ബിജെപി വളർന്നുകൊണ്ടിരിക്കുകയാണ്, 30 സീറ്റ് ഉറപ്പ്: അനിൽ ആന്റണി
ന്യൂഡൽഹി: കേരളത്തിൽ ബിജെപി ശക്തമായി വളരുകയാണെന്നും വരുംകാലത്ത് പാർട്ടി അധികാരത്തിലെത്തുമെന്നും ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി പറഞ്ഞു. 30 സീറ്റ് നേടുമെന്ന വിലയിരുത്തൽ കൃത്യമായ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇടത്-വലത് മുന്നണികൾ കപട മത്സരമാണ് നടത്തുന്നതെന്നും വികസനത്തെക്കുറിച്ച് സംസാരിക്കുന്നത് ബിജെപി മാത്രമാണെന്നും അനിൽ ആന്റണി ആരോപിച്ചു. 2006ൽ 5 ശതമാനം വോട്ട് ഷെയർ മാത്രമുണ്ടായിരുന്ന ബിജെപി, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 ശതമാനം വരെ വോട്ട് നേടിയതായും ആദ്യമായി ഒരു എംപിയെയും നേടിയതായും അദ്ദേഹം പറഞ്ഞു. […]
Read more