Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

കര്‍ണാടകയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

ബെംഗളൂരു: കർണാടകയിലെ ബണ്ട്‌വാളിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. എലി വിഷം കഴിച്ചാണ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വ്യാഴാഴ്ചയാണ് ബണ്ട്‌വാളിൽ സ്വകാര്യ നഴ്‌സിങ് ഹോം ജീവനക്കാരിയായ ലാവണ്യ കൊല്ലപ്പെട്ടത്. കക്കേപദവ് സ്വദേശിയായ ലാവണ്യ ബണ്ട്‌വാൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പ്രതി ചേതൻ കൈവശമുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് […]
Read more

രാമക്ഷേത്ര ഫണ്ട് വിവാദം; അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി എസ്‌ഐടി

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൂടുതൽ സമയം തേടും. തിങ്കളാഴ്ച സുപ്രീം കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനും, അന്തിമ റിപ്പോർട്ടിന് കൂടുതൽ സമയം ആവശ്യപ്പെടാനുമാണ് സാധ്യത. സാമ്പത്തിക രേഖകൾ, ഭരണ നടപടികൾ, ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ എന്നിവ വിശദമായി പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നാണ് എസ്‌ഐടി അറിയിക്കുന്നത്. ക്ഷേത്രത്തിലെ കാണിക്കയുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ ഒമ്പത് […]
Read more

നദിക്കരയിൽ കളിക്കുമ്പോൾ മുതലയുടെ ആക്രമണം; 12 വയസ്സുകാരൻ മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ മുതലയുടെ ആക്രമണത്തിൽ 12 വയസ്സുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലാണ് 12 വയസ്സുകാരൻ മുതലയുടെ കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. അമ്മാവനൊപ്പം നദിക്കരയിൽ എത്തിയ കുട്ടിയെ അപ്രതീക്ഷിതമായി എത്തിയ മുതല ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കാലിൽ കടിച്ചുപിടിച്ച മുതല കുട്ടിയെ വെള്ളത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു. സംഭവം കണ്ട് കുട്ടിയെ രക്ഷിക്കാൻ അമ്മാവൻ നദിയിലേക്ക് ചാടിയെങ്കിലും മുതലയുടെ പിടിയിൽ നിന്ന് കുട്ടിയെ രക്ഷിക്കാനായില്ല. തുടർന്ന് നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നാട്ടുകാരുടെ […]
Read more

ജമ്മുവിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം

ജമ്മു: ജമ്മു- കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ സർവീസ് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ വെടിവെപ്പിൽ ഒരു യുവാവ് മരിച്ചു. ചീക്ക ഗ്രാമ സ്വദേശി ആരിഫ് ഹുസൈൻ (30) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഭദെർവ പട്ടണത്തിന് സമീപത്തെ ജയ്-ഗന്ദോ റോഡിൽ പരിശോധന നടത്തുകയായിരുന്ന സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി) സംഘമാണ് ആരിഫിനെ തടഞ്ഞത്. ഈ സമയത്ത് ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും സർവീസ് തോക്ക് പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പിടിവലിക്കിടെ സുരക്ഷാ […]
Read more

വന്ദേമാതരത്തോട് അനാദരവ് കാട്ടിയാൽ മൂന്ന് വർഷം തടവ്; ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: വന്ദേമാതരത്തെ അപമാനിച്ചാല്‍ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതടക്കം സുപ്രധാന ബില്ലുകള്‍ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്ര സര്‍ക്കാര്‍. ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയ എഫ്‌സിആർഎ ഭേദഗതി ബില്ലും സമ്മേളനത്തിൽ അവതരിപ്പിക്കും. ‘പ്രിവൻഷൻ ഓഫ് ഇൻസൾട്സ് ടു നാഷണൽ ഓണർ അമെൻഡ്‌മെന്റ് ബിൽ 2026’ എന്ന പേരിലായിരിക്കും വന്ദേമാതരം അപമാനിക്കുന്നത് ശിക്ഷാർഹമാക്കുന്ന ബിൽ അവതരിപ്പിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായായിരിക്കും ബിൽ അവതരിപ്പിക്കുക. വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ, പാടുന്നതിനിടെ മനഃപൂർവം ശല്യമുണ്ടാക്കുകയോ ചെയ്താൽ മൂന്ന് […]
Read more

അയോധ്യ ക്ഷേത്ര തട്ടിപ്പ്; എസ്ഐടി അന്തിമ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും

ലഖ്നൗ: അയോധ്യ ക്ഷേത്ര സാമ്പത്തിക ക്രമക്കേട് കേസിൽ എസ്ഐടി അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. ഇന്ന് വൈകുന്നേരത്തോടെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചേക്കുമെന്നാണ് യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് വ്യക്തമാക്കിയത്. സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ സംഘം റിപ്പോർട്ട് കൈമാറുക. കേസിൽ അന്വേഷണം പൂർത്തിയാക്കുന്നതിനായി സർക്കാർ അനുവദിച്ച 15 ദിവസത്തെ അധിക കാലാവധി ഇന്നലെ അവസാനിച്ചതിന് പിന്നാലെയാണ് റിപ്പോർട്ട് സമർപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ക്രമക്കേട് നടന്നെന്ന ആരോപണം ഉയർന്നിരുന്നെങ്കിലും, ഏകദേശം മൂന്ന് […]
Read more

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

ചണ്ഡീഗഢ്: രാജ്യത്തെ ആദ്യ ഹൈഡ്രജൻ എൻജിൻ തീവണ്ടി സർവീസ് ആരംഭിച്ചു. ഹരിയാണയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തീവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. ജിന്ദിനും സോനിപത്തിനും ഇടയിൽ 89 കിലോമീറ്റർ ദൂരത്തിലാണ് തീവണ്ടി സർവീസ് നടത്തുക. പൂർണമായും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്തതാണ് ഈ ഹൈഡ്രജൻ തീവണ്ടി. പരിസ്ഥിതി സൗഹൃദ യാത്രയാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തീവണ്ടി പ്രവർത്തിക്കുന്നത്. ഒരേസമയം […]
Read more

നീറ്റ്-UG ഫലം പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 11.21 ലക്ഷം പേര്‍

ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് യുജി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ ഏകദേശം 20 ലക്ഷം വിദ്യാർഥികളിൽ 11.21 ലക്ഷം പേർ യോഗ്യത നേടി. യോഗ്യത നേടിയവരിൽ 58 ശതമാനവും പെൺകുട്ടികളാണ്. പ്രാഥമിക വിവരങ്ങൾ പ്രകാരം പഞ്ചാബ് സ്വദേശിയായ ആര്യൻ ഗുപ്തയും ഹരിയാന സ്വദേശിയായ പൻഷുൽ ബൻസാലും 715 മാർക്കോടെ ഒന്നാം റാങ്ക് പങ്കിട്ടു. ദേശീയ തലത്തിലെ ആദ്യ നൂറ് റാങ്കുകളിൽ കേരളത്തിൽ നിന്ന് ഒരു വിദ്യാർഥി മാത്രമാണ് ഇടം നേടിയത്. കേരളത്തിൽ ഒന്നാം റാങ്ക് […]
Read more

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിലെ ബണ്ട്വാളിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവതിയെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. കല്ലഡ്കയിലെ സ്വകാര്യ നഴ്സിംഗ് ഹോം ജീവനക്കാരിയായ കക്കേപദവ് സ്വദേശി ലാവണ്യയാണ് കൊല്ലപ്പെട്ടത്. ബണ്ട്വാൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വീട്ടിലേക്ക് മടങ്ങുന്നതിനായി ബി.സി റോഡ് ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ലാവണ്യയെ പ്രതിയായ ചേതൻ ആക്രമിക്കുകയായിരുന്നു. ലാവണ്യയുടെ അകന്ന ബന്ധുവാണ് ചേതൻ. യുവതിക്ക് താൽപര്യമില്ലായിരുന്നിട്ടും ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായാണ് റിപ്പോർട്ടുകൾ. സംഭവദിവസം സ്ഥലത്തെത്തിയ ചേതൻ ബാഗിൽ സൂക്ഷിച്ചിരുന്ന മൂർച്ചയേറിയ […]
Read more

‘എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കണം’: ബിനോയ് വിശ്വം

ന്യൂഡൽഹി: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂർ പൂരം കലക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ഒരു ഉദ്യോഗസ്ഥൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് തുടരാൻ പാടില്ലെന്നതാണ് സിപിഐയുടെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണം മാറിയതുകൊണ്ട് ഈ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും, വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. അതേസമയം, പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട തർക്കത്തിൽ സിപിഐക്ക് വാശിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തിനും മുകളിൽ ഇടതുപക്ഷ […]
Read more

Recent News

Advertisement
WhiteswanTV Footer