Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന് യുഎസ് അംബാസഡർ; പ്രതിഷേധിച്ച് പാകിസ്ഥാൻ

ന്യൂഡൽഹി: ജമ്മുകശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്ന യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവനയിൽ പാകിസ്ഥാൻ കടുത്ത അതൃപ്തി അറിയിച്ചു. ഇസ്ലാമാബാദിലെ യുഎസ് എംബസിയിലെ ചാർജ് ദ അഫയേഴ്സിനെ വിളിച്ചുവരുത്തിയാണ് പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചത്. ജമ്മുകശ്മീർ തർക്ക പ്രദേശമാണെന്ന നിലപാട് അമേരിക്ക മറക്കരുതെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. എന്നാൽ സെർജിയോ ഗോറിന്റെ പ്രസ്താവനയെ കേന്ദ്ര സർക്കാർ വൃത്തങ്ങൾ സ്വാഗതം ചെയ്തു. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഗോർ ജമ്മുകശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമാണെന്ന് പറഞ്ഞത്. കൂടുതൽ അമേരിക്കൻ […]
Read more

പൗരത്വ ചട്ടങ്ങളിൽ സുപ്രധാന ഭേദഗതി; ജില്ലാ കളക്ടർമാർക്ക് പ്രത്യേക അധികാരം

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (CAA) പ്രകാരമുള്ള പൗരത്വ നടപടികൾ ലഘൂകരിച്ച് കേന്ദ്രസർക്കാർ. 2026ലെ പൗരത്വ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതോടെയാണ് അതിർത്തി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജില്ലാ കളക്ടർമാർക്ക് കൂടുതൽ അധികാരം നൽകിയത്. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, പശ്ചിമ ബംഗാൾ, അസം, ത്രിപുരയിലെ ഗോത്രമേഖലകൾ ഒഴികെയുള്ള പ്രദേശങ്ങൾ, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ജില്ലാ കളക്ടർമാർക്ക് സാധാരണയായി താമസിക്കുന്ന യോഗ്യരായ അപേക്ഷകർക്ക് പൗരത്വം അനുവദിക്കുന്നതിനുള്ള നടപടികൾ നേരിട്ട് കൈകാര്യം ചെയ്യാം. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള […]
Read more

മുഖസ്തുതി മടുത്തെന്ന് മുഖ്യമന്ത്രി വിജയ്; എംഎൽഎമാർക്ക് മുന്നറിയിപ്പ് നൽകി സ്‌പീക്കർ

ചെന്നൈ: തന്നെ അമിതമായി പുകഴ്ത്തുന്നതിൽ താൽപര്യമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. നിയമസഭയിൽ തന്നെ അതിരുവിട്ട് പ്രശംസിക്കുന്ന എംഎൽഎമാരോട് ഇത്തരത്തിലുള്ള പ്രസംഗങ്ങൾ ഒഴിവാക്കണമെന്ന് സ്പീക്കറും മന്ത്രിയും നിർദേശിച്ചു. മുഖ്യമന്ത്രി വിജയ് തന്നെ അമിതമായി പുകഴ്ത്തുന്നത് അനുവദിക്കരുതെന്ന് എഴുതി നൽകിയതായി സ്പീക്കർ ജെസിഡി പ്രഭാകർ അറിയിച്ചു. എംഎൽഎമാർ വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രസംഗിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വിജയ് മുഖസ്തുതി ഇഷ്ടപ്പെടുന്ന വ്യക്തിയല്ലെന്ന് മന്ത്രി ആധവ് അർജുനയും പറഞ്ഞു. മറ്റ് മുഖ്യമന്ത്രിമാരിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് വിജയിനുള്ളതെന്നും […]
Read more

ഗുജറാത്തിൽ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ വിദേശ പൗരൻ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത വിദേശ പൗരൻ മരിച്ചു. മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇയാളെ സഹയാത്രികരുമായി ട്രെയിനിൽ വച്ച് തർക്കമുണ്ടായതിനെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗോൾഡൻ ടെമ്പിൾ എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ ഇയാൾ ഫയർ എക്സ്റ്റിംഗിഷർ ഉപയോഗിച്ചതായി സഹയാത്രികർ ആരോപിച്ചു. തുടർന്ന് ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥരെത്തി ഇയാളെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും അക്രമാസക്തമായ പെരുമാറ്റം തുടരുകയായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. ട്രെയിൻ സൂറത്തിലെത്തിയതോടെ വിദേശ പൗരനെയും മറ്റ് രണ്ട് യാത്രക്കാരെയും റെയിൽവേ പൊലീസ് […]
Read more

തമിഴ്‌നാട്ടിൽ വനിതാ സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവത്തിനും ഒരു വര്‍ഷത്തെ അവധി

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ വനിതാ സർക്കാർ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവത്തിനും 365 ദിവസത്തെ പ്രസവാവധി അനുവദിക്കാൻ സർക്കാർ തീരുമാനം. ആദ്യ രണ്ട് പ്രസവങ്ങൾക്ക് ലഭിക്കുന്ന അതേ കാലയളവിലുള്ള പ്രസവാവധി ഇനി മൂന്നാമത്തെ പ്രസവത്തിനും ലഭിക്കും. നിലവിൽ ആദ്യ രണ്ട് പ്രസവങ്ങൾക്ക് വനിതാ സർക്കാർ ജീവനക്കാർക്ക് ഒരു വർഷത്തെ പ്രസവാവധിക്ക് അർഹതയുണ്ട്. എന്നാൽ രണ്ടോ അതിലധികമോ കുട്ടികളുള്ള വനിതാ ജീവനക്കാർക്ക് മൂന്നാമത്തെ പ്രസവത്തിന് പരമാവധി 12 ആഴ്ച അഥവാ 84 ദിവസത്തെ പ്രസവാവധിയാണ് ലഭിച്ചിരുന്നത്. മാനവവിഭവശേഷി വകുപ്പ് മന്ത്രി ഡി […]
Read more

ഇനി ഊബറില്‍ ട്രെയിന്‍ ടിക്കറ്റും ബുക്ക് ചെയ്യാം; സേവനം വിപുലീകരിച്ച് കമ്പനി

ന്യൂഡൽഹി: ടാക്സി സേവനങ്ങൾക്കപ്പുറം പൊതുഗതാഗത രംഗത്തേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് ഊബർ. ഇനി ഊബർ ആപ്പിലൂടെ ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാം. ട്രാവൽ ടെക് കമ്പനിയായ ഇക്‌സിഗോയുമായി സഹകരിച്ചാണ് പുതിയ ട്രെയിൻ ടിക്കറ്റിങ് സേവനം അവതരിപ്പിച്ചത്. പുതിയ സംവിധാനത്തിലൂടെ ഊബർ ആപ്പിൽ തന്നെ ട്രെയിനുകൾ തിരയാനും ടിക്കറ്റ് ബുക്ക് ചെയ്യാനും പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും. യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ റെയിൽവേ സ്റ്റേഷനും യാത്രാ തീയതിയും നൽകിയാൽ ലഭ്യമായ ട്രെയിനുകൾ പരിശോധിച്ച് ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് […]
Read more

കിഴക്കന്‍ യുപിയില്‍ മഴ കനക്കുന്നു; 173 ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം

ലഖ്‌നൗ: കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിൽ പ്രളയസാഹചര്യം. സംസ്ഥാനത്തെ 13 ജില്ലകളിലായി 173 ഗ്രാമങ്ങളെ പ്രളയം ബാധിച്ചതായി അധികൃതർ അറിയിച്ചു. 13,058 ഹെക്ടർ പ്രദേശം വെള്ളത്തിനടിയിലായതോടെ 84,362 പേരെ പ്രളയം ബാധിച്ചു. 4,800ലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ബാദായൂൺ, ബഹ്റൈച്ച്, ബലിയ, ബാരാബങ്കി, ബിജ്നോർ, ഫറൂഖാബാദ്, ഗൗതം ബുദ്ധ നഗർ, ഗോണ്ട, കാസ്ഗഞ്ച്, ലഖിംപൂർ ഖേരി, മുസാഫർനഗർ, സീതാപൂർ, ഉന്നാവോ എന്നീ ജില്ലകളിലാണ് പ്രളയം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി […]
Read more

തമിഴ്നാട്ടിലെ എല്ലാ എംഎൽഎമാർക്കും സർക്കാർ കാർ; വമ്പൻ പ്രഖ്യാപനവുമായി വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ എംഎൽഎമാർക്കും സർക്കാർ കാർ നൽകുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചു. നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. സർക്കാർ ചെലവിലായിരിക്കും വാഹനങ്ങൾ നൽകുക. തമിഴ്നാട് നിയമസഭയിൽ ആകെ 234 എംഎൽഎമാരാണുള്ളത്. എംഎൽഎമാർക്ക് നിലവിൽ ഒരു ലക്ഷത്തിലധികം രൂപ ശമ്പളവും മാസം 75,000 രൂപ വാഹന അലവൻസും ലഭിക്കുന്നുണ്ട്. ഈ തുകയിൽനിന്ന് ഡ്രൈവറുടെ ശമ്പളവും നൽകണം. എംഎൽഎമാരുടെ പേഴ്സണൽ അസിസ്റ്റന്റിന് 25,000 രൂപയാണ് ശമ്പളം അനുവദിച്ചിരിക്കുന്നത്. വി.സി.കെ എംഎൽഎ ജ്യോതിമണിയുടെ അഭ്യർത്ഥന പരിഗണിച്ചാണ് സർക്കാർ […]
Read more

ഉപ്പിന് പകരം ഡിറ്റർജന്റ്; ബിഹാറിൽ ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികൾ ആശുപത്രിയിൽ

ഭുവനേശ്വർ: ബിഹാറിലെ നളന്ദയിൽ സർക്കാർ സ്കൂളിൽ ഗുരുതര അനാസ്ഥ. ഉച്ചഭക്ഷണത്തിനിടെ ഉപ്പിന് പകരം ഡിറ്റർജന്റ് നൽകിയതിനെ തുടർന്ന് 40ഓളം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. നളന്ദയിലെ പാരാസി മിഡിൽ സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദന, ഛർദ്ദി തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലുള്ളവരിൽ 17 പേർ പെൺകുട്ടികളാണ്. നിലവിൽ വിദ്യാർഥികളുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിക്കുന്നത്. എൻജിഒ വഴിയാണ് സ്കൂളിലേക്ക് ഉച്ചഭക്ഷണം എത്തിച്ചിരുന്നത്. ചോറിനൊപ്പം സോയാബീനും ഉരുളക്കിഴങ്ങും അടങ്ങിയ കറിയുമാണ് ഭക്ഷണമായി നൽകിയത്. സോയാബീൻ […]
Read more

70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ ചികിത്സ; ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട്

ചെന്നൈ: തമിഴ്നാട്ടിൽ 70 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രി കെ.ജി. അരുൺരാജാണ് നിയമസഭയിൽ പദ്ധതി പ്രഖ്യാപിച്ചത്. വരുമാന പരിധിയില്ലാതെ 70 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഏകദേശം 38 ലക്ഷം പേർ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നാണ് കണക്ക്. സൗജന്യവും കാഷ്‌ലെസ് ചികിത്സയും പദ്ധതിയിലൂടെ ഉറപ്പാക്കും. വിട്ടുമാറാത്ത രോഗങ്ങൾക്കും ഹൃദയസംബന്ധമായ അസുഖങ്ങൾക്കുമുള്ള വിദഗ്ധ ചികിത്സയ്ക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അവയവമാറ്റ ശസ്ത്രക്രിയകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഉയർന്ന […]
Read more

Recent News

Advertisement
WhiteswanTV Footer