ഹോർമുസിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ അപലപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കുപോലുള്ള ആഗോള കപ്പൽപ്പാതകളിൽ ഉണ്ടാകുന്ന തടസ്സങ്ങളും വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ഊർജ്ജസുരക്ഷക്കും വ്യാപാരത്തിനും നിർണായകമായ ഈ സമുദ്രപാതയിലെ അനിശ്ചിതത്വം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും സപ്ലൈ ചെയിനിനെയും ബാധിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാർലമെന്റ് സമ്മേളനത്തിനിടെ ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളും, ഊർജ്ജവും വ്യാപാരവും ആശ്രയിക്കുന്ന സമുദ്ര ഇടനാഴിയായ ഹോർമുസ് കടലിടുക്കിന്റെ തന്ത്രപ്രധാനതയും അദ്ദേഹം […]
Read more