സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

ചിരിപ്പിച്ചും ചിന്തിപ്പിച്ചും വിജയകരമായ രണ്ടാം വാരത്തിലേക്ക് ‘ഫെമിനിച്ചി ഫാത്തിമ

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് കേരളത്തിലെ തീയേറ്ററുകളിലെത്തിച്ച പുതിയ ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’ പ്രദര്‍ശന വിജയം നേടി രണ്ടാം വാരത്തിലേക്ക്. റിലീസ് ചെയ്ത ദിനം മുതല്‍ വമ്പന്‍ പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രത്തിന് കേരളമെങ്ങും വലിയ പ്രതികരണമാണ് ലഭിച്ചത്. ഫാസില്‍ മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിക്കുന്ന ചിത്രമായി മാറിക്കഴിഞ്ഞു. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്‌കറിയയും താമര്‍ കെവിയും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് താമര്‍. ഒരുപാട് ചിരിയും […]
Read more

രൺവീർ സിങ് – ആദിത്യ ധർ ചിത്രം “ധുരന്ദർ” ടൈറ്റിൽ ട്രാക്ക് പുറത്ത്; റിലീസ് 2025 ഡിസംബർ 5 ന്

ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ “ധുരന്ദർ” ടൈറ്റിൽ ട്രാക്ക് പുറത്ത്. ചിത്രത്തിന്റെ കാത്തിരിപ്പിനെ കൂടുതൽ ആവേശഭരിതമാകുന്ന ഒരു ഗാനമാണ് ടൈറ്റിൽ ട്രാക്ക് ആയി പുറത്തു വിട്ടിരിക്കുന്നത്. ശാശ്വത് സച്ച്ദേവും ചരൺജിത് അഹൂജയും ചേർന്നാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, […]
Read more

കുതിപ്പുകൾ തുടർന്ന് 50ന്റെ നിറവിൽ ലോക; ഒടുവിൽ 300 കോടി തൊട്ട ചരിത്രവും

വലിയ പ്രീ റിലീസ് ഹൈപ്പൊന്നും ഇല്ലാതെ എത്തി മലയാള സിനിമയിൽ ചരിത്രം കുറിച്ച ചിത്രം. അതാണ് ഇന്ന് ലോക ചാപ്റ്റർ 1 ചന്ദ്ര. മലയാള സിനിമാസ്വാദകർക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച ചിത്രത്തിന്റെ കുതിപ്പ് മുൻവിധികളെ മാറ്റി മറിച്ചു കൊണ്ടായിരുന്നു. ആദ്യദിനം ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മസ്റ്റ് വാച്ച് പടം എന്ന ലേബലണിഞ്ഞ ചിത്രം കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ ആസ്പദമാക്കി ആയിരുന്നു ഒരുങ്ങിയത്. കല്യാണി പ്രിയദർശൻ നീലി എന്ന ചന്ദ്രയായി എത്തിയ ലോക സംവിധാനം ചെയ്തത് […]
Read more

പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി ലാലേട്ടൻ

പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. “പ്രിയപ്പെട്ട പൃഥ്വിക്ക് ജന്മദിനാശംസകൾ! നിങ്ങളുടെ ദിവസം സ്നേഹത്താലും, ചിരിയാലും, ജീവിതത്തെ മനോഹരമാക്കുന്ന എല്ലാ നല്ല വികാരങ്ങളാലും നിറഞ്ഞുനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.” പൃഥ്വിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് മോഹൻലാൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. അതേസമയം നിരവധി പേരാണ് പൃഥ്വിക്ക് ആശംസകളുമായി എത്തുന്നത്. പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’യാണ്. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിമ്പ്സ് ഇന്ന് പുറത്തുവിട്ടിരുന്നു. മാസ് ആക്ഷൻ ത്രില്ലർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ആമിർ അലി എന്നാണ് […]
Read more

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ഗ്ലിമ്പ്സ്; 15 മില്യൺ കാഴ്ചക്കാരുമായി “അസുര ആഗമന” ‌‌

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രം “സാംബരാല യേതിഗട്ട്” ഗ്ലിമ്പ്സ് വീഡിയോക്ക് റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 15 മില്ല്യനിലധികം കാഴ്ചക്കാർ. സായ് ദുർഗ തേജിൻ്റെ ജന്മദിനം പ്രമാണിച്ച് ഇന്നലെയാണ് ഈ വീഡിയോ പുറത്ത് വന്നത്. “അസുര ആഗമന” എന്ന ടൈറ്റിലോടെ എത്തിയ വീഡിയോക്ക് ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. വമ്പൻ ഹിറ്റുകളായ “വിരൂപാക്ഷ”, “ബ്രോ” എന്നിവക്ക് ശേഷം സായ് ദുർഗ തേജ് നായകനായെത്തുന്ന ഈ ചിത്രം […]
Read more

ആമിര്‍ അലിയുടെ പാരമ്പര്യം വിളിച്ചോതി ‘ഖലീഫ’ ബ്ലഡ് ലൈന്‍ ഗ്ലിമ്പ്‌സ്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ ഖലീഫ’ ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് പുറത്ത്. ‘ദ ബ്ലഡ് ലൈന്‍’ എന്ന ടൈറ്റിലോടെയാണ് ഈ ഗ്ലിമ്പ്‌സ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനം പ്രമാണിച്ചാണ് ഈ വീഡിയോ റിലീസ് ചെയ്തത്. ജിനു ഇന്നോവേഷന്റെ ബാനറില്‍ ജിനു എബ്രഹാമും സൂരജ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതാവ് – സിജോ സെബാസ്റ്റ്യന്‍. ‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് ആദ്യ വാരം ലണ്ടനില്‍ ആണ് […]
Read more

പൃഥ്വിരാജ് നായകനായി വിലായത്ത് ബുദ്ധയിലെ ആദ്യഗാനം ഇന്നെത്തും

പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിലായത്ത് ബുദ്ധയിലെ ആദ്യഗാനം ഇന്നെത്തും. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. മാസും ആക്ഷനും പ്രണയവും എല്ലാം കോര്‍ത്തിണക്കിയ ഒരു കംപ്ലീറ്റ് പാക്ക് എന്റര്‍ടെയ്‌നറായിരിക്കു സിനിമയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പൃഥ്വിരാജിന്റെ കരിയറിലെ വേറിട്ടൊരു വേഷമാകും ചിത്രത്തിലെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. വിലായത്ത് ബുദ്ധയിലെ ആദ്യ ഗാനം ഇന്ന് വൈകുന്നേരം ആറ് മണിക്ക് പുറത്തുവിടുമെന്നാണ് പുതിയ അപ്‌ഡേറ്റ്. ജയന്‍ നമ്പ്യാര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. വിവിധ ഷെഡ്യൂളുകളിലായി നൂറ്റിഇരുപതോളം ദിവസം […]
Read more

പ്രദീപ് നായരിന്റെ സംവിധാനത്തിൽ ‘ചെറുക്കനും പെണ്ണും’; ഒക്ടോബർ 31 ന് റിലീസ്

ശ്രീജിത്ത്‌ വിജയ്, ദിലീഷ് പോത്തൻ, ദീപ്തി, റിയ സൈറ, മിഥുൻ, അഹമ്മദ് സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രദീപ്‌ നായർ സംവിധാനം ചെയ്യുന്ന റൊമാൻ്റിക് ത്രില്ലർ ചിത്രമായ ചെറുക്കനും പെണ്ണും ഒക്ടോബർ 31 ന് പ്രദർശനത്തിനെത്തുന്നു. നന്തിയാട്ട് ഫിലിംസിന്റെ ബാനറിൽ സജി നന്തിയാട്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം മനോജ്‌ മുണ്ടയാട്ട് നിർവ്വഹിക്കുന്നു. പ്രദീപ്‌ നായർ, രാജേഷ് വർമ്മ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭക്ഷണവും എഴുതിയിരിക്കുന്നത്. റഫീഖ് അഹമ്മദ്, ശ്രീപ്രസാദ് എന്നിവരുടെ വരികൾക്ക് അരുൺ സിദ്ധാർഥ്, രതീഷ് […]
Read more

പ്രതീപ് മമിത കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഡ്യൂഡ്; ‘എൻ കണ്ണുക്കുള്ളേ കത്താത’ പ്രണയഗാനം പുറത്ത്

തമിഴകത്തെ യുവ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും നായകനും നായികയുമായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഡ്യൂഡ്’ റിലീസിനൊരുങ്ങുന്നു. ദീപാവലി റിലീസായി ഒക്ടോബർ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയ ലോകത്ത് വലിയ വൈറലായി കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധ നേടിയ മമിത നായികയായെത്തുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘ഡ്യൂഡ്’. […]
Read more

ദിനിൽ ബാബുവിനെതിരെ നിയമ നടപടിയുമായി വേഫറെർ ഫിലിംസ്

വേഫറെർ ഫിലിംസിന്റെ സിനിമയിൽ അഭിനയിക്കാനെന്ന പേരിൽ വിളിച്ചു വരുത്തി യുവതിയെ അപമാനിച്ചു എന്ന ആരോപണത്തിന് വിധേയനായ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെതിരെ നിയമ നടപടിയുമായി വേഫറെർ ഫിലിംസ്. കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ വേഫറെർ ഫിലിംസിനെ അപകീർത്തിപ്പെടുത്തിയതിനാണ് വേഫറെർ ഫിലിംസ് ദിനിൽ ബാബുവിനെതിരെ പരാതി നൽകിയത്. തേവര പോലീസ് സ്റ്റേഷനിലും മലയാളത്തിലെ സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിലുമാണ് വേഫറെർ ഫിലിംസ് പരാതി നൽകിയത്. വേഫറെർ ഫിലിംസിന്റെ കാസ്റ്റിംഗ് കോളുകൾ ദുൽഖർ സൽമാന്റെയോ വേഫറെർ ഫിലിംസിന്റെയോ ഒഫീഷ്യൽ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.