Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

ജമ്മു കശ്മീരിലെ മഴക്കെടുതി; മരണസംഖ്യ ഉയരുന്നു, ഏഴുപേരെ കാണാതായി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ അതിശക്തമായ മഴയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ മരണസംഖ്യ ഉയരുന്നു. അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിലായി ഇതുവരെ 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴുപേരെ കാണാതായതായും അധികൃതർ അറിയിച്ചു. രജൗരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ 11 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയുടെ ഏറ്റവും വലിയ ആഘാതം സുരൻകോട്ട് തഹസിൽ മേഖലയിലാണ് ഉണ്ടായത്. ഇവിടെ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നൂനബന്ദി ഗ്രാമത്തിൽ വീട് തകർന്നുണ്ടായ അപകടത്തിൽ 28 വയസുള്ള നാസിയ കൗസർ […]
Read more

ജമ്മു കശ്മീരിൽ കനത്ത മഴയും മിന്നൽപ്രളയവും; മരണം 11 ആയി

രജൗരി: ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച രാത്രി മണിക്കൂറുകളോളം പെയ്ത മഴയെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു. മേഖലയിൽ നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. പൊലീസ്, സൈന്യം, ദുരന്തനിവാരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പ്രളയബാധിത കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് […]
Read more

നിശ്ചലമായി ഫേസ്ബുക്ക്; കാരണം തിരഞ്ഞ് ഉപയോക്താക്കൾ

ന്യൂഡൽഹി: മെറ്റയുടെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തു. ഇന്ന് ഉച്ചയോടെയാണ് പ്രശ്നം വ്യാപകമായി ശ്രദ്ധയിൽപ്പെട്ടത്. പ്രധാനമായും ഡെസ്‌ക്ടോപ്പ് പതിപ്പിലാണ് തകരാർ അനുഭവപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ. നിരവധി ഉപയോക്താക്കൾക്ക് ഫേസ്ബുക്ക് തുറക്കാനോ ഉപയോഗിക്കാനോ സാധിക്കുന്നില്ലെന്ന് പരാതിയുണ്ട്. “നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി ലഭ്യമല്ല. സൈറ്റിലെ പ്രശ്നം കാരണമാണ് ഇത്. അത് ഉടൻ പരിഹരിക്കപ്പെടും. കുറച്ച് മിനിറ്റുകൾക്ക് ശേഷം വീണ്ടും ശ്രമിക്കുക” എന്ന സന്ദേശമാണ് പലർക്കും ലഭിക്കുന്നത്. അതേസമയം, സേവന തകരാർ സംബന്ധിച്ച പരാതികൾ വർധിച്ചതായി […]
Read more

തൃണമൂൽ വിമതർക്ക് ക്ഷണം; കേന്ദ്രത്തിന്റെ സർവകക്ഷി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ നിന്ന് പ്രതിപക്ഷ നേതാക്കൾ ഇറങ്ങിപ്പോയി. തൃണമൂൽ കോൺഗ്രസിൽ നിന്ന് വിട്ടുനിന്ന വിമത എംപിമാരുടെ വിഭാഗത്തിന് യോഗത്തിലേക്ക് ക്ഷണം നൽകിയതിനെതിരെയായിരുന്നു പ്രതിഷേധം. പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെ നേതൃത്വത്തിൽ പാർലമെന്റ് അനെക്സിൽ ചേർന്ന യോഗത്തിൽ ഇന്ത്യ സഖ്യത്തിലെ എംപിമാർ പങ്കെടുത്തിരുന്നു. എന്നാൽ, വിമത എംപിമാർക്കായി പ്രത്യേക ഇരിപ്പിടവും സൗകര്യവും ഒരുക്കിയതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. സ്പീക്കർ ഔദ്യോഗികമായി അംഗീകരിക്കാത്തതും പാർലമെന്റ് വെബ്‌സൈറ്റിൽ […]
Read more

സിജെപി മാര്‍ച്ചിന് അനുമതിയില്ല; നിരാഹാരം തുടര്‍ന്ന് അഭിജീത് ദീപ്‌കെയും SFI നേതാക്കളും

ന്യൂഡൽഹി: സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നതിനിടെ, സിജെപി നടത്താനിരുന്ന പാർലമെന്റ് മാർച്ചിന് ഇതുവരെ അനുമതി ലഭിച്ചില്ല. നാളെ പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് സിജെപി തീരുമാനിച്ചിരുന്നത്. മാർച്ചിനായി സിജെപി അനുമതി തേടി അപേക്ഷ നൽകിയിട്ടില്ലെന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. അനുമതിയില്ലാതെ മാർച്ച് നടത്താൻ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. സാധാരണയായി പാർലമെന്റ് മാർച്ചുകൾ ജന്തർ മന്തറിൽ നിന്നാണ് സംഘടിപ്പിക്കാറുള്ളതെന്നും അതിന് പുറത്തേക്ക് മാർച്ച് നടത്താൻ അനുമതി നൽകാൻ സാധ്യത കുറവാണെന്നും പൊലീസ് അറിയിച്ചു. സിജെപി സമരം രണ്ടാം […]
Read more

രണ്ട് ജില്ലാ കോടതി ജഡ്ജിമാരെ സസ്പെൻഡ് ചെയ്ത് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി രണ്ട് ജില്ലാ ജഡ്ജിമാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സാകേത് ജില്ലാ കോടതിയിലെ ജഡ്ജി വീണാ റാണിയെയും തീസ് ഹസാരി കോടതിയിലെ ജഡ്ജി വിനയ് സിംഗാളിനെയുമാണ് സസ്പെൻഡ് ചെയ്തത്. അച്ചടക്ക നടപടികളുടെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ സസ്പെൻഷന് പിന്നിലെ കൃത്യമായ കാരണം ഹൈക്കോടതി വ്യക്തമാക്കിയിട്ടില്ല. സസ്പെൻഷനിലായ ഇരുവരും കൊമേഴ്സ്യൽ കോടതിയിലെ ജഡ്ജിമാരാണ്. മുൻകൂർ അനുമതിയില്ലാതെ ഡൽഹി വിട്ടുപോകരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ജൂലൈ 10ന് ചേർന്ന ഹൈക്കോടതിയുടെ ഫുൾകോർട്ട് യോഗത്തിലാണ് രണ്ട് […]
Read more

നിറത്തെച്ചൊല്ലി അധിക്ഷേപം; രാജസ്ഥാനില്‍ 16 കാരന്‍ ജീവനൊടുക്കി

ഭോപ്പാൽ: നിറത്തെച്ചൊല്ലി സഹപാഠി അധിക്ഷേപിച്ചതിൽ മനംനൊന്ത് രാജസ്ഥാനിൽ 16-കാരൻ ജീവനൊടുക്കിയതായി പരാതി. ധോൽപൂരിലാണ് സംഭവം. സ്‌കൂളിൽ വെച്ച് ഉണ്ടായ അപമാനത്തെ തുടർന്നാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മധ്യപ്രദേശ് സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർത്ഥി രാഹുലാണ് മരിച്ചത്. പഠനത്തിനായി ധോൽപൂരിലെ ബന്ധുക്കളുടെ വീട്ടിലായിരുന്നു താമസം. സ്‌കൂളിൽ വെച്ച് ഉണ്ടായ തർക്കത്തിനിടെ സഹപാഠിയായ പെൺകുട്ടി നിറത്തിന്റെ പേരിൽ രാഹുലിനെ അപമാനിച്ചെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ രാഹുൽ മാനസികമായി […]
Read more

ഭക്തരെ വഞ്ചിച്ചു, പ്രധാനമന്ത്രി മൗനം വെടിയണം: രാഹുലും ഖാർഗെയും

ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് ആരോപണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും. ലക്ഷക്കണക്കിന് ഭക്തർ വിശ്വാസത്തോടെ നൽകിയ പണം ദുരുപയോഗം ചെയ്തെന്ന ആരോപണം ഗുരുതരമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനാകില്ലെന്നും ഇരുവരും കത്തിൽ വിമർശിച്ചു. ഈ വിഷയത്തിൽ രാഹുൽ ഗാന്ധി ആദ്യമായാണ് പ്രതികരിക്കുന്നത്. സുപ്രീം കോടതി നിർദേശപ്രകാരം രൂപീകരിച്ച ക്ഷേത്ര ട്രസ്റ്റിലെ അംഗങ്ങളെ കേന്ദ്ര സർക്കാരാണ് […]
Read more

ആശുപത്രിയിൽ ചികിത്സ നിരസിച്ച് സോനം വാങ്‌ചുക്; ആരോഗ്യനില വഷളാകുന്നു

ന്യൂഡൽഹി: ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. ജന്തർ മന്തറിൽ 20 ദിവസമായി നിരാഹാര സമരം തുടരുന്നതിനിടെ ശനിയാഴ്ച പുലർച്ചെയാണ് ഡൽഹി പൊലീസ് അദ്ദേഹത്തെ വി.എം.എം.സി & സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ വാങ്‌ചുക്ക് ബോധാവസ്ഥയിലായിരുന്നുവെന്നും ദീർഘകാല നിരാഹാരം മൂലം കടുത്ത ശാരീരിക ക്ഷീണവും നിർജലീകരണവും ഉണ്ടായിരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. പരിശോധനയിൽ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതായും മൂത്രത്തിലെ കീറ്റോൺ നില അപകടകരമായി ഉയർന്നതായും […]
Read more

സിജെപി പ്രതിഷേധത്തിൽ ആദ്യ പ്രതികരണം; വിദ്യാർഥി സമരങ്ങളെ ബലപ്രയോഗത്തിലൂടെ തകർക്കാനാകില്ലന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് പിന്തുണയുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. ജന്തർ മന്തറിൽ പ്രതിഷേധം നടത്തിയ സിജെപി പ്രവർത്തകരെയും നിരാഹാര സമരം നടത്തിയ സോനം വാങ്ചുക്കിനെയും കേന്ദ്ര സർക്കാർ കൈകാര്യം ചെയ്ത രീതിയെ രാഹുൽ ഗാന്ധി വിമർശിച്ചു. കേന്ദ്രത്തിന്റെ നടപടി തെറ്റാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയായ എക്സിൽ കുറിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്നതാണെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer