സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: gulf News

മലയാളികൾക്കെതിരെ പരാതിയുമായി കുവൈത്ത് ബാങ്ക്; 270 കോടി വായ്‌പയെടുത്ത് മുങ്ങി

കൊച്ചി: കുവൈത്തിലെ പ്രമുഖ ബാങ്കായ അൽ അഹ്ലി ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ 13 ക്രിമിനൽ കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. വൻതോതിൽ വായ്പ എടുക്കുകയും പിന്നീട് തിരിച്ചടയ്‌ക്കാതെ മുങ്ങുകയും ചെയ്ത മലയാളികൾക്കെതിരെയാണ് നടപടി. പരാതിക്കാരുടെ കണക്ക് പ്രകാരം 806 മലയാളികൾ ചേർന്ന് ഏകദേശം ₹270 കോടി രൂപയുടെ വായ്പയാണ് എടുത്തത്. വായ്പ തുക ₹24 ലക്ഷം മുതൽ ₹2 കോടി വരെ വ്യത്യാസപ്പെട്ടിരുന്നു. കേസുകൾ കൂടുതലായി കോട്ടയം ജില്ലയിൽ ആണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. അൽ അഹ്ലി […]
Read more

ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചു

ഷാർജ: ഷാർജ രാജകുടുംബാംഗം ശൈഖ് സുൽത്താൻ ബിൻ ഖാലിദ് അൽഖാസിമി അന്തരിച്ചു. ഇന്ന്(ചൊവ്വ) രാവിലെ 10ന് ഷാർജ കിങ് ഫൈസൽ പള്ളിയിൽ പ്രാർഥനയ്ക്ക് ശേഷം അൽ ജുബൈൽ ഖബർസ്ഥാനിൽ നടക്കും. ഇന്ന് മുതൽ മൂന്ന് ദിവസത്തേയ്ക്ക് ഷാർജയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
Read more

95-ാമത് ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങി സൗദി അറേബ്യ

റിയാദ്: സെപ്റ്റംബർ 23-ന് സൗദി അറേബ്യയുടെ 95-ാം ദേശീയ ദിനം ആഘോഷിക്കും. “നമ്മുടെ പ്രകൃതിയിൽ അഭിമാനം” എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. പുതിയ തലമുറയിലേക്ക് പൈതൃകവും സംസ്കാരവും കൈമാറുന്നതാണ് ലക്ഷ്യം. ദേശീയ പതാക ഉയർത്തൽ, പരമ്പരാഗത വസ്ത്ര ധാരണ എന്നിവയോടെ പൗരന്മാർ ആഘോഷങ്ങളിൽ പങ്കെടുത്തു. ദേശീയ ദിനാഘോഷങ്ങളിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും ,താമസക്കാർക്കും പങ്കെടുക്കാൻ അവസരം നൽകുന്നതിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സെപ്റ്റംബർ 23 ചൊവ്വാഴ്ച പൊതുസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റിയാദ്, ജിദ്ദ, […]
Read more

ആശ്വാസ വിധി; മെയ് മാസത്തിൽ റഹീം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ

കോഴിക്കോട്: സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീം കേസിൽ സുപ്രീം കോടതി നേരത്തെ നിലവിലിരുന്ന ഹർജിയെ തള്ളി. റഹീം നിയമസഹായ സമിതി ഇതിനെ മോചനത്തിന് ആശ്വാസം നൽകുന്ന വിധിയെന്ന് വിശേഷിപ്പിച്ചു. കേന്ദ്രസർക്കാരിനും സൗദി ഭരണകൂടത്തിനും ഒപ്പം നിന്ന എല്ലാവർക്കും സമിതി നന്ദി അറിയിച്ചു. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീം 20 വർഷം തടവിന് വിധിക്കപ്പെട്ടിരുന്നു. 2026 ഡിസംബറിൽ ശിക്ഷ പൂർണ്ണമാകും. സ്വകാര്യ ഏഴമതി അടിസ്ഥാനത്തിൽ വാദി ഭാഗം മാപ്പ് നൽകുകയും […]
Read more

സാമ്പത്തിക പങ്കാളിത്ത കരാറിലേക്ക് ഇന്ത്യയും ഒമാനും

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകൾ പൂർത്തിയാക്കി ഇന്ത്യയും ഒമാനും. ഉഭയകക്ഷി വ്യാപാരത്തില്‍ വന്‍ കുതിച്ച് ചാട്ടത്തിന് വഴിവെക്കുന്ന കരാർ ഉടൻ പ്രാബല്യത്തിൽ വന്നേക്കും. ഒമാന്റെ ഇന്ത്യയിലെ സ്ഥാനപതി ഇസ സലേഹ് അബ്ദുള്ള സലേഹ് അല്‍ഷിബാനിയാണ് കരാര്‍ ഉടന്‍ ഉണ്ടാവുമെന്ന് വ്യക്തമാക്കിയത്. കരാറുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണങ്ങള്‍ നടന്നു വരികയാണ്. അത് കൂടി കഴിഞ്ഞാല്‍ ധാരാണാ പത്രത്തില്‍ ഒപ്പുവയ്ക്കും. ചരക്ക്, സേവന മേഖലയ്ക്കാണ് ഈ കരാറുകൊണ്ട് നേട്ടമുണ്ടാകുന്നത്. നിലവില്‍ ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ടാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സമഗ്ര സാമ്പത്തിക […]
Read more

കുവൈത്ത് പൊളിച്ച അന്താരാഷ്ട്ര ഓൺലൈൻ ചൂതാട്ട ശൃംഖല; കോടികൾ പിടിച്ചെടുത്തു

കുവൈത്ത് : രാജ്യത്ത് പ്രവർത്തിച്ചിരുന്ന വലിയ അന്താരാഷ്ട്ര ഓൺലൈൻ ചൂതാട്ട ശൃംഖലയെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റും ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗവും ചേർന്ന് തകർത്തു. സോഷ്യൽ മീഡിയ വഴി ശൃംഖലയുടെ രഹസ്യ പ്രവർത്തനങ്ങളെക്കുറിച്ച് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസ് വെളിപ്പെട്ടത്. ചൂതാട്ടവും പണം കൈമാറ്റവും നേരിട്ട് നിയന്ത്രിച്ചിരുന്ന ആറു ഈജിപ്ഷ്യൻ പൗരന്മാരെയും ഒരു സിറിയക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ, പൊതുവ്യാപാര സ്ഥാപനങ്ങൾ, ഡെലിവറി കമ്പനികൾ, ഹെൽത്ത് സലൂണുകൾ, വസ്ത്ര–പെർഫ്യൂം കടകൾ […]
Read more

പാക്-സൗദി പ്രതിരോധ കൂട്ടുകെട്ട്: ഇന്ത്യക്ക് ആശങ്കയോ?

ന്യൂഡൽഹി : സൗദി അറേബ്യയും പാകിസ്ഥാനും തമ്മിൽ പുതിയ തന്ത്രപരമായ പ്രതിരോധ കരാർ ഒപ്പുവെച്ചത് മേഖലാ സുരക്ഷാ രംഗത്ത് വലിയ ചര്‍ച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. 2025 സെപ്റ്റംബർ 17-ന് റിയാദിലെ അൽ-യമാമ കൊട്ടാരത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. ഏതെങ്കിലും രാജ്യത്തിനെതിരായ ആക്രമണം, ഇരു രാജ്യങ്ങൾക്കും നേരെയുണ്ടായ ആക്രമണമെന്നാണ് കരാർ വ്യവസ്ഥ വ്യക്തമാക്കുന്നത്. പഹൽഗാം ഭീകരാക്രമണവും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ മറുപടിയും അന്താരാഷ്ട്ര തലത്തിൽ വലിയ […]
Read more

കുട്ടിക്ക് വാക്സിന്‍ നല്‍കിയതില്‍ പിഴവ്; അബുദാബിയില്‍ ഡോക്ടര്‍ക്ക് പിഴയിട്ട് കോടതി

അബുദാബി: കുട്ടിക്ക് വാക്സിനേഷന്‍ നല്‍കിയതില്‍ ഡോക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന പരാതിയില്‍ പിഴ ശിക്ഷ വിധിച്ച് അബുദാബി കോടതി. 350,000 ദിര്‍ഹം കുട്ടിയുടെ അച്ഛന് നല്‍കണമെന്ന് വിധിയില്‍ പറയുന്നു. ഡോക്ടറും ഹോസ്പിറ്റല്‍ അധികൃതരും ചേര്‍ന്നാണ് തുക നല്‍കേണ്ടത് എന്നും കോടതി വ്യക്തമാക്കി. അല്‍ ഐനിലെ ഒരു ആശുപത്രിയിലാണ് സംഭവം നടന്നത്. കുട്ടിയ്ക്ക് വാക്സിനേഷന്‍ നല്‍കാനായാണ് ആശുപത്രിയില്‍ എത്തിയത്. ഇവിടെ വെച്ച് കുട്ടിയ്ക്ക് വാക്സിനേഷന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ വാക്‌സിനേഷന്‍ നല്‍കിയതില്‍ വീഴ്ച്ചയുണ്ടായി എന്ന് ആരോപിച്ച് […]
Read more

സൗദി ദേശീയ ദിനം: വാണിജ്യ സ്ഥാപനങ്ങൾക്ക് വിലക്കിഴിവ് നടത്താൻ ലൈസൻസ് അനുവദിച്ചു

റിയാദ്: സൗദിയുടെ 95-ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും ഓൺലൈൻ സ്റ്റോറുകൾക്കും പ്രമോഷണൽ ഓഫറുകളും വിലക്കിഴിവുകളും പ്രഖ്യാപിക്കാൻ വാണിജ്യ മന്ത്രാലയം ലൈസൻസ് അനുവദിച്ചു. ഇതിനകം 4,200-ലധികം സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയതായി അധികൃതർ അറിയിച്ചു. സെപ്റ്റംബർ അവസാനം വരെ നീളുന്ന വിൽപ്പന സീസണിലേക്കാണ് ലൈസൻസുകൾ അനുവദിച്ചിരിക്കുന്നത്. ഭക്ഷണസാധനങ്ങൾ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പെർഫ്യൂമുകൾ, സ്മാർട്ട്‌ഫോണുകൾ, പുരുഷൻമാരുടെയും സ്ത്രീകളുടെയും വസ്ത്രങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ തുടങ്ങി 35 ലക്ഷത്തിലധികം ഉൽപ്പന്നങ്ങളാണ് ഡിസ്‌കൗണ്ട് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി […]
Read more

ഐസിസി കർശന നടപടിയുമായി; പാകിസ്ഥാൻ ഏഷ്യാകപ്പ് ബഹിഷ്കരണ ഭീഷണിയിൽ

ദുബായ്: ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദത്തെ തുടർന്നു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ നടപടി പരിഗണിച്ച് ഐസിസി. ടൂർണമെന്റിലെ പെരുമാറ്റച്ചട്ടം ലംഘിച്ചതെന്നാരോപിച്ച് ഐസിസി വിവിധ കുറ്റങ്ങൾ ചുമത്തുകയും, വിശദീകരണം തേടിയുള്ള നോട്ടീസ് അയക്കുകയും ചെയ്തു. യുഎഇക്കെതിരായ മത്സര ദിവസം കളിക്കാരും മാച്ച് ഒഫീഷ്യൽസും മുന്നറിയിപ്പ് ലഭിച്ചിട്ടും പെരുമാറ്റച്ചട്ടം തുടർച്ചയായി ലംഘിച്ചതിനാലാണ് നടപടി. മത്സരത്തിന് മുമ്പ് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പാക് ക്യാപ്റ്റൻ സൽമാൻ ആഗയെയും കോച്ച് മൈക്ക് ഹെസ്സണെയും കണ്ടുമുട്ടിയിരുന്നു. വീഡിയോ ചിത്രീകരിക്കരുതെന്ന് വ്യക്തമാക്കിയിട്ടും പാക് മീഡിയ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.