പാക്ക്–അഫ്ഗാൻ ഏറ്റുമുട്ടലിൽ 5 പാക്ക് സൈനികർ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാൻ–പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടൽ. ദിവസങ്ങൾക്കു മുൻപ് നടന്ന സമാനമായ സംഘർഷത്തിന് പിന്നാലെയാണ് പുതിയ ആക്രമണം. ഏറ്റുമുട്ടലിൽ 25 ഭീകരരെ വധിച്ചതായും തങ്ങളുടെ അഞ്ചു സൈനികർ കൊല്ലപ്പെട്ടതായും പാക്കിസ്ഥാൻ സൈന്യം അറിയിച്ചു. ഇസ്താംബൂളിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത സമാധാന ചർച്ചകൾ നടക്കുന്നതിനിടെയാണ് പുതിയ സംഘർഷം ഉണ്ടായത്. ചർച്ചയിൽ യാതൊരു ധാരണയും ഉണ്ടാകാതിരുന്നതിനെത്തുടർന്ന്, അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധത്തിലേക്കു പോകേണ്ടി വരുമെന്ന മുന്നറിയിപ്പാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് നേരത്തെ നൽകിയിരുന്നത്. അഫ്ഗാനിസ്ഥാൻ ഭാഗത്തു […]
Read more

