Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: US News

ഇന്ത്യയെ ‘മെരുക്കാൻ’ പ്രയാസം; യു.എസ് വ്യാപാര പ്രതിനിധിയുടെ തുറന്നുപറച്ചിൽ

വാഷിങ്ടൺ: ഇന്ത്യയെ വ്യാപാര രംഗത്ത് ‘മെരുക്കാൻ’ പ്രയാസമാണെന്ന് യു.എസ്. വ്യാപാര പ്രതിനിധി (USTR) ജാമിസൺ ഗ്രീർ അഭിപ്രായപ്പെട്ടു. ഇന്ത്യ–യു.എസ്. ഉഭയകക്ഷി വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ചകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വാണിജ്യവകുപ്പ് അഡീഷണൽ സെക്രട്ടറി ദർപ്പൺ ജെയിൻ നയിച്ച 12 അംഗ ഇന്ത്യൻ സംഘവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ, യു.എസ്. കോൺഗ്രസിന്റെ വേയ്സ് ആൻഡ് മീൻസ് കമ്മിറ്റിയോട് സംസാരിക്കവെയാണ് ഗ്രീർ ഇക്കാര്യം പറഞ്ഞത്. “ഇന്ത്യയെ മെരുക്കുക പ്രയാസമാണ്; അവർ വർഷങ്ങളായി അവരുടെ കാർഷിക വിപണികളെ ശക്തമായി സംരക്ഷിച്ചുവരുന്നു,” […]
Read more

അമേരിക്കയുടെ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ അമേരിക്ക സൈനിക സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നു. യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വിമാനവാഹിനിക്കപ്പൽ ഉൾപ്പെട്ട പടക്കപ്പൽ വ്യൂഹം മേഖലയിൽ എത്തിയതായി അമേരിക്കൻ സൈന്യം അറിയിച്ചു. ഇതോടെ പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പലുകളുടെ എണ്ണം മൂന്നായി. ഏപ്രിൽ 23-ന്, ഈ കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസ് സെൻട്രൽ കമാൻഡിന്റെ പരിധിയിൽ പ്രവേശിച്ചതായി സ്ഥിരീകരിച്ചിരുന്നു. നിലവിൽ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് ചെങ്കടലിലും, യുഎസ്എസ് എബ്രഹാം ലിങ്കൺ മേഖലയുടെ മറ്റു ഭാഗങ്ങളിലുമായി പട്രോളിംഗ് നടത്തുകയാണ്. ഇറാനെതിരെ ഫെബ്രുവരി […]
Read more

ട്രംപിനെ തിരുത്തി യുഎസ് രഹസ്യാന്വേഷണ വിലയിരുത്തൽ

വാഷിങ്ടൺ: ഇറാന്റെ സൈനിക ശക്തി ഇപ്പോഴും ഗണ്യമായി നിലനിൽക്കുന്നുവെന്ന വിലയിരുത്തലുമായി യുഎസ് പ്രതിരോധ ആസ്ഥാനം പെന്റഗണിന്റെ രഹസ്യാന്വേഷണ വിഭാഗം രംഗത്ത്. ഇറാൻ സൈനികമായി ദുർബലമായെന്ന യുഎസ് ഭരണകൂടത്തിന്റെ അവകാശവാദങ്ങൾക്കിടെ വന്ന ഈ റിപ്പോർട്ട് ശ്രദ്ധേയമാണ്. ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെ ശക്തമായ ആയുധ ശേഷി ഇറാൻ ഇപ്പോഴും നിലനിർത്തുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക ശക്തിയായി ഇറാൻ തുടർന്നും നിലകൊള്ളുന്നുവെന്നും വിലയിരുത്തൽ പറയുന്നു. ഈ സാഹചര്യത്തിലാണ് വെടിനിർത്തൽ കരാർ നീട്ടാനുള്ള തീരുമാനമെടുത്തതെന്ന […]
Read more

ഇറാനിയൻ കപ്പലിനുനേരെ വെടിയുതിർക്കുന്ന വീഡിയോ പുറത്തുവിട്ട് US

വാഷിങ്ടൺ: നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുകപ്പൽ വെടിവെച്ച് തടഞ്ഞതായി യുഎസ് സേന അറിയിച്ചു. സംഭവത്തിന്റെ വീഡിയോയും വിശദാംശങ്ങളും യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. ഇറാനിയൻ കപ്പൽ പിടിച്ചെടുത്തതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചതിന് പിന്നാലെയാണ് വിശദീകരണം പുറത്തുവന്നത്. അറബിക്കടലിന്റെ വടക്കൻ മേഖലയിൽ ഇറാന്റെ ബന്ദർ അബ്ബാസിലേക്ക് നീങ്ങുകയായിരുന്ന എം/വി ടൗസ് എന്ന ഇറാൻ പതാകയുള്ള ചരക്കുകപ്പലാണ് തടഞ്ഞത്. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് സ്പ്രൂവൻസ് ആണ് ഓപ്പറേഷൻ നടത്തിയത്. കപ്പലിന് നിരവധി […]
Read more

യുഎസിലെ വെടിവെപ്പിൽ 8 കുട്ടികൾ മരിച്ചു; അക്രമിയെ വെടിവെച്ചുകൊന്നു

വാഷിങ്ടൺ: അമേരിക്കയെ നടുക്കി വീണ്ടും വെടിവെപ്പ്. ലൂയിസിയാനയിലെ ഷ്രെവെപോർട്ടിൽ നടന്ന ആക്രമണത്തിൽ എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. സംഭവത്തിൽ അക്രമിയായ 31 വയസ്സുകാരനെ പോലീസ് വെടിവെച്ച് കൊന്നു. കുടുംബ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഷമർ എൽക്കിൺസ് എന്നയാളാണ് അക്രമിയെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഏഴ് കുട്ടികൾ ഇയാളുടെ മക്കളാണെന്നും വ്യക്തമാക്കുന്നു. ഇയാളും ഭാര്യയും തമ്മിൽ ഏറെ നാളായി കുടുംബവഴക്ക് നിലനിന്നിരുന്നുവെന്ന് പോലീസ് പറയുന്നു. മുമ്പും ഇയാൾ കുട്ടികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ആദ്യ ഘട്ടത്തിൽ […]
Read more

ഗർഭകാലത്ത് പാരസെറ്റമോൾ കഴിക്കുന്നതും ഓട്ടിസവും തമ്മിൽ ബന്ധമില്ലെന്ന് പഠനം; ട്രംപിന്റെ വാദം തെറ്റ്

അടുത്തിടെ പാരസെറ്റമോളും ഓട്ടിസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. പാരസെറ്റമോൾ പ്രധാന ഘടകമായ ടൈലനോൾ എന്ന വേദനാസംഹാരി ഓട്ടിസത്തിലേക്ക് നയിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിനെതിരെ നിരവധി ഡോക്ടർമാരും ഗവേഷകരും രംഗത്തെത്തി. ഇതിനിടെ, പാരസെറ്റമോൾ ഉപയോഗവും ഓട്ടിസവും തമ്മിൽ ബന്ധമില്ലെന്ന് വ്യക്തമാക്കുന്ന പുതിയ പഠനം പുറത്തുവന്നു. ഡെൻമാർക്കിലെ ഗവേഷകർ നടത്തിയ ഈ പഠനം ‘ജാമാ പീഡിയാട്രിക്സ്’ ജേർണലിലാണ് പ്രസിദ്ധീകരിച്ചത്. 1997 മുതൽ 2022 വരെ ജനിച്ച 15 ലക്ഷം കുട്ടികളുടെ ആരോഗ്യവിവരങ്ങൾ […]
Read more

ഇറാനെതിരെ സൈനിക നടപടി; മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ചയ്ക്കുള്ളിൽ പുതിയ ധാരണയിലെത്തിയില്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങുമെന്ന് ട്രംപ് വ്യക്തമാക്കി. ചർച്ചകൾ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ ഈ മുന്നറിയിപ്പ് ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതിക്ക് ഇടയാക്കിയിട്ടുണ്ട്. വെടിനിർത്തൽ നീട്ടുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് പറഞ്ഞ ട്രംപ്, ഇറാനിലെ തുറമുഖങ്ങൾക്കെതിരായ നാവിക ഉപരോധം തുടരുമെന്നും അറിയിച്ചു. “ഒരുപക്ഷേ വെടിനിർത്തൽ നീട്ടില്ല, പക്ഷേ ഉപരോധം തുടരും. അതിനാൽ സാഹചര്യം മോശമായാൽ വീണ്ടും സൈനിക നടപടി ആവശ്യമായേക്കാം” […]
Read more

സമുദ്രപാതകളിലെ ഇറാൻ കപ്പലുകൾ മുഴുവൻ പിടിച്ചെടുക്കുമെന്ന് യു എസ്

വാഷിംഗ്ടൺ: ഇറാനെതിരെ കടുത്ത സമുദ്ര ഉപരോധ നടപടികൾ പ്രഖ്യാപിച്ച് അമേരിക്ക. ഇറാന്റെ തുറമുഖങ്ങൾ മാത്രം അല്ലാതെ ലോകത്തിന്റെ വിവിധ സമുദ്രമേഖലകളിൽ ഇറാനുമായി ബന്ധമുള്ള കപ്പലുകൾ തടയുകയും പിടിച്ചെടുക്കുകയും ചെയ്യുമെന്ന് അമേരിക്ക അറിയിച്ചു. ആയുധങ്ങൾ, എണ്ണ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങി ഇറാനിലേക്കും അവിടെനിന്നും പോകുന്ന എല്ലാ ചരക്കുകളും തടയുകയാണ് ലക്ഷ്യം. യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ ആണ് ഈ വിവരം പുറത്തുവിട്ടത്. പസഫിക് ഉൾപ്പെടെയുള്ള മേഖലകളിൽ ഇറാന്റെ സ്വാധീനമുള്ള കപ്പലുകളെ ലക്ഷ്യമിടുമെന്നും അദ്ദേഹം […]
Read more

ഇസ്രയേലും ലെബനനും തമ്മിൽ യുഎസിൽ നേരിട്ടുള്ള ചർച്ച

വാഷിങ്ടൺ: ദീർഘകാല ശത്രുതയ്ക്ക് വിരാമമിടുന്ന തരത്തിൽ ഇസ്രയേലും ലെബനനും തമ്മിൽ നേരിട്ടുള്ള നയതന്ത്ര ചർച്ചകൾക്ക് അമേരിക്കയിൽ തുടക്കമായി. 1993ന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും നേരിട്ട് ചർച്ചയ്ക്കിരിയ്ക്കുന്നത്. ഹിസ്ബുള്ളയും ഇസ്രയേലും തമ്മിൽ കഴിഞ്ഞ ഒരു മാസമായി തുടരുന്ന സംഘർഷത്തിന് പിന്നാലെയാണ് ഈ നിർണ്ണായക നീക്കം. രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും നേരിട്ടുള്ള ചർച്ചകൾക്ക് വഴിയൊരുക്കുന്ന നടപടികളാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. കരാറുകൾ അമേരിക്കയുടെ മധ്യസ്ഥതയിൽ സർക്കാരുകൾ തമ്മിൽ മാത്രമായിരിക്കണമെന്ന […]
Read more

ട്രംപിനുനേരെ ഷാരൂഖ് ഖാന്റെ ഡയലോഗ് പയറ്റി ഇറാൻ

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ അമേരിക്ക നാവിക ഉപരോധം ആരംഭിച്ചതിന് പിന്നാലെ വ്യത്യസ്തമായ രീതിയിൽ പ്രതികരിച്ച് ഇറാൻ. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ബോളിവുഡ് സിനിമാ ഡയലോഗ് ഉപയോഗിച്ചാണ് അമേരിക്കയെ പരോക്ഷമായി വെല്ലുവിളിച്ചത്. “അഭി തോ സിർഫ് ട്രെയിലർ ഹേ, പിക്ചർ അഭി ബാക്കി ഹേ” എന്ന ഷാരൂഖ് ഖാൻ ഡയലോഗ് പങ്കുവെച്ചുകൊണ്ടാണ് അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് മറുപടി നൽകിയത്. ഇത് ഇറാന്റെ ശക്തിയെക്കുറിച്ചുള്ള സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ അതിവേഗ മിസൈലുകൾ യുദ്ധത്തിനായി സജ്ജമാണെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer