Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Global

പാകിസ്ഥാനിൽ ഗ്യാസ് പൈപ്പ്‌ലൈൻ പൊട്ടിത്തെറിച്ച് എട്ട് പേർ മരിച്ചു

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഗ്യാസ് പൈപ്പ്‌ലൈൻ പൊട്ടിത്തെറിച്ച് എട്ട് പേർ മരിച്ചു. ഹരിപൂർ ജില്ലയിലെ ഹത്തർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഗ്രാൻഡ് ട്രങ്ക് റോഡിനരികിലെ ഒരു ഗ്രൈൻഡിങ് മില്ലിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഗ്യാസ് പൈപ്പ്‌ലൈനിൽ ഉണ്ടായ ശക്തമായ പൊട്ടിത്തെറിയിൽ വൻ തീപിടിത്തം ഉണ്ടായി. സമീപത്തെ ഒരു വീടിനും തീപിടിച്ചതോടെ നാശനഷ്ടം വർധിക്കുകയും രക്ഷാപ്രവർത്തനം ബുദ്ധിമുട്ടാകുകയും ചെയ്തു. തീ വേഗത്തിൽ പടർന്നതിനിടെ നാല് സ്ത്രീകളെയും ആറ് […]
Read more

സ്വീഡന്‍ തിരികെ പുസ്തകങ്ങളിലേക്ക്; ഡിജിറ്റൽ പ്ലാറ്റുഫോമുകൾ ഒഴിവാക്കി ക്ലാസ്സ്‌റൂം

സ്‌റ്റോക്ക്‌ഹോം: സ്വീഡനിലെ ക്ലാസ്മുറികളിൽ കുറച്ചധികം നാളുകളായി പുസ്തകങ്ങൾക്ക് പകരം ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമുകളായിരുന്നു. എന്നാൽ, ഇപ്പോഴിതാ ക്ലാസ്മുറികളിലേക്ക് പുസ്തകങ്ങളും പേപ്പറും പേനകളും തിരിച്ചുവരുന്നു. 2022-ല്‍ അധികാരത്തില്‍വന്ന പുതിയ സര്‍ക്കാര്‍ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ഇത്തരത്തിലുള്ളൊരു തീരുമാനം. കുട്ടികള്‍ക്ക് അക്ഷരങ്ങളുമായി ഇടപെടുന്നതിന് പുസ്തകങ്ങളാണ് നല്ലതെന്നാണ് പുതിയ സര്‍ക്കാര്‍ നയം. 2000-അവസാനത്തിലും 2010-തുടക്കത്തിലുമാണ് സ്വീഡിഷ് ക്ലാസ് മുറികളില്‍ ലാപ്‌ടോപ്പുകള്‍ വ്യാപകമായത്. ഈ വര്‍ഷം അവസാനത്തോടെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പോലും ഉപയോഗിക്കുന്നത് നിരോധിക്കാനാണ് പുതിയ തീരുമാനം. എഴുത്ത്, […]
Read more

പാസ്‌പോർട്ട് കാലാവധിയിൽ പുതിയ ഇളവുകളുമായി കുവൈത്ത്

കുവൈത്ത് സിറ്റി: പാസ്‌പോർട്ട് കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശ്വാസമായി കുവൈത്ത് താമസകാര്യ വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. പാസ്‌പോർട്ട് പുതുക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ എംബസികൾ നൽകുന്ന കാലാവധി ദീർഘിപ്പിക്കൽ രേഖകൾ ഔദ്യോഗികമായി അംഗീകരിക്കണമെന്നാണ് നിർദേശം. പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് നടപടിക്രമങ്ങൾ ലളിതമാക്കിയതായി അധികൃതർ അറിയിച്ചു. എംബസികളുടെ സഹായത്തോടെ പാസ്‌പോർട്ട് കാലാവധി നീട്ടിയ പ്രവാസികളുടെ അപേക്ഷകൾ താമസകാര്യ വകുപ്പിന് കീഴിലെ എല്ലാ വിഭാഗങ്ങളും സ്വീകരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. എന്നാൽ, കാലാവധി ദീർഘിപ്പിച്ചതിന്റെ രേഖ പാസ്‌പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. കൂടാതെ, […]
Read more

യുഎഇ–ചൈന സഹകരണം ശക്തം; വിവിധ മേഖലകളിൽ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു

ദുബായ്: യുഎഇയും ചൈനയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി വിവിധ മേഖലകളിൽ ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ശുദ്ധ ഊർജം, നിക്ഷേപം, സുസ്ഥിര കൃഷി, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ ശാസ്ത്രം, പുരോഗമന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വികസിപ്പിക്കുകയാണ് ലക്ഷ്യം. യുഎഇ സായുധസേന ഉപസർവാധിപതി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചൈനീസ് പ്രധാനമന്ത്രി ലി ച്യാങുമായി ബെയ്ജിംഗിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് കരാറുകൾ ഒപ്പുവച്ചത്. ഔദ്യോഗിക സ്വീകരണത്തിനിടെ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളുടെയും സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ […]
Read more

പെർമിറ്റില്ലാതെ ഹജ്ജിന് ശ്രമിച്ചാൽ 20,000 റിയാൽ പിഴ; സഹായിക്കുന്നവർക്കും ലക്ഷങ്ങൾ പിഴ വരുമെന്ന് സൗദി

​മക്ക: ഹജ്ജ് പെർമിറ്റില്ലാതെ തീർഥാടനത്തിന് ശ്രമിക്കുന്നവർക്കും നിയമലംഘകർക്ക് സഹായം നൽകുന്നവർക്കുമെതിരെ കർശന നടപടികളുമായി സൗദി ആഭ്യന്തര മന്ത്രാലയം. കൃത്യമായ പെർമിറ്റില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ദുൽഖഅ്ദ്‌ മാസം ഒന്നാം തീയതി മുതൽ ദുൽഹജ്ജ് 14 വരെ നീളുന്ന കാലയളവിൽ വിസിറ്റ് വിസ കൈവശം വെച്ച് മക്കയിലോ പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നവർക്കും താമസിക്കുന്നവർക്കും ഈ പിഴ ബാധകമായിരിക്കും. ​ഹജ്ജ് പെർമിറ്റില്ലാത്തവർക്ക് വിസിറ്റ് വിസ എടുത്തുനൽകുന്നവർക്കും ഇതിനായി ഒത്താശ ചെയ്യുന്നവർക്കും […]
Read more

ഇസ്രയേലും ലെബനനും തമ്മിൽ യുഎസിൽ നേരിട്ടുള്ള ചർച്ച

വാഷിങ്ടൺ: ദീർഘകാല ശത്രുതയ്ക്ക് വിരാമമിടുന്ന തരത്തിൽ ഇസ്രയേലും ലെബനനും തമ്മിൽ നേരിട്ടുള്ള നയതന്ത്ര ചർച്ചകൾക്ക് അമേരിക്കയിൽ തുടക്കമായി. 1993ന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും നേരിട്ട് ചർച്ചയ്ക്കിരിയ്ക്കുന്നത്. ഹിസ്ബുള്ളയും ഇസ്രയേലും തമ്മിൽ കഴിഞ്ഞ ഒരു മാസമായി തുടരുന്ന സംഘർഷത്തിന് പിന്നാലെയാണ് ഈ നിർണ്ണായക നീക്കം. രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും നേരിട്ടുള്ള ചർച്ചകൾക്ക് വഴിയൊരുക്കുന്ന നടപടികളാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. കരാറുകൾ അമേരിക്കയുടെ മധ്യസ്ഥതയിൽ സർക്കാരുകൾ തമ്മിൽ മാത്രമായിരിക്കണമെന്ന […]
Read more

ആദ്യരാത്രിയിൽ 90 ലക്ഷം ചോദിച്ചു; ഭർത്താവിനെയും കുടുംബത്തെയും പൂട്ടിയിട്ട് തീയിടാൻ ശ്രമിച്ച് വധു കടന്നുകളഞ്ഞു

​ലക്‌നൗ: ലക്നൗവിൽ സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പാണ് വിവാഹത്തിന് പിന്നാലെ നടന്നത്. വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയ യുവതി ആദ്യരാത്രിയിൽ തന്നെ തന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തുകയായിരുന്നു. തനിക്ക് ഈ വിവാഹത്തിൽ താൽപ്പര്യമില്ലെന്നും വെറും സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് ഇതിന് സമ്മതിച്ചതെന്നും തുറന്നുപറഞ്ഞ വധു, ശാരീരിക ബന്ധത്തിന് സമ്മതിക്കണമെങ്കിൽ 90 ലക്ഷം രൂപ വേണമെന്ന് ഭർത്താവിനോട് ആവശ്യപ്പെട്ടു. ഇതോടെ തുടങ്ങിയ തർക്കം വലിയ സംഘർഷത്തിലേക്കാണ് വഴിമാറിയത്. ​യുവതി വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഇവരുടെ ബന്ധുക്കൾ വീട്ടിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. ഭർത്താവിനെയും […]
Read more

ട്രംപിനുനേരെ ഷാരൂഖ് ഖാന്റെ ഡയലോഗ് പയറ്റി ഇറാൻ

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ അമേരിക്ക നാവിക ഉപരോധം ആരംഭിച്ചതിന് പിന്നാലെ വ്യത്യസ്തമായ രീതിയിൽ പ്രതികരിച്ച് ഇറാൻ. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ബോളിവുഡ് സിനിമാ ഡയലോഗ് ഉപയോഗിച്ചാണ് അമേരിക്കയെ പരോക്ഷമായി വെല്ലുവിളിച്ചത്. “അഭി തോ സിർഫ് ട്രെയിലർ ഹേ, പിക്ചർ അഭി ബാക്കി ഹേ” എന്ന ഷാരൂഖ് ഖാൻ ഡയലോഗ് പങ്കുവെച്ചുകൊണ്ടാണ് അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് മറുപടി നൽകിയത്. ഇത് ഇറാന്റെ ശക്തിയെക്കുറിച്ചുള്ള സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ അതിവേഗ മിസൈലുകൾ യുദ്ധത്തിനായി സജ്ജമാണെന്നും […]
Read more

വീണ്ടും യുഎസ് – ഇറാൻ ചർച്ചയ്ക്ക് സാധ്യത

വാഷിങ്ടൺ: വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് യുഎസും ഇറാനും തമ്മിൽ വീണ്ടും ചർച്ചകൾ നടക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇസ്‌ലാമാബാദിൽ നടന്ന മുൻചർച്ച കരാറിലേക്കെത്താതെ പിരിഞ്ഞെങ്കിലും, ഏപ്രിൽ 21-ന് മുമ്പ് പുതിയ ചർച്ചയ്ക്ക് ശ്രമം തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിച്ചു. ഇറാൻ ചില നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറാണെങ്കിൽ ചർച്ചയ്ക്ക് തുറന്ന മനസ്സാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. ജനീവയിലോ ഇസ്‌ലാമാബാദിലോ വ്യാഴാഴ്ച ചർച്ച നടത്താനുള്ള സാധ്യതയും പരിശോധിക്കുന്നതായി സൂചന. ഇസ്‌ലാമാബാദിലെ ചർച്ചകൾ പൂർണ പരാജയമല്ലെന്നും ചില […]
Read more

ഒമാനിൽ വിവിധ ഇടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത

മസ്കറ്റ്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച കാലാവസ്ഥാ വ്യതിയാനം അടുത്ത കുറച്ച് ദിവസങ്ങളിലും തുടരുമെന്നാണ് വിവരം. മരുഭൂമി പ്രദേശങ്ങളിലും തുറസായ ഇടങ്ങളിലും കാറ്റ് ശക്തമാകുന്നതോടെ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ട്. ഇതുവഴി പല പ്രദേശങ്ങളിലും കാഴ്ചപരിധി ഗണ്യമായി കുറയാൻ ഇടയാകും. മുസന്ദം തീരങ്ങളിലും ഒമാൻ കടലിലും തിരമാലകൾ ഏകദേശം 2.5 മീറ്റർ വരെ ഉയർന്നേക്കാം. കടൽ ഇടത്തരം മുതൽ പ്രക്ഷുബ്ധാവസ്ഥയിലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ […]
Read more

Recent News

Advertisement
WhiteswanTV Footer