Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: US News

വീണ്ടും യുഎസ് – ഇറാൻ ചർച്ചയ്ക്ക് സാധ്യത

വാഷിങ്ടൺ: വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് യുഎസും ഇറാനും തമ്മിൽ വീണ്ടും ചർച്ചകൾ നടക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇസ്‌ലാമാബാദിൽ നടന്ന മുൻചർച്ച കരാറിലേക്കെത്താതെ പിരിഞ്ഞെങ്കിലും, ഏപ്രിൽ 21-ന് മുമ്പ് പുതിയ ചർച്ചയ്ക്ക് ശ്രമം തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിച്ചു. ഇറാൻ ചില നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറാണെങ്കിൽ ചർച്ചയ്ക്ക് തുറന്ന മനസ്സാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. ജനീവയിലോ ഇസ്‌ലാമാബാദിലോ വ്യാഴാഴ്ച ചർച്ച നടത്താനുള്ള സാധ്യതയും പരിശോധിക്കുന്നതായി സൂചന. ഇസ്‌ലാമാബാദിലെ ചർച്ചകൾ പൂർണ പരാജയമല്ലെന്നും ചില […]
Read more

പ്രതിഷേധം കനത്തു; വിവാദ ചിത്രം പിൻവലിച്ച് ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം നീക്കം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്വയം യേശുവിനെപ്പോലെ ചിത്രീകരിച്ചിരുന്ന പോസ്റ്റ് വലിയ വിവാദമായിരുന്നു. ആശുപത്രി കിടക്കയിൽ കിടക്കുന്ന ഒരു രോഗിയെ ട്രംപ് സുഖപ്പെടുത്തുന്നതായാണ് ഉണ്ടായിരുന്നത്. ട്രംപിനെ പിന്തുണയ്ക്കുന്നവരിൽ നിന്ന് പോലും ശക്തമായ പ്രതിഷേധമാണ് ചിത്രത്തിനെതിരായി ഉയർന്നത്. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റാച്യൂ ഓഫ് ലിബർട്ടിയും അമേരിക്കൻ പതാകയും യുദ്ധവിമാനങ്ങളും ഉൾപ്പെടുത്തിയിരുന്നു. ആളുകൾക്ക് ആശയക്കുഴപ്പമുണ്ടായതിനാലാണ് ചിത്രം നീക്കം ചെയ്തതെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.
Read more

മുൻ കാമുകൻ ഉപദ്രവിക്കുന്നു; ഓപ്പൺഎഐക്കെതിരെ കേസ് നൽകി വനിത

കാലിഫോർണിയ: മുൻ കാമുകൻ ചാറ്റ്‌ജിപിടി ഉപയോഗിച്ച് ഉപദ്രവിക്കുന്നു എന്നാരോപിച്ചു ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കമ്പനിയായ ഓപ്പൺഎഐക്ക് എതിരെ ഫയൽ ചെയ്ത് വനിത. ഈ കേസ് ടെക് ലോകത്തും നിയമരംഗത്തും വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നു. പരാതിക്കാരിയായ സ്ത്രീയുടെ വാദമനുസരിച്ച്, 2024-ൽ ഇരുവരും വേർപിരിഞ്ഞതിന് ശേഷം, മുൻ കാമുകൻ തന്‍റെ മാനസിക അവസ്ഥ കൈകാര്യം ചെയ്യാൻ ചാറ്റ്‍ജിപിടിയുടെ സഹായം തേടിയിരുന്നു. എന്നാൽ, കാമുകന് ആശ്വാസം നൽകേണ്ടതിന് പകരം, ചാറ്റ്ബോട്ട് കാമുകിയെ മാനസികമായി അസ്ഥിരയായവളായും ചിത്രീകരിച്ചുവെന്നാണ് ആരോപണം. ചാറ്റ്‍ജിപിടി തന്‍റെ മുൻ കാമുകനെ […]
Read more

സഭയുടെ കാര്യം നോക്കിയാല്‍ മതി, രാഷ്ട്രീയത്തില്‍ ഇടപെടേണ്ട; മാര്‍പാപ്പയെ വിരട്ടി ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ അമേരിക്കയെ വിമര്‍ശിച്ച ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ വീണ്ടും കടന്നാക്രമിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാര്‍പാപ്പ തീവ്ര ഇടതുപക്ഷത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് നിര്‍ത്തണം, രാഷ്ട്രീയത്തില്‍ ഇടപെടാതെ മഹാനായ ഒരു പോപ്പ് ആകാന്‍ ശ്രമിക്കുക എന്നുമാണ് ട്രംപിന്റെ ഉപദേശം. കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് മാര്‍പാപ്പ സ്വീകരിക്കുന്ന നിലപാട് ദുര്‍ബലമാണ്. അദ്ദേഹത്തിന്റെ വിദേശ നയങ്ങള്‍ വളരെ മോശമാണെന്നും ട്രംപ് പരിഹസിച്ചു. അമേരിക്കക്കാരനായ ലിയോയെ സഭ മാര്‍പ്പാപ്പയായി തെരഞ്ഞെടുത്തത് തന്നെ നേരിടാന്‍ വേണ്ടിയാണ്. താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ […]
Read more

ഇന്ത്യയുടെ പ്രധാന എണ്ണ ഉറവിടം വിച്ഛേദിച്ചേക്കാം: ലേഖനം പങ്കുവെച്ച് ട്രംപ്

വാഷിങ്ടൺ: ഇറാൻ വഴങ്ങാത്ത പക്ഷം നാവിക ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ പരിഗണിക്കാമെന്ന സൂചന നൽകി ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ വഴി അദ്ദേഹം പങ്കുവെച്ച ലേഖനത്തിലാണ് ഈ മുന്നറിയിപ്പ് ഉൾപ്പെട്ടത്. ഇറാൻ–അമേരിക്ക ചർച്ചകൾ ഇസ്ലാമാബാദിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കം. ലേഖനത്തിൽ, ഇറാൻ അമേരിക്കയുടെ നിർദേശങ്ങൾ അംഗീകരിക്കാത്ത പക്ഷം ശക്തമായ സൈനിക നടപടി, അല്ലെങ്കിൽ നാവിക ഉപരോധം പോലുള്ള സാമ്പത്തിക സമ്മർദ്ദങ്ങൾ പ്രയോഗിക്കാമെന്ന് വ്യക്തമാക്കി. നാവിക ഉപരോധം നടപ്പിലാക്കിയാൽ ഇറാന്റെ എണ്ണവരുമാനം തകരുകയും, പ്രധാന എണ്ണ ഉപഭോക്താക്കളായ […]
Read more

ഇനി ഹോർമൂസ് ‌ഞങ്ങൾ തുറക്കും; ചർച്ചയ്ക്ക് പിന്നാലെ ട്രംപ്

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകാനുള്ള സാധ്യതകൾ ഉയർന്നിരിക്കെ, അമേരിക്ക–ഇറാൻ ചർച്ചകൾ പരാജയപ്പെട്ടു. പാകിസ്താൻ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന രണ്ട് ദിവസത്തെ ചർച്ചയിൽ യാതൊരു ധാരണയും ഉണ്ടായില്ലെന്ന് യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് അറിയിച്ചു. തുടർന്ന് അദ്ദേഹം ചർച്ചകൾ പൂർത്തിയാക്കാതെ തന്നെ അമേരിക്കയിലേക്ക് മടങ്ങി. 40 ദിവസം നീണ്ടുനിന്ന ഇസ്രയേൽ–യുഎസ് സംയുക്ത ആക്രമണത്തിന് പിന്നാലെ ഉണ്ടായിരുന്ന രണ്ടാഴ്ചത്തെ വെടിനിർത്തൽ പശ്ചാത്തലത്തിലാണ് ചർച്ചകൾ നടന്നത്. എന്നാൽ യുഎസിന്റെ പ്രധാന ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കാത്തതാണ് ചർച്ച തകരാൻ […]
Read more

വിസക്കായി വ്യാജ കവർച്ചാ നാടകം; പത്ത് ഇന്ത്യക്കാർക്കെതിരെ അമേരിക്കയിൽ കേസ്

ന്യൂയോർക്ക്: അമേരിക്കയിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന പത്ത് ഇന്ത്യൻ പൗരന്മാർ വ്യാജ കവർച്ചകൾ ആസൂത്രണം ചെയ്ത് യു-വിസ തട്ടിപ്പിന് ശ്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി. ബോസ്റ്റണിലെ ഫെഡറൽ ഗ്രാൻഡ് ജൂറിയാണ് ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. കടകളിൽ ആയുധധാരികളായ കവർച്ചക്കാരെ എത്തിച്ച് ആക്രമണം നടന്നു എന്ന് അഭിനയിപ്പിച്ച്, തങ്ങൾ ഇരകളാണെന്ന് കാണിച്ച് യു-വിസ നേടാനായിരുന്നു ശ്രമമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഗുരുതര കുറ്റകൃത്യങ്ങൾക്ക് ഇരയായവർക്ക് യുഎസിൽ താമസാനുമതി നൽകുന്ന പ്രത്യേക വിസയാണ് യു-വിസ. പണം നൽകി വാടകയ്ക്ക് എടുത്ത ഒരാളെ ഉപയോഗിച്ച് […]
Read more

ഇറാനിലേക്ക് ചൈന ആയുധങ്ങൾ എത്തിക്കുന്നു; യുഎസ് ഇന്‍റലിജൻസ് റിപ്പോർട്ട് പുറത്ത്

വാഷിംഗ്ടൺ: ഇറാനിലേക്ക് പുതിയ വ്യോമ പ്രതിരോധ ആയുധങ്ങൾ കൈമാറാൻ ചൈന തയ്യാറെടുക്കുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ആയുധങ്ങൾ ഇറാനിലെത്തുമെന്നാണ് മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം.വെടിനിർത്തൽ കരാറിന് ഇടനിലക്കാരായി പ്രവർത്തിച്ചതായി അവകാശപ്പെട്ട ചൈനയുടെ ഈ നീക്കം വലിയ നയതന്ത്ര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത മാസം ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി ചർച്ച നടത്താനായി ചൈന സന്ദർശിക്കാനിരിക്കെയാണ് ഈ വിവരം പുറത്തുവരുന്നത്. ആയുധങ്ങളുടെ യഥാർത്ഥ ഉറവിടം […]
Read more

ഞങ്ങളുടെ ഒപ്പം നില്‍ക്കണം, മാര്‍പാപ്പയെ വിരട്ടി അമേരിക്ക; തിരിച്ചടിച്ച് വത്തിക്കാന്‍

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ വിഷയത്തില്‍ വത്തിക്കാനോടും കൊമ്പുകോര്‍ത്ത് അമേരിക്ക. അസ്വാരസ്യങ്ങള്‍ നയതന്ത്ര പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. കത്തോലിക്കാ സഭ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് വത്തിക്കാന്‍ പ്രതിനിധിയെ പെന്റഗണിലേയ്ക്ക് വിളിപ്പിച്ച ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സമാധാനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മാര്‍പാപ്പയുടെ പ്രസംഗം അമേരിക്കന്‍ ഭരണകൂടത്തോടുള്ള വെല്ലുവിളിയാണെന്നാണ് പെന്റഗണിന്റെ വിലയിരുത്തല്‍. ശക്തിയില്‍ അധിഷ്ഠിതമായ നയതന്ത്രത്തിന് പകരം ചര്‍ച്ചകളിലൂടെയുള്ള പരിഹാരമാണ് ആവശ്യമെന്ന മാര്‍പാപ്പയുടെ നിലപാട് ട്രംപിനെ ഉന്നം വെച്ചിട്ടുള്ളതാണെന്നാണ് അമേരിക്ക പറയുന്നത്. അമേരിക്കയില്‍ ജനിച്ച ആദ്യത്തെ മാര്‍പാപ്പയായ ലിയോ […]
Read more

യുഎസിൽ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർഥിനി മരിച്ചു

വാഷിങ്ടൺ: അമേരിക്കയിൽ വാഹനാപകടത്തെ തുടർന്ന് കോമയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു. മഹാരാഷ്ട്രയിലെ സത്താറ സ്വദേശിനിയായ നീലം ഷിന്ദേ (35) ആണ് കാലിഫോർണിയയിലെ ആശുപത്രിയിൽ മരിച്ചത്. മാർച്ച് 28-നായിരുന്നു അന്ത്യം; സംസ്കാരചടങ്ങുകൾ അമേരിക്കയിൽ തന്നെ നടത്തി. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ എൻജിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു നീലം. 2025 ഫെബ്രുവരി 14-നാണ് പതിവുപോലെ നടക്കാനിറങ്ങിയിരിക്കെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് കോമയിലായ നീലം കഴിഞ്ഞ 14 മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. അമ്മയുടെ ആദ്യ ചരമവാർഷികം കഴിഞ്ഞ് […]
Read more

Recent News

Advertisement
WhiteswanTV Footer