Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: US News

ചാരിറ്റിയുടെ മറവിൽ തട്ടിപ്പ്; എൻജിഒ ഡയറക്ടർമാർ തട്ടിയത് 61 കോടി

അമേരിക്കയിലെ മിനസോട്ടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചിരുന്ന കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ സന്നദ്ധ സംഘടന ഭാരവാഹികൾക്കെതിരെ നിയമനടപടി. ‘വി പുഷ് ഫോർ പീസ്’ എന്ന എൻജിഒയുടെ ഡയറക്ടർമാരായ ട്രഹേൺ പൊള്ളാർഡിനും ജാക്ലിൻ മക്ഗുയിഗനും എതിരെയാണ് മിനസോട്ട അറ്റോർണി ജനറൽ കീത്ത് എലിസൺ സിവിൽ കേസ് ഫയൽ ചെയ്തത്. സർക്കാർ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച്, അക്രമ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി നൽകിയ കരാറുകളിലൂടെ ലഭിച്ച ഏകദേശം 6.5 മില്ല്യൺ ഡോളർ — ഇന്ത്യൻ രൂപയിൽ 61 കോടിയിലധികം — സ്വന്തം […]
Read more

ഫ്ലോറിഡയില്‍ ബോട്ടിന് തീപിടിച്ച് 11 പേർക്ക് പരിക്ക്

മിയാമി: ഫ്ലോറിഡയിലെ മിയാമി ബീച്ചിന് സമീപം ബോട്ടിന് തീപിടിച്ച് 11 പേർക്ക് പരിക്ക്. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഹളോവർ സാൻഡ്ബാറിന് സമീപമാണ് ബോട്ടിൽ സ്ഫോടനം ഉണ്ടായത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. പാചകവാതക ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടൻ തന്നെ രണ്ട് ഡസനിലധികം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റിയതായി മിയാമി-ഡേഡ് ഫയർ റെസ്‌ക്യൂ വിഭാഗം അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Read more

പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾ സജീവം; ഹോർമുസ് കടലിടുക്കിൽ സംഘർഷത്തിന് നേരിയ ശമനം

വാഷിംഗ്ടൺ: രണ്ട് മാസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ശക്തമായി തുടരുന്നു. ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള സംഘർഷ മേഖലയിൽ ശനിയാഴ്ച നേരിയ ശമനം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച പുതിയ സമാധാന നിർദേശങ്ങളിൽ ഇറാന്റെ പ്രതികരണത്തിനായി അന്താരാഷ്ട്ര സമൂഹം കാത്തിരിക്കുകയാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നിർദേശങ്ങൾക്ക് ഉടൻ മറുപടി ലഭിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും ഇറാനിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. ഇതിനിടെ റൂബിയോ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് […]
Read more

ആഗോളതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണം

വാഷിംഗ്ടൺ: അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് സ്കൂളുകളും സർവകലാശാലകളും ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. പ്രമുഖ വിദ്യാഭ്യാസ സോഫ്റ്റ്‌വെയറായ ‘കാൻവാസ്’ ഹാക്ക് ചെയ്യപ്പെട്ടതോടെ ഏകദേശം 9,000-ത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം തകരാറിലായി. സെമസ്റ്റർ പരീക്ഷകളും അവസാന ഘട്ട മൂല്യനിർണയങ്ങളും നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇതോടെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പഠനവും പരീക്ഷാ നടപടികളും ബാധിക്കപ്പെട്ടു. ‘ഷൈനി ഹണ്ടേഴ്‌സ്’ എന്ന ഹാക്കിങ് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. കാൻവാസിന്റെ മാതൃകമ്പനിയായ ‘ഇൻസ്ട്രക്ചർ’ ഹാക്ക് […]
Read more

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ: ട്രംപ്

വാഷിംഗ്ടൺ: റഷ്യ–ഉക്രെയ്ൻ യുദ്ധത്തിൽ നിർണായക മുന്നേറ്റമായി മൂന്ന് ദിവസത്തെ വെടിനിർത്തലിനും തടവുകാരെ കൈമാറ്റം ചെയ്യുന്നതിനും ഇരുരാജ്യങ്ങളും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മെയ് 9 മുതൽ 11 വരെയാണ് വെടിനിർത്തൽ നിലവിൽ വരിക. റഷ്യയുടെ വിക്ടറി ഡേ ആഘോഷങ്ങളോടനുബന്ധിച്ചാണ് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപിന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം ഉണ്ടായതെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ ഉപദേശകൻ യൂറി ഉഷാക്കോവും കരാറിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. […]
Read more

ഉടമ്പടി വൈകിയാൽ യൂറോപ്യൻ കൂട്ടായ്മയ്ക്ക് കനത്ത നികുതി: ട്രംപ്

വാഷിങ്ടൺ: വ്യാപാര ഉടമ്പടി നടപ്പാക്കുന്നതിൽ വൈകിയാൽ യൂറോപ്യൻ കൂട്ടായ്മക്കെതിരെ പുതിയ പ്രതികാര നികുതി ഏർപ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനമായ ജൂലൈ 4നകം ഉടമ്പടി അംഗീകരിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. അല്ലാത്തപക്ഷം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് കനത്ത നികുതി ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയായിരുന്നു പ്രതികരണം. ഉർസുല വോൺ ഡെർ ലെയ്‌നുമായി നടത്തിയ ദൂരഭാഷ സംഭാഷണത്തിന് പിന്നാലെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം രൂപീകരിച്ച ‘ടേൺബെറി’ ഉടമ്പടി പ്രകാരം […]
Read more

അഭയാര്‍ഥികളെ പുറത്താക്കാനുള്ള ട്രംപ് ഭരണകൂട നീക്കം യുഎസ് കോടതി തടഞ്ഞു

വാഷിങ്ടൺ: അമേരിക്കയിലെ ഏകദേശം 3,000 യെമൻ അഭയാർത്ഥികളെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം യു.എസ് ഫെഡറൽ കോടതി തടഞ്ഞു. ജഡ്ജി ഡെയ്‌ൽ ഇ. ഹോയാണ് വിധി പ്രസ്താവിച്ചത്. അഭയാർത്ഥികൾക്ക് നൽകിയിരുന്ന താൽക്കാലിക സംരക്ഷണ പദവി (TPS) റദ്ദാക്കാനുള്ള സർക്കാർ തീരുമാനം കോടതി താൽക്കാലികമായി വിലക്കി. ഇതോടെ മാൻഹട്ടൻ ഫെഡറൽ കോടതി ഉത്തരവനുസരിച്ച്, അവസാനിക്കാനിരുന്ന താമസാനുമതി നീട്ടി. കേസിൽ അന്തിമ വിധി വരുന്നതുവരെ അഭയാർത്ഥികൾക്ക് യുഎസിൽ തുടരാൻ അനുമതി ലഭിക്കും.
Read more

പശ്ചിമേഷ്യയിലേക്ക് 900 കോടി ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ അമേരിക്ക

വാഷിങ്ടൺ: ഇറാനുമായി വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് വൻതോതിൽ ആയുധ വിൽപ്പനയ്ക്ക് അമേരിക്ക അനുമതി നൽകി. ഏകദേശം 900 കോടി ഡോളർ (ഏകദേശം 75,000 കോടി രൂപ) മൂല്യമുള്ള ആയുധങ്ങൾ സൗദി അറേബ്യ, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വിൽക്കുന്നതിനാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ അനുമതി. മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, യുദ്ധവിമാനങ്ങളുടെ അനുബന്ധ ഭാഗങ്ങൾ, അത്യാധുനിക വെടിക്കോപ്പുകൾ എന്നിവയാണ് കരാറിൽ ഉൾപ്പെടുന്നത്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം മേഖലയിൽ ശ്രദ്ധ നേടുന്നത്. സഖ്യരാജ്യങ്ങളുടെ […]
Read more

പശ്ചിമേഷ്യൻ സങ്കർഷം; ലക്ഷ്യം അവരുടെ കൈവശം ആണവായുധങ്ങൾ എത്താതിരിക്കാൻ – ട്രംപ്

വാഷിങ്ടൺ: ഇറാനുമായി യുദ്ധം നടത്തുന്നതിന്റെ ലക്ഷ്യം അവരുടെ കൈവശം ആണവായുധങ്ങൾ എത്താതിരിക്കാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഭീകരവാദ സ്വഭാവമുള്ള ഭരണകൂടത്തിന്റെ കൈയിൽ ഇത്തരം ആയുധങ്ങൾ എത്തുന്നത് ലോകസുരക്ഷയ്ക്ക് ഭീഷണിയാകുമെന്നതിനാലാണ് നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിച്ചതായി യുഎസ് കോൺഗ്രസിനെ അറിയിച്ച സാഹചര്യത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന. 60 ദിവസത്തെ യുദ്ധകാലാവധി അവസാനിക്കാനിരിക്കെ, അത് നീട്ടേണ്ട സാഹചര്യമുണ്ടായാൽ കോൺഗ്രസിന്റെ അനുമതി ആവശ്യമായിരിക്കും. ഫ്ലോറിഡയിലെ ഒരു പരിപാടിയിൽ സംസാരിക്കവെ ട്രംപ്, ഇറാനെതിരെ അമേരിക്ക നടത്തിയ ഇടപെടലുകൾ പശ്ചിമേഷ്യയെ രക്ഷിച്ചതായി […]
Read more

ഇറാൻ ആക്രമണം; അമേരിക്കൻ സൈന്യത്തിനുണ്ടായത് വൻ സാമ്പത്തിക-ആയുധ നഷ്ടം

വാഷിംഗ്ടൺ: പശ്ചിമേഷ്യയെ ആശങ്കയിൽ ആഴ്ത്തിയ ഇറാൻ–അമേരിക്ക സംഘർഷത്തിൽ താൽക്കാലിക വെടിനിർത്തൽ തുടരുന്നതിനിടെ നിർണായക വിവരങ്ങൾ പുറത്ത്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിന് വലിയ സാമ്പത്തികവും ആയുധവുമായ നഷ്ടമുണ്ടായതായി വാഷിംഗ്ടൺ ആസ്ഥാനമായുള്ള സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് റിപ്പോർട്ട് പറയുന്നു. ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളും വെടിവെപ്പും മൂലം ഏകദേശം 2.3 മുതൽ 2.8 ബില്യൺ ഡോളർ വരെ മൂല്യമുള്ള സൈനിക ഉപകരണങ്ങൾ നശിച്ചതായി കണക്കാക്കുന്നു. യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ പുറത്തുവന്ന ആദ്യത്തെ സമഗ്ര […]
Read more

Recent News

Advertisement
WhiteswanTV Footer