സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

മെക്സിക്കോ സിറ്റിയിൽ ജെൻ-സി പ്രക്ഷോഭം

മെക്സിക്കോ: മെക്സിക്കോ സിറ്റിയിൽ ജനറൽ ഇസഡ് പ്രസ്ഥാനത്തിന്റെ ഭാഗമായി ജെൻ-സി നയിച്ച വൻ പ്രതിഷേധ പ്രകടനം നടന്നു. കുറ്റകൃത്യ വർധനം, അഴിമതി, ശിക്ഷാനടപടികളുടെ അഭാവം, അസമത്വം, ജനാധിപത്യ പിന്നോക്കാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾക്കെതിരെയാണ് പ്രതിഷേധം. മെക്സിക്കോയിൽ യുവാക്കൾ സുരക്ഷക്കുറവും അഴിമതിയും മൂലമുള്ള നിരാശ പ്രകടിപ്പിച്ചു. ആരോഗ്യ മേഖലയിലെ അസുരക്ഷിതാവസ്ഥ ചൂണ്ടിക്കാട്ടി ഡോക്ടർമാരും പ്രതിഷേധത്തിൽ പങ്കെടുത്തു. പടിഞ്ഞാറൻ മൈക്കോവാക്കനിൽ മേയർ കാർലോസ് മാൻസോ അടക്കമുള്ള പുതുക്കിയ കൊലപാതകങ്ങൾ ഉണ്ടായിട്ടും പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിന് ഉയർന്ന അംഗീകാരമാണ്. പ്രതിപക്ഷ പാർട്ടികൾ പ്രസ്ഥാനത്തെ […]
Read more

സ്റ്റാര്‍ബക്സിനെതിരേ രാജ്യവ്യാപക ബഹിഷ്‌കരണ ആഹ്വാനവുമായി മംദാനി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ കോഫീഹൗസ് ശൃംഖലയായ സ്റ്റാര്‍ബക്സ് തൊഴിലാളികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിയുക്ത ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനി. വേതന വര്‍ധനയും മെച്ചപ്പെട്ട തൊഴില്‍ വ്യവസ്ഥകളും ആവശ്യപ്പെട്ട് സ്റ്റാര്‍ബക്സ് വര്‍ക്കേഴ്‌സ് യുണൈറ്റഡ് രാജ്യവ്യാപകമായി സമരം ആരംഭിച്ചതിനെ തുടര്‍ന്ന്, ബഹിഷ്‌കരണത്തിന് പൊതുജന പിന്തുണ തേടിയാണ് മംദാനിയുടെ ആഹ്വാനം. തൊഴില്‍ നിയമലംഘനങ്ങള്‍ വ്യാപകമാണെന്നാണ് സ്റ്റാര്‍ബക്സ് വര്‍ക്കേഴ്‌സ് യുണൈറ്റഡ് ആവര്‍ത്തിച്ച് ഉന്നയിക്കുന്ന ആരോപണം. നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ലോ ജഡ്ജിമാര്‍ നാനൂറിലധികം നിയമലംഘനങ്ങള്‍ക്കായി സ്റ്റാര്‍ബക്സിനെ ഉത്തരവാദിയാക്കിയിട്ടുണ്ടെന്നും സംഘടി‍പകര്‍ […]
Read more

ഇറാനിൽ നിന്ന് കടത്തിയ ലഹരിവസ്തുക്കൾ പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് ശൃംഖല തകർത്തതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ ക്രിമിനൽ സുരക്ഷാ വിഭാഗം അറിയിച്ചു. മയക്കുമരുന്ന് കടത്തലിനെതിരായ തുടർച്ചയായ നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പ്രത്യേക ഓപ്പറേഷൻ നടത്തിയത്. ഇറാനിൽ നിന്ന് കടത്താൻ ശ്രമിച്ച 100 കിലോഗ്രാമിലധികം ഹാഷിഷും കഞ്ചാവും പിടിച്ചെടുത്തു. ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തിപ്പെടുത്തിയതിനെ തുടർന്ന്, ഒരു കുവൈത്ത് പൗരൻ സ്വകാര്യ ബോട്ട് ഉപയോഗിച്ച് ഇറാനിൽ നിന്ന് ലഹരിവസ്തുക്കൾ കടത്താനുള്ള ശ്രമത്തിലാണ് ഏർപ്പെട്ടിരുന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു. പ്രത്യേക സംഘത്തിന്റെ കർശന നിരീക്ഷണത്തിൽ […]
Read more

150 ഫലസ്തീനികളെ വിമാനത്തിനുള്ളിൽ 12 മണിക്കൂർ തടഞ്ഞുവെച്ചു

ജോഹാനസ്‌ബർഗ്: 150-ലധികം ഫലസ്തീനികളെ വിമാനത്തിനുള്ളിൽ 12 മണിക്കൂറോളം തടഞ്ഞുവച്ച ദക്ഷിണാഫ്രിക്കൻ അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. യാത്രാസംബന്ധമായ രേഖകളിൽ വ്യക്തതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇമിഗ്രേഷൻ വകുപ്പ് അവരെ പുറത്തേക്ക് ഇറങ്ങാൻ അനുവദിക്കാതിരുന്നത്. വ്യാഴാഴ്ച രാവിലെയാണ് ചാർട്ടേഡ് വിമാനത്തിൽ ഫലസ്തീനികൾ ദക്ഷിണാഫ്രിക്കയിലെ ഒ.ആർ. താംബോ അന്തർദേശീയ വിമാനത്താവളത്തിലെത്തിയത്. നെയ്‌റോബിയും കെനിയയും വഴിയാണ് ഈ വിമാനം എത്തിയതെന്ന് ദക്ഷിണാഫ്രിക്കൻ ബോർഡർ മാനേജ്മെന്റ് അതോറിറ്റി വ്യക്തമാക്കി. ഇസ്രായേൽ അധികാരികളിൽ നിന്ന് എക്സിറ്റ് സ്റ്റാമ്പ് ലഭിച്ചിട്ടില്ലെന്നതും ദക്ഷിണാഫ്രിക്കയിൽ ഇവർ താമസിക്കാൻ ഉദ്ദേശിക്കുന്ന കാലാവധി, […]
Read more

നിത്യോപയോഗ സാധനങ്ങളുടെ തീരുവ ഒഴിവാക്കി ട്രംപ്

വാഷിങ്ടൺ: വിലക്കയറ്റം രൂക്ഷമമായതിനെ നിരവധി ഇറക്കുമതി ഉൽപ്പന്നങ്ങളിലെ തീരുവ ഒഴിവാക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികം വില വർധിച്ച ബീഫ്, കാപ്പി, തക്കാളി, പഴവർഗങ്ങൾ, തേയിൽ, കൊക്കോ, മസാലകൾ, ചില വളങ്ങൾ എന്നിവയുള്‍പ്പെടുന്ന ഉൽപ്പന്നങ്ങളിലാണ് തീരുവ കുറവ് വരുത്തിയത്. വില കുതിച്ചുയർന്നതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലുണ്ടായ ജനപ്രതിഷേധങ്ങളും ന്യൂയോർക്ക്, വെർജീനിയ, ന്യൂജഴ്‌സി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തിരിച്ചടികളുമാണ് ട്രംപിനെ നയപരിഷ്കാരത്തിലേക്ക് നിര്‍ബന്ധിതനാക്കിയത്. അവശ്യവസ്തുക്കളുടെ വിലക്കയറ്റം അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലെ പ്രധാന […]
Read more

ബിബിസിക്കെതിരെ 500 കോടിയുടെ മാനനഷ്ട കേസ് കൊടുക്കാനൊരുങ്ങി ട്രംപ്

ലണ്ടൻ: തന്റെ 2 പ്രസംഗങ്ങൾ എഡിറ്റ് ചെയ്ത് ഒറ്റ പ്രസംഗഭാഗമെന്നു തോന്നുംവിധം ഡോക്യുമെന്ററിയിൽ ഉപയോഗിച്ച സംഭവത്തിൽ ബിബിസിക്കെതിരെ 500 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് നൽകുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഭവത്തിൽ ബിബിസി മാപ്പു പറഞ്ഞിരുന്നു. എന്നാൽ, മാപ്പു പറഞ്ഞാൽ മാത്രം പോരെന്നും തനിക്കുണ്ടായ അപകീർത്തിക്കും സാമ്പത്തിക തിരിച്ചടിക്കും നഷ്ടപരിഹാരം നൽകുമെന്ന് ട്രംപ്. ബിബിസി ചെയ്ത തെറ്റ് സമ്മതിച്ചു മാപ്പു പറഞ്ഞതിനെ മാനിക്കുന്നുവെന്നു ട്രംപ് പറഞ്ഞു. എന്നാൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാൻ പാടില്ല. അതുകൊണ്ട് 500 കോടി […]
Read more

പാകിസ്ഥാനിലെ ഹൈദ്രാബാദിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; നാല് പേർ മരിച്ചു

ഹൈദരാബാദ്: പാകിസ്ഥാനിലെ ഹൈദരാബാദിൽ അനധികൃത പടക്ക നിർമാണ കേന്ദ്രത്തിൽ ഉണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. ആറുപേർക്ക് ഗുരുതരമായി പരുക്കേറ്റതായി അധികൃതർ അറിയിച്ചു. ലത്തീഫാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ലഘാരി ഗോത്ത് നദിയുടെ തീരത്തുള്ള പടക്ക ഫാക്ടറിയിലാണ് സ്ഫോടനം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ ആറുപേരെയും ലിയാഖത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ രണ്ടുപേർക്ക് ഏകദേശം 100 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോ. മുഹമ്മദ് ഹുസൈൻ പറഞ്ഞു.തിരിച്ചറിയപ്പെടാത്ത രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിൽ മറ്റൊരു മൃതദേഹവും […]
Read more

കോംഗോ ഭീകരാക്രമണം; 17 പേര്‍ കൊല്ലപ്പെട്ടു

കിൻഷാസ: കോംഗോയിലെ ആശുപത്രിയിലുണ്ടായ ഭീകരാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. മുലയൂട്ടുന്ന സ്ത്രീകളെ വരെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. വടക്കൻ കിവു പ്രവിശ്യയിലെ ലുബെറോയിലുള്ള ബ്യാംബ്‌വേ ആശുപത്രിയിലേക്കാണ് ഐഎസ് പിന്തുണയുള്ള എഡിഎഫ് സംഘം ആക്രമണം നടത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ എഡിഎഫ് നടത്തിയ തുടർച്ചയായ ആക്രമണങ്ങളിൽ 52 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ നേരത്തെ വ്യക്തമാക്കിയിരുന്നു. ആശുപത്രിയിലെ ആക്രമണത്തിൽ 11 സ്ത്രീകളാണ് കൊല്ലപ്പെട്ടതെന്ന് കേണൽ കിവേവ സ്ഥിരീകരിച്ചു. എഡിഎഫ് സമീപഗ്രാമങ്ങളിലും ആക്രമണം നടത്തിയിട്ടുണ്ടെന്നും മൻസ്യ മേഖലയിലെ സിവിൽ സൊസൈറ്റി […]
Read more

ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം  ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു

മലപ്പുറം: പ്രവാസ ലോകത്തെ മുതിര്‍ന്ന  മാധ്യമ പ്രവര്‍ത്തകനും ഖത്തറിലെ മീഡിയ പ്ളസ് സിഇഒയുമായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു . പ്രമുഖ വ്യവസായിയും ചലചിത്ര പ്രവര്‍ത്തകനുമായ സോഹന്‍ റോയ് ആണ് പുസ്തകം പ്രകാശനം ചെയ്തത്. അധ്യാപികയും കവയത്രിയുമായ ജാസ്മിന്‍ സമീര്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ലിപി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച വിജയമന്ത്രങ്ങള്‍ പത്താം ഭാഗമാണ് ഡോ.അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകം.മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളിലായി നൂറ് പുസ്തകങ്ങള്‍ രചിക്കുന്ന ആദ്യ […]
Read more

13,000 അടി ഉയരത്തില്‍ ഇന്ത്യയുടെ പുതിയ വ്യോമതാവളം

ചൈനയ്‌ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളിലെ പുതിയൊരു അടയാളമാണ് ന്യോമയിൽ പ്രവർത്തനം ആരംഭിച്ച പുതിയ വ്യോമതാവളം. യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് വെറും 35 കിലോമീറ്റർ അകലെയുള്ള ഈ കേന്ദ്രം പാംഗോങ്, ഡെംചോക്ക്, ഡെപ്‌സാങ് പോലുള്ള സംഘർഷഭൂമികൾക്ക് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ദേശീയ സുരക്ഷയ്ക്കുള്ള ഇതിന്റെ പ്രാധാന്യം വളരെ വലുതാണ്. ഈ പുതിയ വ്യോമതാവളം തുറന്നതിലൂടെ ഏറ്റവും വലിയ മാറ്റം സംഭവിക്കുന്നത് സൈന്യത്തിന്റെ പ്രവർത്തന രീതിയിലാണ് . മുമ്പ് ദൂരം, കാലാവസ്ഥ, റോഡ് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.