സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

ജമ്മു കശ്മീരിലെ നൗ​ഗാം പൊലിസ് സ്റ്റേഷനിൽ സ്ഫോടനം; 7 പേർ മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ വൻ സ്ഫോടനം. 7 പേർ മരിച്ചു. 20 പേർക്ക് പരിക്ക്. പരിക്കേറ്റ 5 പേരുടെ നില ​ഗുരുതരമാണ്. ഫരീദാബാദിൽ നിന്നുള്ള ഭീകരരിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കളെ പരിശോധിക്കുന്നതിനിടെയാണ് സംഭവം. അമോണിയം നൈട്രേറ്റ് ഉൾപ്പെടെ പിടിച്ചെടുത്ത വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. തഹസീൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സ്റ്റേഷനിൽ ഉണ്ടായിരുന്നു.
Read more

എസ്ഐആർ; സുപ്രീം കോടതിയെ സമീപിക്കാൻ പറഞ്ഞ് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാരിനു സുപ്രീംകോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. എസ്ഐആറിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് വി.ജി.അരുൺ സംസ്ഥാന സർക്കാരിന്റെ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംസ്ഥാന സർക്കാരിന്റെ ഹർജി. ഉദ്യോഗസ്ഥ ക്ഷാമവും ഭരണസ്തംഭനവും ഉണ്ടാകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ എസ്ഐആർ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും, ഉദ്യോഗസ്ഥ ക്ഷാമം ഉണ്ടെന്ന കാര്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടില്ലെന്നും ആയിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് […]
Read more

“അന്തിമ വിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്”; സന്ദീപ് വാര്യർ

കോഴിക്കോട്: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയത്തിലേക്ക് പോകുമ്പോൾ പ്രതീക്ഷയുടെ കുറിപ്പുമായി സന്ദീപ് ജി വാര്യർ. ‘നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല’, എന്ന് സന്ദീപ് ഫേയ്സ്ബുക്കിൽ കുറിച്ചു. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽകാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ, ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.
Read more

ഡൽഹി സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ കൈമാറ്റത്തിൽ മുഴുവൻ ക്രമക്കേട്

ന്യൂ ഡൽഹി: സ്‌ഫോടനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഏറ്റവും പുതിയ ഉടമയെ കണ്ടെത്താൻ നടത്തിയ അന്വേഷണം ഇന്ത്യയിലെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ‌സി) കൈമാറ്റ സംവിധാനത്തിലെ പൊരുത്തക്കേടും മന്ദഗതിയിലുള്ളതുമായ പ്രവർത്തനങ്ങൾ ചൂണ്ടി കാണിച്ചു. ഉടമസ്ഥാവകാശ അപ്‌ഡേറ്റുകളിലെ കാലതാമസം, സംസ്ഥാനതല പ്രക്രിയകൾ, മേഖലയെ കാര്യക്ഷമമാക്കാൻ ഉദ്ദേശിച്ചുള്ള നിയന്ത്രണങ്ങളുടെ കുറഞ്ഞ സ്വീകാര്യത എന്നിവ ഉൾപ്പെടെ വർഷങ്ങളായി തങ്ങൾ നേരിടുന്ന വിടവുകൾ ഈ സംഭവം തുറന്നുകാട്ടിയതായി രാജ്യത്തുടനീളമുള്ള ഉപയോഗിച്ച കാർ ഡീലർമാർ പറയുന്നു. വാഹൻ സംവിധാനം വഴി വാഹന ഇടപാടുകൾ ഡിജിറ്റൈസ് ചെയ്യാനും ഔപചാരികമാക്കാനും […]
Read more

ബിഹാർ ഇലക്ഷൻ; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി സിപിഐ എംഎൽ

ന്യൂഡൽഹി: ബീഹാർ തെരഞ്ഞെടുപ്പിൽ ഗുരുതര ആരോപണവുമായി സിപിഐ എംഎൽ. വോട്ടർ പട്ടികയിലുള്ളതിനേക്കാള്‍ അധികം പോള്‍ ചെയ്ത മൂന്ന് ലക്ഷം വോട്ട് എവിടെ നിന്ന് വന്നുവെന്ന ഗുരുതര ആരോപണം ആണ് ഉയർന്നുവന്നിരിക്കുന്നത്. ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യയാണ് എക്സ് പോസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ് കമീഷനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. എസ്ഐആറിന് ശേഷം 7.42 കോടി വോട്ടർമാർ എന്നതായിരുന്നു കണക്ക്. എന്നാൽ 7.45 കോടി വോട്ട് പോൾ ചെയ്തതായാണ് പുറത്തുവന്ന വിവരം. രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ റെക്കോർ‍ഡ് പോളിങ് ആണ് രേഖപെടുത്തിയത്. […]
Read more

ഡൽഹി സ്ഫോടനം; അറസ്റ്റിലായ ഡോ മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ചെങ്കോട്ട ബോംബുസ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുപ്പത്തൊന്നുകാരനായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണെന്ന് റിപ്പോർട്ട്. ജമ്മുവിലെ അനന്ത്നാഗ് സ്വദേശിയായ ആരിഫ് അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിലൂടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയത്. തീവ്രവാദ വിരുദ്ധസേനയുടെ പിടിയിലാകുമ്പോൾ ആരിഫ് ഉത്തർപ്രദേശിൽ കാൺപൂരിലെ സർക്കാർ മെഡിക്കൽ കോളേജായ ഗണേഷ് ശങ്കർ വിദ്യാർത്ഥി മെമ്മോറിയിലിന്റെ കാർഡിയോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് ഡോക്ടറായിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് നവംബർ ഒൻപതിന് അറസ്റ്റിലായ ഡോ. ഷഹീൻ ഷാഹിദിന്റെ രേഖകൾ പരിശോധിച്ചപ്പോഴാണ് ആരിഫിന്റെ […]
Read more

ശൈഖ് ​ഹസീനക്കെതിരായ വിധി നവംബർ 17ന്

ധാ​ക്ക: സ്ഥാനം നഷ്ടപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷൈഖ് ഹസീനക്കെതിരായ വിധി നവംബർ 17ന് പ്രഖ്യാപിക്കുമെന്ന് ബംഗ്ലാദേശ് അന്താരാഷ്ട്ര കുറ്റവിച്ചാരണ ട്രൈബ്യൂണൽ അറിയിച്ചു. മനുഷ്യത്യത്വവിരുദ്ധ കുറ്റങ്ങളാണ് ഹസീനയ്‌ക്കെതിരെ ചുമത്തപ്പെട്ടത്. വിചാരണ മുഴുവൻ അവരുടേതടക്കമുള്ള അസാന്നിധ്യത്തിലാണ് നടന്നത്. ഹസീനയുടെ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന അസദുസ്സമാൻ ഖാൻ കമാലിന്റെ വിചാരണയും സമാനമായും അദ്ദേഹത്തിന്റെ അഭാവത്തിലാണ് പൂർത്തിയായത്. കേസിൽ പോലിസ് മേധാവി ചൗധരി അബ്ദുള്ള അൽ മഅ്മൂൺ നേരിട്ട് ഹാജരായി സാക്ഷ്യം നൽകി. ഒളിവിൽ കഴിയുന്ന പ്രതികളായി ഹസീനയെയും കമാലിനെയും കോടതി […]
Read more

‘കേരളത്തിലും ബിജെപി സ്ട്രാറ്റജി വിജയിക്കും’: അനിൽ ആന്റണി

ന്യൂഡൽഹി: ബിഹാറില്‍ ബിജെപി ഇനിയും നില മെച്ചപ്പെടുത്തുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആൻ്റണി. മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണോ എന്നത് പാർലമെൻ്ററി ബോർഡ് തീരുമാനിക്കുമെന്നും അനിൽ ആൻ്റണി പറഞ്ഞു. ഇത് മോദിയുടെയും നിതീഷിൻ്റെയം നേതൃത്വത്തിൻ്റെ വിജയമാണ്. കോൺഗ്രസിൻ്റെതും ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണെന്ന് അനിൽ ആൻ്റണി പരിഹസിച്ചു. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ എല്ലാം ബിജെപി ചരിത്രപരമായ നേട്ടം കൈവരിക്കുമെന്നും കേരളത്തിലും ബിജെപി സ്ട്രാറ്റജി വിജയിക്കുമെന്ന് അനിൽ ആൻ്റണി കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ […]
Read more

ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് അടുത്ത വർഷം ഫെബ്രുവരിയിൽ

ധാക്ക: ബംഗ്ലാദേശിലെ പൊതുതെരഞ്ഞെടുപ്പ് അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുമെന്ന് ഇടക്കാല സർക്കാറിന്റെ തലവൻ മുഹമ്മദ് യൂനുസ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നാലെ ഭരണഘടനാ പരിഷ്‌കരണ ലക്ഷ്യത്തോടെ രൂപീകരിച്ച ‘ജൂലൈ നാഷണൽ ചാർട്ടർ’ സംബന്ധിച്ച് ദേശീയ ഹിതപരിശോധനയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചാർട്ടറിനു വേണ്ടിയുള്ള നടപ്പാക്കൽ ഉത്തരവ് നേരത്തെ ഇടക്കാല സർക്കാർ അംഗീകരിച്ചിരുന്നു. ഹിതപരിശോധനയുടെ ഫലത്തെ അടിസ്ഥാനമാക്കി തുടർനടപടികൾ തീരുമാനിക്കുമെന്ന് യൂനുസ് ടെലിവിഷൻ പ്രസംഗത്തിൽ വ്യക്തമാക്കി. “പുതിയ ബംഗ്ലാദേശിന്റെ നിർമ്മാണത്തിലേക്ക് സമാധാനപരവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് […]
Read more

കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യക്കെതിരെ നിർണായക ടോസ് നേടി ദക്ഷിണാഫ്രിക്ക

കൊൽക്കത്ത: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. വെസ്റ്റിന്‍ഡീസിനെതിരെ അവസാനമായി കളിച്ച ടീമിനെ അപേക്ഷിച്ച് രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കിനെ തുടർന്ന് പുറത്തിരുന്ന വിക്കറ്റ് കീപ്പർ റിഷഭ് പന്തും അക്സർ പട്ടേലും പ്ലേയിംഗ് ഇലവനിൽ തിരിച്ചു വന്നു. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ധ്രുവ് ജുറെൽ നിലനിൽക്കുമ്പോൾ പേസർമാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ടീമിലെത്തി. നാല് സ്പിന്നറും രണ്ട് പേസറുമായി ഇന്ത്യയാണ് മത്സരത്തിനിറങ്ങുന്നത്. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, അക്സർ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.