സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂകമ്പം; തീവ്രത 6.5 രേഖപ്പെടുത്തി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂകമ്പം. തീവ്രത 6.5 M രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഇന്ദിരപോയിന്റ്, ലിറ്റില്‍ ആന്‍ഡമാന്‍ എന്നീ സ്ഥലങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്ത് നിലവില്‍ സുനാമി മുന്നറിയിപ്പ് ഇല്ല എന്നും INCOIS അറിയിച്ചു. അതേ സമയം, ഭൂകമ്പം 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നുവെന്നും നിലവില്‍ സുനാമി സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്..
Read more

ഇന്ത്യാ സന്ദർശനം വീണ്ടും റദ്ദാക്കി ഇസ്രയേൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം മൂന്നാം തവണയും മാറ്റിവച്ചു. ഡൽഹിയിലെ അടുത്തിടെയുള്ള സ്ഫോടനത്തിന് പിന്നാലെ സുരക്ഷാ പരിഗണനകളാണ് കാരണം എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സന്ദർശനം റദ്ദാക്കാനുള്ള യഥാർത്ഥ കാരണം ആഭ്യന്തര പ്രശ്നങ്ങളാണെന്ന സൂചനയുമുണ്ട്. ഇരു രാജ്യങ്ങളും പുതിയ തീയതി നിശ്ചയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. സ്ഫോടനവും സന്ദർശനവും ബന്ധിപ്പിക്കുന്നത് നിരുത്തരവാദപരമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം ഏപ്രിലും സെപ്റ്റംബറിലുമായിരുന്ന സന്ദർശനങ്ങൾ നെതന്യാഹു ആഭ്യന്തര രാഷ്ട്രീയ കാരണങ്ങൾ ചൂണ്ടിക്കാട്ടി […]
Read more

റഷ്യ-യുക്രൈൻ സമാധാന കരാറിന് ധാരണയായെന്ന് റിപ്പോർട്ട്

കീവ്: റഷ്യ–യുക്രൈൻ സമാധാന കരാറിൽ ധാരണയിലേക്ക് നീക്കം നടന്നതായി റിപ്പോർട്ട്. അബുദാബിയിൽ യു.എസ് ആർമി സെക്രട്ടറിയും റഷ്യൻ പ്രതിനിധികളും നടത്തിയ ചർച്ചയിൽ പുരോഗതിയുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പരിഷ്‌കരിച്ച യു.എസ് നിർദേശങ്ങൾ അംഗീകരിക്കാമെന്ന് പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ യു.എസ്–റഷ്യ ചർച്ചകൾ അബുദാബിയിൽ തുടർന്നു കൊണ്ടിരിക്കുകയാണ്. യുക്രൈനിന്റെ ദീർഘകാല സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യു കെ, ഫ്രാൻസ്, ജർമ്മനി എന്നിവർ സംയുക്ത പ്രസ്താവനയും പുറപ്പെടുവിച്ചു. ചർച്ചകൾ കരാറിലേക്ക് നയിക്കുമെന്ന പ്രത്യാശ സെലൻസ്കി പ്രകടിപ്പിച്ചു. യുദ്ധവിരാമ കരാറിനായി തന്റെ […]
Read more

ലൂവ്ര് മ്യൂസിയത്തിലെ കൊളള: ഒരാള്‍ കൂടി അറസ്റ്റില്‍

പാരിസ്: പാരീസിലെ ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന കവര്‍ച്ചയില്‍ ഒരാള്‍ കൂടി പിടിയിലായി. ഇതോടെ കൊള്ളയില്‍ ആകെ 4 പേരാണ് പിടിയിലായിരിക്കുന്നത്. കവര്‍ച്ച ചെയ്യപ്പെട്ട ആഭരണം ഇതേവരെ കണ്ടെത്താനായില്ല. നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ അമൂല്യ വജ്രാഭരണങ്ങള്‍ മോഷണം പോയെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മുഖംമൂടി ധരിച്ച മോഷ്ടാക്കള്‍ സുരക്ഷാജീവനക്കാര്‍ എത്തുംമുന്‍പ് ബൈക്കില്‍ രക്ഷപെട്ടു പോകുകയായിരുന്നു. ഒക്ടോബര്‍ 19ന് രാവിലെ ഒന്‍പതരയ്ക്ക് സന്ദര്‍ശകര്‍ പ്രവേശിച്ചുതുടങ്ങുമ്പോള്‍ ആണ് സിനിമയെ വെല്ലുന്ന കവര്‍ച്ച നടന്നത്. സെന്‍ നദിയോട് ചേര്‍ന്നുള്ള ഭാഗത്തു എത്തിയ […]
Read more

ബംഗ്ലാദേശില്‍ വീണ്ടും കലാപം: ബാവുല്‍ ഗായകന്റെ അറസ്റ്റിനെതിരെ പ്രതിഷേധം

ധാക്ക: ബാവുല്‍ ദായകന്‍ അബുള്‍ സര്‍ക്കാരിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വീണ്ടും പ്രതിഷേധം ശക്തം . വിദ്യാര്‍ത്ഥികളും കലാകാരന്മാരും പ്രതിഷേധവുമായി തെരുവിലിങ്ങി. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ട ശേഷം രാജ്യത്ത് ഫാസിസത്തിന്റെ പുതിയ രൂപം ഉയര്‍ന്നുവരികയാണെന്നാണ് വിമര്‍ശനം. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന് കീഴില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവെന്നും ആരോപിച്ചാണ് യുവാക്കളില്‍ ഒരു വിഭാഗമടക്കം തെരുവിലിറങ്ങിയിരിക്കുന്നത്. ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലുമുള്ള ഗായക സമൂഹമാണ് ബാവുല്‍ ഗായകര്‍. അബുല്‍ സര്‍ക്കാര്‍ തന്റെ സംഗീത പരിപാടിക്കിടെ […]
Read more

കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിലുണ്ടായ അപകടത്തിൽ മലയാളി മരിച്ചു

റിയാദ്: കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ കൂടാളി പിരിയപ്പൻ വീട്ടിൽ മുരിക്കൻ രാജേഷ് ആണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുവൈത്തിലെ അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരണപ്പെട്ടിരുന്നു.
Read more

അഫ്ഗാനിസ്താനില്‍ വീണ്ടും പാക് വ്യോമാക്രമണം; 10 പേർ കൊല്ലപ്പെട്ടു

കാബൂള്‍: പാകിസ്താൻ വെടിനിർ‍ത്തൽ ധാരണ ലംഘിച്ച് അഫ്ഗാനിസ്താനിലെ പക്തികയും കുനാറും ഉൾപ്പെടുന്ന അതിർത്തി മേഖലയിൽ വ്യോമാക്രമണം നടത്തി. തിങ്കളാഴ്ച രാത്രിയിൽ നടന്ന ആക്രമണത്തിൽ ഒമ്പത് കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പെഷവാറിലെ ഫ്രണ്ടിയർ കോർപ്സ് ആസ്ഥാനത്തെ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താന്റെ നടപടി. ജനവാസ കേന്ദ്രത്തിലാണ് ബോംബാക്രമണം നടന്നതെന്നാണ് ഖോസ്റ്റ് പ്രവിശ്യ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചത്. പാകിസ്താനിൽ ആക്രമണം നടത്തുന്ന തീവ്രവാദികൾക്ക് അഫ്ഗാനിസ്താൻ അഭയം നൽകുന്നുവെന്നാണ് പാകിസ്താന്റെ ആരോപണം. എന്നാൽ താലിബാൻ ഭരണകൂടം […]
Read more

ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പൂർണ്ണമായി പിൻവലിക്കണമെന്ന് ഖത്തർ

ദോഹ: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയം ഉടൻയും ഫലപ്രദമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഖത്തർ ശക്തമായ നിലപാട് പ്രഖ്യാപിച്ചു. നവംബർ 17-ന് അംഗീകരിച്ച സുരക്ഷാ കൗൺസിൽ പ്രമേയം 2803 പ്രകാരം, ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യം പൂർണ്ണമായും പിന്മാറണമെന്നും, ഗാസക്കാർ നേതൃത്വം നൽകുന്ന തദ്ദേശ സ്വയംഭരണ ഏജൻസി സ്ഥാപിക്കണമെന്നും, പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും ആവശ്യപ്പെടുന്നു. സ്വതന്ത്ര പലസ്തീൻ രാജ്യത്തിന്റെ രൂപീകരണത്തിലേക്കും പലസ്തീൻ ജനതയുടെ സ്വയംനിർണ്ണയാവകാശം ഉറപ്പാക്കുന്നതിനുമുള്ള നിർണായക ആദ്യപടിയായി ഈ പ്രമേയത്തെ ഖത്തർ വിലയിരുത്തുന്നു. വിയന്നയിൽ നടന്ന അന്താരാഷ്ട്ര […]
Read more

തുടർ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ മലയാളി വിമാനത്തിൽ വെച്ച് മരിച്ചു

റിയാദ്: തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രവാസി മലയാളി വിമാനത്തിൽ വെച്ച് മരിച്ചു. തൃശൂർ പോർക്കളം പള്ളിക്കര വീട്ടിൽ സത്യൻ വേലായുധൻ ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് റിയാദ് ശുമൈസി ആശുപത്രിയിൽ ചികിത്സ തേടിയ സത്യൻ കഴിഞ്ഞ ദിവസം ആൻജിയോഗ്രാം നടത്തിയിരുന്നു. തുടർന്ന് തുടർചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് പോകാൻ തീരുമാനിച്ചാണ് എയർ ഇന്ത്യ വിമാനത്തിൽ യാത്രതിരിച്ചത്. തുടർ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്നായി ബന്ധുക്കൾ ആംബുലൻസ് സജ്ജീകരണങ്ങളോടെ കരിപ്പൂർ എയർപോർട്ടിൽ പുറത്ത് കാത്തു നിൽക്കുകയായിരുന്നു. 35 വർഷമായി റിയാദ് ദുർമയിൽ ഡ്രൈവറായി […]
Read more

ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണം: ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്

ഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് രേഖാമൂലം ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറിയതായി ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നല്‍കികൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണിത്. നേരത്തെ ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രേഖാമൂലം ഉന്നയിച്ചിരുന്നില്ല. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം വഷളായതിനെ തുടര്‍ന്നാണ്് ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്. ഷേക് ഹസീനയെ വിട്ട് നല്‍കുന്ന കാര്യം രേഖാമൂലം ബംഗ്ലാദേശ് ആവശ്യപ്പെടുകയാണെങ്കില്‍ അപ്പോള്‍ നിലപാട് അറിയിക്കുമെന്നാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.