Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: US News

യുഎസിലെ പാക്കേജിങ് പ്ലാന്റിൽ കെമിക്കൽ ടാങ്ക് തകർന്നു; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വാഷിം​ഗ്ടൺ: യുഎസിലെ വാഷിങ്ടൺ സംസ്ഥാനത്തെ ലോംഗ്‍വ്യൂ നഗരത്തിലുള്ള പ്രമുഖ പാക്കേജിങ് കമ്പനിയായ ‘നിപ്പോൺ ഡൈനോവേവ്’ പ്ലാന്റിൽ കെമിക്കൽ ടാങ്ക് തകർന്നുണ്ടായ അപകടത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്ക്. അപകടത്തിൽ ആരും മരിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പത്തിലധികം തൊഴിലാളികൾക്ക് പൊള്ളലേൽക്കുകയും പരിക്കേൽക്കുകയും ചെയ്തതായി രക്ഷാപ്രവർത്തകർ വ്യക്തമാക്കി. ഏകദേശം 80,000 ഗാലൻ ശേഷിയുള്ള ടാങ്കിൽ അപകടസമയത്ത് 60 ശതമാനത്തോളം രാസദ്രാവകം ഉണ്ടായിരുന്നുവെന്നാണ് വിവരം. ടാങ്ക് തകർന്നതിനെ തുടർന്ന് രാസവസ്തു പ്ലാന്റിനുള്ളിലേക്ക് വ്യാപകമായി പടർന്നു. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. […]
Read more

അമേരിക്കയുടെ അത്യാധുനിക ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ

ടെഹ്റാൻ: ഇറാന്റെ വ്യോമാതിർത്തി ലംഘിച്ച അമേരിക്കയുടെ അത്യാധുനിക ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. എംക്യു-9 റീപ്പർ ഡ്രോണാണ് തകർത്തതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു. കൂടാതെ, വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച അമേരിക്കയുടെ എഫ്-5 യുദ്ധവിമാനത്തിനും ആർക്യു-4 രഹസ്യാന്വേഷണ ഡ്രോണിനുമെതിരെ വെടിയുതിർത്തതായും, ഇതിനെ തുടർന്ന് അവ പിൻവാങ്ങിയതായും ഇറാൻ പറയുന്നു. ഇറാന്റെ വ്യോമാതിർത്തി സംരക്ഷിക്കാൻ നിയമപരമായ അവകാശമുണ്ടെന്നും, ഏതൊരു ലംഘനത്തിനും ശക്തമായി മറുപടി നൽകുമെന്നും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ വ്യക്തമാക്കി. ഇറാന്റെ ഈ അവകാശവാദങ്ങൾക്ക് മുൻപ്, […]
Read more

ഇറാന്റെ യുറേനിയം ശേഖരം; ഉപാധികളുമായി ട്രംപ്

വാഷിങ്ടൺ: ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സംബന്ധിച്ച നിലപാടിൽ ഉപാധികൾ വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുമ്പ് യുറേനിയം നശിപ്പിക്കുന്ന വിഷയത്തിൽ കൂടുതൽ ഇളവ് കാണിച്ചിരുന്ന ട്രംപ്, ഇസ്രായേലിന്റെ സമ്മർദ്ദത്തെ തുടർന്ന് ഇത് കരാറിന്റെ പ്രധാന ഭാഗമാക്കണമെന്ന ഉറച്ച നിലപാടിലേക്കാണ് എത്തിയിരിക്കുന്നത്. യുറേനിയം ശേഖരം നശിപ്പിക്കുന്നതിനായി മൂന്ന് പ്രധാന ഉപാധികളാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ശേഖരം പൂർണ്ണമായി നശിപ്പിക്കുന്നതിനായി അത് ഉടൻ തന്നെ അമേരിക്കയ്ക്ക് കൈമാറുക, അല്ലെങ്കിൽ എല്ലാവർക്കും അംഗീകരിക്കാവുന്ന ഒരു സ്ഥലത്ത് വെച്ച് നശിപ്പിക്കുക, കൂടാതെ […]
Read more

ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സന്തോഷ വാര്‍ത്ത; സുപ്രധാന പ്രഖ്യാപനവുമായി മാര്‍ക്കോ റൂബിയോ

ന്യൂ ഡൽഹി: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യ സന്ദർശനത്തിനിടെ ഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള ഒരു സമാധാന കരാറിലേക്കുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് റൂബിയോ സൂചിപ്പിച്ചു. ‘അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലോകത്തിന് ചില നല്ല വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു,’ അദ്ദേഹം […]
Read more

മകന്റെ വിവാഹത്തിൽ പങ്കെടുക്കാനിടയില്ലെന്ന് സൂചന നൽകി ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനിടയില്ലെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളാണ് ഇപ്പോൾ മുൻഗണനയെന്നും ട്രംപ് പ്രതികരിച്ചു. മൂത്തമകൻ ഡൊണാൾഡ് ട്രംപ് ജൂനിയറുടെ വിവാഹവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ട്രംപ് മറുപടി നൽകിയത്. “ഞാൻ പങ്കെടുക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. പക്ഷേ എനിക്ക് സമയമില്ല. എനിക്ക് ഇറാൻ എന്നൊരു വിഷയമുണ്ട്. വിവാഹത്തിൽ പങ്കെടുത്താൽ ഞാൻ കൊല്ലപ്പെടും, പങ്കെടുത്തില്ലെങ്കിലും കൊല്ലപ്പെടും. എന്തായാലും വ്യാജ വാർത്തകൾ വരും,” എന്നാണ് ട്രംപ് പറഞ്ഞതായി റിപ്പോർട്ടുകൾ. നിലവിലെ […]
Read more

അമേരിക്ക–തായ്‌വാൻ ബന്ധത്തിൽ പുതിയ നീക്കം; ട്രംപ് നേരിട്ട് ചർച്ചയ്ക്ക് ഒരുങ്ങുന്നു

വാഷിംഗ്ടൺ: പതിറ്റാണ്ടുകളായി തുടരുന്ന അമേരിക്കയുടെ നയതന്ത്ര രീതികളെ മറികടക്കുന്ന നീക്കമായി, തായ്‌വാൻ ഭരണത്തലവൻ ലായ് ചിങ്-തെയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് ചർച്ച നടത്താൻ ഒരുങ്ങുന്നു. തായ്‌വാനുമായി ബന്ധപ്പെട്ട ആയുധ ഇടപാടുകളാണ് ഈ കൂടിക്കാഴ്ചയിലെ പ്രധാന വിഷയം എന്ന് ട്രംപ് വ്യക്തമാക്കി. 1979ൽ ചൈനയെ ഔദ്യോഗികമായി അംഗീകരിച്ചതിന് പിന്നാലെ തായ്‌വാനുമായുള്ള ഔദ്യോഗിക ബന്ധം അമേരിക്ക അവസാനിപ്പിച്ചതിനുശേഷം, ഇരു രാജ്യങ്ങളുടെയും ഭരണത്തലവന്മാർ തമ്മിൽ നേരിട്ട് സംഭാഷണം നടന്നിട്ടില്ല. തായ്‌വാനിലേക്കുള്ള ആയുധ വിൽപ്പന സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുൻപ് ലായ് […]
Read more

റഷ്യൻ എണ്ണക്കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന അമേരിക്കൻ ഉപരോധം; ഇളവ് ഒരു മാസം കൂടി നീട്ടിയതായി യുഎസ്

വാഷിങ്ടൺ: റഷ്യൻ എണ്ണക്കപ്പലുകൾക്ക് ഏർപ്പെടുത്തിയിരുന്ന അമേരിക്കൻ ഉപരോധത്തിൽ ഒരു മാസത്തെ ഇളവ് കൂടി നീട്ടി. കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണ വഹിക്കുന്ന കപ്പലുകൾക്കാണ് ഈ ഇളവ് ബാധകമാകുക. യുഎസ് ട്രഷറി വകുപ്പ് അറിയിച്ചതനുസരിച്ച് ഇളവ് ജൂൺ 17 വരെ തുടരും. ഏപ്രിൽ 17-നോ അതിന് മുമ്പോ പുറപ്പെട്ട കപ്പലുകൾക്കാണ് ഈ സൗകര്യം ലഭിക്കുക. മുമ്പ് നൽകിയിരുന്ന ഒരു മാസത്തെ ഇളവ് മെയ് 16-ന് അവസാനിച്ചിരുന്നു. തുടർന്ന് മെയ് 18 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഉത്തരവിലൂടെ ഇളവ് […]
Read more

ലാഹോറിൽ ചരിത്ര പേരുകൾ പുനഃസ്ഥാപിക്കാൻ പാകിസ്താൻ സർക്കാർ

ഇസ്ലാമാബാദ്: വിഭജനത്തിന് മുൻപ് ഉണ്ടായിരുന്ന ഇന്ത്യൻ പേരുകൾ പ്രദേശങ്ങൾക്ക് പുനഃസ്ഥാപിക്കാൻ പാകിസ്താനിലെ പഞ്ചാബ് സർക്കാർ പദ്ധതി തയ്യാറാക്കുന്നു. ലാഹോറിലെ വിവിധ തെരുവുകൾ, ഇടനാഴികൾ, റോഡുകൾ എന്നിവയുടെ പഴയ പേരുകളാണ് വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരുന്നത്. ലാഹോറിലെ ചരിത്രപ്രസിദ്ധമായ പല സ്ഥലങ്ങളും ബ്രിട്ടീഷ് കാലഘട്ടത്തിലും ഇന്ത്യൻ സംസ്കാരത്തോടും ബന്ധപ്പെട്ട പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ഇവ ഇസ്ലാമിക്, പ്രാദേശിക വ്യക്തികളുടെ പേരുകളിൽ പുനർനാമകരണം ചെയ്തിരുന്നു. ഈ മാറ്റങ്ങളാണ് ഇപ്പോൾ പഴയ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നത്. പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന്റെ അധ്യക്ഷതയിൽ […]
Read more

ഇറാനെതിരായ ആക്രമണ നീക്കം മാറ്റിവെച്ചു; പ്രഖ്യാപനവുമായി ട്രംപ്‌

വാഷിങ്ടൺ: ഗൾഫ് മേഖലയിലെ സഖ്യരാജ്യങ്ങളുടെ അഭ്യർഥനയെ തുടർന്ന് ഇറാനെതിരായ ആക്രമണ പദ്ധതി റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ, സൗദി അറേബ്യ, യുഎഇ നേതൃത്വങ്ങളുടെ ആവശ്യപ്രകാരമാണ് തീരുമാനം എടുത്തതെന്നും പ്രശ്നപരിഹാരത്തിനായി ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണിതെന്നും ട്രംപ് സാമൂഹ്യ മാധ്യമത്തിൽ അറിയിച്ചു. ഇറാനെതിരെ കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് മുൻപ് ഭീഷണി ആവർത്തിച്ചിരുന്നു. അതിനിടെയാണ് ആക്രമണ നീക്കം മാറ്റിവെച്ചതായി പ്രഖ്യാപിച്ചത്. ഫെബ്രുവരി 28ന് ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം […]
Read more

അമേരിക്കയിലെ ഇസ്ലാമിക കേന്ദ്രത്തിന് നേരെ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

സാൻ ഡിയാഗോ: സാൻ ഡിയാഗോയിലുള്ള ഇസ്ലാമിക കേന്ദ്രത്തിന് നേരെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പള്ളിയും മതപാഠശാലയും പ്രവർത്തിക്കുന്ന സമുച്ചയത്തിലാണ് ആക്രമണം നടന്നത്. വർഗീയ വിദ്വേഷമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച നടന്ന ആക്രമണത്തിന് പിന്നാലെ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇവർ സ്വയം ജീവനൊടുക്കിയതാകാമെന്നാണ് കരുതുന്നത്. പ്രതികൾക്ക് 17, 19 വയസ്സ് പ്രായമുണ്ടെന്നാണ് വിവരം. ഇസ്ലാമിക കേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് വ്യക്തമാകുന്നതിനാൽ വർഗീയ വിദ്വേഷക്കുറ്റമായി […]
Read more

Recent News

Advertisement
WhiteswanTV Footer