Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

തമിഴ്നാട് ഉപതെരഞ്ഞെടുപ്പിൽ ടിവികെയ്ക്ക് മുന്നേറ്റം; ധാരാപുരത്ത് ലീഡ് 8,000 കടന്നു

ചെന്നൈ: തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) മുന്നേറ്റം തുടരുന്നു. മധുരാന്തകത്ത് ടിവികെ വിജയം ഉറപ്പിച്ചപ്പോൾ ധാരാപുരത്ത് പാർട്ടിയുടെ ലീഡ് 8,000 വോട്ടായി ഉയർന്നു. രണ്ട് മണ്ഡലങ്ങളിലും ഡിഎംകെയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം, പുതുച്ചേരിയിലെ തട്ടാൻചാവടി മണ്ഡലത്തിൽ എൻഡിഎ സഖ്യത്തിലെ എൻആർ കോൺഗ്രസ് വിജയം നേടി. അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് പരീക്ഷണത്തിൽ ടിവികെയുടെ മുന്നേറ്റം ശ്രദ്ധേയമായി. എഐഎഡിഎംകെ എംഎൽഎമാരെ രാജിവെപ്പിച്ച് ടിവികെയിലേക്ക് എത്തിച്ച നീക്കത്തിനും വോട്ടർമാരുടെ പിന്തുണ ലഭിച്ചെന്നാണ് രാഷ്ട്രീയ […]
Read more

പ്രതിഷേധം മൗലികാവകാശം; നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: നാളെ നടക്കാനിരിക്കുന്ന സിജെപി സമരത്തിന് മുന്നോടിയായി പ്രതിഷേധങ്ങൾ നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും നീക്കങ്ങളെ വിമർശിച്ച് സുപ്രീംകോടതി. പ്രതിഷേധം മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയ കോടതി, പൊതുസൗകര്യങ്ങൾ പൂർണമായി തടയാനാകില്ലെന്നും നിരീക്ഷിച്ചു. ഇത്തരം നിയന്ത്രണങ്ങൾ സാധാരണ പൗരന്മാരെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ അസന്തുലിതാവസ്ഥ സൃഷ്ടിച്ചതെന്തിനാണെന്നും കോടതി ചോദിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ ജന്തർ മന്തറിലേക്ക് മാർച്ച് നടത്താനാണ് സിജെപിയുടെ തീരുമാനം. പ്രതിഷേധം നേരിടാൻ കേന്ദ്രസർക്കാർ വ്യാപക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്നാണ് സംഘടനയുടെ ആരോപണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ […]
Read more

നോയിഡ വിമാനത്താവളത്തിൻ്റെ പേര് മാറ്റി; ഇനി ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’

ലഖ്‌നൗ: യുപിയിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റി സംസ്ഥാന സർക്കാർ. ‘നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം’ എന്നാണ് പുതിയ പേര്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പേരുമാറ്റം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മാര്‍ച്ചില്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. വിമാനത്താവളത്തിന് പ്രധാനമന്ത്രിയുടെ പേര് നല്‍കാനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായി യോഗി അറിയിച്ചു. യുപിക്ക് ലഭിച്ച വലിയ സമ്മാനമാണ് നോയിഡ ജവാറിലെ വിമാനത്താവളമെന്നും ഇതിന് പ്രധാനമന്ത്രിയോടുള്ള നന്ദിസൂചകമായാണ് പേരുമാറ്റമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ‘നരേന്ദ്ര മോദി […]
Read more

രാഷ്ട്രപതിയെ കാണാൻ ‘ഇന്ത്യ’ സഖ്യത്തിന് അനുമതി; രാത്രി 8 മണിക്ക്

ന്യൂഡൽഹി: രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ ‘ഇന്ത്യ’ സഖ്യത്തിലെ എംപിമാർക്ക് അനുമതി. ഇന്ന് രാത്രി എട്ട് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പത്ത് എംപിമാർ അടങ്ങുന്ന സംഘത്തിനാണ് രാഷ്ട്രപതി അനുമതി നൽകിയതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് എക്സിലൂടെ അറിയിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കും സംഘം രാഷ്ട്രപതിയെ കാണുക. മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംഘത്തിലുണ്ടാകുമെന്നാണ് കുനാൽ ഘോഷിന്റെ എക്സ് പോസ്റ്റിൽ സൂചിപ്പിക്കുന്നത്. ദിവസം മുഴുവൻ കാത്തിരിപ്പിച്ചശേഷം രാത്രി എട്ട് മണിക്ക് […]
Read more

57 മെട്രോ സ്റ്റേഷനുകൾ അടച്ചു, 15000 പോലീസുകാർ, 11000-ലധികം അർദ്ധസൈനികർ, 5 കമ്പനി വനിതാ ഉദ്യോഗസ്ഥർ; പാറ്റകളെ നേരിടാനുള്ള സന്നാഹം അതിർത്തിയിലേതിനേക്കാൾ വലുതോ?!

വോട്ടർപട്ടിക അട്ടിമറി ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രക്ഷോഭം തലസ്ഥാന നഗരിയെ പിടിച്ചുകുലുക്കുകയാണ്. ഇതിന് പുറമെയാണ് ശനിയാഴ്ച കോക്രോച്ച് ജനതാ പാർട്ടിയും കളത്തിലിറങ്ങുന്നത്. ‘ജന്തർ മന്തർ 2.0 എന്ന പേരിൽ നടക്കാനിരിക്കുന്ന ഈ കൂറ്റൻ പ്രതിഷേധ മാർച്ചും അതിനെത്തുടർന്നുള്ള ജനകീയ മുന്നേറ്റവും പ്രതിരോധിക്കാൻ സമാനതകളില്ലാത്ത സുരക്ഷാ കോട്ടയാണ് ഡൽഹി പോലീസ് ഒരുക്കിയിരിക്കുന്നത്. സമരത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം ആയിരക്കണക്കിന് യുവാക്കളെ ബിജെപി സർക്കാർ അനധികൃതമായി തടങ്കലിലാക്കിയിരിക്കുകയാണെന്ന് സിജെപി […]
Read more

ഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും

ന്യൂഡൽഹി: ഇൻഡിഗോയ്ക്ക് പിന്നാലെ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും പുതുക്കിയ നിരക്കുകൾ ഒക്ടോബർ 9 മുതൽ പ്രാബല്യത്തിൽ വരും. ആകാശ എയറും ഇന്ധന സർചാർജ് വർധിപ്പിച്ചിട്ടുണ്ട്. വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എടിഎഫ്) വില വർധിച്ചതാണ് നിരക്ക് കൂട്ടാൻ വിമാനക്കമ്പനികളെ പ്രേരിപ്പിച്ചത്. യാത്രാദൂരത്തിനും റൂട്ട് വിഭാഗത്തിനും അനുസരിച്ചാണ് പുതിയ സർചാർജ് ഈടാക്കുക. ആഭ്യന്തര യാത്രകൾക്ക് 400 രൂപ മുതൽ 1,200 രൂപ വരെയാണ് എയർ ഇന്ത്യയുടെ പുതുക്കിയ […]
Read more

സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പൊലീസിന് കൈമാറണം: ആനി രാജ

ന്യൂഡൽഹി: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ലഭിച്ചയുടൻ പൊലീസിന് കൈമാറണമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ. പരാതിക്കാരിക്ക് അർഹമായ നീതി ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പാർട്ടി തലത്തിൽ സ്വന്തം നിലയിൽ അന്വേഷണം നടത്തുന്നതിൽ തെറ്റില്ല. എന്നാൽ, ഒരു പാർട്ടി നേതാവിൽ നിന്ന് ഇത്തരം പ്രവൃത്തി ഉണ്ടായെന്ന ആരോപണം സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണെന്നും ആനി രാജ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ […]
Read more

‘ഗ്യാനേഷ് ഇറ്റ്‌സ് ഡണ്‍ ബ്രോ’; ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി ഇന്ത്യാ സഖ്യം. തുടർച്ചയായ നാലാം ദിവസവും പ്രതിഷേധം തുടരുന്ന പ്രതിപക്ഷ സഖ്യം ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് മാർച്ചിന് തീരുമാനമായത്. ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങൾ ഉൾപ്പെടുത്തിയ നിവേദനം രാഷ്ട്രപതിക്ക് കൈമാറാനാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചാൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പത്തംഗ സംഘം രാഷ്ട്രപതിയെ […]
Read more

അസമിൽ വാഹനാപകടം; 32 ബിഎസ്എഫ് ജവാന്മാർക്ക് പരിക്ക്

ഗുവാഹത്തി: അസമിലെ ബോംഗൈഗാവ് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ അതിർത്തി രക്ഷാ സേനയിലെ (ബിഎസ്എഫ്) 32 ജവാന്മാർക്ക് പരിക്കേറ്റു. ജവാന്മാർ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ദേശീയപാത 31C-ൽ ദാങ്‌തോൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാൽഗിരി മേഖലയിലാണ് അപകടമുണ്ടായത്. ബിഎസ്എഫ് ജവാന്മാരുമായി പോവുകയായിരുന്ന ട്രക്കിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടവിവരം അറിഞ്ഞ ഉടൻ പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ 32 ജവാന്മാരെയും ബോംഗൈഗാവ് സിവിൽ […]
Read more

മൂന്നാം ദിനവും പ്രക്ഷുബ്ദമായി രാജ്യ തലസ്ഥാനം; എംപിമാര്‍ രാജ്ഘട്ടിലെത്തി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം മൂന്നാം ദിവസവും ഡൽഹിയിൽ ശക്തമായി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് മാർച്ച് നടത്തി. മൂന്ന് ബസുകളിലായാണ് എംപിമാർ യാത്ര തിരിച്ചത്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എന്നിവർ ആദ്യ ബസിലായിരുന്നു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുവും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും പ്രതിഷേധത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix