Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ് പ്രവർത്തനം നിലച്ച അവസ്ഥയിൽ

കോട്ടയം: ജില്ലയിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്  മന്ദിരത്തിനു തൊട്ടടുത്താണ് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ്. ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യം കെട്ടിക്കിടക്കുന്ന ഇവിടെ ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഭരണസമിതിയുടെ ഇടപെടൽ പ്രതീക്ഷിക്കുകയാണ് നാട്ടുകാർ. ഈ കേന്ദ്രത്തിന്റെ പ്രവർത്തനം സ്വകാര്യ ഏജൻസിക്കു കൈമാറിയിട്ട്  രണ്ടു വർഷം കഴിഞ്ഞു. അരക്കോടിയിലധികം രൂപ ചെലവഴിച്ചാണ് യൂണിറ്റ് സ്ഥാപിച്ചത്. ക്ലീൻ കേരള കമ്പനി ആയിരുന്നു ആദ്യഘട്ടത്തിൽ തരിയാക്കിയ പ്ലാസ്റ്റിക് ഏറ്റെടുത്തിരുന്നത്. ഇവർ പിന്മാറിയതോടെ കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചു. മേഖലയിലെ പല […]
Read more

നിക്ഷേപകരുടെ അവകാശ സംരക്ഷണം; എകെസിഡിഎഫ് ജില്ലാ യോഗം 8ന് പാലായിൽ ചേരും

കോട്ടയം: സഹകരണ ബാങ്ക് നിക്ഷേപകരുടെ ജില്ലാതല യോഗം വ്യാഴാഴ്ച പാലായിൽ സഹകരണ ബാങ്കുകളിലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നിക്ഷേപത്തുക തിരികെ ലഭിക്കാതെ ദുരിതത്തിലായവരുടെ പ്രശ്നപരിഹാരത്തിനായി രൂപീകരിച്ച ‘ആൾ കേരളാ സഹകരണ ബാങ്ക് നിക്ഷേപക ഫോറത്തിന്റെ’ (AKCDF) കോട്ടയം ജില്ലാതല യോഗം ജനുവരി 8 വ്യാഴാഴ്ച നടക്കും. പാലാ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള ടോംസ് ചേമ്പറിൽ ഉച്ചകഴിഞ്ഞ് 2 മണി മുതൽ 5 മണി വരെയാണ് നിക്ഷേപക കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രതിസന്ധി മൂലം നിക്ഷേപകർ തങ്ങളുടെ […]
Read more

കുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാൾ; ക്രമീകരണങ്ങൾ ഊർജിതം

കോട്ടയം: കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിലെ പ്രശസ്തമായ മൂന്ന് നോമ്പ് തിരുനാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു. പാലാ ആർ.ഡി.ഒ എം. ഉഷാകുമാരിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. തിരുനാളിന് മുന്നോടിയായി വിവിധ സർക്കാർ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ യോഗം വിശദമായി ചർച്ച ചെയ്യുകയും ക്രമീകരണങ്ങൾ കാര്യക്ഷമമാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പള്ളി പരിസരത്തെ ആറ് റോഡുകൾ ഈ മാസം 22-നകം […]
Read more

കല്ലാലി പാലം അപകടഭീഷണിയിൽ: പുനർനിർമ്മാണം പ്രഖ്യാപനത്തിലൊതുങ്ങുന്നു; അധികൃതർക്കെതിരെ പ്രതിഷേധം

കോട്ടയം: വെമ്പള്ളി- വയലാ റോഡിലെ കല്ലാലി പാലം പുനർനിർമ്മിക്കുമെന്ന അധികൃതരുടെ ഉറപ്പ് പാഴാകുന്നു. 2020-ലെ പ്രളയത്തിൽ ഭാഗികമായി തകർന്ന് അപകടാവസ്ഥയിലായ പാലത്തിലൂടെ ജീവൻ പണയപ്പെടുത്തിയാണ് ഇപ്പോഴും വാഹനങ്ങൾ കടന്നുപോകുന്നത്. പാലം നവീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ആവർത്തിച്ച് ഉറപ്പ് നൽകുന്നുണ്ടെങ്കിലും തുടർനടപടികൾ വൈകുന്നതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. പ്രളയമെടുത്ത സുരക്ഷ 2020 ഓഗസ്റ്റ് 8-നുണ്ടായ അതിതീവ്ര മഴയിലും കുത്തൊഴുക്കിലുമാണ് പാലത്തിന്റെ ഒരു വശം പൂർണ്ണമായും തകർന്നത്. കടപ്ലാമറ്റം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡും കാണക്കാരി പഞ്ചായത്തിലെ രണ്ടാം വാർഡും അതിരിടുന്ന […]
Read more

സഞ്ചാരികളെക്കൊണ്ട് നിറഞ്ഞ് മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ

കോട്ടയം:  സഞ്ചാരികളെക്കൊണ്ട് വിനോദസഞ്ചാരകേന്ദ്രങ്ങൾ നിറഞ്ഞു. കേരളത്തിലെ പ്രധാന മലയോര വിനോദസഞ്ചാരകേന്ദ്രമായ വാഗമൺ, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല്, മാർമല അരുവി എന്നിവിടങ്ങളിലൊക്കെ സഞ്ചാരികളുടെ ഒഴുക്കു ഇപ്പോഴും തുടരുന്നു. പല ദിവസവും സഞ്ചാരികൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് പതിവാണ്. വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് മതിയായ സംവിധാനമില്ലാത്തത് മലയോരമേഖലകളിലെ പ്രധാന പ്രശ്നമാണ്. മേലുകാവ് മുതൽ ഇലവീഴാപൂഞ്ചിറവരെയുള്ള റോഡ് പൂർത്തിയായത് സഞ്ചാരികളെ കൂടുതൽ ആകർഷിച്ചു. ഇലവീഴാപൂഞ്ചിറയിൽ വാഹനങ്ങളുടെ തിരക്ക് അനിയന്ത്രിതമാണ്. ഓരോ അവധിദിവസങ്ങളിലും ആയിരക്കണക്കിനാളുകളാണ് ഇവിടം കാണാനെത്തുന്നത്. ഈ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ഇതു വഴിയുള്ള […]
Read more

കാഞ്ഞിരപ്പള്ളി പഴയിടം ചെക്ക് ഡാമിലെ മാലിന്യം നീക്കാൻ നടപടിയില്ല

കോട്ടയം: കാഞ്ഞിരപ്പള്ളി നഗരത്തിൽ ചാക്കുകെട്ടുകളായി വന്നടിഞ്ഞ മാലിന്യം, പ്ലാസ്റ്റിക് കുപ്പികൾ, മരാവശിഷ്ടങ്ങൾ അങ്ങനെ മനം മടുപ്പിക്കുന്ന കാഴ്ചകളാണ് പഴയിടം ചെക്ക് ഡാമിൽ പാലത്തിൽനിന്നു കാണാനുള്ളത്. മണിമലയാറ്റിലൂടെ ഒഴുകിയെത്തുന്ന മാലിന്യം അടിയുന്ന സ്ഥലമായി ഇവിടം മാറി. കാഞ്ഞിരപ്പള്ളി നഗരത്തിലൂടെ ഒഴുകുന്ന ചിറ്റാർ പുഴയിലെ മാലിന്യവും വന്നുചേരുന്നത് ഇവിടേക്കാണ്. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം മുതൽ ശുചിമുറി മാലിന്യം വരെ ഒഴുകിയെത്താറുണ്ട്. കേറ്ററിങ് സ്ഥാപനങ്ങളിലെ അവശിഷ്ടങ്ങൾ, മത്സ്യമാംസ അവശിഷ്ടങ്ങൾ, വീട്ടുമാലിന്യം എന്നിവയും ഇവിടേക്ക് ഒഴുകിയെത്തുന്നതോടെ പല സമയങ്ങളിലും ദുർഗന്ധമാണ്. ചെക്ക് ഡാമിലെയും പരിസരത്തെയും മാലിന്യം നീക്കാൻ […]
Read more

കോട്ടയം മെഡിക്കൽ കോളേജിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വാർഡിൽ ചികിത്സയിലായിരുന്ന യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആർപ്പുകര തൊണ്ണംകുഴി സ്വദേശി ഷബീർ ആണ് മരിച്ചത്. വാർഡിലെ ടോയ്ലറ്റിലെ എക്‌സോസ്റ്റർ ഫാനിൽ തൂങ്ങിയ നിലയിലാണ് ഷബീറിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്ന് കോടതി നിർദേശപ്രകാരമാണ് ഇയാളെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read more

ചങ്ങനാശ്ശേരി ഗുഡ്സ് ഷെഡ് റോഡിന്റെ അവസ്ഥ പരിതാപകരം

കോട്ടയം: ചങ്ങനാശേരി നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ ഗുഡ്സ് ഷെഡ് റോഡിന്റെ നിലവിലെ അവസ്ഥ പരിതാപകരം. ആയിരക്കണക്കിന് സ്‌കൂൾ- കോളേജ് വിദ്യാർഥികൾ, റെയിൽവേ യാത്രക്കാർ, നഗരസഭയിലെ വിവിധ വാർഡുകളിലെ താമസക്കാർ എന്നിവർ നിത്യേന ആശ്രയിക്കുന്ന ഈ പാതയാണ് തകർന്ന് കിടക്കുന്നത്. ഇവിടുത്തെ റോഡിലെ വലിയ കുഴികൾ കാരണം ഇരുചക്ര വാഹനയാത്രക്കാർ സ്ഥിരമായി അപകടത്തിൽപ്പെടുന്നതും പതിവാണ്. കാൽനടയാത്രക്കാർക്കുപോലും സുരക്ഷിതമായി നടക്കാൻ പറ്റാത്ത രീതിയിൽ റോഡ് തകർന്നു. ഈ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ബന്ധപ്പെട്ട വകുപ്പുകളിൽനിന്നും […]
Read more

അതിഥി തൊഴിലാളികൾക്ക് നേരെ ഗുണ്ടാ ആക്രമണം; ഒരാൾക്ക് കുത്തേറ്റു

കോട്ടയം: ഏറ്റുമാനൂർ തവളക്കുഴി ജംഗ്ഷനിൽ അതിഥി തൊഴിലാളികൾക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റേഷനിലെ മത്സ്യ മാർക്കറ്റിൽ നിന്നും മീൻ വാങ്ങി മടങ്ങുകയായിരുന്ന നിർമ്മാണ തൊഴിലാളികൾക്ക് നേരെയാണ് ആറംഗ സംഘം അക്രമം അഴിച്ചുവിട്ടത്. തൊഴിലാളികളെ തടഞ്ഞുനിർത്തിയ അക്രമികൾ പണവും മൊബൈൽ ഫോണും ആവശ്യപ്പെട്ടു. ഇത് നിഷേധിച്ചതിനെ തുടർന്ന് തൊഴിലാളികളുടെ കണ്ണിൽ സ്പ്രേ അടിച്ചശേഷം ഇവരെ വലിച്ചിഴച്ച് ദൂരസ്ഥലത്തേക്ക് കൊണ്ടുപോകാൻ സംഘം ശ്രമിച്ചു. ഈ പിടിവലിക്കിടെയാണ് ബീഹാർ […]
Read more

ശ്രീനാരായണ സ്പോർട്സ് ക്ലബ്ബിന്റെ പ്ലാറ്റിനം ജൂബിലി സമാപിച്ചു; ക്ലബ്ബിന്റെ വയോജന സ്നേഹം മാതൃകാപരം- മന്ത്രി വി എൻ വാസവൻ

ആദരിക്കൽ ചടങ്ങുകൾ: കോട്ടയം: വയോജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ടുള്ള കുമരകം ശ്രീനാരായണ സ്പോർട്ട്സ് ക്ലബ്ബ് & ഗ്രന്ഥശാലയയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അഭിപ്രായപ്പെട്ടു. ഒരു വർഷം നീണ്ടുനിന്ന ക്ലബ്ബിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.75 വയസ്സ് പിന്നിട്ട ക്ലബ്ബ് അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിനെ പ്രശംസിച്ചുകൊണ്ടാണ് മന്ത്രിയുടെ പരാമർശം. ക്ലബ്ബ് പ്രസിഡന്റ് ബ്രഹ്മശ്രീ എം.എൻ. ഗോപാലൻ തന്ത്രികൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. വിഷ്ണുമണി, […]
Read more

Recent News

Advertisement
WhiteswanTV Footer