Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Local

ഫ്ലക്സ് ബോർഡുകൾകൊണ്ടു നിറഞ്ഞ് നെയ്യാറ്റിൻകര സിവിൽ സ്റ്റേഷൻ

തിരുവനന്തപുരം : നെയ്യാറ്റിൻകര പൊതുയിടങ്ങളിൽ സർക്കാർ ഫ്ലക്സ് ബോർഡുകൾ നിരോധിച്ചത് ബാധകമല്ലാത്തതുപോലെയാണ് നെയ്യാറ്റിൻകര സിവിൽ സ്‌റ്റേഷൻ പരിസരം. സർവീസ് സംഘടനകളുടെ വിവിധ പരിപാടികളുടെ ഫ്ലക്സ് ബോർഡുകൾകൊണ്ടു നിറഞ്ഞിരിക്കുകയാണ് സിവിൽ സ്‌റ്റേഷൻ പരിസരം. ചില ബോർഡുകൾ സർക്കാർ ഓഫീസുകളുടെ ബോർഡുകളെ മറച്ചുകൊണ്ടാണ് സ്ഥാപിച്ചിരിക്കുന്നത്. ജീവനക്കാരുടെ വിവിധ സംഘടനകളുടെ സമരങ്ങളും സമ്മേളനങ്ങളും അറിയിച്ചുകൊണ്ടുള്ള ഫ്ലക്സുകളാണ് അധികവും. ഇവയുടെ തീയതി കഴിഞ്ഞിട്ടും പല ബോർഡുകളും നീക്കാതെ തത്‌സ്ഥാനത്ത് തുടരുകയാണ്. നെയ്യാറ്റിൻകര സിവിൽ സ്റ്റേഷനിൽ 38 സർക്കാർ ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. താലൂക്ക് സപ്ലൈ […]
Read more

കുന്നുകയറി തേയിലത്തോട്ടങ്ങൾ കടന്ന് അവരെത്തി

തിരുവനന്തപുരം: പാലോട് കോടമഞ്ഞും കുത്തനേയുള്ള മലയും കടന്ന് അവർ നാലുപേർ കാഴ്ചമരവും താണ്ടി പൊന്മുടിയിലെത്തി. തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലും ഇവിടെ ശേഷിക്കുന്ന വോട്ടർമാർക്ക് വോട്ടേകാനുള്ള യന്ത്രങ്ങളുമായിട്ടാണ് ഈ നാൽവർ സംഘം മലകയറി എത്തിയത്. അസൗകര്യങ്ങളുടെ കൂമ്പാരത്തിലാണ് ജോലിയെങ്കിലും പ്രിസൈഡിങ് ഓഫീസറായ അഭിലാഷ് സൂര്യനും ഒപ്പമുള്ള ജി.സുനിൽകുമാറിനും സന്തോഷ്, രതീഷ് എന്നിവർക്കും കുളയട്ടകടിയുടെ വിഷമതകളൊന്നുമില്ലെന്ന് മുഖത്തെ പുഞ്ചിരി പറയുന്നു. ജില്ലയിൽ ഏറ്റവും കുറവുള്ള വോട്ടർമാരെ കാണാനാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത്തവണ ഇവർക്ക് അവസരമൊരുക്കിയിരിക്കുന്നത്. പെരിങ്ങമ്മല പഞ്ചായത്തിലെ പൊന്മുടി വാർഡിൽ […]
Read more

എയ്‌ഡഡ് സ്കൂൾ അധികൃതരുടെ അനാസ്ഥ; കളക്ടർക്ക് റിപ്പോർട്ട് നൽകും

തിരുവനന്തപുര : കാട്ടാക്കട എയ്‌ഡഡ് സ്കൂൾ അധികൃതരുടെ അനാസ്ഥ കാരണം പോളിങ് സ്റ്റേഷൻ ഒരുക്കാൻ വൈകി. കാട്ടാക്കട ഗ്രാമപ്പഞ്ചായത്തിലെ തൂങ്ങാംപാറ വാർഡിലെ രണ്ട് പോളിങ് സ്റ്റേഷനുകൾ പ്രവർത്തിക്കേണ്ട സെയ്‌ന്റ് ത്രേസ്യാസ് എൽപി സ്കൂളിലാണ് പോളിങ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരുന്നത്. സ്കൂളിലെ രണ്ട് മുറികളാണ് പോളിങ് സ്റ്റേഷനായി മാറ്റേണ്ടത്. ഒപ്പം ഉദ്യോഗസ്ഥർക്കായുള്ള സൗകര്യങ്ങളും ഒരുക്കണം. എന്നാൽ, ഇവിടെ ഉച്ചയോടെ പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ എത്തുമ്പോൾ സ്കൂൾ കെട്ടിടത്തിലെ രണ്ടുമുറികൾ മാത്രമാണ് തുറന്നിട്ടിരുന്നത്. ഫർണിച്ചർ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. […]
Read more

തദ്ദേശ വകുപ്പ് ഇലക്ഷനുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തിരൂർ പോലീസ് റൂട്ട് മാർച്ച് നടത്തി

മലപ്പുറം: തദ്ദേശ വകുപ്പ് ഇലക്ഷനുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തിരൂർ പോലീസ് റൂട്ട് മാർച്ച് നടത്തി. രാവിലെ BP അങ്ങാടിയിലാണ് റൂട്ട് മാർച്ച് നടത്തിയത്. റൂട്ട് മാർച്ചിന് തിരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ശ്രീ വിഷ്ണു പി നേതൃർത്വം നൽകി. തിരൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ കോഴിച്ചെന ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരും റൂട്ട് മാർച്ചിൽ പങ്കെടുത്തു. തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സുജിത്ത് RP, നിർമ്മൽ M, നസീർ തിരൂർക്കാട്, […]
Read more

മാങ്കാവിൽ റോഡ് ഷോ നടത്തി എൻഡിഎ

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ മാങ്കാവ് വാർഡിലെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീമതി സുപ്രിയ ശ്രീധരന്റെ റോഡ് ഷോ നടന്നു. മാങ്കാവ് ജംഗ്ഷനിൽ നിന്നും തുടങ്ങിയ റോഡ് ഷോ കിണാശ്ശേരി വരെ നീണ്ടു. വൻ ജനപങ്കാളിത്തമുണ്ടായ റോഡ് ഷോയിൽ കോഴിക്കോട് കോർപ്പറേഷനിലെ ഇടത് ദുർഭരണത്തിനെതിരെ തന്നെയും മറ്റ് എൻ.ഡി.എ സ്ഥാനാർത്ഥികളെയും വോട്ട് ചെയ്തു വിജയിപ്പിച്ച് കോഴിക്കോട് കോർപ്പറേഷനിൽ എൻ.ഡി.എയെ അധികാരത്തിലെത്തിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.
Read more

സിപിഎമ്മിനെ നശിപ്പിക്കാൻ കോൺഗ്രസിന്റെ ആവശ്യമില്ല പിണറായി വിജയൻ തന്നെ ധാരാളമാണെന്ന് കെ സി വേണുഗോപാൽ

തൃശ്ശൂർ: സിപിഎമ്മിനെ നശിപ്പിക്കാൻ കോൺഗ്രസിന്റെ ആവശ്യമില്ലെന്നും അതിനു പിണറായി വിജയൻ തന്നെ ധാരാളമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. തദ്ദേശ സ്‌ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്‌ഥാനാർഥികളുടെ സംഗമവും പൊതുസമ്മേളനവും പോട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാറുമായുള്ള പിണറായിയുടെ കണക്‌ഷൻ പരസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി ടി.എൻ.പ്രതാപൻ, ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, കെപിസിസി സെക്രട്ടറിമാരായ ജോസ് വള്ളൂർ, എം.പി.വിൻസൻ്റ്, […]
Read more

ചാലക്കുടി വൈസ്മെൻ ഇന്റർനാഷണൽ ക്ലബ്ബ് നിർമ്മിച്ച നൽകുന്ന ഭവനത്തിന്റെ താക്കോൽ ദാനം നടത്തി

തൃശ്ശൂർ: വൈസ്മെൻ ഇന്റർനാഷണൽ ചാലക്കുടി മെയിൻ ക്ലബ്ബിൻറെ 2025 26 കാലഘട്ടത്തിന്റെ അഭിമാന പദ്ധതിയായ ഭവന നിർമ്മാണ ത്തിന്റെ താക്കോൽദാനം  പ്രസിഡണ്ട്  ജോയി കരിപ്പായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇൻറർനാഷണൽ ഡയറക്ടർ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു എംഎൽഎ സനീഷ് കുമാർ താക്കോൽദാനം നിർവഹിക്കുകയും ചെയ്തു. വൈസ് മെൻ ജോഷി പുത്തിരിക്കൽ സ്വാഗതവും ഡിസ്റ്റിക് ഗവർണർ വിജയകുമാർ ആശംസയും മെൻഡസ് കണ്ണൂക്കാടൻ നന്ദിയും രേഖപ്പെടുത്തി സെക്രട്ടറി മിനോജ് ഇ കെ ട്രഷറർ ബൈജു ജോർജ് മറ്റു സീനിയർ അംഗങ്ങളും […]
Read more

എൻഎസ്എസ് സപ്തദിന സ്പെഷ്യൽ ക്യാമ്പിന് കോൾക്കുന്ന് സേവനഗിരിയിൽ തുടക്കമായി

തൃശ്ശൂർ: എൻ.എസ്.എസ്. സപ്തദിന സ്പെഷ്യൽ ക്യാമ്പിന് കോൾക്കുന്ന് സേവനഗിരിയിൽ തുടക്കമായി. സേവനത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശവുമായി സെന്റ് ജെയിംസ് കോളേജ് ഓഫ് നഴ്സിംഗ്ചാലക്കുടി സേവനത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശം നൽകി. സെന്റ് ജെയിംസ് കോളേജ് ഓഫ് നഴ്സിംഗ്, ചാലക്കുടിയുടെ എൻ.എസ്.എസ്. യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ നടത്തുന്ന സപ്തദിന സ്പെഷ്യൽ ക്യാമ്പിന് കോൾക്കുന്ന് സേവനഗിരിയിൽ പ്രൗഢമായ തുടക്കമായി. ഡിസംബർ 13 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങ് സെന്റ് ജെയിംസ് കോളേജ് ഓഫ് നഴ്സിംഗിന്റെ വൈസ് പ്രിൻസിപ്പലുമായ ഡോ. ക്രിസ്റ്റി ആന്റണി സ്വാഗതം ആശംസിച്ചു. […]
Read more

നിറമരുതൂരിൽ അഡ്വ: സ്മിജിയുടെ പര്യടനം വർണപ്പകിട്ടേകി

മലപ്പുറം: ജില്ലാ പഞ്ചായത്ത് താനാളൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: എ.പി സ്മിജിയുടെ നിറമരുതൂർ പഞ്ചായത്ത് പര്യടനം വർണപ്പകിട്ടേകി. ജില്ലാ പഞ്ചായത്ത് മെമ്പർ വി. കെ. എം ഷാഫിയുടെ വികസന മുന്നേറ്റത്തിന് സാക്ഷികളായ നാട്ടുകാർക്ക് വികസന തുടർച്ചക്ക് പ്രാപ്തയായ സ്ഥാനാർഥിയെ തങ്ങൾക്ക് ലഭിച്ചതിലുള്ള സന്തോഷം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികൾ വിളിച്ചറിയിച്ചു. മങ്ങാട് അങ്ങാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: എൻ ഷംസുദ്ധീൻ എം എൽ എ പര്യടനം ഉൽഘാടനം ചെയ്തു. ശബരിമല സ്വർണക്കൊള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix