സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kannur

ബ്രെയ്‌ലി ലിപിയിലൂടെ ചരിത്രത്തിലേക്ക്; കേരളത്തിലെ ആദ്യ കാഴ്ചപരിമിതിയുള്ള ന്യായാധിപയാകാൻ കണ്ണൂരിലെ സി. തന്യനാഥൻ

കണ്ണൂർ: പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് നീതിന്യായ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുകയാണ് ഇരുപത്തിനാലുകാരിയായ സി. തന്യനാഥൻ. കേരള ജുഡീഷ്യൽ സർവീസിൽ സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) നിയമനത്തിനായുള്ള പരീക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയാണ് തന്യ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. ഇതോടെ കേരളത്തിൽ കാഴ്ചപരിമിതിയുള്ള ആദ്യത്തെ ന്യായാധിപയാകാൻ ഒരുങ്ങുകയാണ് ഈ മിടുക്കി.കാഴ്ച പരിമിതിയുള്ളവർക്കും ജുഡീഷ്യൽ സർവീസിൽ അവസരം നൽകണമെന്ന സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിക്ക് പിന്നാലെയാണ് തന്യയുടെ ഈ വിജയം എന്നത് ശ്രദ്ധേയമാണ്. […]
Read more

കണ്ണൂരിൽ ഒരു കിലോയിലധികം കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

കണ്ണൂർ: നഗരത്തിൽ വിൽപനയ്ക്കായി എത്തിച്ച മാരക ലഹരിമരുന്നുമായി അസം സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. അസം സ്വദേശിയായ ഷൗക്കത്ത് അലി (35) ആണ് കണ്ണൂർ എക്സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 1.185 കിലോ ഗ്രാം കഞ്ചാവ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.രഹസ്യ വിവരത്തിന് പിന്നാലെ നീക്കംപുതിയതെരു, വളപട്ടണം, കീരിയാട് മേഖലകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി.വി. ഗണേഷ് ബാബു, പി.പി. […]
Read more

മയ്യിലിൽ കാർ തടഞ്ഞുനിർത്തി വടിവാൾ ആക്രമണം; യുവാവിനെതിരെ പോലീസ് കേസെടുത്തു

കണ്ണൂർ: കാർ തടഞ്ഞുനിർത്തി അക്രമം നടത്തുകയും വടിവാൾ ഉപയോഗിച്ച് കാറിന്റെ ചില്ലുകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. ചെക്കിക്കുളം സ്വദേശി തൻസീറിനെതിരെയാണ് മയ്യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചെക്കിക്കുളം കോട്ടുങ്ങലിലെ പി.വി. റിജേഷിന്റെ (37) പരാതിയിലാണ് നടപടി. ഈ മാസം രണ്ടാം തീയതി വൈകുന്നേരം 6.45-ഓടെയായിരുന്നു അക്രമം നടന്നത്. പരാതിക്കാരനായ റിജേഷ് തന്റെ സഹോദരനും അമ്മാവനുമൊപ്പം കാറിൽ (KL 59 F 3470) അഞ്ചരക്കണ്ടിയിലേക്ക് പോവുകയായിരുന്നു. മാണിയൂർ ചെക്കിക്കുളം കണ്ടിലക്കണ്ടിയിൽ വെച്ച് പ്രതി […]
Read more

കണ്ണൂരിൽ കെ. സുധാകരൻ എം.പി ക്കായി വീണ്ടും ഫ്ളക്സ് ബോർഡുകൾ ഉയർന്നു

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻനയിക്കുന്ന പുതുയുഗ യാത്ര കണ്ണൂർ ജില്ലയിൽ പ്രവേശിച്ചിരിക്കെ പ്രധാന സ്വീകരണ വേദിയിലും പൊടിക്കുണ്ട് മുതൽ താണ വരെയുള്ള പാതയോരങ്ങളിലും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എം.പിയുമായ കെ. സുധാകരൻ്റെ ചിത്രമുള്ള ഫ്ളക്സ് ബോർഡുകൾ കോൺഗ്രസ് പ്രവർത്തകർ ശനിയാഴ്ച്ച വൈകിട്ട് സ്ഥാപിച്ചു. കെ. സുധാകരൻ തുടരും അധികാരത്തിൻ്റെ ചില്ലു മേടയിലല്ല പ്രവർത്തകരുടെ ഹൃദയങ്ങളിലാണ് സുധാകരൻ്റെ സ്ഥാനം, കണ്ണൂരിൻ്റെ കരുത്തനായ നേതാവ് തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയാണ് ബോർഡുകൾ സ്ഥാപിച്ചത്. പുതുയുഗ യാത്ര നയിക്കുന്ന വി.ഡി […]
Read more

ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് പ്രഖ്യാപിച്ചിട്ടില്ല; വി ഡി സതീശൻ

കണ്ണൂർ: മണ്ഡലത്തിൽ പി.വി. അൻവർ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാമർശം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളി. ബേപ്പൂരിൽ അൻവറിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും, സീറ്റ് വിഭജനം പൂർത്തിയായതിന് ശേഷമേ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകൂവെന്നും സതീശൻ പറഞ്ഞു. അൻവർ എവിടെ മത്സരിച്ചാലും വിജയിക്കാൻ കഴിവുള്ള നേതാവാണെന്ന അർത്ഥത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് പ്രതികരിച്ചതെന്നും, അത് ഔദ്യോഗിക പ്രഖ്യാപനമായി കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർഥി നിർണ്ണയത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും, അൻവറുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ […]
Read more

നിലവിളക്കിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

കണ്ണൂർ: വീട്ടിലെ നിലവിളക്കിൽ നിന്ന് തീ പടർന്ന് വസ്ത്രത്തിൽ പിടിച്ചു പൊള്ളലേറ്റ വയോധിക മരിച്ചു. ആലക്കോട് നെല്ലിപ്പാറ കട്ടയാലിന് സമീപം താഴെ മഞ്ഞക്കാട്ടെ കൊച്ചുപറമ്പിൽ അമ്മിണി (70) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. വീട്ടിൽ പ്രാർത്ഥനയ്ക്കായി കത്തിച്ചു വെച്ചിരുന്ന നിലവിളക്കിന് സമീപത്തേക്ക് വരുന്നതിനിടെ അമ്മിണി ധരിച്ചിരുന്ന വസ്ത്രത്തിൽ തീ പടരുകയായിരുന്നു. നിലവിളക്കിലെ നാളത്തിൽ നിന്ന് വസ്ത്രത്തിലേക്ക് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാരും അയൽവാസികളും ചേർന്ന് ഉടൻ തന്നെ തീ അണയ്ക്കുകയും ഇവരെ കണ്ണൂരിലെ സ്വകാര്യ […]
Read more

പയ്യന്നൂരിൽ വൻ ലഹരിവേട്ട; അഞ്ചു ലക്ഷത്തിന്റെ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ

കണ്ണൂർ: ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം കടത്തിക്കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പയ്യന്നൂർ പോലീസ് പിടികൂടി. വിപണിയിൽ അഞ്ചു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന രണ്ട് കിലോയിലധികം ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. മയ്യിൽ കൊളച്ചേരി സ്വദേശി അജ്മൽ അഷറഫ് (28), നാറാത്ത് സ്വദേശി മുസമ്മിൽ (31) എന്നിവരാണ് പിടിയിലായവർ. പയ്യന്നൂർ എസ്.ഐ.മാരായ എൻ.കെ. ഗിരീഷ്, മഹേഷ് എന്നിവരും റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) സ്‌ക്വാഡും ചേർന്നാണ് […]
Read more

മയക്കുമരുന്ന് ഗുളികകളുമായി കൊട്ടിയൂരില്‍ മണിപ്പൂരി യുവതി അറസ്റ്റില്‍

കണ്ണൂർ: ബാവലിയില്‍ പോലീസ് ചെക്ക് പോസ്റ്റില്‍ പരിശോധനക്കിടെ മയക്കുമരുന്ന് ഗുളികയുമായി മണിപ്പൂർ സ്വദേശിനി പിടിയിലായി.മണിപ്പുർ സേനാപതി സ്വദേശിനി ബിംല തമങ് (30) നെയാണ് തിരുനെല്ലി പോലീസ് പ്രിൻസിപ്പല്‍ എസ്.ഐ എം.എ സനിലും, എസ്.ഐ മെർവിനും സംഘവും, ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്തത്. 8 ക്യാപ്സ്യൂളുകള്‍ അടങ്ങിയ ഗുളികകളണ് പോലീസ് ഇവരില്‍ നിന്നും കണ്ടെത്തിയത്. ബാവലിയില്‍ പോലീസിനെ കണ്ട് പരിഭ്രമിച്ചു നില്‍ക്കുന്നതിനിടെയാണ് സംശയം തോന്നിയ പോലീസ് സംഘം യുവതിയെ പരിശോധിച്ചത്. എഎസ്‌ഐ ശിവൻ, […]
Read more

ഫോണിൽ സംസാരിച്ചു നടന്ന പട്ടുവം സ്വദേശിയായ യുവാവ് കിണറ്റില്‍ വീണു; രക്ഷകരായി ഫയര്‍ഫോഴ്സ്

കണ്ണൂർ: ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ കിണറില്‍ വീണ യുവാവിന് പരിക്കേറ്റു. പട്ടുവം സ്വദേശിയായ ആകാശാ(20)ണ് ഇന്നലെ രാത്രി ഒന്‍പതരയോടെ കാര്യാമ്പലം അമ്പാടി റോഡിലെ കിണറില്‍ വീണത്. അഗ്നിരക്ഷാസേന എത്തി സാഹസികമായിട്ടാണ് ഇയാളെ പുറത്തെടുത്തത്.സുഹൃത്തിന്റെ വീട്ടിലെത്തിയ ആകാശ് ഫോണില്‍ സംസാരിച്ച്‌ നടക്കവെ നിര്‍മ്മാണം നടന്നു വരുന്ന വീടിന്റെ ആള്‍മറയില്ലാത്ത കിണറില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. കിണറില്‍ കെട്ടിയ നെറ്റില്‍ തങ്ങി നിന്ന ആകാശിനെ തളിപ്പറമ്പ് അഗ്നിശമന നിലയത്തില്‍ നിന്നും ഗ്രേഡ് സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുറത്തെടുത്തത്. പരിക്കേറ്റ ആകാശിനെ […]
Read more

അപകടം; ജെസിബി ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: നിർമ്മാണ പ്രവൃത്തി സ്ഥലത്ത് വെച്ച് ജെസിബി അശ്രദ്ധമായി കൈകാര്യം ചെയ്ത് അപകടം വരുത്തി പരിക്കേൽപ്പിച്ചതിന് ജെസിബി ഡ്രൈവർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. സ്കൈ ലൈൻ ബിൽഡേഴ്‌സിന്റെ സൂപ്പർവൈസർ പൊതുവാച്ചേരി തലവിൽ താമസിക്കുന്ന കടലായി അവേരയിലെ കെ.രാജീവൻ്റെ (54) പരാതിയിലാണ് കെ.എൽ. 13.എ എൻ. 3303 നമ്പർ ജെസിബി ഡ്രൈവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി 27ന് വൈകുന്നേരം 4 മണിക്ക് ആണ് സംഭവം. പരാതിക്കാരൻ സൂപ്പർവൈസറായി ജോലി ചെയ്യുന്ന മേലേ ചൊവ്വയിലെ വർക്ക് സൈറ്റിൽ […]
Read more

Recent News

Advertisement