Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: US News

വെനസ്വേലയിൽ യുഎസ് സൈനിക ഓപ്പറേഷൻ; മാഫിയ തലവൻ നിനോ ഗ്വെരേറോ കൊല്ലപ്പെട്ടു

വാഷിങ്ടൺ ഡി.സി: വെനസ്വേലയിലെ കുപ്രസിദ്ധ ഗുണ്ടാ-ഭീകര സംഘടനയായ ട്രെൻ ഡി അരാഗ്വയുടെ തലവൻ ഹെക്ടർ റുസ്തൻഫോർഡ് ഗ്വെരേറോ ഫ്‌ലോറസ് കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ‘നിനോ ഗ്വെരേറോ’ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഇയാൾ യുഎസ് സൈന്യം നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടതെന്ന് ട്രംപ് വ്യക്തമാക്കി. വെനസ്വേലൻ സുരക്ഷാ സേനയുമായി സഹകരിച്ചാണ് ട്രെൻ ഡി അരാഗ്വയുടെ താവളത്തിന് നേരെ ആക്രമണം നടത്തിയത്. സംഘത്തിന്റെ പ്രധാന കേന്ദ്രം ലക്ഷ്യമിട്ടുള്ള നീക്കത്തിനിടെയാണ് മാഫിയ തലവൻ കൊല്ലപ്പെട്ടതെന്ന് ട്രംപ് സോഷ്യൽ […]
Read more

ഇറാൻ ചർച്ചകളിൽ അമേരിക്കൻ ഉദ്യോഗസ്ഥരെ ഇസ്രയേൽ നിരീക്ഷിച്ചതായി റിപ്പോർട്ട്

വാഷിങ്ടൺ: ഇറാനുമായുള്ള നയതന്ത്ര ചർച്ചകളിൽ പങ്കാളികളായ അമേരിക്കൻ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ ഇസ്രയേൽ ശ്രമിച്ചുവെന്ന ആരോപണവുമായി രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. ഇറാൻ വിഷയത്തിൽ അമേരിക്കയും ഇസ്രയേലും തമ്മിലുള്ള നയപരമായ അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് ശ്രദ്ധ നേടുന്നത്. അമേരിക്കൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പ്രസിഡന്റിന്റെ ചർച്ചാ സംഘത്തിലെ പ്രധാന അംഗങ്ങളെയും പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ചായിരുന്നു നിരീക്ഷണശ്രമങ്ങൾ. ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്ക സ്വീകരിക്കുന്ന നിലപാടുകളും നയപരമായ നീക്കങ്ങളും മനസ്സിലാക്കുകയാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയും ഇസ്രയേലും പരസ്പരം രഹസ്യാന്വേഷണ […]
Read more

ഗൾഫ് നാശനഷ്ടങ്ങൾക്ക് ഇറാന്റെ ആസ്തികൾ ഉപയോഗിക്കാൻ അമേരിക്കയുടെ നീക്കം

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രതിസന്ധിയിലാകുന്നതിനിടെ, ഗൾഫ് മേഖലയിലെ സഖ്യകക്ഷികൾക്കുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഇറാന്റെ മരവിപ്പിച്ച ആസ്തികൾ ഉപയോഗിക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നതായി റിപ്പോർട്ട്. കുവൈത്തിലും ബഹ്റൈനിലും നടന്ന ആക്രമണങ്ങൾക്കും തുടർന്നുണ്ടായ സൈനിക ഏറ്റുമുട്ടലുകൾക്കും പിന്നാലെയാണ് ഈ നീക്കം. മരവിപ്പിച്ചിരിക്കുന്ന ഇറാനിയൻ ആസ്തികൾ വിട്ടുനൽകണമെന്ന് ടെഹ്റാൻ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, അതേ ഫണ്ട് പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും നഷ്ടപരിഹാരത്തിനുമായി വിനിയോഗിക്കാനാണ് വാഷിങ്ടണിന്റെ ആലോചന. വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കു […]
Read more

മോദി എന്റെ നല്ല സുഹൃത്ത്; വ്യാപാര കരാറിൽ പ്രതീക്ഷയെന്ന് ട്രംപ്

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി തന്റെ അടുത്ത സുഹൃത്താണെന്ന് പറഞ്ഞ ട്രംപ്, ഇരുവരും തമ്മിലുള്ള സൗഹൃദം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ യാഥാർഥ്യമാകാൻ സഹായിക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, വർഷങ്ങളായി ഇന്ത്യ ഉയർന്ന ഇറക്കുമതി തീരുവകളിലൂടെ അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിൽ നേട്ടമുണ്ടാക്കിയെന്ന് ട്രംപ് ആരോപിച്ചു. എന്നാൽ അമേരിക്ക പുതിയ തീരുവ നയങ്ങൾ നടപ്പാക്കിയതോടെ ആ സാഹചര്യം മാറിയെന്നും […]
Read more

ഇന്ത്യക്കാർ നശിച്ചു പോകട്ടെ, ഇവിടെ നിന്ന് ഇറങ്ങിപ്പോകൂ…. ഇന്ത്യൻ പതാക വലിച്ചുകീറി അമേരിക്കൻ യുവാവ്

യുഎസിലെ ടെക്സാസിൽ ഇന്ത്യൻ പതാക വലിച്ചുകീറി യുവാവിൻറെ പ്രതിഷേധം. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർ എത്രയും വേഗം രാജ്യം വിട്ടുപോകണമെന്ന ആവശ്യവുമായി, ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ ഉച്ചരിച്ചുകൊണ്ട് പതാക വലിച്ചുകീറുന്ന യുവാവിൻറെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ചുറ്റും നിൽക്കുന്ന ആളുകൾ ഇയാളെ പ്രോത്സാഹിപ്പിക്കുന്നതും കാണാം. വിഡിയോ വൈറലായതിന് പിന്നാലെ, കുടിയേറ്റത്തെ കുറിച്ചും ഇന്ത്യാ-യുഎസ് ബന്ധത്തെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ടെക്സാസിലെ ഫ്രിസ്കോ സിറ്റി ഹാളിന് സമീപമാണ് സംഭവം. ഇന്ത്യൻ വംശജരായ ധാരാളം ആളുകൾ താമസിക്കുന്ന […]
Read more

3.2 കോടി കൊതുകുകളെ തുറന്നുവിടാൻ ​ഗൂ​ഗിൾ; ലക്ഷ്യം ഇതാണ്

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയിലും ഫ്‌ലോറിഡയിലുമായി 3.2 കോടി കൊതുകുകളെ തുറന്നുവിടാനുള്ള പദ്ധതിയുമായി ഗൂഗിള്‍. പ്രത്യേകം വളര്‍ത്തിയ, ബാക്ടീരിയ ബാധയുള്ള കൊതുകുകളെയാണ് നഗരങ്ങളില്‍ തുറന്നുവിടുക. എന്തിന് ഇങ്ങനെ ചെയ്യുന്നു എന്നല്ലേ? ഡെങ്കിപ്പനി, സിക്ക വൈറസ്, ചിക്കന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്തുന്ന കൊതുകുകളുടെ എണ്ണം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഗൂഗിളിന്റെ ആരോഗ്യ സാങ്കേതിക വിഭാഗമായ വിർളി (Verily) അറിയിച്ചു. ആൺ കൊതുകുകൾ മനുഷ്യരെ കുത്തില്ല, അതിനാൽ നേരിട്ട് ആരോ​ഗ്യഭീഷണിയില്ല. പദ്ധതിയുടെ ഭാഗമായി ലബോറട്ടറിയില്‍ വളര്‍ത്തുന്ന ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പെട്ട കൊതുകുകളെയാണ് […]
Read more

അമേരിക്കയിൽ പ്രകൃതിവാതക പൈപ്പ്ലൈൻ ചോർന്ന് വൻ പൊട്ടിത്തെറി; മൂന്ന് പേർ മരിച്ചു

ടെക്‌സസ്: ഡാളസിലെ ഒരു അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ വാതക ചോർച്ച മൂലമുണ്ടായ സ്‌ഫോടനത്തിലും തീപിടിത്തത്തിലും മൂന്ന് പേർ കൊല്ലപ്പെട്ടു. മരണപെട്ടവരിൽ കുട്ടിയും ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ സ്ത്രീകളാണെന്ന് ഡാളസ് ഫയർ-റെസ്ക്യൂ വിഭാഗം സ്ഥിരീകരിച്ചു. അഞ്ചു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സമീപത്തെ നിർമ്മാണ പ്രവർത്തനത്തിനിടെ പ്രകൃതിവാതക പൈപ്പ്‌ലൈൻ തകരാറിലായതാണ് സ്‌ഫോടനത്തിന് കാരണമായത്. രണ്ട് നിലകളുള്ള സമുച്ചയം പൂർണ്ണമായി തകർന്നു, വൻതോതിൽ തീ പടർന്നു. സ്‌ഫോടനത്തിന്റെ ആഘാതം കിലോമീറ്ററുകൾ അകലെയുള്ള വീടുകൾക്കും എത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. റക്ഷാപ്രവർത്തനത്തിനായി 120-ഓളം അഗ്നിശമന […]
Read more

ഒമാനെ ബോംബെറിഞ്ഞ് തകർക്കുമെന്ന ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിന്റെ പേരിൽ ഒമാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹോർമുസിന്റെ കാര്യത്തിൽ ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണമെന്നും, അല്ലെങ്കിൽ ഒമാനെ തകർക്കുമെന്നുമാണ് ട്രംപിന്റെ ഭീഷണി. ബുധനാഴ്ച വൈറ്റ് ഹൗസിൽ നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. “ഒരു രാജ്യത്തെയും ഹോർമുസിൽ ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കില്ല. അമേരിക്ക ഇവിടെ നിരീക്ഷണം തുടരും. മറ്റുള്ളവരെപ്പോലെ ഒമാനും മര്യാദയ്ക്ക് പെരുമാറണം, അല്ലാത്തപക്ഷം ഞങ്ങൾക്ക് അവരെ ബോംബെറിഞ്ഞ് തകർക്കേണ്ടി വരും.“- ട്രംപ് പറഞ്ഞു.
Read more

ഇന്ത്യ- യുഎസ് വ്യാപാര ചർച്ചകൾക്കായി അമേരിക്കന്‍ പ്രതിനിധി സംഘം ഇന്ത്യയിലെത്തും

ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള നടപടികളിൽ പുതിയ മുന്നേറ്റം. യുഎസ് പ്രതിനിധി സംഘം ജൂൺ 1 മുതൽ 4 വരെ ഇന്ത്യ സന്ദർശിച്ച് ഇടക്കാല വ്യാപാര കരാർ ഉൾപ്പെടെയുള്ള വ്യാപാര വിഷയങ്ങളിൽ ചർച്ചകൾ നടത്തും. അമേരിക്കൻ ചീഫ് നെഗോഷിയേറ്ററുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമായി ഇടക്കാല കരാറിന്റെ അന്തിമരൂപം രൂപപ്പെടുത്തുന്നതിനും, വിപണികളിലേക്കുള്ള പ്രവേശനം, കസ്റ്റംസ്-വ്യാപാര സൗകര്യങ്ങൾ, നിക്ഷേപ പ്രോത്സാഹനം, സാമ്പത്തിക സുരക്ഷാ സഹകരണം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ രണ്ട് രാജ്യങ്ങൾ തമ്മിൽ സമവായത്തിലേക്ക് എത്തുന്നതിനുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം. […]
Read more

അമേരിക്കയിൽ ബേസ്ബോൾ ബാറ്റ് ആക്രമണം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ

വാഷിംഗ്ടൺ: അമേരിക്കയിൽ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ഒരാളെ ആക്രമിച്ച കേസിൽ ഇന്ത്യൻ പൗരനെ ഫെഡറൽ അധികൃതർ അറസ്റ്റ് ചെയ്തു. മസാച്യുസെറ്റ്സിലെ വോർസെസ്റ്ററിൽ നടന്ന സംഭവത്തിൽ ധവൽ പട്ടേൽ എന്നയാളാണ് പിടിയിലായത്. മെയ് 16-നാണ് ധവലിനെ പ്രാദേശിക പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ജോലി ചെയ്തിരുന്ന ബാറിലെത്തിയ ഒരാളുമായി ഉണ്ടായ തർക്കത്തിനിടെ ഇയാൾ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് കേസ്. അപകടകരമായ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിന് പൊലീസ് കേസെടുത്തു. ആദ്യ അറസ്റ്റിന് പിന്നാലെ സംഭവം അമേരിക്കയിൽ രാഷ്ട്രീയ […]
Read more

Recent News

Advertisement
WhiteswanTV Footer