സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Health

കുമരകം ആശുപത്രിയിൽ ഇനി രാത്രിയിലും ഡോക്ടർ; ഫാർമസി ഇല്ലാത്തത് തിരിച്ചടിയാകുന്നു

കോട്ടയം: പ്രദേശവാസികളുടെ നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്ച മുതൽ രാത്രികാല ഡോക്ടറുടെ സേവനം പുനരാരംഭിക്കുന്നു. ആറ് മാസത്തേക്കാണ് പുതിയ ഡോക്ടറെ നിയമിച്ചിരിക്കുന്നത്. സേവനം തുടരുന്നതിനായി നിലവിലെ ഡോക്ടർക്ക് കാലാവധി നീട്ടി നൽകുകയോ അല്ലെങ്കിൽ പുതിയ ഇൻ്റർവ്യൂ വഴി നിയമനം നടത്തുകയോ ചെയ്യുമെന്ന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്മോൻ കരീമഠം അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ പ്രത്യേക പദ്ധതിയുടെ കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് നേരത്തെ രാത്രികാല സേവനം നിലച്ചിരുന്നത്. ഡോക്ടറുടെ നിയമനം നടന്നുവെങ്കിലും […]
Read more

കുറവിലങ്ങാട് താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണം പുനരാരംഭിക്കുന്നു; മോൻസ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി

കോട്ടയം: വിവിധ സാങ്കേതിക പ്രശ്നങ്ങളാൽ തടസ്സപ്പെട്ടിരുന്ന കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഫെബ്രുവരി 17 ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എയുടെയും ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെയും സംയുക്ത സന്ദർശനത്തെയും തുടർന്ന് നടന്ന ചർച്ചയിലാണ് നിർണ്ണായക തീരുമാനമുണ്ടായത്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 1.20 കോടി രൂപയുടെ നിർമ്മാണമാണ് ഫണ്ടിന്റെ അപര്യാപ്തത മൂലം മുടങ്ങിയിരുന്നത്. പ്രശ്നപരിഹാരമായി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് എട്ടു ലക്ഷം രൂപ നിർമ്മിതി […]
Read more

ജോലി സ്ഥലങ്ങളിലെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തലിന് ഏറെ പ്രാധാന്യം

പര്‍മേഷ് ഷഹാനി ഗോദ്റെജ് ഇന്‍ഡസ്ട്രീസ് എല്ലാവരേയും ഉള്‍പ്പെടുത്തുന്നതും മാനസിക ആരോഗ്യവും ജോലി സ്ഥലങ്ങളില്‍ പ്രത്യേകമായി കാണേണ്ട ഒന്നല്ല. ഓരോ വ്യക്തിക്കും തങ്ങളുടേതായ സ്വത്തം കൈവിടാതെ തന്നെ തങ്ങളുടെ വ്യക്തിത്വം സൂക്ഷിച്ചു കൊണ്ട് മികച്ച രീതിയില്‍ തൊഴിലിടങ്ങളില്‍ മുന്നോട്ടു പോകാനാവണം. എല്‍ജിബിടിക്യൂഐഎപ്ലസ് ജീവനക്കാര്‍ക്ക് അവരുടെ ക്ഷേമം എന്നത് വ്യക്തിത്വവുമായി വളരെയടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ലിംഗഭേദത്തോടു കൂടിയ മാനസിക ആരോഗ്യ ചട്ടക്കൂടുകള്‍ക്കും അപ്പുറത്താണ് തൊഴിലിടങ്ങളിലെ ക്ഷേമത്തിന്‍റെ പ്രാധാന്യമെന്ന് ഇന്നു പുരോഗമന സ്ഥാപനങ്ങള്‍ മനസിലാക്കുന്നുണ്ട്. ലിംഗം, ലൈഗിതക, ഭിന്നശേഷി, ന്യൂറോ വൈവിധ്യം, ജീവനക്കാരുടെ […]
Read more

കോട്ടയം മെഡിക്കൽ കോളജിൽ 283 കോടിയുടെ വികസന പദ്ധതികൾ; സർജിക്കൽ ബ്ലോക്ക് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിന്റെ മുഖച്ഛായ മാറ്റുന്ന 283 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം ഈ മാസം 16-ാം തീയതി തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഫ്ബി ധനസഹായത്തോടെ 257 കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക സർജിക്കൽ ബ്ലോക്കിന്റെ സമർപ്പണമാണ് ചടങ്ങിലെ പ്രധാന ആകർഷണം. ഉച്ചകഴിഞ്ഞ് മൂന്നിന് മെഡിക്കൽ കോളജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏകദേശം […]
Read more

മീനടത്തൂർ സി എച്ച് ഫൗണ്ടേഷൻ ഡയാലിസിസ് സെന്റർ നാളെ നാടിന് സമർപ്പിക്കും

മലപ്പുറം: ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഒരു ദശാബ്ദക്കാലമായി മീനടത്തൂരിൽ പ്രവർത്തിച്ച് വരുന്ന സി.എച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമിച്ച ഡയാലിസിസ് സെന്റർ ഫിബ്രുവരി 16 ന് തിങ്കൾ വൈകീട്ട് 4 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ നാടിന് സമർപ്പിക്കും. 14 രോഗികൾക്ക് ഒരേസമയം ഡയാലിസിസ് നടത്താനുള്ള സൗകര്യത്തോട് കൂടിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തങ്ങൾ പൂർത്തിയായി. രണ്ട് വ്യക്തികൾ സൗജന്യമായി നൽകിയ ഭൂമിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും സുമനസ്സുകൾ നൽകിയ വലുതും ചെറുതുമായ സംഭാവനകളാണ് […]
Read more

ലഹരിക്കെതിരെ വനിതകൾ സജീവമായി രംഗത്തിറങ്ങണം: ലഹരി നിർമാർജന സമിതി

മലപ്പുറം: വർധിച്ചു വരുന്ന ലഹരി ഉപയോഗം കുടുംബങ്ങളിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമൂഹത്തെ ലഹരിയിൽ നിന്ന് രക്ഷിക്കാൻ വനിതകൾ സജീവമായി രംഗത്തിറങ്ങണമെന്ന് ലഹരി നിർമ്മാർ ജനസമിതി മലപ്പുറം ( വെസ്റ്റ്) ജില്ലാ വനിതാ സംഗമം ആവശ്യപ്പെട്ടു.വനിതകൾ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കുറച്ച് വായനക്ക് കൂടുതൽ സമയം കണ്ടെത്തണമെന്നും, തലക്കാട് ബാറിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു. ലഹരി നിർമാർജന സമിതി മലപ്പുറം (വെസ്റ്റ്) ജില്ല വനിത സംഗമം തിരൂരിൽ സി.കെ.എം. ബാപ്പുഹാജി […]
Read more

സെന്റ് ജെയിംസ് ആശുപത്രിക്ക് എൻഎബിഎച്ച് അംഗീകാരം ലഭിച്ചു

തൃശ്ശൂർ: ഇരിങ്ങാലക്കുല രൂപതയുടെ പ്രഥമ മെത്രാൻ മാർ ജെയിംസ് പഴയാറ്റിൽ പിതാവിന്റെ രജതജൂബിലി സ്‌മരണാർത്ഥം ഇരിങ്ങാലക്കുട രൂപതയുടെ കീഴിൽ 1989-ൽ ചാലക്കുടിയിൽ ആരംഭിച്ച സെൻ്റ് ജെയിംസ് ആശുപത്രിക്ക് എൻഎബിഎച്ച് അംഗീകാരം ലഭിച്ചു. ആരോഗ്യമേഖലയിൽ സുരക്ഷിതത്വവും ഗുണമേന്മയും ഉറപ്പ് വരുത്തുന്ന ദേശീയ അക്രഡിറ്റേഷൻ ബോർഡ് ആണ്. ആശുപത്രികളെ വിശദമായി പരിശോധിച്ച് നല്‌കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എൻഎബിഎച്ച് ബോർഡ് യോഗം ചേർന്നാണ് ഈ അംഗീകാരം നല്കുന്നത്. ആശുപത്രി ട്രസ്റ്റിൻ്റെ കീഴിൽ നേഴ്‌സിങ്ങ് കോളേജ്, ഫാർമസി കോളേജ്, നേഴ്സ‌ിങ്ങ് സ്‌കൂൾ, അലൈഡ് ഹെൽത്ത് സയൻസസ് […]
Read more

താനൂർ പ്രിയം റസിഡൻ്റ്സ് ആതുര ശുശ്രൂഷ രംഗത്തേക്ക്

മലപ്പുറം: പ്രിയം റസിഡൻ്റ് സ് പ്രവർത്തനം അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ പുതിയ ഒരു സംരംഭത്തിന് തുടക്കമായി. റസിഡൻ്റ് സിൻ്റെയും അതിലെ അംഗങ്ങളുടെയും ഉപയോഗത്തിന്നായി സ്വന്തമായി സൗണ്ട് സിസ്റ്റവും, ടാർപോളിനും 75 ഓളം ചെയറുകളും പോഡിയവും, മറ്റു സൗകര്യങ്ങളും ഒരുക്കിയിരിക്കയാണ്. കൂടാതെ റസിഡൻ്റസിൽ രോഗാതുരരുടെ അത്യാവശ്യ ഉപയോഗങ്ങൾക്കായി, എയർ ബെഡും, വാക്കറും, വീൽചെയറും റസിഡൻസിൽ ഒരുക്കിയിട്ടുണ്ട്. ഇനിയും ഒട്ടേറെ ഇത് പോലുള്ള ഉപകരണങ്ങൾ രോഗികൾക്കായി സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ടു ഈ സംരംഭം താനൂർ DYSP പ്രമോദ് സാറിനൊ രുക്കിയ […]
Read more

അരുണിന് സ്നേഹസ്പർശം; ചികിത്സാസഹായമായി അരലക്ഷം രൂപ കൈമാറി

കോട്ടയം: ചികിത്സാസഹായം തേടുന്ന അരുണിന് താങ്ങായി മന്ത്രി വി.എൻ. വാസവന്റെ സ്നേഹസ്പർശം. കുമരകം സാംസ്‌കാരിക നിലയത്തിൽ ചേർന്ന ചികിത്സാ സഹായസമിതി യോഗത്തിൽ വെച്ച് അര ലക്ഷം രൂപയുടെ ചെക്ക് മന്ത്രി കൈമാറി. അരുണിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ച ശേഷമാണ് സഹായസമിതി ചെയർമാൻ പ്രിൻസ് സ്കറിയയ്ക്ക് മന്ത്രി തുക കൈമാറിയത്. ചികിത്സാ ഫണ്ട് സമാഹരണത്തിനായി വിപുലമായ പ്രവർത്തനങ്ങളാണ് സമിതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 14, 15 തീയതികളിൽ കുമരകം പഞ്ചായത്തിലെ മുഴുവൻ വീടുകളും സന്ദർശിച്ച് […]
Read more

സെന്റ് ജെയിംസ് സ്കൂൾ ഓഫ് നഴ്സിങ്ങിൽ ദീപം തെളിയിക്കൽ

തൃശ്ശൂർ: സെന്റ് ജെയിംസ് സ്കൂൾ ഓഫ് നഴ്സിങ്ങിലെ മുപ്പത്തിമൂന്നാം ബാച്ച് വിദ്യാർത്ഥിനികളുടെ ദീപം തെളിയിക്കൽ ചടങ്ങും, ഇരുപത്തിയൊമ്പതാം ബാച്ച് നഴ്സിങ് വിദ്യാർത്ഥിനികളുടെ സർട്ടിഫിക്കറ്റ് വിതരണവും  നടന്നു. ഇരിഞ്ഞാലക്കുട രൂപതാദ്ധ്യക്ഷൻ മാർ പോളി കണ്ണുക്കാടൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും വിദ്യാർത്ഥിനികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ട്രസ്റ്റ് പ്രസിഡന്റ് ഫാദർ’ ജോസ് മാളിയേക്കൽ അദ്ധ്യക്ഷപ്രസംഗം നടത്തി. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ അക്കാഡമി ഡയറക്ടർ റവ.ഡോ.ആന്റു ആലപ്പാടൻ വിദ്യാർത്ഥിനികൾക്ക് സന്ദേശം നൽകി. നഴ്സിങ് സ്കൂൾ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.