Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: US News

യുഎസ് മറീനുകളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്; പെന്റഗൺ അന്വേഷണം തുടങ്ങി

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ പ്രത്യേക സൈനിക വിന്യാസവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് യുഎസ് മറീനുകളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന അവകാശവാദവുമായി ഇറാൻ ബന്ധമുള്ള ഹാക്കർ സംഘം രംഗത്ത്. ഇതിനെ തുടർന്ന് പെന്റഗൺ അന്വേഷണം ആരംഭിച്ചു. ചോർന്ന വിവരങ്ങളിൽ ചിലത് ആധികാരികമാണെന്ന സൂചനകൾ പ്രാഥമിക പരിശോധനയിൽ ലഭിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. മറീനുകൾക്കെതിരെ ഭീഷണിയും ഉയർന്നിട്ടുണ്ട്. ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന മറീനുകളെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമിട്ടാണ് സൈബർ ആക്രമണം നടന്നതെന്നാണ് വിവരം. ടെലിഗ്രാം വഴി വിവരങ്ങൾ പുറത്തുവിട്ട […]
Read more

അമേരിക്കയിൽ സന്ദർശനം നടത്തി ചാൾസ് രാജാവും കാമില രാജ്ഞിയും

വാഷിംഗ്ടൺ: സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിലും ബ്രിട്ടന്റെ ചാൾസ് രാജാവും രാജ്ഞി കമിലയും അമേരിക്കയിൽ ഔദ്യോഗിക സന്ദർശനം ആരംഭിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ചാൾസ് രാജാവ് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു. ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സഹകരണം ഏത് പ്രതിസന്ധിയിലും തുടരണമെന്ന് ചാൾസ് രാജാവ് പ്രസംഗത്തിൽ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണെന്നും ഭാവിയിലും അത് തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷത്തിൽ യുകെ അമേരിക്കയെ പിന്തുണയ്ക്കുന്നില്ലെന്ന മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനങ്ങൾക്കിടയിലാണ് ഈ സന്ദർശനം […]
Read more

ഇറാനെതിരെ യുഎസ് ‘ദീർഘകാല ഉപരോധ തന്ത്രം’; സാമ്പത്തികമായി ഇറാനെ തകർക്കാനുളള യുഎസ് തന്ത്രം

വാഷിങ്ടൺ: യുഎസ് ഇറാനെതിരെ നേരിട്ട സൈനിക ആക്രമണത്തിന് പകരം ദീർഘകാല സാമ്പത്തിക ഉപരോധ തന്ത്രം ശക്തമാക്കാൻ നീങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപദേശകരോട് ഇറാനെ “ദീർഘകാല ഉപരോധത്തിലൂടെ” സമ്മർദ്ദത്തിലാക്കാൻ നിർദ്ദേശിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ചുള്ള നിയന്ത്രണങ്ങൾ വഴി ഇറാന്റെ എണ്ണ കയറ്റുമതിയെ ബാധിച്ച് സാമ്പത്തിക വരുമാനം കുറയ്ക്കുകയാണ് ലക്ഷ്യം. ഈ നീക്കം ഇറാന്റെ പ്രധാന വരുമാന സ്രോതസായ എണ്ണ വ്യാപാരത്തെ നേരിട്ട് ബാധിച്ചതോടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ ദുർബലമായതായി […]
Read more

അമേരിക്ക അധികകാലം ഏകാധിപതിയായി തുടരില്ല; ഇറാൻ

ടെഹ്റാൻ: അമേരിക്കയ്ക്ക് ഇനി മറ്റു രാജ്യങ്ങളെ നിർദേശിക്കാൻ കഴിയില്ലെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് റെസ തലായി-നിക് വ്യക്തമാക്കി. ഹോർമൂസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ.) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി സംസാരിക്കവെ, സ്വതന്ത്ര രാജ്യങ്ങളുമായി, പ്രത്യേകിച്ച് സംഘടനയിലെ അംഗരാജ്യങ്ങളുമായി പ്രതിരോധ ശേഷി പങ്കിടാൻ ഇറാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധവും യുക്തിരഹിതവുമായ ആവശ്യങ്ങളിൽ നിന്ന് അമേരിക്ക പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇറാനെതിരായ ഇസ്രയേൽ-അമേരിക്ക […]
Read more

ട്രംപ് പങ്കെടുത്ത വിരുന്നിനിടെയുണ്ടായ വെടിവെപ്പ്; പ്രതിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പുറത്ത്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വിരുന്നുസത്കാരത്തിനിടെ വെടിയുതിർന്ന സംഭവത്തിൽ പിടിയിലായ പ്രതി കോൾ തോമസ് അലൻ (31) സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. കാലിഫോർണിയ സ്വദേശിയും എൻജിനീയറുമായ ഇയാളുടെ സാമൂഹികമാധ്യമ ഇടപെടലുകളിൽ വർഷങ്ങൾക്കിടെ ഉണ്ടായ മാറ്റങ്ങളാണ് ഇപ്പോൾ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നത്. അധികൃതരുടെ വിവരമനുസരിച്ച്, 2022-ൽ കോളിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കൂടുതലായും വീഡിയോ ഗെയിമുകളുമായി ബന്ധപ്പെട്ടവയായിരുന്നു. എന്നാൽ 2024 മുതൽ അവ രാഷ്ട്രീയ വിമർശനങ്ങളിലേക്ക് മാറിയതായി കണ്ടെത്തി. ട്രംപിനെ വിമർശിക്കുന്നതും അദ്ദേഹത്തെ ഹിറ്റ്‌ലറുമായി […]
Read more

നിലവിലെ സംവിധാനം “കപടവും മോഷ്ടിക്കപ്പെട്ടതും പരിഹാസ്യവുമാണ്”; വിമർശനവുമായി ട്രംപ്

വാഷിങ്ടൺ: അമേരിക്കയിലെ തിരഞ്ഞെടുപ്പ് സംവിധാനം സുതാര്യമല്ലെന്നും അത് രാജ്യത്തെ ലോകത്തിന് മുന്നിൽ പരിഹാസപാത്രമാക്കുന്നുവെന്നും ആരോപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ സംവിധാനം “കപടവും മോഷ്ടിക്കപ്പെട്ടതും പരിഹാസ്യവുമാണ്” എന്ന് വിമർശിച്ച അദ്ദേഹം, തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങൾക്ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണ ആവശ്യപ്പെട്ടു. വോട്ടർമാർക്ക് തിരിച്ചറിയൽ രേഖയും പൗരത്വ തെളിവും നിർബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ (SAVE AMERICA ACT) നടപ്പാക്കണമെന്നാണ് ട്രംപിന്റെ പ്രധാന ആവശ്യം. മെയിൽ-ഇൻ ബാലറ്റുകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വോട്ടർ ഐഡി നിർബന്ധമാക്കുകയും ചെയ്യുന്ന ഈ നിയമം […]
Read more

ഞാന്‍ കുട്ടികളെ ബലാത്സംഗം ചെയ്യുന്നവനല്ല, എല്ലാം കെട്ടിച്ചമച്ചത്; പൊട്ടിത്തെറിച്ച് ട്രംപ്

വാഷിംങ്ടൺ: കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് ഡിന്നറിൽ വെടിയുതിർത്ത കോൾ തോമസ് അലന്റെ കുറിപ്പ് വായിച്ചതിന് സിബിഎസ് റിപ്പോർട്ടർക്കെതിരെ തട്ടിക്കയറി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ആ കുറിപ്പിൽ തന്നെക്കുറിച്ച് പരാമർശിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം നിരസിച്ച ട്രംപ്, അവയെല്ലാം കെട്ടിച്ചമച്ചതാണെന്ന് വാദിച്ചു. ‘ഞാനൊരു റേപിസ്റ്റല്ല, കുട്ടികളെ ബലാത്സം​ഗം ചെയ്യുന്നവനുമല്ല. എന്റെ മേൽ കുറ്റതൃത്യങ്ങൾ കൊണ്ട് മൂടാൻ ഞാൻ ആരെയും അനുവദിക്കില്ല’ എന്ന് ട്രംപ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. വെടിവയ്പ്പ് നടത്തിയ ആക്രമണകാരി തീവ്രവാദിയും, ക്രിസ്ത്യൻ […]
Read more

വൈറ്റ് ഹൗസ് ആക്രമണം; അലനെ പിടികൂടാൻ സഹായിച്ചത് സഹോദരൻ

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന വൈറ്റ് ഹൗസ് വിരുന്നിനിടെ ആക്രമണം നടത്താൻ ശ്രമിച്ച പ്രതി കോൾ തോമസ് അലൻ തയ്യാറാക്കിയ മാനിഫെസ്റ്റോയിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണത്തിന് തൊട്ടുമുമ്പ് കുടുംബത്തിന് അയച്ച കുറിപ്പിൽ, വേദിയിലെ സുരക്ഷാ വീഴ്ചകളെ കുറിച്ച് ഇയാൾ പരാമർശിക്കുകയും കൂടുതൽ വലിയ ആക്രമണം നടത്താൻ കഴിയുമായിരുന്നുവെന്നും അവകാശപ്പെടുകയും ചെയ്തു. പ്രമുഖ രാഷ്ട്രീയ നേതാക്കളെയാണ് ലക്ഷ്യമിട്ടതെന്നും സുരക്ഷാ ക്രമീകരണങ്ങൾ കാര്യക്ഷമമല്ലായിരുന്നുവെന്നും അലൻ കുറിപ്പിൽ ആരോപിക്കുന്നു. സ്വയം “Friendly Federal Assassin” […]
Read more

ജോര്‍ജിയയില്‍ ആളിപ്പടര്‍ന്ന് കാട്ടുതീ; ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നു

നഹുന്ത: യുഎസിലെ തെക്കുകിഴക്കന്‍ സംസ്ഥാനമായ ജോര്‍ജിയയില്‍ കാട്ടുതീ പടരുന്നു. പ്രദേശത്തുണ്ടായ രണ്ട് വലിയ കാട്ടുതീകള്‍ സമീപപ്രദേശങ്ങളിലേക്ക് പടരുന്നതായും 80 ചതുരശ്ര കിലോമീറ്റര്‍ ഭാഗത്ത് തീ പടര്‍ന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാട്ടുതീ അതിവേഗം പടരുന്നതിനാല്‍ ഉടന്‍ തന്നെ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുകയാണ്. ഏപ്രില്‍ 20 മുതലാണ് ഹൈവേ 82ല്‍ തീ ആളിപ്പടര്‍ന്ന് തുടങ്ങിയത്. പിന്നീട് അണയ്ക്കാനാവാത്ത വിധം ആളുകയായിരുന്നു. ഇതുവരെ 87 വീടുകള്‍ കത്തി നശിച്ചു. 7 ശതമാനം മാത്രമേ തീ നിയന്ത്രണവിധേയമാക്കിയിട്ടുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫ്‌ലോറിഡയില്‍ നിന്ന് […]
Read more

ഇറാൻ ആക്രമണങ്ങളിൽ യുഎസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം

വാഷിങ്ടൺ: ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പേർഷ്യൻ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും ഉപകരണങ്ങൾക്കും വൻനാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രാഥമികമായി കണക്കാക്കിയതിലേക്കാൾ കൂടുതലാണ് കേടുപാടുകളെന്നും, ഇത് പരിഹരിക്കാൻ കോടിക്കണക്കിന് ഡോളർ ചെലവാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതിന് പിന്നാലെ, മേഖലയിലെ വിവിധ രാജ്യങ്ങളിലായി നിലനിൽക്കുന്ന അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തി. സംഭരണശാലകൾ, കമാൻഡ് കേന്ദ്രങ്ങൾ, വിമാനശാലകൾ, ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെ കുറഞ്ഞത് ഏഴ് രാജ്യങ്ങളിലെ പ്രധാന സൈനിക […]
Read more

Recent News

Advertisement
WhiteswanTV Footer