സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: US News

യു.കെ. അഭയാർഥികൾക്ക് സ്ഥിര താമസത്തിനായി 20 വർഷം കാത്തിരിക്കേണ്ടി വരും

ലണ്ടൻ: യു.കെയിൽ അഭയാർഥി പദവി ലഭിക്കുന്നവർക്ക് ഇപ്പോൾ സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കാൻ 20 വർഷം കാത്തിരിക്കേണ്ടി വരും. പുതിയ അഭയാർഥി നയം ഹോം സെക്രട്ടറി ഷബന മുഹമദ് പ്ര്യഖ്യാപിക്കും. പുതിയ നയം പ്രകാരം ചെറു ബോട്ടുകൾ വഴി രാജ്യത്തേക്ക് കടന്ന് അഭയാർഥിത്വം അഭ്യർത്ഥിക്കുന്നവർക്ക് താൽക്കാലിക അനുമതിയും, ഓരോ വർഷവും പുതുക്കേണ്ട നടപടിയും ബാധകമാകും. നിലവിൽ അഭയാർഥിത്വത്തിന് അപേക്ഷിക്കാൻ 5 വർഷം കാത്തിരിക്കുക ആവശ്യമായിരുന്നു. ഇത് രണ്ടര വർഷം വരെ കുറഞ്ഞിട്ടുണ്ടെങ്കിലും, സ്ഥിര താമസത്തിനുള്ള കാത്തിരിപ്പ് 20 […]
Read more

150 ഫലസ്തീനികളെ വിമാനത്തിനുള്ളിൽ 12 മണിക്കൂർ തടഞ്ഞുവെച്ചു

ജോഹാനസ്‌ബർഗ്: 150-ലധികം ഫലസ്തീനികളെ വിമാനത്തിനുള്ളിൽ 12 മണിക്കൂറോളം തടഞ്ഞുവച്ച ദക്ഷിണാഫ്രിക്കൻ അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. യാത്രാസംബന്ധമായ രേഖകളിൽ വ്യക്തതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇമിഗ്രേഷൻ വകുപ്പ് അവരെ പുറത്തേക്ക് ഇറങ്ങാൻ അനുവദിക്കാതിരുന്നത്. വ്യാഴാഴ്ച രാവിലെയാണ് ചാർട്ടേഡ് വിമാനത്തിൽ ഫലസ്തീനികൾ ദക്ഷിണാഫ്രിക്കയിലെ ഒ.ആർ. താംബോ അന്തർദേശീയ വിമാനത്താവളത്തിലെത്തിയത്. നെയ്‌റോബിയും കെനിയയും വഴിയാണ് ഈ വിമാനം എത്തിയതെന്ന് ദക്ഷിണാഫ്രിക്കൻ ബോർഡർ മാനേജ്മെന്റ് അതോറിറ്റി വ്യക്തമാക്കി. ഇസ്രായേൽ അധികാരികളിൽ നിന്ന് എക്സിറ്റ് സ്റ്റാമ്പ് ലഭിച്ചിട്ടില്ലെന്നതും ദക്ഷിണാഫ്രിക്കയിൽ ഇവർ താമസിക്കാൻ ഉദ്ദേശിക്കുന്ന കാലാവധി, […]
Read more

നിത്യോപയോഗ സാധനങ്ങളുടെ തീരുവ ഒഴിവാക്കി ട്രംപ്

വാഷിങ്ടൺ: വിലക്കയറ്റം രൂക്ഷമമായതിനെ നിരവധി ഇറക്കുമതി ഉൽപ്പന്നങ്ങളിലെ തീരുവ ഒഴിവാക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികം വില വർധിച്ച ബീഫ്, കാപ്പി, തക്കാളി, പഴവർഗങ്ങൾ, തേയിൽ, കൊക്കോ, മസാലകൾ, ചില വളങ്ങൾ എന്നിവയുള്‍പ്പെടുന്ന ഉൽപ്പന്നങ്ങളിലാണ് തീരുവ കുറവ് വരുത്തിയത്. വില കുതിച്ചുയർന്നതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലുണ്ടായ ജനപ്രതിഷേധങ്ങളും ന്യൂയോർക്ക്, വെർജീനിയ, ന്യൂജഴ്‌സി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തിരിച്ചടികളുമാണ് ട്രംപിനെ നയപരിഷ്കാരത്തിലേക്ക് നിര്‍ബന്ധിതനാക്കിയത്. അവശ്യവസ്തുക്കളുടെ വിലക്കയറ്റം അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലെ പ്രധാന […]
Read more

ബിബിസിക്കെതിരെ 500 കോടിയുടെ മാനനഷ്ട കേസ് കൊടുക്കാനൊരുങ്ങി ട്രംപ്

ലണ്ടൻ: തന്റെ 2 പ്രസംഗങ്ങൾ എഡിറ്റ് ചെയ്ത് ഒറ്റ പ്രസംഗഭാഗമെന്നു തോന്നുംവിധം ഡോക്യുമെന്ററിയിൽ ഉപയോഗിച്ച സംഭവത്തിൽ ബിബിസിക്കെതിരെ 500 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് നൽകുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഭവത്തിൽ ബിബിസി മാപ്പു പറഞ്ഞിരുന്നു. എന്നാൽ, മാപ്പു പറഞ്ഞാൽ മാത്രം പോരെന്നും തനിക്കുണ്ടായ അപകീർത്തിക്കും സാമ്പത്തിക തിരിച്ചടിക്കും നഷ്ടപരിഹാരം നൽകുമെന്ന് ട്രംപ്. ബിബിസി ചെയ്ത തെറ്റ് സമ്മതിച്ചു മാപ്പു പറഞ്ഞതിനെ മാനിക്കുന്നുവെന്നു ട്രംപ് പറഞ്ഞു. എന്നാൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാൻ പാടില്ല. അതുകൊണ്ട് 500 കോടി […]
Read more

നാല് രാജ്യങ്ങളുമായി വ്യാപാര ബന്ധത്തിന് തുടക്കംകുറിച്ച് യു.എസ്

വാഷിങ്ടൺ: അർജന്റീന, ഇക്വഡോർ, എൽസാൽവഡോർ, ഗ്വാട്ടിമാല എന്നിവരുമായി പുതിയ വ്യാപാരബന്ധം സ്ഥാപിക്കാൻ അമേരിക്ക മുന്നോട്ട്. ഇതുസംബന്ധിച്ച കരാർ തയ്യാറായതായി ട്രംപ് ഭരണകൂടം അറിയിച്ചു. രണ്ടാഴ്ചയ്ക്കകം കരാറിൽ ഒപ്പുവെക്കാനാണ് നീക്കം. അമേരിക്കൻ കാർഷിക-വാണിജ്യ ഉൽപ്പന്നങ്ങളുടെ വിൽപ്പന വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. താരിഫ് ഒഴികെയുള്ള വ്യാപാരതടസ്സങ്ങൾ കുറയ്ക്കൽ, അമേരിക്കയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് താരിഫ് ഇളവ്, യുഎസ് കമ്പനികളിൽ ഡിജിറ്റൽ സേവന നികുതി ചുമത്താതിരിക്കുന്നത് തുടങ്ങിയ നിർദേശങ്ങൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നുള്ള തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ താരിഫ് ഇളവും ലഭിക്കും. […]
Read more

കരീബിയൻ കടലിൽ വീണ്ടും യുഎസ് ആക്രമണം

വാഷിങ്‌ടൺ: കരീബിയൻ കടലിൽ ബോട്ടുകളെയും കപ്പലുകളെയും ലക്ഷ്യമിട്ട് യുഎസ് വീണ്ടും ആക്രമണം നടത്തി. നാലുപേർ കൊല്ലപ്പെട്ടു. മയക്കുമരുന്ന് കടത്തുന്നതെന്നാരോപിച്ച് നടത്തുന്ന ഇരുപതാമത്തെ ആക്രമണമാണ് ഇത്. സെപ്തംബർ മുതൽ അമേരിക്ക ആരംഭിച്ച ആക്രമണങ്ങളിൽ ഇതുവരെ 80 പേർ മരിച്ചു. യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെ മേഖലയിലെ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്ന സാഹചര്യത്തിലാണ് പുതിയ ആക്രമണം. ‘ഓപ്പറേഷൻ സതേൺ സ്പിയർ’ എന്ന പേരിലാണ് ദൗത്യം നടക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. മയക്കുമരുന്ന് കടത്തുകാരെ ലക്ഷ്യമിടുന്നതെന്ന […]
Read more

യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗൺ അവസാനിച്ചു

നീണ്ട 43 ദിവസത്തെ അനിശ്ചിതത്വത്തിനും ബുദ്ധിമുട്ടുകൾക്കും വിരാമമിട്ട് അമേരിക്ക പുതിയ പ്രതീക്ഷകൾ ഉദയം ചെയ്തിരിക്കുകയാണ്. യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ ഷട്ട്ഡൗൺ അവസാനിപ്പിക്കുന്ന സർക്കാരിന്റെ ഫണ്ടിങ് ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചിരിക്കുന്നു . ഇതോടെ ട്രംപിന്റെ ഭരണത്തിൽ കണ്ട രണ്ടാമത്തെ സർക്കാർ ഷട്ട്ഡൗണിനാണ് അവസാനമായിരിക്കുന്നത്. ബില്ലിൽ ഒപ്പിട്ടേതാടെ ഭക്ഷ്യസഹായം, ഫെഡറൽ ശമ്പള വിതരണം, എയർ ട്രാഫിക് കൺട്രോൾ പോലുള്ള പ്രധാന സേവനങ്ങൾ പുനരാരംഭിക്കാനുള്ള വഴി തുറന്നിരിക്കുന്നു. കുറച്ച് ആഴ്ചകളായി ബൂദ്ധിമുട്ട് അനുഭവിക്കുന്ന […]
Read more

വിദ്യാർത്ഥികൾക്ക് ട്രംപിന്റെ പച്ചക്കോടി

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ കുടിയേറ്റ നയത്തിൽ നിരവധി മാറ്റങ്ങളും നിയന്ത്രണങ്ങളും കൊണ്ട് വന്നിരുന്നു. ആ മാറ്റങ്ങൾ വിദ്യാർഥികളുടെ ഭാവിക്ക് വെല്ലുവിളി ഉയർത്തുന്ന അപ്രതീക്ഷിത പ്രഖ്യാപനം തന്നെയായിരുന്നു. സെപ്റ്റംബർ 19 ന് ട്രംപ് പുറപ്പെടുവിച്ച പ്രഖ്യാപനത്തിൽ നിലവിലെ വിസ ഉടമകൾ ഉൾപ്പെടെയുള്ള എച്ച് -1 ബി വിസാ ഉടമകൾക്ക് അവരുടെ തൊഴിലുടമ സ്പോൺസർഷിപ്പ് നൽകിയില്ലെങ്കിൽ യുഎസിലേക്ക് പ്രവേശനം നിഷേധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ’ എന്ന തന്റെ പ്രധാന അജണ്ടയിൽ നിന്നും […]
Read more

ഇന്ത്യക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല; മാർക്കോ റൂബിയോ

ഡൽഹി: ചെങ്കോട്ടയ്ക്കരികിലുണ്ടായ സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം കൈകാര്യം ചെയ്യുന്ന രീതിയെ പ്രശംസിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. അസാധാരണമായ വൈദഗ്ധ്യത്തോടെയാണ് ഇന്ത്യ വിഷയത്തെ സമീപിച്ചതെന്നും സ്ഥിതിഗതികൾ ഫലപ്രദമായി കൈകാര്യം ചെയ്തതിന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരെ പ്രശംസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച കാനഡയിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടുള്ള പ്രതികരണത്തിലാണ് ഇത്. “ഞങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്, പക്ഷേ ഇത്തരം അന്വേഷണങ്ങളിൽ ഇന്ത്യയ്ക്ക് ഏറെ മികവുണ്ടെന്ന് ഞാൻ കരുതുന്നു. അവർക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല, അവർ […]
Read more

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്

വാഷിംഗ്‌ടൺ: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ പ്രോഗ്രാമുകൾക്കായി മെറ്റീരിയലും സാങ്കേതികവിദ്യയും നൽകിയതിന്റെ പേരിൽ യുഎസ് ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളിലെ 32 വ്യക്തികളെയും സ്ഥാപനങ്ങളെയും ഉപരോധിച്ചു. ചണ്ഡീഗഡ് ആസ്ഥാനമായ ഫാംലെയ്ൻ പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടുന്നു. യുഎസ് ട്രഷറി പ്രകാരം, ഫാംലെയ്ൻ ഡയറക്ടർ മാർക്കോ ക്ലിംഗെ ചൈനീസ് വിതരണക്കാരുമായുള്ള ബന്ധങ്ങൾ വഴി ഇറാന്റെ പ്രതിരോധ സ്ഥാപനങ്ങൾക്ക് ആവശ്യമായ രാസവസ്തുക്കൾ എത്തിച്ചതായി പറയുന്നു. EO 13382 പ്രകാരമുള്ള ഈ ഉപരോധം ഇറാന്റെ ആണവ, മിസൈൽ പദ്ധതികളെ ലക്ഷ്യമിടുന്നതാണ്. ഒക്ടോബറിലും ഇറാനിയൻ എണ്ണ, […]
Read more

Recent News

Advertisement