ഒമാനിലെ മുസന്ദത്തിന് തെക്ക് നേരിയ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തി
മസ്‌കറ്റ്: ഒമാനിലെ മുസന്ദത്തിന് തെക്ക് ഭാഗത്ത് ഞായറാഴ്ച പുലര്‍ച്ചെ നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡിസംബര്‍ 28 ഞായറാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 4മണിക്ക് ശേഷമാണ് ഭൂചലനം ഉണ്ടായത്. ഭൂമിക്കടിയില്‍ 5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മുസന്ദത്തിന് തെക്ക് ഭാഗത്തുണ്ടായ ഈ ചലനം യുഎഇയുടെ ചില വടക്കന്‍ പ്രദേശങ്ങളിലും അനുഭവപ്പെട്ടു. ഭൂചലനം അനുഭവപ്പെട്ടെങ്കിലും യുഎഇയില്‍ എവിടെയും നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ […]
Read more

