സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയ പരാമര്‍ശം ;രാഹുല്‍ ഗാന്ധിക്ക് ജാമ്യം

ന്യൂഡല്‍ഹി: അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ജാര്‍ഖണ്ഡ് ചൈബാസയിലെ ജനപ്രതിനിധികളുടെ കോടതിയാണ് ജാമ്യം നല്‍കിയത്. 2018 ല്‍ രാഹുല്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്. കൊലപാതകക്കേസ് ഉള്ളവര്‍ക്കും ബിജെപി പ്രസിഡന്റുമാരാകാം എന്ന പ്രസംഗത്തിലെ പരാമര്‍ശമാണ് വിവാദമയത്. ബിജെപി പ്രവര്‍ത്തകരെ അപമാനിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശം എന്ന് ചൂണ്ടിക്കാട്ടി പ്രതാപ് കാട്ടിയാര്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്.
Read more

ഹിമാചല്‍ പ്രദേശിനെ മിന്നല്‍ പ്രളയം ; കുടുങ്ങിയ 413 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി

ഹിമാചലല്‍ പ്രദേശ്: മിന്ല്‍ പ്രളയത്തില്‍ കുടുങ്ങിയ 413 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. മഴയും പ്രളയ സമാനമായ സാഹചര്യത്തെയും തുടര്‍ന്ന് കുടുങ്ങിക്കിടന്ന വരെയാണ് രക്ഷപ്പെടുത്തിയത്. കിന്നൗര്‍ കൈലാസ് യാത്ര റൂട്ടില്‍ കുടുങ്ങിക്കിടന്ന വരെയാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ച കിന്നൗറില്‍ മേഘവിസ്‌ഫോടനവും കനത്ത മഴയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, ബുധനാഴ്ച രാവിലെ ടാങ്‌ലിംഗ് ഡ്രെയിനിന് മുകളിലുള്ള ഒരു പാലം ഒലിച്ചുപോയി. ദേശീയ ദുരന്ത നിവാരണ സേനയുമായി ചേര്‍ന്ന് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.ബുധനാഴ്ച രാവിലെയാണ് കിന്നൗര്‍ ട്രെക്ക് റൂട്ടില്‍ കുടുങ്ങിക്കിടക്കുന്ന തീര്‍ത്ഥാടകരെക്കുറിച്ച് […]
Read more

‘നിമിഷപ്രിയയുടെ വധശിക്ഷ തീയതി ഉടന്‍ പ്രഖ്യാപിക്കണം; : കത്തയച്ച് തലാലിന്റെ സഹോദരന്‍

സന: നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അറ്റോര്‍ണി ജനറലിന് കത്തയച്ചു. ഒത്തു തീര്‍പ്പിനില്ലെന്നും ഒരു തരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും സലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹദി പറഞ്ഞു. ദയാധനം സ്വീകരിക്കുന്നതിന് തയാറല്ലെന്നും പെട്ടെന്ന് വധശിക്ഷ നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കണമെന്നും മെഹദി കത്തില്‍ പറഞ്ഞു. കഴിഞ്ഞ ജൂലൈ 16ന് വധശിക്ഷ നീട്ടിവച്ചതിന് ശേഷമുള്ള മെഹദിയുടെ രണ്ടാമത്തെ കത്താണിത്. പ്രതിബന്ധങ്ങള്‍ എത്ര നീണ്ടതായാലും, എത്ര തീവ്രമായാലും മുന്നോട്ടു പോകുമെന്നും വധശിക്ഷ നടപ്പിലാക്കണമെന്ന നിലപാട് ഉറച്ചതാണെന്നും […]
Read more

നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് വിദേശ കാര്യമന്ത്രാലയം യെമനില്‍ പോകാന്‍ അനുമതി നിഷേധിച്ചു.

ന്യൂഡല്‍ഹി: നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യെമനില്‍ പോകാന്‍ അനുമതി നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം. സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരം നല്‍കിയ അപേക്ഷയാണ് തള്ളിയത്. സനയിലെ സുരക്ഷാ സാഹചര്യം ദുര്‍ബലമാണെന്നും, പ്രതിനിധി സംഘത്തിന്റെ സുരക്ഷയില്‍ ആശങ്ക ഉണ്ടെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു. തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ യെമനിലേക്ക് അയയ്ക്കാന്‍ അനുമതിവേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍, ചര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന മര്‍ക്കസില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍ എന്നിങ്ങനെ അഞ്ച് പേര്‍ക്ക് അനുമതി […]
Read more

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ; പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്ത് രംഗത്ത്

ബിലാസ്പുര്‍: മനുഷ്യക്കടത്ത് കുറ്റം ചുമത്തി ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ തീരുമാനം നാളെ. കേസില്‍ നാളെ ബിലാസ്പുരിലെ എന്‍ഐഎ കോടതി വിധി പറയും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തതായാണ് വിവരം. കേസില്‍ ഇന്ന് വാദം പൂര്‍ത്തിയായി.ജാമ്യം തേടി കന്യാസ്ത്രീകള്‍ ഇന്ന് ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിക്കും
Read more

71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട്

ന്യൂഡല്‍ഹി: 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ജൂറി ഇന്ന് വൈകീട്ട് 4 മണിക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് സഹമന്ത്രി എല്‍. മുരുകന്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജൂറി വൈകുന്നേരം 6 മണിക്ക് ഡല്‍ഹി എന്‍.എം.സി.യില്‍ മാധ്യമങ്ങളെ കാണും. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മികച്ച നടിക്കും മികച്ച നടനുമുള്ള അവാര്‍ഡുകള്‍ക്ക് റാണി മുഖര്‍ജിയും വിക്രാന്ത് മാസിയും ശക്തമായ സാധ്യതയുള്ളവരാണ്. രണ്ട് അഭിനേതാക്കള്‍ക്കും ഇതിനോടകം തന്നെ മറ്റ് പല പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ‘മിസിസ് […]
Read more

ലൈംഗിക പീഡനക്കേസ്: ജെഡിഎസ് മുന്‍ എംപി പ്രജ്ജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കോടതി

ബംഗളൂരു: ലൈംഗിക പീഡനക്കേസില്‍ ജെഡിഎസ് മുന്‍ എംപി പ്രജ്ജ്വല്‍ രേവണ്ണ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ ശനിയാഴ്ച പുറപ്പെടുവിക്കും. പ്രജ്ജ്വല്‍ രേവണ്ണയുടെ പേരിലുള്ള നാല് പീഡനക്കേസുകളില്‍ ആദ്യത്തെ കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്. ഹാസനിലെ പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസില്‍ ജോലിക്കാരിയായ 48-കാരി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നുമാണ് കേസ്. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 26 തെളിവുകള്‍ […]
Read more

ബിഹാറില്‍ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കുട്ടികളുടെ മൃതദേഹം

പട്‌ന : ബിഹാറില്‍ വീടിനുള്ളില്‍ രണ്ടു കുട്ടികളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. സഹോദരങ്ങളായ അജ്ഞലി കുമാരി (15) അന്‍ഷുല്‍ കുമാര്‍ (10) എന്നിവരെയാണ് മുറിയിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാനിപുരിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടികള്‍ കിടന്ന കിടക്ക പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മാതാവാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. വീടിനടുത്ത് രണ്ടോ മൂന്നോ പുരുഷന്മാരെ കണ്ടിരുന്നുവെന്നും അതിന് ശേഷമാണ് ഞങ്ങളുടെ കുട്ടികളെ മുറിക്കുള്ളില്‍ മരിച്ച […]
Read more

ജാമ്യത്തിനായി കന്യാസ്ത്രീകൾ ഇന്ന് ഹൈക്കോടതിയിലേക്ക്

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഒരാഴ്ചയായി ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. നിയമവിദ​ഗ്ധരുമായുള്ള ചർച്ചയ്ക്ക് ശേഷം കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയാണ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ഇതിനായി മുതിർന്ന അഭിഭാഷകരെ നിയോ​ഗിക്കും.മനുഷ്യക്കടത്ത് ഉൾപ്പെട്ടിട്ടുള്ളതിനാൽ എൻഐഎ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടതെന്ന് സെഷൻസ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എൻഐഎ കോടതിയിൽനിന്ന് ഈ കേസ് വിടുതൽ ചെയ്യിക്കുന്നതിന് ആവശ്യമായ അപേക്ഷ ഛത്തീസ്ഗഡ് […]
Read more

വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വിലകുറഞ്ഞു; ഇന്ന് മുതൽ പുതിയ വിലയിൽ

ന്യൂഡൽഹി: വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് വില കുറഞ്ഞു. 19 കിലോയുടെ സിലിണ്ടറുകൾക്ക് 33.50 രൂപ വീതമാണ് കുറഞ്ഞത്. ഇന്ന് മുതൽ പുതുക്കിയ വിലയിൽ സിലിണ്ടറുകൾ ലഭിക്കും. എണ്ണക്കമ്പനികളുടെ പ്രതിമാസ അവലോകനത്തിലാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറയ്ക്കാൻ തീരുമാനമായത്. 14.2 കിലോയുടെ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.പുതിയ വില പ്രകാരം ഡൽഹിയിൽ വാണിജ്യ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 1631.50 രൂപ നൽകണം. റെസ്റ്റോറൻ്റുകളും ഹോട്ടലുകളും പോലെ വാണിജ്യ സിലിണ്ടറുകൾ ഉപയോഗിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്ക് വിലക്കിഴിവ് ആശ്വാസമാണ്. എണ്ണക്കമ്പനികളുടെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.