Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

ബംഗാളിൽ തൃണമൂലിന്റെ ‘പത്ത് പ്രതിജ്ഞകൾ’ : അസമിൽ ഹിമന്തയ്‌ക്കെതിരെ ബിഡിഷ നിയോഗിനെ ഇറക്കി കോൺഗ്രസ്

​കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആവേശകരമായ പ്രകടനപത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്. ‘ദീദിയുടെ 10 പ്രതിജ്ഞകൾ’ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന പത്രികയിൽ ജനപ്രിയ വാഗ്ദാനങ്ങളുടെ പെരുമഴയാണുള്ളത്. ലക്ഷ്മി ഭണ്ഡാർ പദ്ധതി പ്രകാരം വനിതകൾക്കുള്ള പ്രതിമാസ ധനസഹായം 500 രൂപ വർദ്ധിപ്പിച്ച് 1500 രൂപയാക്കി ഉയർത്തുമെന്ന് മമത ബാനർജി പ്രഖ്യാപിച്ചു. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ വനിതകൾക്ക് പ്രതിമാസം 1700 രൂപ നൽകും. തൊഴിൽരഹിതരായ യുവാക്കൾക്ക് 1500 രൂപ പ്രതിമാസ സഹായം നൽകുമെന്നും തൃണമൂൽ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, എല്ലാ ബൂത്തുകളിലും […]
Read more

വീട്ടുജോലിക്ക് വേണ്ടിയല്ല വിവാഹം, അടുക്കള ജോലി പുരുഷന്മാരും ചെയ്യണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: വീട്ടുജോലി എടുപ്പിക്കാന്‍ വേണ്ടിയല്ല വിവാഹം കഴിക്കേണ്ടതെന്ന് സുപ്രീംകോടതി. വിവാഹം കഴിക്കുന്നത് വേലക്കാരിയെയല്ല, മറിച്ച് ജീവിത പങ്കാളിയെയാണെന്നും സുപ്രീം കോടതി പറഞ്ഞു. പാചകം അടക്കമുള്ള ജോലികള്‍ ചെയ്യാത്ത സ്ത്രീ ക്രൂരയല്ല. അടുക്കള, അലക്ക് അടക്കമുള്ള ജോലികള്‍ പുരുഷന്മാരും ചെയ്യണമെന്നും കോടതി പറഞ്ഞു. വിവാഹമോചനക്കേസ് പരിഗണിക്കവെ ജസ്റ്റിസ് സന്ദീപ് മേത്തയാണ് ഈ നിരീക്ഷണം നടത്തിയത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഭാര്യയുടെ സ്വഭാവം മാറിയെന്നും തന്നെയും മാതാപിതാക്കളെയും അസഭ്യം പറയുകും മോശമായി പെരുമാറിയെന്നും പറഞ്ഞാണ് യുവാവ് വിവാഹമോചന ഹര്‍ജി […]
Read more

ഡോ. എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി യുഎഇ മന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയും കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. മേഖലയിലെ സുരക്ഷാ വെല്ലുവിളികളും ഇറാന്റെ മിസൈൽ ആക്രമണങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കുന്ന ബാധ്യതകളും ചർച്ചയിൽ പ്രധാന വിഷയങ്ങളായി. ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ഇറാന്റെ ആക്രമണങ്ങൾ പ്രാദേശിക സ്ഥിരതയെയും ആഗോള ഊർജ്ജ സുരക്ഷയെയും ബാധിക്കുന്നതായി ഇരുരാജ്യങ്ങളും […]
Read more

യുഡിഎഫിന് 85 മുതൽ 100 സീറ്റ് വരെ ലഭിക്കും: ശശി തരൂർ

ന്യൂഡൽഹി: കേരളത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 85 മുതൽ 100 സീറ്റ് വരെ ലഭിക്കുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. പാർട്ടിയിലെ നേതാക്കളും പ്രവർത്തകരും വലിയ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നികുതി ദായകരുടെ പണം തെറ്റായി വിനിയോഗിക്കപ്പെടുന്നതായി ആരോപിച്ച തരൂർ, ഇടത് സർക്കാരിനെതിരെ വിമർശനവും ഉന്നയിച്ചു. ചില നിയമനങ്ങൾ പാർട്ടി താൽപര്യങ്ങൾക്ക് ഉപയോഗിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ 14 ജില്ലകളിലും യുഡിഎഫിനായി പ്രചാരണത്തിന് പോകുമെന്നും തരൂർ അറിയിച്ചു. കോൺഗ്രസിൽ […]
Read more

റെക്കോര്‍ഡ് തകര്‍ച്ചയിൽ ഇന്ത്യൻ രൂപ

രാജ്യാന്തര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായി യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 93 കടന്നു. വ്യാഴാഴ്ച വ്യാപാരത്തിനിടെ ഒരു ഡോളറിന് 93.24 രൂപ എന്ന നിലയിലാണ് രൂപ താഴ്ന്നത്. ഇതിന് മുമ്പ് ബുധനാഴ്ച രേഖപ്പെടുത്തിയ 92.63 ആയിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. പശ്ചിമേഷ്യയിൽ ഇറാനും യുഎസും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതാണ് രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാകാൻ പ്രധാന കാരണം. ആഗോളതലത്തിൽ ഇന്ധന വിതരണം തടസ്സപ്പെട്ടതും വിപണിയെ ബാധിച്ചു. യുദ്ധം ആരംഭിച്ച ശേഷം […]
Read more

മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചാല്‍ ജീവപര്യന്തം; ബില്ല് അവതരിപ്പിച്ചു

റായ്പൂര്‍: മതപരിവര്‍ത്തനത്തിനെതിരെ കടുത്ത നിയമവുമായി ഛത്തിസ്ഗഡ്. ബലപ്രയോഗം, വിശ്വാസവഞ്ചന എന്നിവയിലൂടെ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെയാണ് കര്‍ശന നടപടി. കൂട്ട മതപരിവര്‍ത്തനത്തിനെതിരെ ബില്ല് നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചു. ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മയാണ് ബില്ല് അവതരിപ്പിച്ചത്. രണ്ടോ അതിലധികമോ വ്യക്തികളെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നതിനെയാണ് കൂട്ടമതപരിവര്‍ത്തനമെന്ന് പറയുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ജീവപര്യന്തം തടവുശിക്ഷയാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള സ്വാധീനം, ബലപ്രയോഗം, വിശ്വാസ വഞ്ചാന എന്നിവയിലൂടെ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ നിരോധിക്കുക എന്നതാണ് പുതിയ ബില്‍ ലക്ഷ്യമിടുന്നത്. ഇത്തരം നിയമവിരുദ്ധ […]
Read more

പശ്ചിമേഷ്യയിൽ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കാൻ രാഷ്ട്ര തലവൻമാരുമായി സംസാരിച്ച് മോദി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ വിവിധ രാഷ്ട്ര നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ എന്നിവരുമായി അദ്ദേഹം ഫോൺ സംഭാഷണം നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, സംഘർഷം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മേഖലയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. […]
Read more

മുട്ടയുടെ പുറംതോടിൽ ഇനി എക്‌സ്പൈറി തീയതി നിർബന്ധം

ലഖ്‌നൗ: മുട്ടയുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാർ പുതിയ പരിഷ്കാരം. ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് വിൽക്കുന്ന എല്ലാ മുട്ടകളിലും കാലാവധി രേഖപ്പെടുത്തുന്നത് നിർബന്ധമാകും. ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം. പുതിയ നിയമം പൗൾട്രി ഫാമുകൾക്കും മൊത്ത വ്യാപാരികൾക്കും ചില്ലറ വിൽപ്പനക്കാർക്കും ബാധകമാണ്. മുട്ടയുടെ പുറംതോടിൽ തന്നെ വിവരങ്ങൾ രേഖപ്പെടുത്തണം. പാക്കറ്റിലോ ട്രേയിലോ മാത്രം തീയതി എഴുതുന്നത് മതിയാകില്ല. മുട്ട ഇട്ട തീയതിയും ഉപയോഗിക്കാവുന്ന അവസാന തീയതിയും വ്യക്തമാക്കണം. മുട്ട ഇട്ട ദിവസം മുതൽ 28 […]
Read more

ഡൽഹിയിൽ തീപിടിത്തം; ഒരു കുടുംബത്തിലെ 9 പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: തെക്കു പടിഞ്ഞാറൻ ഡൽഹിയിലെ പാലം കോളനി റാം ചൗക്കിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ 9 പേർ മരിച്ചു. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നു. ഇന്നലെ രാവിലെ 6 മണിയോടെയായിരുന്നു സംഭവം. വസ്ത്ര വ്യാപാരിയായ രാജേന്ദർ കശ്യപിന്റെ കടയും വീടും ഉൾപ്പെടുന്ന നാലുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. നാലാം നിലയിൽ താമസിച്ചിരുന്ന കുടുംബാംഗങ്ങൾ അകത്ത് കുടുങ്ങി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. താഴത്തെ നിലയിൽ വസ്ത്രങ്ങളും സൗന്ദര്യ വർധക വസ്തുക്കളും സൂക്ഷിച്ചിരുന്നതിനാൽ […]
Read more

വാഹന പരിശോധനക്കിടെ 2.5 കോടിയുടെ സ്വർണവും 5 ലക്ഷം രൂപയും പിടിച്ചെടുത്തു

ഗൂഡല്ലൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് കേരള–തമിഴ്നാട് അതിർത്തികളിൽ വാഹന പരിശോധന ശക്തമാക്കി. ഊട്ടിയിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ കൊണ്ടുവന്ന 2.5 കോടി രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി. കോയമ്പത്തൂരിൽ നിന്നു ഊട്ടിയിലേക്ക് കൊണ്ടുവന്ന സ്വർണാഭരണങ്ങളാണ് പിടികൂടിയത്. വാഹനത്തിലുള്ളവർ ഇത് ഊട്ടിയിലെ ഒരു പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞെങ്കിലും, ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. തുടർന്ന് ആഭരണങ്ങൾ ഊട്ടി ആർഡിഒ ഓഫിസിലേക്ക് മാറ്റി. കസ്റ്റംസ് അധികൃതരെയും വിവരം അറിയിച്ചു. അതേസമയം, ഗൂഡല്ലൂരിലെ കക്കനഹള്ള ചെക്ക് പോസ്റ്റിൽ നടന്ന പരിശോധനയിൽ രേഖകളില്ലാതെ […]
Read more

Recent News

Advertisement
WhiteswanTV Footer