Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

‘നിർമാണം അനധികൃതം’; അഭിഷേക് ബാനർജിയുടെ എംപി ഓഫീസ് കെട്ടിടം പൊളിച്ചുനീക്കി

കൊൽക്കത്ത: ടിഎംസിയുടെ ദേശീയ ജനറൽ സെക്രട്ടറിയും ലോക്‌സഭാംഗവുമായ അഭിഷേക് ബാനർജിയുടെ എംപി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. അനധികൃത നിർമാണമാണെന്നാരോപിച്ചാണ് നടപടി. ഡയമണ്ട് ഹാർബർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അഭിഷേക് ബാനർജിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന അംതാല-ബരുയിപുർ റോഡിലെ നാലുനില കെട്ടിടമാണ് പൊളിച്ചുമാറ്റിയത്. കെട്ടിടം നിർമിക്കാൻ ആവശ്യമായ അനുമതികൾ ലഭിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർ നേരത്തെ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് പിന്നാലെ ഹിയറിംഗിന് ഹാജരാകാൻ അവസരം നൽകിയിരുന്നെങ്കിലും ആരും ഹാജരായില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. പൊളിക്കൽ നടപടിക്കിടെ പ്രദേശത്ത് വൻ പൊലീസ് […]
Read more

ടിക്കറ്റെടുക്കാതെ ട്രെയിനിൽ കയറി, 7000 രൂപ പിഴയിട്ട് റെയിൽവേ; പിടിവീണാൽ ഇനി പോക്കറ്റ് കാലിയാകും

തിരക്കുള്ളപ്പോഴും മറ്റും ട്രെയിനുകളിൽ ടിക്കറ്റെടുക്കാതെ ഓടിക്കയറുന്ന ശീലമുണ്ടോ? അതോ ടിക്കറ്റേ എടുക്കുന്ന ഒരു ശീലമില്ലേ? കുറച്ച് ദൂരമല്ലേ ഉള്ളൂ, പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസമാണോ? എങ്കിൽ സൂക്ഷിച്ചോ, നിങ്ങളുടെ പോക്കറ്റ് എന്ന് വേണമെങ്കിലും കീറാം. റെയിൽവേ യാത്രക്കാർക്കിടയിൽ ടിക്കറ്റില്ലാത്ത യാത്രകളും മറ്റ് നിയമലംഘനങ്ങളും തടയുന്നതിനായി ഇന്ത്യൻ റെയിൽവേ കൂടുതൽ കർശനമായ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. 2026-ലെ ജൻ വിശ്വാസ് നിയമം നിലവിൽ വന്നതോടെ, റെയിൽവേ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് മുൻപത്തെക്കാൾ വലിയ തുകയാണ് പിഴയായി നിശ്ചയിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് നിയമത്തെക്കുറിച്ചുള്ള കൃത്യമായ അവബോധം […]
Read more

സമര കലുഷിതമായി ജന്തര്‍ മന്തര്‍; അഭിജീത് ദീപ്‌കെയ്ക്ക് നേരെ കയ്യേറ്റ ശ്രമം

ന്യൂഡൽഹി: ജന്തർ മന്തറിൽ നിരാഹാര സമരം തുടരുന്നതിനിടെ കോക്രോച്ച് ജനതാ പാർട്ടി അധ്യക്ഷൻ അഭിജീത് ദീപ്‌കെയ്‌ക്കെതിരെ കയ്യേറ്റശ്രമം. സമരവേദിയിൽ പ്രവർത്തകരോട് സംസാരിച്ചുനിൽക്കുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്നെത്തിയ ഒരു സ്ത്രീ അഭിജീതിന്റെ മുഖത്തേക്ക് മഷി ഒഴിച്ചത്. സംഭവത്തിന് പിന്നാലെ സമരപ്രവർത്തകർ സ്ത്രീയെ തടയാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് പൊലീസ് ഇടപെട്ട് സ്ത്രീയെ സ്ഥലത്തുനിന്ന് നീക്കി. പൊലീസ് ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളും നടന്നതായും റിപ്പോർട്ടുണ്ട്. അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള സോനം വാങ്ചുക്കിനെ ഉടൻ ഡിസ്ചാർജ് ചെയ്ത് കുടുംബം നിർദേശിക്കുന്ന […]
Read more

ഗുജറാത്തിൽ പിടിയിലായ ജെയ്ഷെ ഭീകരർ ആയുധ-ബോംബ് പരിശീലനം നേടിയതായി അന്വേഷണ സംഘം

അഹമ്മദാബാദ്: ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്ത ജെയ്ഷെ മുഹമ്മദ് ബന്ധമുള്ള അഞ്ച് പേരും ആയുധ പരിശീലനവും ബോംബ് നിർമാണ പരിശീലനവും നേടിയതായി അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അറസ്റ്റിലായവരിൽ രണ്ടുപേർ ജമ്മു കശ്മീരിൽ പോയി എ.കെ.-47 ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ പരിശീലനം നേടിയിരുന്നു. വിഷവാതകം ഉൾപ്പെടെയുള്ള അപകടകരമായ രീതികളിലും പരിശീലനം ലഭിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നു. ബോംബ് നിർമാണവും സ്ഫോടന പരീക്ഷണവും ഉൾപ്പെടെ നിരവധി ഭീകരാക്രമണ രീതികളിൽ ഇവർ പരിശീലനം നടത്തിയതായി എടിഎസ് […]
Read more

മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ ടിവികെയും ഡിഎംകെയും

ചെന്നൈ: മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചാൽ ശക്തമായി എതിർക്കുമെന്ന് ടിവികെയും ഡിഎംകെയും. കേന്ദ്ര നീക്കത്തിനെതിരെ ഒന്നിച്ച് നിലപാട് സ്വീകരിക്കാനാണ് ഇരു പാർട്ടികളുടെയും തീരുമാനം. ജൂലൈ 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, തമിഴ്‌നാടിന്റെ താൽപ്പര്യങ്ങളെ ബാധിക്കുന്ന ഏത് നീക്കത്തെയും ചെറുക്കുമെന്ന് ഡിഎംകെ വ്യക്തമാക്കി. ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന എംപിമാരുടെ യോഗത്തിൽ വിഷയം പ്രധാന ചർച്ചയായി. സംസ്ഥാന അവകാശങ്ങളെ ബാധിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ പാർലമെന്റിൽ ശക്തമായ നിലപാട് […]
Read more

വിക്രം-1 റോക്കറ്റ് വിജയകരം; സ്വകാര്യ ബഹിരാകാശ മേഖലയിൽ നേട്ടം

ശ്രീഹരിക്കോട്ട: രാജ്യത്തെ സ്വകാര്യ ബഹിരാകാശ ഗവേഷണ മേഖലയിൽ നിർണായക നേട്ടം. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്റോസ്പേസ് വികസിപ്പിച്ച വിക്രം-1 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയിൽ സ്വകാര്യ മേഖല ആദ്യമായി വികസിപ്പിച്ച ഓർബിറ്റൽ ക്ലാസ് റോക്കറ്റാണ് വിക്രം-1. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ആദ്യ വിക്ഷേപണ പാഡിൽ നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിന് മുന്നോടിയായി വ്യോമ, നാവിക ഗതാഗത നിയന്ത്രണ ഏജൻസികൾ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റോക്കറ്റിന്റെ സഞ്ചാരപഥത്തിന് സമീപം നിയന്ത്രിത മേഖലകളും പ്രഖ്യാപിച്ചിരുന്നു. […]
Read more

വിക്രം-1 റോക്കറ്റ് വിക്ഷേപണം; കൗണ്ട്ഡൗൺ നിർത്തിവെച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്വകാര്യ കമ്പനി വികസിപ്പിച്ച ഓർബിറ്റൽ റോക്കറ്റ് വിക്രം-1ന്റെ വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട് ഡൗൺ താൽക്കാലികമായി നിർത്തിവെച്ചു. വിക്ഷേപണത്തിന് അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് കൗണ്ട് ഡൗൺ നിർത്തിയത്. സാങ്കേതിക കാരണമാണോ മറ്റ് പ്രശ്നങ്ങളാണോ ഇതിന് പിന്നിലെന്ന് വ്യക്തമാക്കിയിട്ടില്ല. അൽപ്പ സമയത്തിനകം പരിശോധനകൾ പൂർത്തിയാക്കി കൗണ്ട് ഡൗൺ പുനരാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വിക്രം-1 ഇന്ത്യയിലെ സ്വകാര്യ മേഖല വികസിപ്പിച്ച പ്രധാന ഓർബിറ്റൽ റോക്കറ്റ് പദ്ധതികളിലൊന്നാണ്.
Read more

മുഖ്യമന്ത്രി-കെഎസ്‌യു തര്‍ക്കം; വി ഡി സതീശനെ തള്ളി ഹൈക്കമാന്‍ഡ്

ന്യൂഡൽഹി: മുഖ്യമന്ത്രി-കെഎസ്‌യു തർക്കത്തിൽ വി.ഡി. സതീശന്റെ നിലപാടിനെ തള്ളി ഹൈക്കമാൻഡ്. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായിരുന്നില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പ്രതിപക്ഷത്തിരുന്ന കാലത്ത് കെഎസ്‌യുവും യൂത്ത് കോൺഗ്രസും നടത്തിയ പോരാട്ടങ്ങൾ മറക്കരുതെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി. എന്നാൽ പോഷക സംഘടനകളുടെ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യ വേദികളിൽ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്നും നേതൃത്വം നിർദേശിച്ചു. വിഷയങ്ങൾ ബന്ധപ്പെട്ട പാർട്ടി വേദികളിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. കെഎസ്‌യുവിന് അഭിപ്രായം പറയുന്നതിൽ തെറ്റില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കെഎസ്‌യു നേരത്തെയും […]
Read more

കുതിച്ചുയരാന്‍ വിക്രം-1; രാജ്യത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത റോക്കറ്റ് ഇന്ന് വിക്ഷേപിക്കും

ന്യൂഡൽഹി: രാജ്യത്തെ ആദ്യ സ്വകാര്യ നിർമിത ഓർബിറ്റൽ ക്ലാസ് റോക്കറ്റായ വിക്രം-1 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 11.30-നാണ് വിക്ഷേപണം. സ്വകാര്യ ബഹിരാകാശ സ്ഥാപനമായ സ്‌കൈറൂട്ട് എയറോസ്‌പേസ് വികസിപ്പിച്ച വിക്രം-1, ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റാണ്. ഏകദേശം 12 മീറ്റർ നീളവും 24 ടൺ ഭാരവുമുള്ള വിക്രം-1ന് ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ 450 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കാൻ കഴിയും. എന്നാൽ ആദ്യ ദൗത്യമായ ‘ഓപ്പറേഷൻ […]
Read more

ബിറ്റ്‌കോയിൻ തട്ടിപ്പ്: കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഗെയിൻബിറ്റ്‌കോയിൻ തട്ടിപ്പ് കേസിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. കേസിൽ വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സമിതി (എസ്‌ഐടി) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ‘ബിറ്റ്‌കോയിൻ ഇൻവെസ്റ്റേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി’ നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. 2015 മുതൽ 2018 വരെ നടന്ന ഗെയിൻബിറ്റ്‌കോയിൻ തട്ടിപ്പിലൂടെ ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്നാണ് കേസ്. അമിത് ഭരദ്വാജും മറ്റ് പ്രതികളും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. നിക്ഷേപകരുടെ പരാതിയെ […]
Read more

Recent News

Advertisement
WhiteswanTV Footer