Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: US News

അമേരിക്കയിൽ വാഹനാപകടം; ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. തെലങ്കാനയിലെ നൽഗൊണ്ട സ്വദേശിനിയായ നവ്യ ഗഡുസു (25) ആണ് മരിച്ചത്. അപകടത്തിൽ മറ്റ് ആറുപേർക്ക് പരിക്കേറ്റു. ഇന്ത്യാന സംസ്ഥാനത്തിലെ ലേക്ക് കൗണ്ടിയിലെ ക്രൗൺ പോയിന്റിന് സമീപമുള്ള ഇന്റർസ്റ്റേറ്റ് 65 പാതയിൽ ശനിയാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ഏഴുപേർ സഞ്ചരിച്ചിരുന്ന മിനിവാൻ മറ്റൊരു വാഹനത്തിന് പിന്നിൽ കുറഞ്ഞ വേഗത്തിൽ സഞ്ചരിക്കുമ്പോൾ പിന്നിൽ നിന്ന് കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനിവാൻ മറിഞ്ഞു. മിനിവാനിൽ മുൻവശത്ത് രണ്ട് സീറ്റുകൾ […]
Read more

മൂന്ന് മാസത്തിൽ 3700 ഓഹരി ഇടപാടുകൾ; ട്രംപിനെതിരെ കടുത്ത വിമർശനം

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും വലിയ സാമ്പത്തിക വിവാദത്തിൽ. ട്രംപും അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേശകരും ചേർന്ന് നടത്തിയ വൻതോതിലുള്ള ഓഹരി ഇടപാടുകളാണ് ഇപ്പോൾ അമേരിക്കൻ രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും ചർച്ചയാകുന്നത്. 2026ലെ ആദ്യ മൂന്ന് മാസങ്ങൾക്കിടെ മാത്രം 3,700ലധികം ഓഹരി ഇടപാടുകളാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമേരിക്കൻ സർക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും നേരിട്ട് ബാധിക്കുന്ന സാങ്കേതിക, ധനകാര്യ, വ്യോമയാന മേഖലകളിലെ വമ്പൻ കമ്പനികളുടെ ഓഹരികളിലാണ് പ്രധാനമായും ഇടപാടുകൾ നടന്നത്. ബ്ലൂംബെർഗ് പുറത്തുവിട്ട വിവരങ്ങളാണ് വിവാദത്തിന് […]
Read more

യുഎസ് മധ്യസ്ഥതയിൽ ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ നീട്ടി

വാഷിങ്ടൺ: ഇസ്രയേൽ–ലെബനൻ വെടിനിർത്തൽ 45 ദിവസത്തേക്ക് നീട്ടി. വാഷിങ്ടണിൽ നടന്ന രണ്ട് ദിവസത്തെ സമാധാന ചർച്ചകൾക്ക് പിന്നാലെയാണ് തീരുമാനം. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങൾക്കിടയിലെ കൂടുതൽ ചർച്ചകൾ ഈ മാസം അവസാനം നടക്കുമെന്നാണ് റിപ്പോർട്ട്. ജൂൺ 2, 3 തീയതികളിൽ ചർച്ചകൾ പുനരാരംഭിക്കുമെന്ന് യുഎസ് അറിയിച്ചു. കൂടാതെ ഇസ്രയേൽ–ലെബനൻ സൈനിക ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു പ്രത്യേക “സുരക്ഷാ ട്രാക്ക്” മെയ് 29ന് പെന്റഗണിൽ ആരംഭിക്കുമെന്നും അമേരിക്ക വ്യക്തമാക്കി. അതേസമയം, വെടിനിർത്തൽ നീട്ടിയിട്ടും തെക്കൻ […]
Read more

യുഎസ്–ഇറാൻ സമാധാന ചർച്ചകൾ പ്രതിസന്ധിയിൽ

വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പ്രതിസന്ധിയിലായ സാഹചര്യത്തിൽ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകളിൽ ഉടൻ പുരോഗതിയുണ്ടാകാത്ത പക്ഷം ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് വ്യക്തമാക്കി. “ഇറാൻ എത്രയും വേഗം ചർച്ചകളിലേക്ക് മടങ്ങുന്നതാണ് നല്ലത്. സമയം വളരെ വിലപ്പെട്ടതാണ്,” എന്ന് ട്രൂത്ത് സോഷ്യലിൽ അദ്ദേഹം കുറിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം. ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങളോട് വാഷിംഗ്ടൺ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് […]
Read more

റഷ്യൻ എണ്ണയ്‌ക്കുള്ള ഇളവ് അവസാനിപ്പിച്ച് അമേരിക്ക; ആഗോള ഇന്ധനവില വീണ്ടും ഉയരാൻ സാധ്യത

വാഷിംഗ്ടൺ: റഷ്യൻ എണ്ണയ്ക്ക് അനുവദിച്ചിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ ഇനി നീട്ടേണ്ടതില്ലെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചു. നിശ്ചിത കാലാവധി ശനിയാഴ്ച അവസാനിച്ചതോടെയാണ് ഇളവ് അവസാനിപ്പിച്ചത്. ഇതോടെ കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന റഷ്യൻ അസംസ്‌കൃത എണ്ണ വാങ്ങുന്നതിൽ നിന്ന് ആഗോള ഇന്ധന ഇറക്കുമതിക്കാർക്ക് അമേരിക്ക വിലക്ക് ഏർപ്പെടുത്തി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് ആഗോള ഊർജ്ജ വിപണിയിൽ ഉണ്ടായ വിതരണ പ്രതിസന്ധിയും വിലക്കയറ്റവും നിയന്ത്രിക്കാനായിരുന്നു ട്രംപ് ഭരണകൂടം ഒരു മാസം നീണ്ട അടിയന്തര ഇളവ് അനുവദിച്ചത്. ഇറാനെതിരെ […]
Read more

ചൈന സന്ദർശനത്തിന് പിന്നാലെ ഇറാനെതിരെ ആക്രമണത്തിനൊരുങ്ങി ട്രംപ്

വാഷിങ്ടൺ: ചൈന സന്ദർശനത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ സൈനിക നടപടികൾക്ക് ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ. ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ ട്രംപ് തള്ളിയതായും പഴയ സൈനിക നീക്കം വീണ്ടും ആരംഭിക്കാനുള്ള ചർച്ചകൾ സജീവമായതായും റിപ്പോർട്ടുകളിൽ പറയുന്നു. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയുകയും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി അവസാനിപ്പിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മിൽ ധാരണയായതായും സൂചനയുണ്ട്. ചൈന സന്ദർശനം കഴിഞ്ഞെത്തിയ ഉടൻ ട്രംപ് സുരക്ഷാ-സൈനിക ചർച്ചകൾ ആരംഭിച്ചതായി ദി […]
Read more

ഷി ജിന്‍പിങുമായുള്ള ചര്‍ച്ചയ്ക്ക് ശേഷവും ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: നിലവിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ ഇറാൻ കരാർ അംഗീകരിക്കുകയോ അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമോയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. മൂന്ന് ദിവസത്തെ ചൈനീസ് സന്ദർശനത്തിന്റെ അവസാനഘട്ടത്തിൽ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇറാൻ ഇപ്പോൾ വലിയ പ്രതിസന്ധിയിലാണെന്നും അവർക്ക് കരാറിലേക്കെത്താനോ അല്ലെങ്കിൽ തകർച്ച നേരിടാനോ മാത്രമേ വഴിയുള്ളുവെന്നും ട്രംപ് പറഞ്ഞു. ഇറാൻ വിഷയത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് ട്രംപ് വീണ്ടും ഇത്തരമൊരു പരാമർശം […]
Read more

ഒപിടി ദുരുപയോഗം; വിദേശ വിദ്യാർത്ഥികൾക്കെതിരെ യുഎസിൽ അന്വേഷണം ശക്തം

വാഷിങ്ടൺ: യുഎസിൽ ഉപരിപഠനത്തിനായി എത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന ഒപിടി സംവിധാനത്തിൽ വ്യാപക ദുരുപയോഗം നടന്നതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് ഇന്ത്യക്കാരുൾപ്പെടെയുള്ള വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസും അറിയിച്ചു. സംശയാസ്പദമായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുവെന്ന വ്യാജ രേഖകൾ സമർപ്പിച്ച പതിനായിരത്തോളം വിദ്യാർത്ഥികളെ ഇതിനകം കണ്ടെത്തിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വിദേശ വിദ്യാർത്ഥികൾക്ക് പഠനകാലത്തോ പഠനം പൂർത്തിയാക്കിയതിന് […]
Read more

യുഎസ് എയർപോർട്ടിൽ ഇന്ത്യൻ വംശജനായ യൂട്യൂബറെ വിവസ്ത്രനാക്കി ദേഹപരിശോധന നടത്തി

വാഷിംഗ്ടൺ: അമേരിക്കയിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് യൂട്യൂബർ അരുൺ രൂപേഷ് മൈനി. അമേരിക്കയിൽ എത്തിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത് വിവസ്ത്രനാക്കി ദേഹപരിശോധന നടത്തിയതായി അദ്ദേഹം പറഞ്ഞു. ‘മിസ്റ്റർ ഹൂസ് ദി ബോസ്’ എന്ന പേരിൽ അറിയപ്പെടുന്ന അരുൺ ഒരു അഭിമുഖത്തിലാണ് അനുഭവം പങ്കുവെച്ചത്. അമേരിക്കയിലെ ഒരു ഹൈടെക് സ്റ്റേഡിയം പദ്ധതിയുടെ റിപ്പോർട്ടിംഗിനായാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ഏകദേശം മൂന്ന് ലക്ഷം ഡോളർ പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതായും ഇത് തന്റെ കരിയറിലെ ഏറ്റവും വലിയ ഓഫറുകളിൽ ഒന്നായിരുന്നുവെന്നും […]
Read more

ഇറാന്‍റെ സമാധാന നിർദേശം സ്വീകാര്യമല്ലെന്ന് ട്രംപ്

വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തള്ളി. നിർദേശം ഒട്ടും സ്വീകാര്യമല്ലെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പാകിസ്ഥാൻ മധ്യസ്ഥതയിൽ ലഭിച്ച ഇറാന്റെ മറുപടി താൻ പരിശോധിച്ചെന്നും അതിലെ വ്യവസ്ഥകളോട് യോജിക്കാനാകില്ലെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തിന്റെ പ്രതികരണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് പാകിസ്ഥാൻ മുഖേന ഇറാൻ പുതിയ നിർദേശങ്ങൾ വാഷിംഗ്ടണിന് കൈമാറിയത്. എന്നാൽ ഇറാന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer