യുഎസ് ഷട്ട്ഡൗൺ അവസാനിപ്പിക്കാൻ സെനറ്റിൽ ഒത്തുതീർപ്പ്
വാഷിംഗ്ടൺ: അമേരിക്കയിലെ സർക്കാർ ഷട്ട് ഡൗൺ അവസാനിപ്പിക്കുന്നതിനായി സെനറ്റിൽ ഒത്തുതീർപ്പ്. സർക്കാർ പ്രവർത്തനങ്ങൾ തുടരുന്നതിനുള്ള താൽക്കാലിക ധനാനുമതി ബിൽ സെനറ്റ് ജനുവരി 31 വരെ അംഗീകരിച്ചു. എട്ട് ഡെമോക്രാറ്റ് അംഗങ്ങളും ബില്ലിന് പിന്തുണ നൽകി. ഡെമോക്രാറ്റുകളുടെ പ്രധാന ആവശ്യമെന്ന നിലയിൽ ആരോഗ്യ പരിരക്ഷാ നികുതി ഇളവ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും,അടുത്ത മാസം പരിഗണിക്കാൻ ധാരണയായിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടൽ താത്കാലികമായി നിർത്തിവയ്ക്കാനും ധാരണയായി. ഷട്ട് ഡൗൺ പൂർണ്ണമായും അവസാനിക്കുവാൻ ഇനി ജനപ്രതിനിധി സഭയുടെ അംഗീകാരവും പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഒപ്പും […]
Read more

