Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

മഞ്ജു വാര്യർ- ആനന്ദ് മേനൻ ചിത്രം “ഹാപ്പിലൂപ്പ് ” ടൈറ്റിൽ പോസ്റ്റർ പുറത്ത്

പ്രശസ്ത താരം മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന “ഹാപ്പിലൂപ്പ്” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.“ഗൗതമന്റെ രഥം”, “വാഴ 1” എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഹാപ്പിലൂപ്പ് “. മുകേഷ്,ജെ പി തുമിനാട്,മധു വാര്യർ, വി കെ പ്രകാശ്,നീരജ രാജേന്ദ്രൻ,നിധിന്യ, അനു,നിശാന്ത് സാഗർ,ആതിര രാജീവ് തുടങ്ങിയ പ്രമുഖരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ ആഷിഖ് […]
Read more

മോഹിനിയാട്ടം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു

ഭരതൻ നായർ ബാക്കിവെച്ചുപോയ പ്രതിസന്ധികളിൽ നിന്ന് രക്ഷപെടാൻ ശശിധരനും കുടുംബവും നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ‘മോഹിനിയാട്ടം’ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പ്രദർശനം ആരംഭിച്ചു. സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം, ആദ്യഭാഗമായ ‘ഭരതനാട്യം’ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും രണ്ടാം ഭാഗത്തിൽ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിയെടുത്തത്. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്ന് തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിലാണ് […]
Read more

ദുൽഖറിന്റെ സ്‌റ്റൈലിഷ് ചിത്രമായി ‘ഐ ആം ഗെയിം’ ഒരുങ്ങുന്നു

ഐ ആം ഗെയിം എന്ന പുതിയ ചിത്രത്തെക്കുറിച്ച് നടൻ ദുൽഖർ സൽമാൻ കൂടുതൽ വിവരങ്ങൾ പങ്കുവച്ചു. തന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമാണ് ഇതെന്നാണ് ദുൽഖർ പറഞ്ഞത്. സംവിധായകൻ നഹാസ് ഹിദായത് ഒരുക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായി. കഥാപാത്രവും കഥാപശ്ചാത്തലവും വളരെ മോഡേൺ രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്ന് ദുൽഖർ പറഞ്ഞു. തന്നെ കൂടുതൽ സ്റ്റൈലിഷ് ലുക്കിൽ അവതരിപ്പിക്കണമെന്ന സംവിധായകന്റെ ആഗ്രഹമാണ് ചിത്രത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം […]
Read more

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ദൃഢം നാളെ തീയേറ്ററുകളിലേക്ക്; ആകാംക്ഷയോടെ സിനിമാ ലോകം

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ദൃഢം’ നാളെ, മെയ് എട്ടിന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. മികച്ച പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകമനസ്സിൽ ഇടംനേടിയ ഷെയ്ൻ നിഗം വീണ്ടും ഒരു പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയോടെയാണ് ഈ ചിത്രം അണിയറയിൽ ഒരുങ്ങിയിരിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ‘കൊറോണ പേപ്പേഴ്സ്’, ശ്യാം ശശിധരന്റെ ‘വേല’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെയ്ൻ നിഗം അവതരിപ്പിക്കുന്ന വിജയ് രാധാകൃഷ്ണൻ […]
Read more

തകർന്നുപോയ നടൻ ജീവയെ നെഞ്ചോട് ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് ദളപതി വിജയ്

ദക്ഷിണേന്ത്യൻ സിനിമാ നിർമ്മാണ രംഗത്ത് പകരം വെക്കാനില്ലാത്ത വ്യക്തിത്വമായിരുന്ന സൂപ്പർ ഗുഡ് ഫിലിംസ് സ്ഥാപകൻ ആർ.ബി. ചൗധരിയുടെ അപ്രതീക്ഷിത വിയോഗം ചലച്ചിത്ര ലോകത്തിന് വലിയൊരു ആഘാതമായിരിക്കുകയാണ്. രാജസ്ഥാനിൽ വെച്ചുണ്ടായ ദൗർഭാഗ്യകരമായ വാഹനാപകടത്തിൽ അദ്ദേഹം അന്തരിച്ചു എന്ന വാർത്ത സിനിമാ പ്രേമികളെയും സഹപ്രവർത്തകരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. ചെന്നൈയിലെ വസതിയിൽ അദ്ദേഹത്തിന്റെ ഭൗതികദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും തങ്ങളുടെ പ്രിയപ്പെട്ട നിർമ്മാതാവിന് അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു. ചടങ്ങുകൾക്കിടെ ഏവരുടെയും ഹൃദയം നോവിക്കുന്ന […]
Read more

മമ്മൂട്ടി ചിത്രത്തില്‍ ഹാഷിറും? ചര്‍ച്ചയായി സംവിധായകന്റെ ഇന്‍സ്റ്റ സ്റ്റോറി

‘ഫാലിമി’ എന്ന ചിത്രത്തിലൂടെ ജനപ്രിയനായി മാറിയ സംവിധായകനാണ് നിതീഷ് സഹദേവ്. ഫാലിമിയുടെ വിജയത്തിന് പിന്നാലെ മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം ഒരു സിനിമ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ചിത്രം നീട്ടി വെച്ചിരുന്നു. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ചുള്ള പുതിയൊരു റിപ്പോര്‍ട്ടിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. വാഴ 2 താരം ഹാഷിര്‍ ഈ സിനിമയുടെ ഭാഗമാകുന്നുവെന്നാണ് വാര്‍ത്തകള്‍. ഹാഷിറിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി സംവിധായകന്‍ നിതീഷ് സഹദേവ് റീ പോസ്റ്റ് ചെയ്തതോടെയാണ് അഭ്യൂഹങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ഹാഷിറോ സംവിധായകനോ ഒദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Read more

തമിഴ്നാട് തൂക്കി വിജയ്; ഇനി ‘ജനനായകന്‍റെ’ വരവ്, റിലീസിന് നീക്കം

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ നടൻ വിജയ് നയിക്കുന്ന ടിവികെ സർക്കാർ രൂപീകരണത്തിലേക്ക് കടക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ചിത്രം ജനനായകൻ റിലീസ് ചെയ്യാനുള്ള ശ്രമങ്ങൾ വീണ്ടും ആരംഭിച്ചു. ആദ്യമായി ജനുവരി 9ന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. വിവാദങ്ങളും നിയമപ്രശ്നങ്ങളും കാരണം റിലീസ് വൈകി. ഇതിനിടെ സിനിമയുടെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ ചോർന്നതായും റിപ്പോർട്ടുണ്ട്. ഇപ്പോൾ മെയ് 28ന് ചിത്രം റിലീസ് ചെയ്യാനാണ് നിർമാതാക്കൾ ശ്രമിക്കുന്നത്. […]
Read more

യുവതാരം ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രം “ദൃഢം” മെയ് 8-ന്

പ്രശസ്ത താരം ഷെയ്ന്‍ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന “ദൃഢം” മെയ് എട്ടിന് പ്രദർശനത്തിനെത്തുന്നു. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിരാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഏറേ ആഗ്രഹത്തോടെ അതിലേറെ ആത്മവിശ്വാസത്തോടെ നാട്ടിന്‍പുറത്തെ പൊലീസ് സ്റ്റേഷനില്‍ വിജയ്രാധാകൃഷ്‌ണന്‍ ചാര്‍ജെടുക്കുന്നതും തുടർന്ന് ഒട്ടും […]
Read more

“പേട്രിയോട്ട് “ഒരു ടോം ക്രൂയിസ് സിനിമ പോലെ ഗംഭീരം: വൈറലായി വിദേശ വനിതയുടെ റിവ്യൂ

ഗോൾഡ് കോസ്റ്റ് : കഴിഞ്ഞയാഴ്ച്ച റിലീസ് ചെയ്ത മലയാള സിനിമ പേട്രിയാട്ട് കണ്ട വിദേശ വനിത നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. ഒരു ടോം ക്രൂയിസ് മൂവി പോലെ ഗംഭീരമാണ് സിനിമ എന്നാണ് വിദേശ പ്രേക്ഷക അഭിപ്രായപ്പെടുന്നത്. സം​ഗീതവും അഭിനയവും ക്യാമറയും ടെക്നോളജിയുമെല്ലാം അന്തർദേശീയ നിലവാരം പുലർത്തുന്നു എന്നാണ് അവർ പറയുന്നത്. സിനിമ കാണാൻ എത്തിയ റിനി ജിജോ എന്ന മലയാളി വ്ലോഗർ ആണ് വിദേശ പ്രേക്ഷകയെ ഇന്റർവ്യൂ ചെയ്തതും വീഡിയോ […]
Read more

പുത്തൻ കാഴ്ച്ചാനുഭവം; ദൃശ്യമികവുമായി നോളന്റെ ഒഡീസി ട്രെയിലർ

ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം ഒഡീസിയുടെ ട്രെയിലർ പുറത്ത്. മികച്ച ദൃശ്യവിരുന്നാകും ചിത്രമെന്നത് വ്യക്തം. ഹോമറിന്റെ ഗ്രീക്ക് ഇതിഹാസ കാവ്യം ഒഡെസിയെ ആസ്പദമാക്കി നോളൻ ഒരുക്കുന്ന ചിത്രമാണ് ദ ഒഡീസി. മാറ്റ് ഡാമനാണ് ഇത്താക്കയിലെ രാജാവായ ഒഡെസിയസായി എത്തുന്നത്. ഇത്താക്കയുടെ സിംഹാസനം സ്വന്തമാക്കാൻ ശ്രമിക്കുന്ന ആന്റിനസ് എന്ന പ്രതിനായകനായി റോബർട്ട് പാറ്റിൻസണും എത്തുന്നു. ഒഡീസിയസിന്റെ ഭാര്യ പെനലോപ്പായി ആൻ ഹാത്വേയും അവരുടെ മകൻ ടെലിമാക്കസായി ടോം ഹോളണ്ടും ജ്ഞാനദേവതയായ അഥീനയായി സെൻഡായയും മന്ത്രവാദ ദേവതയായ സിർസെയായി ചാർലിസ് […]
Read more

Recent News

Advertisement
WhiteswanTV Footer