Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Entertainment

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം ആനന്ദ് മധുസൂദനൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചു. ശ്രീജയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് അദ്ദേഹം സന്തോഷവാർത്ത പങ്കുവെക്കുകയായിരുന്നു. “ഇന്ന് ഞങ്ങൾ ഒരുമിച്ച് ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. ഏറ്റവും അനുയോജ്യയായ വ്യക്തിയോടൊപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുകയാണ്. ഞങ്ങളുടെ വിവാഹവാർത്തയായി ഇതിനെ കാണണമെന്നും എല്ലാവരുടെയും […]
Read more

ട്വന്റി 20 ക്ലൈമാക്സ്; അന്ന് ശബരിമലയിൽ, ഇന്ന് ദീപാവലി; ജയറാമിനെ എയറിലാക്കി സോഷ്യൽ മീഡിയ

ചെന്നൈ: മലയാളത്തിലെ എക്കാലത്തെയും വലിയ മൾട്ടിസ്റ്റാർ ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത ‘ട്വൻറി ട്വൻറി’. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി ഒരുവിധം എല്ലാ താരങ്ങളും തലകാണിച്ച ചിത്രം സൂപ്പർ ഹിറ്റും ആയിരുന്നു. എന്നാൽ ചിത്രത്തിൻറെ ക്ലൈമാക്സിൽ ജയറാം ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് താരം രണ്ട് വ്യത്യസ്ത അഭിമുഖങ്ങളിൽ നൽകിയ വ്യത്യസ്ത മറുപടിയാണ് ഇപ്പോൾ ട്രോളുകൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. മുൻപ് ശബരിമലക്ക് പോയതുകൊണ്ടാണ് താൻ ട്വൻറി ട്വൻറിയുടെ ക്ലൈമാക്സിൽ ഇല്ലാതിരുന്നതെന്നാണ് ഒരു ഓൺലൈൻ മലയാളം ചാനലിന് […]
Read more

രാജ്യത്തെ ആദ്യ ഫെയ്ത്ത് ഇൻറലിജൻറ് ഹോസ്പിറ്റാലിറ്റി ബ്രാൻഡായ റേ ബൈ താമര അവതരിപ്പിച്ച് താമര ലെഷർ

കൊച്ചി: താമര ലെഷർ എക്സ്പീരിയൻസസ് രാജ്യത്തെ ആദ്യത്തെ ഫെയ്ത്ത് ഇൻറലിജൻറ് ഹോസ്പിറ്റാലിറ്റി ബ്രാൻഡായ റേ ബൈ താമര അവതരിപ്പിച്ചു. ആത്മീയ യാത്രകളുടെ വൈകാരികതയും മികച്ച ആതിഥേയത്വ സേവനങ്ങളും സമന്വയിപ്പിച്ചുകൊണ്ട് രാജ്യത്തെ യാത്രാ മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു ബ്രാൻഡ് അവതരിപ്പിക്കുന്നത്. 450,000 ത്തിലധികം മത-സാംസ്കാരിക കേന്ദ്രങ്ങളുള്ള ഇന്ത്യയിലെ ആത്മീയ വിനോദസഞ്ചാര വിപണിക്ക് ഏറെ നിർണ്ണായകമായ ഒരു സമയത്താണ് ഈ പുതിയ ചുവടുവെപ്പ്. ഗുരുവായൂരിലും കുംഭകോണത്തുമുള്ള കമ്പനിയുടെ സ്വന്തം പ്രോപ്പർട്ടികളും വെളാങ്കണ്ണിയിൽ വരാനിരിക്കുന്ന പുതിയ പ്രോപ്പർട്ടിയും റേ ബൈ താമര […]
Read more

‘മെലൂഹയിലെ ചിരഞ്ജീവികൾ’ സിനിമയാകുന്നു; ശിവനായി എത്തുന്നത് സൂപ്പർ താരം!

അമിഷ് ത്രിപാഠിയുടെ ഹിറ്റ് പുസ്തകമായ മെലൂഹയിലെ ചിരഞ്ജീവികള്‍ (ഇമ്മോര്‍ട്ടല്‍സ് ഓഫ് മെലൂഹ) സിനിമയാക്കുന്നതായി റിപ്പോര്‍ട്ട്. ബിഗ് സ്‌ക്രീൻ എത്തുമ്പോള്‍ നടൻ രൺവീർ സിങായിരിക്കും കേന്ദ്ര കഥാപാത്രമായ ശിവനെ അവതരിപ്പിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ രൺവീറിന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായിരിക്കും ഇത്. ധുരന്ധറിന്റെ വിജയത്തിനുശേഷം അടുത്ത രണ്‍വീര്‍ ചിത്രം ഏതായിരിക്കും എന്ന് ചിന്തിച്ച ആരാധകർക്ക് ആവേശം നൽകിയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക മാത്രമല്ല, രണ്‍വീറിന്‍റെ പ്രൊഡക്ഷൻ ബാനറായ […]
Read more

ജനകീയ നേതാവ് ഉമ്മൻ ചാണ്ടിയുടെ ജീവിതം ചലച്ചിത്രമാകുന്നു

കേരള രാഷ്ട്രീയത്തിലെ ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത് ജനകീയ നേതാവായി മാറിയ ശ്രീ ഉമ്മൻ ചാണ്ടിയുടെ ആവേശകരവും സംഭവബഹുലവും ഹൃദയസ്പർശിയുമായ ജീവിതത്തെ ആസ്പദമാക്കി ഒരു ചലച്ചിത്രം ഒരുങ്ങുന്നു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ ഒരു കാലഘട്ടത്തിലെ ചരിത്രപരമായ ഓർമ്മപ്പെടുത്തലുമായി കേരളീയ സമൂഹത്തിന്റെ മുന്നിൽ സത്യസന്ധമായി അവതരിപ്പിക്കുക എന്നതാണ് ലക്ഷ്യം.വിനോദ് ഗുരുവായൂർ തിരക്കഥ സംഭാഷണമെഴുതുന്നു. അപ്പയുടെ മരണശേഷം പലരും സിനിമ ചെയ്യുന്നതിനെ കുറിച്ച് സംസാരം ഉണ്ടായിരുന്നെങ്കിലും പുതിയൊരു ശൈലിയിൽ സ്ക്രിപ്റ്റ് തയ്യാറാക്കി നമ്മളെ കൺവെൻസ് ചെയ്ത് വിനോദ് […]
Read more

ആരാധകനെ തൂക്കിയെടുത്ത രാംചരണിന്റെ ബോഡി​ഗാർഡ്; ശമ്പളം 4 ലക്ഷം- VIDEO

‘പെഡ്ഡി’യുടെ പ്രമോഷൻ ചടങ്ങിനിടെ രാംചരണും ജാൻവി കപൂറും ഇരുന്ന സ്ഥലത്തേക്ക് ഇടിച്ചു കയറാൻ ശ്രമിച്ച ആരാധകരിലൊരാളെ അംഗരക്ഷകൻ തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ട് നിർത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രാംചരണിൻറെ അംഗരക്ഷകനായ കെവിൻ കുന്തയായിരുന്നു ആ സൂപ്പർ മാൻ. പൊതുപരിപാടികളിലെല്ലാം കുന്ത രാംചരണിനൊപ്പം ഉണ്ടാകും. ഗാംബിയക്കാരനായ കെവിൻ ഇറ്റലിയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. രാജ്യാന്തര പ്രഫഷനൽ മിക്സഡ് മാർഷ്യൽ ആർട്സ് ഫൈറ്റർ കൂടിയാണിദ്ദേഹം. അബ്ദു കാദിർ സോവ് എന്നാണ് കെവിൻറെ യഥാർഥ പേര്. റസ്​ലിങ് രംഗത്ത് ‘മാമ ലാമിൻ’ എന്നാണ് കെവിൻ […]
Read more

മോദിക്ക് പിന്നാലെ വിജയ്‌യേയും മകളുടെ വിവാഹത്തിന് ക്ഷണിച്ച് ഖുശ്ബു

ചെന്നൈ: നടി ഖുശ്‌ബു മകളുടെ വിവാഹത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസെഡഫ് വിജയ്‌യെ ക്ഷണിക്കാൻ എത്തി. കുടുംബത്തോടൊപ്പം മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയാണ് ഖുശ്ബു ജയിയെ നേരിൽ ക്ഷണിച്ചത്. ഭർത്താവ്, സംവിധായകൻ സുന്ദർ വിജയ്‌യ്ക്കു ക്ഷണക്കത്ത് കൈമാറി. ഭാവിമരുമകൻ ശ്രാവൺ ശ്രീനിവാസ്, മകൾ അവന്തിക എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു. ഖുശ്ബു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ വിജയിനെ പ്രിയപ്പെട്ട സഹോദരൻ എന്ന് വിശേഷിപ്പിച്ച്, കുടുംബത്തിന് വിശിഷ്ടവും അവിസ്മരണീയവുമായ ദിനമായിരുന്നുവെന്ന് പറയുന്നു. “തന്റെ സമയം, സ്‌നേഹം, അനുഗ്രഹങ്ങൾക്ക് നന്ദി” എന്നും അവർ […]
Read more

സിനിമാക്കാരുടെ കാരവനിലേക്ക് സ്വാ​ഗതം, ഈ ആർജവം MLA ഹോസ്റ്റലിലും ഉണ്ടാവണമെന്ന് ജോയ് മാത്യു

കൊച്ചി: കേരളത്തിൽ‌ നിന്ന് ലഹരിമാഫിയയെ തുടച്ചു നീക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’പരിശോധനയ്ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്ന് നടന്‍ ജോയ് മാത്യു. കാരവനിലുള്‍പ്പെടെ പരിശോധന നിര്‍ബന്ധമാക്കുമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമാ മേഖലയിലെ കാരവന്‍ തന്നെയാണോ മന്ത്രി ഉദ്ദേശിച്ചതെന്ന് ചോദിച്ച ജോയ് മാത്യു എല്ലാ മേഖലയിലും കാരവന്‍ ഉപയോഗിക്കുന്നുണ്ടല്ലോയെന്നും പറയുന്നു. സിനിമാക്കാരുടെ കാരവനിലേക്ക് ഓപ്പറേഷന്‍ തൂഫാന് സ്വാഗതമെന്നും ഏത് കാരവന്‍ വേണമെങ്കിലും പരിശോധിക്കാമെന്നും ജോയ് മാത്യു പറയുന്നു. സിനിമാക്കാരുടെ കാരവന്‍ പരിശോധനയ്ക്ക് ആര്‍ജവം […]
Read more

ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാക്കണമെന്ന് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാക്കണമെന്ന് ആഗ്രഹം പങ്കുവെച്ച് മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ. നാദിർഷായുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഈ ആഗ്രഹം പ്രകടിപ്പിച്ചത്. “ഞാനൊരു സിനിമയെടുക്കണമെന്ന ആഗ്രഹത്തിൽ നിൽക്കുകയാണ്. പിതാവിന്റെ പേരിലുള്ള സിനിമയാകും, പിതാവിന്റെ ജീവിതയാത്ര പറയുന്ന സിനിമ. ഉമ്മൻചാണ്ടി എന്ന പേരിൽ തന്നെയാണ് ആഗ്രഹം.” ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ വേഷം ആര് ചെയ്യണമെന്ന ചോദ്യത്തിൽ ചാണ്ടി ഉമ്മൻ ആദ്യം പ്രതികരിച്ചില്ല. പിന്നീട്, “മമ്മൂട്ടി ഈ വേഷം ചെയ്താൽ നന്നാവുമെന്ന് […]
Read more

മഞ്ജുവാര്യരുടെ “ഹാപ്പിലൂപ്പ് ” ഷെഡ്യൂൾ പാക്കപ്പ്

പ്രശസ്ത താരം മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന “ഹാപ്പിലൂപ്പ് ” ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി. “ഗൗതമന്റെ രഥം”, “വാഴ 1” എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഹാപ്പിലൂപ്പ് “.മുകേഷ്,ജെ പി തുമിനാട്,മധു വാര്യർ, വി കെ പ്രകാശ്,നീരജ രാജേന്ദ്രൻ,നിധിന്യ, അനു,നിഷാന്ത് സാഗർ,ആതിര രാജീവ് തുടങ്ങിയ പ്രമുഖരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മൂവി ബക്കറ്റിന്റെ ബാനറിൽ ബിനീഷ് ചന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ ആഷിഖ് ഐമർ എഴുതുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer