സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തുനിന്നുള്ള രണ്ടെണ്ണം ഉൾപ്പെടെ മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ബോംബ് ഭീഷണി. ഇ-മെയിലുകൾ വഴിയാണ് സന്ദേശം ലഭിച്ചത്. തുടർന്ന് ഞായറാഴ്ച രാത്രി അധികൃതർ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ലണ്ടൻ ഹീത്രോയിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം ബിഎ 277, ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള ലുഫ്താൻസ വിമാനം എൽഎച്ച് 752, കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനം 6ഇ 7178 എന്നീ വിമാനങ്ങളെ ലക്ഷ്യമിട്ടാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. ഭീഷണി സന്ദേശം […]
Read more

കോർപ്പറേഷനിൽ നടന്നത് സഹകരണ മുന്നണി ഭരണം: കോൺഗ്രസ്

തിരുവനന്തപുരം :കഴിഞ്ഞ അഞ്ചു വർഷവും കോർപ്പറേഷനിൽ സിപിഎമ്മിന്റെ അഴിമതിക്കു കൂട്ടുനിന്ന ബിജെപി ഇപ്പോൾ ആരോപണങ്ങളുമായി വരുന്നത് അപഹാസ്യമാണെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ.മുരളീധരൻ. കോർപ്പറേഷനിലും ജില്ലയിലെ മറ്റ് പല തദ്ദേശസ്ഥാപനങ്ങളിലും സിപിഎം-ബിജെപി ധാരണ പ്രകടമാണെന്നും ഇതെല്ലാം മറികടന്ന് 55 സീറ്റുകളുമായി കോർപ്പറേഷനിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഹകരണ മുന്നണിയായാണ് കോർപ്പറേഷനിൽ സിപിഎമ്മും ബിജെപിയും പ്രവർത്തിച്ചത്. ഭരണപക്ഷം പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ബിജെപി സഹായവുമായെത്തി. ദേശീയതലത്തിൽ എൻഡിഎ മുന്നണിയുടെ ഭാഗമായ ജെഡിഎസ് കോർപ്പറേഷനിൽ എൽഡിഎഫ് സ്ഥാനാർഥിപ്പട്ടികയിലുണ്ട്. […]
Read more

നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ന്യൂഡൽഹി: ഗോവ നൈറ്റ് ക്ലബ്ബിലെ തീപിടിത്തത്തിന് പിന്നാലെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകടത്തിന്‍റെ കാരണം കണ്ടെത്താനും, കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താനുമാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. ഗോവയിലെ അർപോറയിലെ നിശാക്ലബ്ബിൽ ശനിയാഴ്ച രാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. മരിച്ചവരിൽ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ് എന്നാണ് പുറത്ത് വരുന്ന വിവരം. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടർന്നത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ […]
Read more

ബാബരി മസ്ജിദിന് തറക്കല്ലിട്ടു; പുതിയ പാർട്ടി രൂപീകരിക്കുമെന്ന് തൃണമൂൽ എംഎൽഎ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബാബറി മസ്ജിദിന്റെ മാതൃകയിൽ നിർമ്മിക്കുന്ന പള്ളിക്ക് ശനിയാഴ്ച തറക്കല്ലിട്ടു. 1992-ൽ ബാബരി മസ്ജിദ് തകർത്തതിന്റെ വാർഷികത്തിലാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് നിയമസഭാംഗം ഹുമയൂൺ കബീറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച തറക്കല്ലിട്ടത്. ശിലാസ്ഥാപന ചടങ്ങ് പ്രഖ്യാപിച്ച കബീർ, പുരോഹിതന്മാർക്കൊപ്പം റിബൺ മുറിച്ച് കർമം നിർവഹിച്ചു. നാഷണൽ ഹൈവേ 12 ന്റെ ഇരുവശത്തും ആർ‌എ‌എഫ്, ജില്ലാ പോലീസ്, കേന്ദ്ര സേന എന്നിവയെ വിന്യസിച്ചു. ചടങ്ങിലോ പള്ളിയുടെ നിർമ്മാണത്തിലോ ഇടപെടാൻ വിസമ്മതിച്ച കൊൽക്കത്ത ഹൈക്കോടതി, […]
Read more

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും നാളെയും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ഡിസംബർ 5 മുതൽ 13 വരെ പ്രത്യേക ട്രെയിനുകൾ ഓടിക്കും. 30 സ്പെഷ്യൽ സേവനങ്ങൾ ഒരുക്കുന്നതിനായി നടപടികൾ പുരോഗമിക്കുന്നു. കൂടാതെ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകളും ചേർത്തിട്ടുണ്ട്. ഇതിനിടെ, വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണ ശ്രദ്ധ ഇൻഡിഗോ കമ്പനിയുടെ കൃത്യവിലോപങ്ങളിലേക്കാണ് തിരിയുന്നത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം നൽകിയ നിർദേശങ്ങൾ നടപ്പാക്കിയില്ലെന്നത് […]
Read more

ഉത്തര്‍പ്രദേശ് പാഠ്യപദ്ധതിയില്‍ ഇനി മലയാളം ഉള്‍പ്പെടുത്തും: യോഗി ആദിത്യനാഥ്

ലക്‌നൗ: മലയാളം ഉള്‍പ്പെടെ ആറ് പുതിയ പ്രാദേശിക ഭാഷകള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തര്‍പ്രദേശ്. തമിഴ്, കന്നഡ, മലയാളം, തെലുങ്ക്, മറാത്തി, ബംഗാളി എന്നീ പ്രാദേശിക ഭാഷകളെയാണ് വൊക്കേഷണല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. വാരണാസിയില്‍ നടന്ന കാശി തമിഴ് സംഗമം 4.0യുടെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തമിഴ്, കന്നഡ, മലയാളം, തെലുങ്ക്, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളെ അവരുടെ […]
Read more

യുഡിഎഫ് വന്നാൽ 34 ഇനം വികസനം; കുമരകം മാറാനൊരുങ്ങുന്നു

കോട്ടയം: കുമരകം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ നടപ്പാക്കാനുദ്ദേശിക്കുന്ന 34 ഇന കർമ്മ പദ്ധതികൾ ഉൾപ്പെടുത്തി പ്രകടന പത്രിക പുറത്തിറക്കി. കുമരകത്തെ മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ കെ.സി. ജോൺ കുന്നക്കരിക്ക് നൽകി മണ്ഡലം പ്രസിഡൻ്റ് സി.ജെ. സാബുവാണ് പ്രകാശന കർമ്മം നിർവഹിച്ചത്. കുമരകത്തെ മുഴുവൻ ഗ്രാമീണ റോഡുകളും സഞ്ചാരയോഗ്യമാക്കുമെന്നും, തോടുകൾ ആഴം കൂട്ടി ഉൾനാടൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. ഉൾനാടൻ ടൂറിസത്തിൻ്റെ ഭാഗമായി വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കും, അതുപോലെ ദിശാബോർഡുകളും വഴി വിളക്കുകളും സ്ഥാപിക്കുന്നതിന് […]
Read more

ഇന്ത്യ-റഷ്യ ഉച്ചകോടി; വ്‌ളാദിമിര്‍ പുടിന്‍ ഇന്ന് ഇന്ത്യയില്‍

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനം ഇന്ന് ഇരുപത്തിമൂന്നാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് പുടിന്‍ ഇന്ത്യയിലെത്തുന്നത്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നിര്‍ണായക കൂടിക്കാഴ്ച നടക്കും.തുടര്‍ന്ന് തന്ത്രപ്രധാന കരാറുകളില്‍ ഒപ്പ് വയ്ക്കും. പുടിനൊപ്പം റഷ്യയുടെ പ്രതിരോധ-ധനകാര്യ മന്ത്രിമാരും കേന്ദ്രബാങ്ക് ഗവര്‍ണറും പങ്കെടുക്കും. വൈകിട്ട് 7 മണിയോടെ ഇന്ത്യയില്‍ എത്തുന്ന റഷ്യന്‍ പ്രസിഡന്റ് ഇന്ന് പ്രധാനമന്ത്രിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കും. നാളെ രാജ്ഘട്ട് സന്ദര്‍ശിക്കും ശേഷം ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രാദേശിക ആഗോള വിഷയങ്ങള്‍ […]
Read more

എയര്‍ ഇന്ത്യ സാറ്റ്സ് അത്യാധുനിക സാങ്കേതികവിദ്യകളോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങള്‍ തുടങ്ങി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പൂര്‍ണ്ണമായ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് എയര്‍ ഇന്ത്യ സാറ്റ്സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (എഐസാറ്റ്സ്) രാജ്യത്തെ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ വിപുലീകരിച്ചു. എഐസാറ്റ്സിന്റെ സേവനം ലഭ്യമായ കേരളത്തിലെ രണ്ടാമത്തെയും ഇന്ത്യയിലെ എട്ടാമത്തെയും വിമാനത്താവളമായ കൊച്ചിയില്‍ പ്രാരംഭ ഘട്ടത്തില്‍ എഐസാറ്റ്സ് പരിശീലനം സിദ്ധിച്ച 150 ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിക്കും. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യോമയാന കേന്ദ്രങ്ങളിലൊന്നില്‍ ഭാവി സജ്ജമായ സാങ്കേതിക വിദ്യ, […]
Read more

പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവ്‌നീത് കുമാര്‍ സെഹ്ഗാള്‍ രാജിവെച്ചു

ന്യൂഡല്‍ഹി: പ്രസാര്‍ ഭാരതി ബോര്‍ഡ് ചെയര്‍മാന്‍ നവ്‌നീത് കുമാര്‍ സെഹ്ഗാള്‍ രാജിവെച്ചു. അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. 1988 ബാച്ച് റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനാണ് നവ്‌നീത് കുമാര്‍ സെഹ്ഗാള്‍. ഉത്തര്‍പ്രദേശ് കേഡറിലാണ് അദ്ദേഹം സര്‍വീസില്‍ പ്രവേശിച്ചത്. 2023 ജൂലായില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ അഡീ. ചീഫ് സെക്രട്ടറിയായാണ് വിരമിച്ചത്. ഇക്കാലയളവില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളില്‍ വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചു. 2024 മാര്‍ച്ച് 16-നാണ് പ്രസാര്‍ഭാരതി ചെയര്‍മാനായി നിയമിതനായത്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.