Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Global

മയപ്പെട്ട് അമേരിക്ക; ഇന്ത്യ തന്ത്രപരമായ പങ്കാളിയായി തുടരും

വ്യാപാര തർക്കത്തിൽ സ്വരം മയപ്പെടുത്തി അമേരിക്ക. ഇന്ത്യ , അമേരിക്കയുടെ തന്ത്രപരമായ മുഖ്യ പങ്കാളിയായി തുടരുമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ്. ട്രംപ് പങ്കുവച്ചത്, ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിലുള്ള ആശങ്കയെന്നും ടോമി പിഗോട്ട് വ്യക്തമാക്കി. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് പിഴ തീരുവയായി 25 ശതമാനവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യയും അമേരിക്കയും […]
Read more

ഗാസയെ നിയന്ത്രിക്കാനുള്ള ഇസ്രായേല്‍ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് ഐക്യരാഷ്ട്രസഭ

ജനീവ: അധിനിവേശ ഗാസ മുനമ്പിന്റെ സമ്പൂര്‍ണ സൈനിക ഏറ്റെടുക്കല്‍ പദ്ധതി ഇസ്രായേല്‍ സര്‍ക്കാര്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക്. ഇസ്രായേല്‍ എത്രയും വേഗം അധിനിവേശം അവസാനിപ്പിക്കണമെന്നും, അംഗീകരിച്ച ദ്വിരാഷ്ട്ര പരിഹാരം സാക്ഷാത്കരിക്കണമെന്നും, ഫലസ്തീനികളുടെ സ്വയം നിര്‍ണ്ണയാവകാശം ഉറപ്പാക്കണമെന്നും ഉള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിക്ക് വിരുദ്ധമാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ഏകപക്ഷീയമായി തടങ്കലില്‍ വച്ചിരിക്കുന്ന ഫലസ്തീനികളെ മോചിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ പൂര്‍ണ്ണമായും തടസ്സങ്ങളില്ലാതെയും മാനുഷിക സഹായങ്ങള്‍ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Read more

ഭയപ്പെടുത്തുന്ന 80 വർഷങ്ങൾ; ഇന്ന് നാഗസാക്കി ഓർമ്മദിനം

നാഗസാക്കി ഓർമ്മദിനം ഓരോ വർഷവും ഓഗസ്റ്റ് 9-നാണ് ആചരിക്കുന്നത്. 1945-ലെ ഈ ദിവസത്തിൽ, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തിൽ, അമേരിക്കൻ ഐക്യനാടുകൾ ജപ്പാനിലെ നാഗസാക്കി നഗരത്തിൽ ആണവ ബോംബ് വീഴ്ത്തുകയായിരുന്നു. “Fat Man” എന്ന പേരിൽ അറിയപ്പെടുന്ന ഈ ബോംബ് ആക്രോശകരമായ നാശനഷ്ടങ്ങൾക്ക് വഴിവെച്ചു. ഏകദേശം 70,000-ലധികം പേർ ഉടനെ കൊല്ലപ്പെടുകയും, അനേകർ പിന്നീട് രോഗങ്ങൾ മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഈ ദിനം, ആണവയുദ്ധത്തിന്റെ ഭീകരതയും മനുഷ്യരുടെ ദുരിതവും ഓർത്ത് സമാധാനത്തിനായുള്ള പ്രതിജ്ഞ പുതുക്കുന്നതിനുള്ള പ്രധാന അവസരമാണ്. […]
Read more

യുഎഇയില്‍ ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില

അബുദാബി: യുഎഇയില്‍ ഓഗസ്റ്റ് മാസത്തില്‍ ഒമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഓഗസ്റ്റ് മാസത്തില്‍ ഇത്രയും ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ഓഗസ്റ്റ് മാസത്തില്‍ യുഎഇയിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്. അല്‍ ഐനിലെ സ്വീഹാനില്‍ 51.8°C ആണ് കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയത്. ഇത് 2017-ല്‍ മെസൈറയില്‍ രേഖപ്പെടുത്തിയ 51.4°C എന്ന മുന്‍ റെക്കോര്‍ഡിനെ മറികടന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് താപനില വര്‍ധച്ചുവരുന്നതിന്റെ […]
Read more

രണ്ടാം തവണയും യുഎഇയിൽ ഭൂചലനം

അബുദാബി: യുഎഇ-സൗദി അതിര്‍ത്തിക്ക് സമീപം ഭൂചലനം. സൗദി, യുഎഇ അതിര്‍ത്തിയില്‍ ബത്ഹായില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ യുഎഇയിലെ അല്‍ സിലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം അർധരാത്രി 12.03നാണ് ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വ്യാഴാഴ്ച അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്ത് നേരിയ പ്രകമ്പനം ഉണ്ടായെങ്കിലും ഇതിന്‍റെ പ്രത്യാഘാതങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read more

പാക് സൈനിക മേധാവി അസിം മുനീര്‍ വീണ്ടും അമേരിക്കയിലേക്ക്

പാകിസ്താന്‍ സൈനിക മേധാവി അസിം മുനീര്‍ വീണ്ടും അമേരിക്കയിലേക്ക്. രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അസിം മുനീർ അമേരിക്കൻ സന്ദർശനം നടത്തുന്നത്. സന്ദർശനം ഈ മാസം ഉണ്ടായേക്കും. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ മൈക്കിള്‍ കുറില്ലയുടെ യാത്രയയപ്പ് ചടങ്ങില്‍ മുനീര്‍ പങ്കെടുക്കും. പാകിസ്താനെ ഭീകരവിരുദ്ധ പോരാട്ടത്തിലെ പങ്കാളിയെന്ന് വിശേഷിപ്പിച്ചയാളാണ് മൈക്കിള്‍ കുറില്ല.
Read more

മോദിക്ക് ട്രംപിനെ നേരിടാൻ കഴിയാത്തതിന് പിന്നിൽ അദാനിക്കെതിരായ യുഎസ് അന്വേഷണം: രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: അമേരിക്ക ഇന്ത്യയുടെമേൽ കയറ്റുമതി തീരുവ കുത്തനെ ഉയർത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്രംപിനെ നേരിടാൻ കഴിയാത്തതിന്റെ കാരണം അദാനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന യുഎസ് അന്വേഷണമാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. മോദിയുടെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും മോദിയും അദാനിയും റഷ്യൻ എണ്ണ ഇടപാടുകളും തമ്മിലുള്ള സാമ്പത്തിക ബന്ധം തുറന്നുകാട്ടുക എന്നതാണ് ഭീഷണിയായി മോദിക്ക് മുന്നിലുള്ളതെന്നും രാഹുൽ ​ഗാന്ധി കുറ്റപ്പെടുത്തി. അതേസമയം, ഇന്ത്യയുടെ കയറ്റുമതി തീരുവ ട്രംപ് വീണ്ടും ഉയർത്തി. 25 ശതമാനം തീരുവകൂടിയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്ന […]
Read more

ട്രംപിന്റെ ഭീഷണി അവഗണിച്ച് ഇന്ത്യ; റഷ്യയുടെ എണ്ണ വാങ്ങുന്നത് തുടരും

ഇരട്ട തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കങ്ങൾക്കിടയിലും റഷ്യയുടെ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരും. ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ ഇക്കാര്യത്തിൽ സ്വീകരിക്കും. അധിക തീരുവ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ 40 മുതൽ 50 ശതമാനം വരെ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. അതേസമയം അമേരിക്ക ഇന്ത്യയ്ക്കുമേൽ ആദ്യം പ്രഖ്യാപിച്ച 25 ശതമാനം പകരം തീരുവ ഇന്ന് പ്രാബല്യത്തില്‍ വരും. റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്നലെ പ്രഖ്യാപിച്ച പിഴ തീരുവ ഓഗസ്റ്റ് 27-നാണ് നിലവില്‍ വരിക. […]
Read more

യുഎഇയിൽ നേരിയ ഭൂചലനം

അബുദാബി: യുഎഇയിലെ ഖോര്‍ഫക്കാനില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച രാത്രി 8.35നാണ് ഭൂചലനം രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. താമസക്കാര്‍ക്ക് നേരിയ തോതില്‍ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും മറ്റ് അപകടങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. 5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്.
Read more

യെമനില്‍ കുടുങ്ങിയ മലയാളി കുടുംബം നാട്ടിലേക്ക്

മസ്‌കത്ത്: തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് യെമനില്‍ കുടുങ്ങിയ മലയാളി കുടുംബം ഉടന്‍ നാട്ടിലേക്കു മടങ്ങും.ഇടുക്കി സ്വദേശിനി അഞ്ജനയും ഭര്‍ത്താവും കുഞ്ഞുമാണ് നാട്ടിലേക്കു മടങ്ങുക.തെക്കന്‍ യമനിലെ ഏദനില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഇവര്‍ തൊഴില്‍കരാര്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങാനാവാതെ യമനില്‍ കുടുങ്ങുകയായിരുന്നു. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജനിച്ച മകനു പാസ്‌പോര്‍ട്ട് എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ റിയാദ് ഇന്ത്യന്‍ എംബസിയാണ് എമര്‍ജന്‍സി […]
Read more
Advertisement
WhiteswanTV Footer