സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

ഒടുവില്‍ ചൈന ഇറങ്ങുന്നു; ഇസ്രയേലിന് മുന്നറിയിപ്പ്

ബെയ്ജിങ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ നിര്‍ണായക നീക്കവുമായി ചൈന. ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനേയിയെ ലക്ഷ്യം വെക്കുന്ന ഏത് ശ്രമത്തേയും എതിര്‍ക്കുമെന്ന് ചൈന അറിയിച്ചു. ഖമനേയിയുടെ നിയമനം ഇറാന്റെ ആഭ്യന്തര കാര്യമാണ്. ആ രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കണം. അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നുമാണ് ചൈനയുടെ മുന്നറിയിപ്പ്. യുദ്ധത്തില്‍ ആദ്യമായാണ് സമദൂര നിലപാട് വെടിഞ്ഞ് ചൈന ശക്തമായ നിലപാട് അറിയിച്ചിരിക്കുന്നത്. ഇത് ഇസ്രയേലിനുള്ള മുന്നറിയിപ്പായാണ് നിരീക്ഷകര്‍ കാണുന്നത്.
Read more

ഗൾഫ് മേഖലയിൽ വീണ്ടും ഇറാൻ ആക്രമണം

അബുദാബി: ഗൾഫ് മേഖലയിലെ വിവിധ രാജ്യങ്ങൾക്കെതിരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം നടത്തിയതായി റിപ്പോർട്ട്. യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ എന്നിവിടങ്ങളെയാണ് ലക്ഷ്യമിട്ടത്. സൗദി അറേബ്യയ്‌ക്കെതിരെ മൂന്ന് സ്ഥലങ്ങളിലായി നടന്ന ഡ്രോൺ ആക്രമണ ശ്രമങ്ങൾ പൂർണമായും തുരത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹ്റൈനിലെ സിത്രയിൽ ഉണ്ടായ ആക്രമണത്തിൽ 32 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇവരിൽ നാല് പേരുടെ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. അബുദാബിയെ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി യുഎഇ […]
Read more

ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി: വ്യോമപരിധി ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ വിജയകരമായി പ്രതിരോധിച്ച് കുവൈറ്റ് സായുധസേന. ഏഴോളം ഡ്രോണുകളാണ് സേന തകര്‍ത്തത്. ആക്രമണത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ചില വസ്തുക്കള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതൊഴിച്ചാല്‍ മറ്റ് വലിയ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പൊതുജനങ്ങള്‍ അധികാരികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ അപേക്ഷയുണ്ട്.
Read more

അമേരിക്കൻ അംഗീകാരമില്ലാതെ പുതിയ നേതാവ് അധികകാലം വാഴില്ല: നിര്‍ണായക മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള മൊജ്താബ ഖമേനി നിയമിതനായതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന്റെ അംഗീകാരമില്ലാതെ ഇറാനിൽ ഒരു നേതാവും അധികകാലം അധികാരത്തിൽ തുടരാനാവില്ലെന്നാണ് ട്രംപ് പറഞ്ഞത്. ഇറാന്റെ ഭാവി നേതൃത്വത്തെ തീരുമാനിക്കുന്നതിൽ അമേരിക്കയ്ക്ക് നിർണ്ണായക പങ്കുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ നേതാവിന് അമേരിക്കയുടെ അംഗീകാരം നേടേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ അധികകാലം അധികാരത്തിൽ തുടരാൻ കഴിയില്ലെന്നും ട്രംപ് എബിസി ന്യൂസിനോട് പറഞ്ഞു. ഓരോ അഞ്ച് മുതൽ പത്ത് വർഷം […]
Read more

കുവൈത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർക്ക് വീരമൃത്യു

കുവൈത്ത് സിറ്റി: കർത്തവ്യ നിർവഹണത്തിനി‍ടെ രണ്ട് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം, ലെഫ്റ്റനന്‍റ് കേണൽ സ്റ്റാഫ് അബ്ദുല്ല ഇമാദ് അൽ-ഷറ്രാഹ്യും മേജർ ഫഹദ് അബ്ദുലഅസീസ് അൽ-മജ്മദ്യും ആണ് വീരമൃത്യു വരിച്ചത്. ഇവർ ഇരുവരും ജനറൽ ഡയറക്ടറേറ്റ് ഓഫ് ലാൻഡ് ബോർഡർ സെക്യൂരിറ്റിയിലെ അംഗങ്ങളായിരുന്നു. രാജ്യത്തിന്റെ സുരക്ഷാ ചുമതലകളുടെ ഭാഗമായി നിയോഗിച്ചിരുന്ന ദൗത്യത്തിനിടെ ഇന്ന് പുലർച്ചെയായിരുന്നു ഇവർ വീരമൃത്യു വരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. […]
Read more

ബഹ്‌റൈനിലെ യുഎസ് നാവിക താവളത്തിനുനേരെ ഇറാന്റെ മിസൈൽ ആക്രമണം; 21 സൈനികർ കൊല്ലപ്പെട്ടു

മനാമ: ബഹ്‌റൈനിലെ മനാമയിൽ സ്ഥിതിചെയ്യുന്ന യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിന് നൽകിയ മറുപടിയാണ് ഈ നടപടിയെന്നാണ് ഇറാന്റെ വിശദീകരണം. ആക്രമണത്തിൽ കപ്പൽപ്പടയുടെ ആസ്ഥാനത്തെ റഡാർ സംവിധാനങ്ങൾ, ചില കെട്ടിടങ്ങൾ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ടെർമിനലുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും ഇറാൻ അറിയിച്ചു. എന്നാൽ ആക്രമണസമയത്ത് സൈനികർ ബങ്കറുകളിലായിരുന്നതിനാൽ […]
Read more

നോർവെയിലെ യുഎസ് എംബസിക്ക് സമീപം സ്‌ഫോടനം

ഓസ്‌ലോ: നോർവെയിലെ അമേരിക്കൻ എംബസിക്ക് സമീപം സ്‌ഫോടനം ഉണ്ടായതായി റിപ്പോർട്ട്. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ ഏകദേശം ഒരുമണിയോടെയാണ് പടിഞ്ഞാറൻ ഓസ്‌ലോയിലുള്ള എംബസി ഓഫീസ് പരിസരത്ത് സ്‌ഫോടനശബ്ദം കേട്ടത്. സംഭവത്തിൽ കെട്ടിടത്തിന് ചെറിയതോതിൽ കേടുപാടുകൾ സംഭവിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സ്‌ഫോടനത്തിന് പിന്നാലെ പ്രദേശത്ത് കനത്ത പുക ഉയർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. എംബസിയിലെ കോൺസുലാർ വിഭാഗത്തിന്റെ പ്രവേശന കവാടത്തിന് സമീപമാണ് സംഭവം നടന്നതെന്ന് ഓസ്‌ലോ പൊലീസ് അറിയിച്ചു. പ്രവേശന കവാടത്തിന് കേടുപാടുകൾ […]
Read more

ആക്രണം തുടർന്ന് ഇറാൻ; ദുബായിൽ പാകിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടു

ദുബായ്: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഡ്രോൺ അവശിഷ്ടം വാഹനത്തിൽ പതിച്ചതിനെ തുടർന്ന് പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവറാണ് മരിച്ചത്. ദുബായിലെ അൽ ബർഷ പ്രദേശത്താണ് സംഭവം നടന്നത്. ഇതോടെ യുഎഇയിൽ ഇറാന്റെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ഇതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ ഡ്രോൺ ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. വിമാനത്താവളത്തിലെ ഇന്ധന ടാങ്കിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ സംഭവത്തിൽ ആരും പരിക്കേറ്റിട്ടില്ല. കുവൈത്തിലെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് […]
Read more

ഇനി ആക്രമിക്കില്ല; അയല്‍ രാജ്യങ്ങളോട് ക്ഷമ ചോദിച്ച് ഇറാന്‍

ടെഹ്റാന്‍: ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധത്തിനിടെ അയല്‍ രാജ്യങ്ങളെ ആക്രമിച്ചതില്‍ മാപ്പ് ചോദിച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇറാന് നേരെ ആക്രമണം ഉണ്ടാകാത്ത പക്ഷം ഇനി ആ രാജ്യങ്ങളെ ലക്ഷ്യം വെക്കില്ലെന്നും അവിടെ നിന്ന് ഇറാനെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ ഉണ്ടാവരുതെന്നും പെസഷ്‌കിയാന്‍ പറഞ്ഞു. ഇറാന്റെ ആക്രമണത്തിന് ഇരയായ അയല്‍ രാജ്യങ്ങളോട് സ്വന്തം പേരിലും രാജ്യത്തിന്റെ പേരിലും അദ്ദേഹം ക്ഷമ ചോദിച്ചു. യുദ്ധത്തിനിടെ മറ്റ് അറബ് രാജ്യങ്ങളെ ആക്രമിച്ചതിന് വലിയ വിമര്‍ശനമാണ് ഇറാന്‍ നേരിടുന്നത്.
Read more

ട്രംപിനെ കണ്ട് മെസി; വിമര്‍ശിച്ച് ആരാധകര്‍

വാഷിങ്ടണ്‍: മേജര്‍ ലീഗ് സോക്കര്‍ കിരീടം നേടിയതിന് പിന്നാലെ ഇന്റര്‍ മയാമി ടീമിനെ വൈറ്റ് ഹൗസിലേക്ക് വിളിച്ച് അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പെലെയേക്കാള്‍ മികച്ച താരമാണ് മെസിയെന്നും തന്റെ 19കാരന്‍ മകന്‍ മെസിയുടെ ആരാധകനാണെന്നും ട്രംപ് പറഞ്ഞു. സുവാരസും മെസിക്കൊപ്പമുണ്ടായിരുന്നു. ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന സംയുക്ത ആക്രമണത്തെ കുറിച്ച് സംസാരിച്ച ശേഷമാണ് ട്രംപ് മെസ്സിയേയും ഇന്റര്‍ മയാമി ടീമിനേയും അഭിനന്ദിച്ചത്. അതിനാല്‍ ചില ആരാധകരും മെസിക്കെതിരെ തിരിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ട്രംപിന്റെ ക്ഷണം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.