സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kannur

കണ്ണൂരിൽ ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവാവിന്റെ അതിക്രമം

കണ്ണൂർ: ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ലേബര്‍റൂം അടിച്ചുതകര്‍ത്ത് യുവാവ്. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിൽ സ്വദേശി റാഷിദ് ആണ് ആശുപത്രിയിൽ നാശനഷ്ടം വിതച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. ഭാര്യയെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് റാഷിദ് ആശുപത്രിയിലെത്തി. എന്നാൽ നിലവിലെ ആരോഗ്യനില പരിഗണിച്ച് ഡിസ്ചാർജ് ചെയ്യാനാവില്ലെന്ന് അധികൃതർ അറിയിച്ചതോടെ ഇയാൾ പ്രകോപിതനായി. തുടർന്ന് കൈയാങ്കളിയിലേക്കും അതിക്രമത്തിലേക്കും കാര്യങ്ങൾ നീങ്ങി. അലറിവിളിച്ച് ലേബർ റൂമിലെ ഗ്ലാസുകളും ഫർണിച്ചറുകളും ഇയാൾ തകർത്തതായി […]
Read more

കണ്ണൂർ മെഡിക്കൽ കോളേജിൽ ലേബർ റൂം അടിച്ചുതകർത്തു : യുവാവ് അറസ്റ്റിൽ

കണ്ണൂർ : പ്രസവത്തിനായി പ്രവേശിപ്പിച്ച ഭാര്യയെ ഡിസ്ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിന്റെ അതിക്രമം. ലേബർ റൂം അടിച്ചുതകർക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്ത കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദിനെ (24) പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 7.30-ഓടെയാണ് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം അരങ്ങേറിയത്.​പ്രസവത്തിനായി ലേബർ റൂമിൽ പ്രവേശിപ്പിച്ച ഭാര്യയെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്ന് റാഷിദ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഡോക്ടർമാരുടെ അനുമതിയില്ലാതെ ഡിസ്ചാർജ് നൽകാനാവില്ലെന്ന് ജീവനക്കാർ അറിയിച്ചതോടെ യുവാവ് […]
Read more

സംസാരിക്കുന്നതിനിടയിൽ മൈക്ക് തകരാറിലായി; വേദിയിൽ ചിരി പടർത്തി മുഖ്യമന്ത്രിയുടെ പ്രതികരണം

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ വീണ്ടും തകരാറിലായി മൈക്ക്. കണ്ണൂർ ധർമ്മശാലയിൽ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിനിടെയായിരുന്നു സംഭവം. തടസം നേരിട്ടതോടെ ഞാനുണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണെന്ന് മുഖ്യമന്ത്രി തമാശ രൂപേണ പ്രതികരിച്ചു. നേരത്തെ, കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിങുണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തത് വലിയ വിവാദമായിരുന്നു. പിന്നീട്, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കേസ് വേണ്ടെന്ന് പൊലീസിന് നിർദേശം നൽകുകയും ചെയ്തിരുന്നു. കൂടാതെ, ചടങ്ങിൽ വിവിധ വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രി […]
Read more

വി കുഞ്ഞികൃഷ്ണൻ രചിച്ച പുസ്തകം ഏറ്റുവാങ്ങി; വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്

കണ്ണൂർ: എഴുത്തുകാരൻ വിഎസ് അനിൽകുമാറിന്റെ കണ്ണപുരത്തെ വീടിന് മുന്നിൽ റീത്ത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണൻ രചിച്ച പുസ്തകം ഏറ്റുവാങ്ങിയത് വിഎസ് അനിൽകുമാ‌ർ ആയിരുന്നു. പ്രൊഫസർ എംഎൻ വിജയന്റെ മകനാണ് വിഎസ് അനിൽകുമാർ. ഇന്ന് രാവിലെ മകനെ ഫുട്ബോൾ കോച്ചിംഗിനായി അയക്കാൻ വാതിൽ തുറന്നപ്പോഴാണ് ഗേറ്റിന് സമീപം റീത്ത് വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹം പൊലീസിനെ വിവരമറിയിച്ചു. കഴിഞ്ഞ മാസമാണ് കുഞ്ഞികൃഷ്ണൻ […]
Read more

കണ്ണൂരിൽ ടാപ്പിങ് തൊഴിലാളിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: ആലക്കോട് നടുവിലില്‍ ടാപ്പിങ് തൊഴിലാളി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. പള്ളിത്തട്ട് സ്വദേശി മേലാട്ട് സാലു (59) ആണ് മരിച്ചത്. വീടിനുള്ളിൽ കട്ടിലിന് താഴെ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനകത്ത് രക്തക്കറയും മുഖത്ത് മുറിവും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കുടിയാന്മല പൊലീസ് അന്വേഷണം തുടങ്ങി.
Read more

സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ നിലയിൽ ; 26 വിദ്യാർഥികൾക്ക് പരിക്ക്

കണ്ണൂർ: പൂവത്തൂർ എൽ.എം.എസ്. എൽ.പി.എസ് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസ് മേക്കൊല്ല ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 26 കുട്ടികൾക്ക് പരിക്കേറ്റു. അപകടസമയത്ത് ഡ്രൈവറും ആയയും ഉൾപ്പെടെ 28 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ 26 കുട്ടികളെയും ഉടൻ തന്നെ കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടികളെല്ലാവരും മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡിയാട്രിക് വാർഡിൽ നിരീക്ഷണത്തിലാണ്. ഒരു കുട്ടിയെ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. […]
Read more

മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേൽപ്പിച്ച അമ്മ മരിച്ചു. പള്ളിയാന്മൂല വി സ്വദേശി ശാന്ത ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശാന്ത ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. മദ്യലഹരിയിലാണ് മകൻ അമ്മയെ ആക്രമിച്ചത്. സംഭവത്തിൽ മകൻ സജീവനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read more

അണ്ടലൂർക്കാവ് ഉത്സവം; ആചാരപ്പെരുമയുമായി കുടവരവ് ഇന്ന്; നാളെ മുതൽ തെയ്യാട്ടങ്ങൾ തുടങ്ങും

കണ്ണൂർ: ഉത്തരകേരളത്തിലെ പ്രസിദ്ധമായ അണ്ടലൂർക്കാവ് ഉത്സവത്തിന് ആവേശകരമായ തുടക്കം. ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ കുടവരവ് ഇന്ന് (ഞായറാഴ്ച) നടക്കും. സന്ധ്യയോടെ ക്ഷേത്രസ്ഥാനികൻ മേലൂർ കറുവൈക്കണ്ടി തറവാട്ടിലെ ഗുരുസ്ഥാനത്ത് എത്തുന്നതോടെയാണ് കുടവരവ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്.കണിശ സ്ഥാനികൻ ഓലക്കുട ഗുരുസ്ഥാനത്ത് എത്തിക്കും. ഇതിന് പിന്നാലെ ക്ഷേത്രത്തിൽ നിന്നും തിരുവായുധം വഹിച്ച് പെരുംകൊല്ലനും ഇവിടെയെത്തും. ചടങ്ങുകൾക്ക് ശേഷം മേലൂർ മണലിൽ എത്തിക്കുന്ന കുട, വില്ലുകാരുടെ അകമ്പടിയോടെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് ആനയിക്കും. കുട ക്ഷേത്രത്തിൽ എത്തുന്നതോടെ തിങ്കളാഴ്ച മുതൽ കാവിൽ തെയ്യാട്ടങ്ങൾക്ക് തുടക്കമാകും.
Read more

ഇരുപദ്ധതികളിലുമായി 4 ലക്ഷം പേർക്ക് തൊഴിലവസരം; കണ്ണൂരിന്റെ സ്വപ്ന പദ്ധതിക്ക് 17ന് തറക്കല്ലിടും

കണ്ണൂർ: അഞ്ചരക്കണ്ടി ചെറിയവളപ്പില്‍ 25 ഏക്കറില്‍ 275 കോടിയുടെ സയൻസ് പാർക്കും വേങ്ങാട് പടുവിലായില്‍ കിൻഫ്രയുടെ 25 ഏക്കറില്‍ 317 കോടി ചിലവിട്ടുമാണ് ഐ.ടി. പാർക്കുമാണ് ഒരുക്കുന്നത്. അഞ്ചരക്കണ്ടി ചെറിയവളപ്പിലാണ് ഉദ്ഘാടന പരിപാടി. അടുത്ത ആഴ്ച്ചയോടെ പ്രവൃത്തി ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. രണ്ടു വർഷത്തിനുള്ളില്‍ നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതി. ഇരുപദ്ധതികളിലുമായി നാല് ലക്ഷം പേർക്ക് തൊഴിലവസരം ലഭിക്കും. രണ്ട് വർഷമാണ് നിർമ്മാണ കാലാവധി. ഐ.ടി. പാർക്കിനും സയൻസ് പാർക്കിനും വൈദ്യുതി ലഭ്യമാക്കുന്നതിനായി 33 കെ.വി.സബ്‌സ്റ്റേഷൻ നിർമ്മിക്കും. കീഴല്ലൂർ […]
Read more

വിവാഹ വാഗ്ദാനം നൽകി കണ്ണൂരിലെ 28 കാരൻ തട്ടിയത് 16 പവനും, 1,00000 രൂപയും

കാലടി: എറണാകുളം): ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് പണം തട്ടുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ പാപ്പിനിശ്ശേരി പാതാള പുതിയ പുരയിൽ വീട്ടിൽ നിയാസ്(28)നെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ ബന്ധം വേർപെടുത്തിയ, പരാതിക്കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി 2022 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ ലൈംഗികമായി ഉപദ്രവിച്ചും, ബിസിനസ് തുടങ്ങാം എന്ന് വിശ്വസിപ്പിച്ച് 16 പവൻ സ്വർണവും, ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് സ്വർണവും പണവും തിരികെ ആവശ്യപ്പെട്ട […]
Read more

Recent News

Advertisement