Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

യുഎഇയിൽ കനത്ത മഴ; റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷം

ദുബായ്: കനത്ത മഴയിൽ ദുബായ് നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ ദുരിതങ്ങൾ ലഘൂകരിക്കാനും രാത്രി മുഴുവൻ വിശ്രമമില്ലാതെ പണിയെടുത്തത് ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണ്. റോഡുകളിലെ വെള്ളക്കെട്ട് നീക്കം ചെയ്യാനും ഗതാഗതം നിയന്ത്രിക്കാനും ജനവാസ മേഖലകൾ സുരക്ഷിതമാക്കാനും പൊലീസ് സേനയും മറ്റ് അടിയന്തര വിഭാഗങ്ങളും കർമ്മനിരതരാണ്. ദുബായിലെയും ഷാർജയിലെയും പ്രധാന റോഡുകളില്‍ ടാങ്കറുകളെത്തി വെള്ളം വറ്റിക്കുന്ന ജോലികൾ തുടരുകയാണ്. അയൽ രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിച്ചു കൊണ്ട് അധികൃതർ നേരത്തെ തന്നെ സുരക്ഷാ […]
Read more

റിയാദിൽ വിമാന സർവീസുകൾ മുടങ്ങി

റിയാദ്: റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ മുടങ്ങി. കഴിഞ്ഞ സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം മുടങ്ങിയത്. ക്രിസ്തുമസ് അവധിക്കായി അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും എത്തിയവരടക്കം മുന്നൂറോളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. എന്നാൽ കൃത്യമായ വിവരങ്ങൾ നൽകാൻ അധികൃതർ തയാറാകുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു. മോശം കാലാവസ്ഥ കാരണം മേഖലയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനങ്ങൾ തിരിച്ചുവിട്ടതും, ഇന്ധന വിതരണ സംവിധാനത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികളും കഴിഞ്ഞ രണ്ട് ദിവസമായി […]
Read more

ഡോ. ബാബു വർഗീസിന് ഫിലിപ്‌സ് ഇൻവെൻഷൻ അവാർഡ് ഗോൾഡ് മെഡൽ

തൃശ്ശൂർ: ആംസ്റ്റർഡാം  റോയൽ ഫിലിപ്‌സിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരിൽ നിന്നും സീനിയർ സയന്റിസ്റ്റ് ഡോ. ബാബു വർഗീസ് 2025-ലെ അഭിമാനകരമായ ഫിലിപ്‌സ് ഇൻവെൻഷൻ അവാർഡ് ഗോൾഡ് മെഡലിന് അർഹനായി. ബയോഫോട്ടോണിക്സ്, എനർജി-സെൻസിംഗ്, സ്കിൻ ട്രീറ്റ്‌മെന്റ് ടെക്നോളജികൾ തുടങ്ങിയ മേഖലകളിലായി നൂറോളം കണ്ടുപിടിത്തങ്ങളുടെ പേറ്റന്റുകൾ ഡോ. ബാബു വർഗീസിന്റെ പേരിലുണ്ട്. കഴിഞ്ഞ 18 വർഷമായി നെതർലാൻഡ്‌സിലെ ഫിലിപ്‌സിൽ സീനിയർ സയന്റിസ്റ്റ് ആയി പ്രവർത്തിക്കുന്ന അദ്ദേഹം ഈ മേഖലകളിൽ നിരവധി പ്രധാനപ്പെട്ട ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുണ്ട്. എൺപതിലേറെ അന്താരാഷ്ട്ര പ്രബന്ധങ്ങളും […]
Read more

ശക്തമായ കാറ്റിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുഎഇയിൽ മരിച്ചു

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ ശക്തമായ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊടിഞ്ഞി സ്വദേശി സൽമാൻ ഫാരിസാണ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടം സംഭവിച്ചത്. മഴ നനയാതിരിക്കാനായി നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറി നിന്നതാണ് സൽമാൻ. കഴിഞ്ഞ നാല് വർഷമായി റാസൽഖൈമ അൽ നഖീലിലെ കോഴിക്കോട് സ്വദേശിയുടെ ഇസ്താംബൂൾ ഷവർമ കടയിൽ ഡെലിവറി ജീവനക്കാരനായിരുന്നു സൽമാൻ. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ അസ്ഥിരമായ കാലാവസ്ഥ തുടരുകയാണ്.
Read more

ഒമാൻ–ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു

മസ്കറ്റ്: ഒമാൻ–ഇന്ത്യ സാമ്പത്തിക സഹകരണത്തിന് പുതിയ അധ്യായം തുറന്ന് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിന്‍ താരിഖിന്‍റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു. വ്യാഴാഴ്ച നടന്ന ചർച്ചകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും ആഴത്തിലാക്കുകയും ചെയ്യുന്നതിനുള്ള വിവിധ മാർഗങ്ങൾ വിശദമായി വിലയിരുത്തി. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടത്തിന്റെ ഭാഗമായി ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിലെത്തിയത്. ഇരു രാജ്യങ്ങളിലെയും വ്യാപാരവും നിക്ഷേപ സഹകരണവും ഗണ്യമായി വർധിപ്പിക്കുകയാണ് […]
Read more

യുഎഇയിൽ കനത്ത മഴ; വിമാന സർവീസുകൾ റദ്ദാക്കി

ദുബായ്: ദുബായിൽ കനത്ത മഴയെത്തുടർന്ന് ദുബായ്, ഷാർജ, അബുദാബി, അജ്മാൻ മേഖലകളിൽ നിരവധി കടകളിൽ വെള്ളം കയറി. ഈ സാഹചര്യത്തിൽ, ദുബായിലും ഷാർജയിലും നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. സർക്കാർ, സ്വകാര്യ മേഖലാ ജീവനക്കാർക്ക് ഇക്കഴിഞ്ഞ ദിവസം വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയതായി അറിയിച്ചിട്ടുണ്ട്. ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും വെള്ളെക്കെട്ടുകളിൽ പോകരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read more

കുവൈത്തിൽ 322 കിലോ ഹാഷിഷ് കടത്തിയ നാലുപേർക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തിൽ കടൽമാർഗം വൻതോതിൽ ലഹരിമരുന്ന് കടത്തിയ കേസിൽ നാല് ഇറാൻ സ്വദേശികൾക്ക് ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ കുവൈത്ത് അപ്പീൽ കോടതി ശരിവെച്ചു. ജസ്റ്റിസ് നസർ സലീം അൽ ഹൈദ് അധ്യക്ഷനായ അപ്പീൽ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വിൽപനയ്ക്കായി 322 കിലോഗ്രാം ഹാഷിഷ് രാജ്യത്തേക്ക് കടത്തിയെന്നാണ് പ്രതികൾക്കെതിരെയുള്ള കുറ്റം. ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്‍റും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ അന്വേഷണത്തിലൂടെയാണ് ഈ വൻ ലഹരിവേട്ട നടന്നത്. കുവൈത്ത് സമുദ്ര അതിർത്തിക്കുള്ളിൽ വലിയ രീതിയിലുള്ള […]
Read more

കുവൈത്തിൽ വീണ്ടും 10 ടാങ്കർ ഡീസൽ ട്രക്കുകൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: ഡീസൽ കള്ളക്കടത്ത് ശൃംഖലയ്‌ക്കെതിരായ തുടർച്ചയായ നടപടികളുടെ ഭാഗമായി സുരക്ഷാ സേന 10 ടാങ്കർ ട്രക്കുകൾ പിടിച്ചെടുത്തു. അന്വേഷണത്തിൽ ടാങ്കറുകളുടെ കസ്റ്റംസ് ഡാറ്റയിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തി. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി ജഹ്‌റ ഗവർണറേറ്റിലെ ക്രിമിനൽ അന്വേഷകർ കേസ് അന്വേഷിക്കുന്നത് തുടരുകയാണ്. ഇന്ധന കള്ളക്കടത്ത് ചെറുക്കുന്നതിനും രാജ്യത്തിന്‍റെ വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധത മന്ത്രാലയം വീണ്ടും ആവർത്തിച്ചു.
Read more

വെനിസ്വേല എണ്ണക്കപ്പലുകൾക്ക് പൂർണ വില​ക്കെന്ന് ട്രംപ്

വാ​ഷി​ങ്ട​ൺ: വെ​നി​സ്വേ​ല എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് പൂ​ർ​ണ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​മെന്ന് യു.​എ​സ് പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സ്വ​ത്ത് ക​ട്ടെ​ടു​ക്കുക, ഭീ​ക​ര​ത, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, മ​നു​ഷ്യ​ക്ക​ട​ത്ത് തു​ട​ങ്ങി​യ​വ കാരണം വെ​നി​സ്വേ​ല സ​ർ​ക്കാ​ർ ഭീ​ക​ര​സം​ഘ​ട​ന​യാ​യി മാ​റി​യി​രി​ക്കു​ന്ന സാഹചര്യത്തിലാണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തിയത്. ക​ഴി​ഞ്ഞ​യാ​ഴ്ച വെ​നി​സ്വേ​ല​യു​ടെ എ​ണ്ണ​ക്ക​പ്പ​ൽ യു.​എ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ വ​ൻ​തോ​തി​ൽ സൈ​നി​ക​സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു.
Read more

അമേരിക്ക മുന്നോട്ടുവെച്ച സമാധാന നടപടി നടപ്പാക്കിയില്ലെങ്കിൽ യുക്രെയ്ന്റെ കൂടുതൽ ഭൂമി കൈയ്യടക്കുമെന്ന് റഷ്യ

മോസ്കോ: അമേരിക്ക മുന്നോട്ടുവെച്ച സമാധാന നടപടി നടപ്പാക്കിയില്ലെങ്കിൽ യുക്രെയ്ന്റെ കൂടുതൽ ഭൂമി തങ്ങൾ ബലംപ്രയോഗിച്ച് കൈയ്യടക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുദ്ധം അവസാനിപ്പിക്കുന്നതിനായി അ​മേരിക്ക റഷ്യയുമായും യുക്രെയ്നുമായും യൂറോപ്യൻ നേതാക്കളുമായും പ്രത്യേകം സംസാരിച്ചിരുന്നു. എന്നാൽ ഇതുവരെ ഒരു കരാറും നടപ്പായിട്ടില്ല. യുക്രെയ്ന്റെ ഭൂമി സംബന്ധിച്ച കാര്യത്തിലാണ് ധാരണയാകാത്തത്. കൂടുതൽ സെക്യൂറിറ്റി ഗാരന്റി യുക്രെയ്ൻ ആവശ്യപ്പെടുന്നുണ്ട്. തന്ത്രപരമായ വടക്കുകിഴക്കൻ മേഖലയിലെ നഗരമായ കുപിയാൻസ്കിന്റെ 90 ശതമാനം പ്രദേശവും യുക്രെയ്നാണ് നിയന്ത്രിക്കുന്നതെന്ന് മിലിറ്ററി മേധാവി അവകാശപ്പെടുന്നു. എന്നാൽ റഷ്യയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix