സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: HIGHLIGHT

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍: വോട്ടര്‍പട്ടിക ഒരിക്കല്‍കൂടി പുതുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍. വോട്ടര്‍ പട്ടിക ഒരുവട്ടംകൂടി പുതുക്കുമെന്നും ഡിസംബര്‍ 20-ന് മുമ്പ് പുതിയ ഭരണസമിതി ചുമതല ഏല്‍ക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിന് ശേഷം തീയതികള്‍ നിശ്ചയിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ തീരുമാനം കൈക്കൊള്ളും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടിവെക്കണം എന്ന് കമ്മീഷനോട് […]
Read more

ഓപ്പറേഷൻ നുംകൂർ; ദുൽഖർ സൽമാൻ, പൃത്വിരാജ് എന്നിവരുടെ കൊച്ചിയിലെ വീടുകളിൽ റെയ്ഡ്

കൊച്ചി: ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി സിനിമ താരങ്ങളുടെ വീട്ടിൽ റെയ്ഡ്. ദുൽഖർ സൽമാൻ, പൃത്വിരാജ് എന്നിവരുടെ കൊച്ചിയിലെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ഭൂട്ടാനിൽ നിന്നും നികുതി ഒഴിവാക്കി വാഹനം കൊണ്ടുവന്നതിലാണ് അന്വേഷണം നടക്കുന്നത്. കേരളത്തിൽ 30 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. വ്യവസായികളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. വിവിധ കാർ ഷോറൂമുകളിലും പരിശോധന നടക്കുന്നുണ്ട്.
Read more

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്; മോഹൻലാൽ ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങും

ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്. വൈകിട്ട് നാല് മണിക്ക് ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് പുരസ്‌കാര വിതരണം. ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ചെയ്യുന്നതിനൊപ്പം ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന് രാഷ്ട്രപതി ദൗപതി മുർമു സമ്മാനിക്കും. പൂക്കാലം എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ സ്വാഭാവിക പ്രകടനത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും. പൂക്കാലത്തിന്റെ എഡിറ്റർ മിഥുൻ […]
Read more

വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ; പാക് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 24 വിലക്ക് തുടരും

ഡല്‍ഹി: വ്യോമപാത അടച്ച തീരുമാനം നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 24 വരെ വിലക്ക് തുടുരും. പാകിസ്ഥാന്‍ വ്യോമപാത അടച്ചത് തുടരുന്നതിന് പിന്നാലെയാണ് ഇന്ത്യയും നടപടി നീട്ടിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് നടപടി തുടങ്ങിയത്. എന്നാല്‍ വ്യോമപാത അടയ്ക്കുന്നത് തിരിച്ചടിയാകുന്നത് ഇന്ത്യയ്‌ക്കെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യയുടെ എണ്ണൂറിലധികം പ്രതിവാര സര്‍വീസുകളെ ബാധിക്കുമ്പോള്‍ പാകിസ്ഥാന് പ്രതിസന്ധിയാകുന്നത് 6 ഷെഡ്യൂളുകള്‍ മാത്രം. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന് നിലവില്‍ മലേഷ്യയിലേക്ക് മാത്രമേ ഇന്ത്യന്‍ വ്യോമപാതയിലൂടെ സര്‍വീസുള്ളൂ എന്നതാണ് കാരണം.
Read more

അവതാരകനും നടനുമായ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റുന്നു

കൊച്ചി: ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റുന്നു. സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചത്. 29 ദിവസങ്ങളായി കൊച്ചി ലേക്ഷോര്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന രാജേഷിനെ എയര്‍ ആംബുലന്‍സിന്റെ സഹായത്തോടെയാണ് വെല്ലൂരിലേക്കു മാറ്റുന്നത്. കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായാണ് ആശുപത്രി മാറ്റുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
Read more

പ്രധാനമന്ത്രി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. അദ്ദേഹം ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് അഭിസംബോധന ചെയ്യുന്നതെന്ന കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ജിഎസ്ടി ഇളവുകൾ നാളെ മുതൽ നടപ്പാക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധ. നേരത്തെയും ഇതേ രീതിയിൽ തന്നെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുള്ളത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ യുഎസ് അധിക തീരുവ ചുമത്തിയതും എച്ച്-1ബി വിസയ്ക്കുള്ള വാർഷിക ഫീസ് നിരക്ക് ഒരു ലക്ഷം ഡോളറാക്കി ഉയർത്തിയ വിഷയങ്ങളും […]
Read more

ആഗോള അയ്യപ്പ സംഗമത്തിന് സമാപനം; ശബരിമല വികസനത്തിന് 18 അംഗ കമ്മിറ്റിക്ക് രൂപംനല്‍കി

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് സമാപനം.ശബരിമല വികസനത്തിന് 18 അംഗ സമിതി പ്രഖ്യാപിച്ചു. മാറുന്ന കാലത്തിനനുസരിച്ച് ഉയര്‍ന്നു ചിന്തിക്കുന്നത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. എന്‍ എസ് എസും എസ് എന്‍ ഡി പിയും ഉള്‍പ്പെടെ ഹൈന്ദവ സമുദായ സംഘടനാ നേതാക്കളുടെ സാന്നിധ്യം പരിപാടിയുടെ രാഷ്ട്രീയ വിജയത്തിന്റെ സൂചനയെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ കൈതപ്രത്തിന്റെ അയ്യപ്പശ്ലോകത്തോടെയാണ് ആഗോള അയ്യപ്പ സമ്മേളനത്തിന് തുടക്കമായത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസാ […]
Read more

റിനി ആൻ ജോർജിന്റെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു

കൊച്ചി ∙ നടി റിനി ആൻ ജോർജ് നൽകിയ സൈബർ ആക്രമണ പരാതിയിൽ ആലുവ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, യൂട്യൂബ് ചാനലുകൾ എന്നിവരാണ് കേസിൽ പ്രതികൾ.മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നേരിട്ട് നൽകിയ പരാതിയെയാണ് ആലുവ സൈബർ പൊലീസിന് കൈമാറിയത്. കൂടാതെ, എറണാകുളം റൂറൽ എസ്പിക്കും മുനമ്പം ഡിവൈഎസ്പിക്കും റിനി പരാതി നൽകിയിരുന്നു.യുവ നേതാവിനെതിരായ ആരോപണത്തെ തുടർന്നാണ് നടിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങളും സൈബർ […]
Read more

സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ പാലക്കാട് സ്വദേശിക്ക്

പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌ക ജ്വരം. പാലക്കാട് സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്. ഈ വര്‍ഷം 19 പേര്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു. കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും ആണ്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജതമാക്കിയിരിക്കുകയാണ് ആരോഗ്യ തദ്ദേശ വകുപ്പുകള്‍. വിവിധ […]
Read more

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് 2023 ഡിസംബര്‍ 10-ന് രാജ്യസഭാംഗമായിരിക്കെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, സമ്മേളനത്തിലൂടെ ഇതാദ്യമായാണ് സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. നിലവില്‍ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗവും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റുമാണ്. പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണമായും ഒഴിവാക്കാന്‍ ചില വെട്ടിനിരത്തലുകള്‍ നടത്തിയാണ് സംസ്ഥാന കൗണ്‍സിലിനെ തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ വിശ്വസ്ഥനും AIYF മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന […]
Read more

Recent News

Advertisement