Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രം ” തേവർ ” ന്റെ ആദ്യ ചിത്രീകരണം പൂർത്തിയായി

ധ്യാൻ ശ്രീനിവാസൻ, ഡോക്ടർ റോഷൻ രാജ്,ഷഹീൻ സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിജീഷ് സഹദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “തേവർ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൊള്ളാച്ചിയിൽ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. രണ്ടാം ഘട്ട ചിത്രീകരണം കേരളത്തിൽ ഉടൻ ആരംഭിക്കും. മാന്ത്രിക സിദ്ധി യുള്ള ഒരു പ്രതിമയുടെ കഥ, ഫാൻ്റസി ഹ്യൂമർ ത്രില്ലർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ തലൈവാസൽ വിജയ്,കലാഭവൻ ഷാജോൺ,മൊട്ട രാജേന്ദ്രൻ, വയ്യാപുരി, ഐശ്വര്യ, പൂജ റാം,ഡാനി,മേജർ രവി, ദേവൻ,ഷാജു ശ്രീ ധർ,ഹരീഷ് കണാരൻ, […]
Read more

സൂര്യ ചിത്രം ‘കറുപ്പി’ന്റെ ആദ്യ പ്രദർശനങ്ങൾ റദ്ദുചെയ്തു

നടൻ സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് എന്ന സിനിമയുടെ ആദ്യ പ്രദർശനങ്ങൾ റദ്ദാക്കി. വ്യാഴാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ഷോകളാണ് അവസാന നിമിഷം ഒഴിവാക്കിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ എസ് ആർ പ്രഭു മെയ് 14 പുലർച്ചെ എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഷോകൾ റദ്ദാക്കിയ വിവരം അറിയിച്ചു. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങൾ കാരണം ഷോകൾ നടത്താനാകില്ലെന്നും അദ്ദേഹം പ്രേക്ഷകരോട് മാപ്പ് പറയുകയും ചെയ്തു. റിലീസിന് മുമ്പ് തന്നെ […]
Read more

രാമന് സംഭാരവും മിക്സ്ചറും; മോഹിനിയാട്ടം സിനിമയ്ക്കെതിരെ തീവ്ര വലതുപക്ഷ പ്രൊഫൈലുകളുടെ ബഹിഷ്കരണ ആഹ്വാനം

മലയാള സിനിമയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ‘ഭരതനാട്യം 2: മോഹിനിയാട്ടം’ ഇപ്പോൾ പുതിയ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്. തിയറ്ററുകളിൽ നിന്ന് 50 കോടിയിലധികം രൂപ സമാഹരിച്ച ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങിയതോടെയാണ് ഒരു വിഭാഗം തീവ്ര വലതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിക്കുന്നു എന്നാരോപിച്ച് സിനിമയും അതോടൊപ്പം നെറ്റ്ഫ്ലിക്സും ബഹിഷ്കരിക്കണമെന്നാണ് […]
Read more

വിജയ് മുഖ്യമന്ത്രിയായല്ലോ? കൈ കൂപ്പി ഒന്നും മിണ്ടാതെ രജനികാന്ത്

ചെന്നൈ:തമിഴ്നാട് രാഷ്ട്രീയത്തിൽ അവിശ്വസനീയമായ കുതിച്ചുചാട്ടം നടത്തി മുഖ്യമന്ത്രി പദത്തിലെത്തിയ നടൻ വിജയിയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സൂപ്പർ താരം രജനികാന്ത് നൽകിയ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ചെന്നൈ വിമാനത്താവളത്തിലെത്തിയ രജനികാന്തിനോട് വിജയിന്റെ രാഷ്ട്രീയ ഉയർച്ചയെയും മുഖ്യമന്ത്രിയായതിനെയും കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ, മറുപടി നൽകുന്നതിന് പകരം കൈകൂപ്പി പുഞ്ചിരിച്ചുകൊണ്ട് നിശബ്ദനായി നടന്നുപോവുകയാണ് അദ്ദേഹം ചെയ്തത്. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ വൈറലായതോടെ ആരാധകർക്കിടയിൽ ചേരിതിരിഞ്ഞുള്ള വാദപ്രതിവാദങ്ങൾ ആരംഭിച്ചു. രജനികാന്തിന്റെ ഈ മൗനത്തെ ചിലർ അദ്ദേഹത്തിന്റെ […]
Read more

തൃഷയുടെ കറുപ്പിന് പ്രത്യേക ഷോ; മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നിർണ്ണായക തീരുമാനവുമായി വിജയ്

ചെന്നൈ:തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സിനിമ മേഖലയ്ക്ക് അനുകൂലമായ നിർണ്ണായക തീരുമാനവുമായി നടൻ വിജയ്. സൂര്യയും തൃഷയും പ്രധാന വേഷങ്ങളിലെത്തുന്ന ‘കറുപ്പ്’ എന്ന ചിത്രത്തിന് രാവിലെ 9 മണിക്ക് പ്രത്യേക ഷോകൾ നടത്താൻ മുഖ്യമന്ത്രി അനുമതി നൽകി. മെയ് 10-ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്, അധികാരമേറ്റ് രണ്ട് ദിവസത്തിനുള്ളിലാണ് സിനിമാ പ്രേമികളെയും നിർമ്മാതാക്കളെയും ആവേശത്തിലാഴ്ത്തിയ ഈ ഉത്തരവിൽ ഒപ്പുവെച്ചത്. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷൻ കോർട്ട്‌റൂം ഡ്രാമയാണ്. സാധാരണയായി തമിഴ്‌നാട്ടിൽ […]
Read more

“മമ്മൂക്കയോടൊപ്പം വീണ്ടും…. മഹാഭാഗ്യം ” : ഷഹീൻ സിദ്ദിഖ്

ബോക്സോഫീസിലും പ്രേക്ഷകരുടെ ഹൃദയങ്ങളിലും വിജയം തരംഗം സൃഷ്ടിച്ച സൂപ്പർ താരങ്ങളുടെ “പേട്രിയറ്റ് ” എന്ന സിനിമ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ അവരോടൊപ്പം അഭിനയിച്ച യുവനടൻ ഷഹീൻ സിദ്ദിഖ് തനിക്ക് ലഭിച്ച മഹാഭാഗ്യത്തെ കുറിച്ച് പറയുമ്പോൾ വാചാലനാവുകയാണ്. ദേശീയ അവാർഡ് ജേതാവ് സലീം അഹമ്മദിൻ്റെ “പത്തേമാരി “എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായി അഭിനയ രംഗത്തേക്ക് വന്ന് തുടർന്ന് നിരവധി ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിച്ച് ശ്രദ്ധേയനായ ഷഹീൻ സിദ്ദിഖ്, വീണ്ടും മമ്മൂക്കയുടെ ചിത്രത്തിൽ അതി ശക്തമായ കഥാപാത്രം […]
Read more

ഉത്സവ് 2026 ൽ ദേവി രത്‌നം പുരസ്‌കാരം ഏറ്റു വാങ്ങി തമിഴ് താരം രവി മോഹൻ

പ്രശസ്തമായ പല്ലശ്ശന പഴയകാവ് ശ്രീ മീൻകുളത്തി ഭഗവതി ക്ഷേത്രത്തിൽ നടന്ന “ഉത്സവ് 2026” ന്റെ ഭാഗമായി തമിഴ് താരം രവി മോഹൻ ദേവി രത്‌നം പുരസ്‌കാരം ഏറ്റു വാങ്ങി. രവിമോഹന്റെ സാന്നിധ്യവും ഗായിക കെനീഷയുടെ ലൈവ് സംഗീത പ്രകടനവും അവിസ്മരണീയമായ ഒരു സാംസ്കാരിക കാഴ്ചയായി “ഉത്സവ് 2026” നെ മാറ്റി. ക്ഷേത്രത്തിന്റെ വാർഷിക ആഘോഷങ്ങളുടെയും ദേവി രത്ന പുരസ്‌കാര ദാന ചടങ്ങുകളുടെയും ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ഭക്തരും സിനിമാ പ്രേമികളും സംഗീതപ്രേമികളും വൻതോതിൽ പങ്കെടുത്തു. […]
Read more

ഇൻ ഹരിഹർ നഗർ താരങ്ങൾ പൊന്നാനിയിൽ

പതിനാറ് വർഷങ്ങൾക്ക് ശേഷം “ഇൻ ഹരിഹർ നഗർ ” എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളായ മുകേഷ് ജഗദീഷ്, സിദ്ദിഖ്, അശോകൻ ഒരുമിച്ച് പുതിയ ചിത്രത്തിൽ അഭിനയിക്കുന്നു. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിച്ച്, സുനിൽ കർമ്മ, നിഖിൽ ജിനൻ എന്നിവർ രചന നിർവഹിച്ച്, ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന “പാതിരാക്കുറുക്കൻ” എന്ന സിനിമയിൽ അഭിനയിക്കാനാണ് അവർ പൊന്നാനിയിൽ എത്തിയത്. നാലു പേരും ഒരുമിച്ചു രംഗങ്ങൾ ഇല്ലാത്തതിനാൽ ചിത്രീകരണത്തിനിടയിൽ ഒരു ദിവസം നാലു പേരും […]
Read more

അടിമുടി യൂത്ത് വൈബിൽ ‘പ്രേംപാറ്റ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു

യുവത്വത്തിന്റെ നിറങ്ങളും സോഷ്യൽ മീഡിയ തലമുറയുടെ സ്വാധീനവും ഒരുമിക്കുന്ന പുതിയ മലയാള ചിത്രം ‘പ്രേംപാറ്റ’ ആദ്യ ലുക്കിലൂടെ തന്നെ ശ്രദ്ധ നേടി. ‘വെയ്റ്റിംഗ് ഫോർ ആലിയ’ എന്ന കൗതുകമുണർത്തുന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയത്. നായികയുടെ മുഖമില്ലാതെ പുറത്തു വന്ന ഫസ്റ്റ് ലുക്ക് ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ആകാംക്ഷ വർധിപ്പിക്കുകയാണ്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന പ്രേംപാറ്റ ഒരു എൻ.എസ്.എസ് ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന പൂർണ യൂത്ത് റൊമാന്റിക് എന്റർടെയ്നറാണ്. പുതുതലമുറയുടെ സൗഹൃദം, പ്രണയം, ആഘോഷങ്ങൾ എന്നിവ […]
Read more

തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ ജനനായകൻ’ ഉടൻ തിയേറ്ററുകളിലേക്ക്

ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴ് ജനതയുടെ പ്രിയതാരം വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. അഞ്ചു ദിവസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് 120 എംഎൽഎമാരുടെ പിന്തുണയോടെ വിജയ് സർക്കാരുണ്ടാക്കിയത്. തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയ്, മറ്റു പാർട്ടികളുടെ പിന്തുണയോടെയാണ് കേവല ഭൂരിപക്ഷം തികച്ചത്. വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പെരമ്പൂർ സീറ്റ് നിലനിർത്തിയ […]
Read more

Recent News

Advertisement
WhiteswanTV Footer