എങ്ങനെ ബാധിച്ചുവെന്നും ഹൗട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. 2018-ൽ ആദ്യമായി രോഗം സ്ഥിരീകരിച്ച നസ്റീൻ, അഞ്ച് തവണയാണ് ഓറൽ കാൻസറിനെ അതിജീവിച്ചത്. എന്നാൽ നിർഭാഗ്യവശാൽ ആറാം തവണയും രോഗം തിരിച്ചെത്തിയിരിക്കുകയാണ്. രോഗാവസ്ഥയെ തുടർന്ന് അഞ്ച് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ നസ്റീന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer