Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

പാലായിൽ ത്രികോണപ്പോരിന് കളമൊരുങ്ങി; മുന്നണികൾ നേർക്കുനേർ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി ത്രികോണ മത്സരത്തിന് വേദിയൊരുങ്ങുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും, യുഡിഎഫ് പ്രതിനിധിയായി നിലവിലെ എം.എൽ.എ മാണി സി. കാപ്പനും വീണ്ടും കളത്തിലിറങ്ങുമ്പോൾ, ബി.ജെ.പി സ്ഥാനാർത്ഥിയായി ഷോൺ ജോർജ് എത്തുന്നതോടെയാണ് മത്സരം പ്രവചനാതീതമായത്. മുൻകാലങ്ങളിൽ ഇടതും വലതും നേരിട്ട് ഏറ്റുമുട്ടിയിരുന്ന മണ്ഡലത്തിൽ, എൻഡിഎ സ്ഥാനാർത്ഥിയുടെ സ്വാധീനം വോട്ടുമറിക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ. കഴിഞ്ഞ തവണ മാണി സി. കാപ്പനെ തുണച്ച പല ഘടകങ്ങളും ഇക്കുറി […]
Read more

കണ്ണാടിച്ചാൽ- നാരകത്തറ റോഡ് തകർന്ന നിലയിൽ; ദുരിതമൊഴിയാതെ നാട്ടുക്കാർ

കോട്ടയം: കുമരകം കണ്ണാടിച്ചാൽ-നാരകത്തറ റോഡിന്റെ ശോചനീയാവസ്ഥ മൂലം വെളിയം കൊല്ലകേരി നിവാസികൾ ദുരിതക്കയത്തിൽ. റീടാറിങ്ങിനായി മാസങ്ങൾക്ക് മുൻപ് കുത്തിയിളക്കിയ റോഡ് അതേപടി ഉപേക്ഷിച്ച നിലയിലാണ്. ഏകദേശം 400-ഓളം കുടുംബങ്ങൾ നിത്യേന ആശ്രയിക്കുന്ന ഈ വഴിയിലൂടെയുള്ള യാത്ര ഇപ്പോൾ അപകടഭീഷണിയായി മാറിയിരിക്കുകയാണ്. കാക്കരെയം ഭാഗത്തുനിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ ബസ് ലഭിക്കുന്ന കണ്ണാടിച്ചാൽ ജംഗ്ഷനിൽ എത്താൻ സാധിക്കൂ. എന്നാൽ റോഡിൽ മെറ്റലുകൾ ചിതറിക്കിടക്കുന്നതിനാൽ കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്. റോഡിന്റെ പകുതി ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇളക്കി […]
Read more

കേരള കോൺഗ്രസിനൊപ്പം ചേർന്നു എന്ന വാർത്ത വാസ്തവവിരുദ്ധം; കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കുമെന്ന് ബിജു മാത്യൂസ്

കോട്ടയം: പാലാ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ കേരള കോൺഗ്രസിനൊപ്പം ചേർന്നു എന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് കൊട്ടാരമറ്റം വാർഡ് കൗൺസിലർ ബിജു മാത്യൂസ്. താൻ എന്നും കോൺഗ്രസിനൊപ്പം തന്നെയാണെന്നും പാർട്ടിയുടെ ആത്മാഭിമാനം പണയം വയ്ക്കാത്ത നിലപാടാണ് എന്നും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് താൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നോമിനേഷൻ നൽകിയത്. നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നതിനാലാണ് ഈ വകുപ്പ് […]
Read more

ഡോ. ജോർജുകുട്ടി വട്ടോത്തിന്റെ ‘കോമറ്റ്സ്’ പ്രകാശനം ചെയ്തു

കോട്ടയം: പ്രമുഖമായ 24 ഹിന്ദി കഥകളുടെ ഇംഗ്ലീഷ് ആസ്വാദനമായ ‘കോമറ്റ്സ്’ (Comets) എന്ന പുസ്തകം പ്രകാശനം ചെയ്തു. ബി.വി.എം കോളേജ് പബ്ലിക്കേഷൻസ് ഡയറക്ടറും മുൻ ഡീൻ ഓഫ് സ്റ്റഡീസുമായ ഡോ. ജോർജുകുട്ടി വട്ടോത്ത് രചിച്ച പുസ്തകത്തിന്റെ പ്രകാശനം കേന്ദ്ര സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ നിർവ്വഹിച്ചു. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരിയും രാഷ്ട്രദീപിക മുൻ എം.ഡി.യുമായ വെരി റവ. ഫാ. മാത്യു ചന്ദ്രൻകുന്നേലിന് പുസ്തകം നൽകിയാണ് അദ്ദേഹം പ്രകാശനം ചെയ്തത്. ബി.വി.എം കോളേജ് പ്രിൻസിപ്പൽ […]
Read more

മലയിഞ്ചിപ്പാറ സ്‌കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

കോട്ടയം: പൂഞ്ഞാറിനടുത്തു മലയിഞ്ചിപ്പാറ സെയ്ന്റ് ജോസഫ് യുപി സ്‌കൂളിലെ മൂപ്പത്തിയറ് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഛർദിയെ തുടർന്ന് കുട്ടികളെ അടുത്തുള്ള പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ചു. തുടർന്ന് കുട്ടികളെ കൂടുതൽ പരിശോധനക്ക് പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഛർദിയും തളർച്ചയുമാണ് കുട്ടികൾക്കുണ്ടായത്. സ്‌കൂൾ വിട്ട സമയത്താണ് പലരും ഛർദിച്ചത്. സ്‌കൂൾ അധികൃതർ പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ചു. ഉച്ചക്ക് ചോറിന്റെ കൂടെ ഗ്രീൻപീസ്, അച്ചാർ, മോര് എന്നിവയാണ് കുട്ടികൾക്ക് നൽകിയത്. അമ്പത്തിമൂന്ന് കുട്ടികളാണ് സ്‌കൂളിലുള്ളത്. ഇതിൽ ആശങ്കപ്പെടാനില്ലെന്ന് പാലാ […]
Read more

വാര്യമൂട്ടം ആറുമണിക്കാറ്റിൽ ശൗചാലയമാലിന്യം തള്ളുന്നത് തടയാൻ ക്യാമറ സ്ഥാപിച്ചു

കോട്ടയം: മാന്നാത്തിന് അടുത്ത് വാര്യമുട്ടം ആറുമണിക്കാറ്റിൽ ശൗചാലയമാലിന്യം അടക്കമുള്ളവ തള്ളുന്നത് തടയാൻ നടപടിയായി. ആർപ്പൂക്കര ഗ്രാമപ്പഞ്ചായത്ത് സ്ഥാപിച്ച ക്യാമറകളുടെ പ്രവർത്തനം പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ ഉദ്ഘാടനംചെയ്തു. തിങ്കളാഴ്ച രാത്രി സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചത്‌ സംബന്ധിച്ച് വാർഡ് മെമ്പർ മായ പ്രതിഷേധിക്കുകയും അധികാരികളെ അറിയിക്കുകയും ചെയ്തിരുന്നു. അടുത്ത രണ്ടു പഞ്ചായത്തുകളായ ആർപ്പൂക്കര അതിരമ്പുഴ ഇവയുടെ അതിർത്തിയിൽ മാന്നാനത്തോട് ചേർന്ന് വാര്യമുട്ടത്താണ് രാത്രി സ്ഥിരമായി മാലിന്യം തള്ളുന്നത്. ആറുമണിക്കാറ്റ് എന്നപേരിൽ വൈകുന്നേരങ്ങളിൽ ആളുകൾ ഒത്തുകൂടുന്ന സ്ഥലത്താണ് ഇത്. സമീപവാസികൾക്ക് ദുരിതമാവുകയും […]
Read more

ശബരിമല ഉത്സവത്തിരക്കിൽ എരുമേലി ടൗൺ

കോട്ടയം: ശബരിമലയിൽ എത്തുന്ന ഭക്തജനങ്ങൾക്ക്‌  പേട്ടതുള്ളൽ, ചന്ദനക്കുടം ആഘോഷങ്ങൾക്കായി എരുമേലി ഒരുങ്ങി. പത്തിന് വൈകിട്ടാണ് ചന്ദനക്കുടം ആഘോഷം. പതിനൊന്നിനു പേട്ടതുള്ളൽ. മഹല്ലാ ജമാ അത്തിന്റെ നേതൃത്വത്തിലാണു ചന്ദനക്കുടം ആഘോഷം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളാണ് പേട്ടതുള്ളൽ നടത്തുന്നത്. എരുമേലിയിൽ ആചാര അനുഷ്ഠാനങ്ങളോടെ നടക്കുന്ന പേട്ടതുള്ളലും ചന്ദനക്കുടം ആഘോഷവും കാണാനും പങ്കെടുക്കാനും ആയിരക്കണക്കിനാളുകളാണ് ഈ ദിവസങ്ങളിൽ ഇവിടെ എത്തുക. ഇതോടൊപ്പം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകും. പത്തിന് വൈകിട്ട് മൂന്ന് മണിക്ക്  അമ്പലപ്പുഴ പേട്ട […]
Read more

ചേർപ്പുങ്കൽ പഴയ റോഡ് തകർന്നു; ദുരിത യാത്രയുമായി യാത്രക്കാരും വ്യാപാരികളും

കോട്ടയം: മാസങ്ങളായി തകർന്നു കിടക്കുന്ന ചേർപ്പുങ്കൽ പഴയ റോഡ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. ഏറ്റുമാനൂർ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വൺവേ സംവിധാനത്തിലൂടെ കടന്നുപോകുന്നത് ഈ റോഡിലൂടെയാണ്. റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ മേഖലയിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വലിയ കുഴികൾ നിറഞ്ഞ പാതയിലൂടെയുള്ള യാത്ര കാൽനടയാത്രികരെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. റോഡിലെ കുഴികൾ ഒഴിവാക്കാൻ വാഹനങ്ങൾ റോഡിന്റെ വശങ്ങളിലേക്ക് വെട്ടിച്ചു മാറ്റുന്നത് നിത്യേന അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് ചകിണി പാലത്തിന് സമീപമാണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. പാലത്തിന്റെ […]
Read more

കിഴക്കൻ മേഖലയിലെ സഞ്ചാര ക്ലേശത്തിന് പരിഹാരമായി മുണ്ടക്കയം- കരിനിലം- കുഴിമാവ് റോഡ്; അപകട സാധ്യത കൂടുതൽ

കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലയായ ആയ മുണ്ടക്കയത്തു ജനങ്ങളുടെ ഏറെനാളത്തെ സഞ്ചാര ക്ലേശത്തിന് പരിഹാരമായി മുണ്ടക്കയം,കരിനിലം,കുഴിമാവ് റോഡിന്റെ ടാറിങ് പൂർത്തിയായി. എങ്കിലും അപകട സാധ്യത ഏറെ. അഞ്ചരമീറ്റർ വീതി ഉണ്ടായിരുന്ന റോഡിന് ഇപ്പോൾ വീതി മൂന്നര മീറ്ററായി കുറഞ്ഞു. ഇതുമൂലം ചില ഇടങ്ങളിൽ വൈദ്യുതത്തൂണുകൾ റോഡിലേക്ക് ഇറങ്ങി നിൽക്കുന്നു. റോഡ് വീതി കുറച്ചു ടാർ ചെയ്തതിനാൽ റോഡിന്റെ വശങ്ങൾ തിട്ട പോലെ നിൽക്കുന്നത് രണ്ട് വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ അപകടത്തിന് ഇടയാകും. 2018-ൽ ഗ്രാമീണ റോഡായി നിർമിച്ച […]
Read more

ശബരിമല സ്വർണ്ണകൊള്ള; ദേവസ്വം ബോർഡ് ഓഫീസിലേക്ക് മാർച്ച്‌ നടത്തി യൂത്ത്‌ കോൺഗ്രസ്‌

കോട്ടയം: വിവാദമായ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള മന്ത്രിമാരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിലേക്ക് മാർച്ച്‌ നടത്തി. ഓഫീസിന്റെ കോമ്പൗണ്ടിലേക്ക് മതിൽ ചാടി കടക്കാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതേ തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കി. പ്രതിഷേധസമരം യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ്‌ ബിനു ചുള്ളിയിൽ ഉദ്ഘാടനംചെയ്തു. ജില്ലാ […]
Read more

Recent News

Advertisement
WhiteswanTV Footer