Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

ഏറ്റുമാനൂർ- പൂഞ്ഞാർ സംസ്ഥാനപാത; ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷൻ അപകടക്കെണി; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോട്ടയം: ഏറ്റുമാനൂർ- പൂഞ്ഞാർ സംസ്ഥാനപാതയിലെ ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷൻ അപകടങ്ങൾ പതിവാകുന്ന കേന്ദ്രമായി മാറുന്നു. തിങ്കളാഴ്ച രാവിലെ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചതിനെത്തുടർന്ന് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗതാഗതക്കുരുക്കും അപകടകാരണങ്ങളും: തീർഥാടന കേന്ദ്രമായ ചേർപ്പുങ്കൽ ഫൊറോനാപ്പള്ളി, ഹയർ സെക്കൻഡറി സ്കൂൾ, പഴയ റോഡ് എന്നിവിടങ്ങളിലേക്കുള്ള വഴികൾ തിരിയുന്നതും ഈ ജംഗ്ഷനിൽ നിന്നാണ്. കൂടാതെ, ആശുപത്രിയിലേക്കുള്ള ആംബുലൻസുകളും ഈ വഴിയാണ് കടന്നുപോകുന്നത്. കൊഴുവനാൽ വഴി പള്ളിക്കത്തോട്, കെഴുവൻകുളം വഴി കിടങ്ങൂർ തുടങ്ങിയ […]
Read more

സംസ്ഥാന പവർ ലിഫ്റ്റിങ്; ദമ്പതികൾക്ക് ഒന്നാം സ്ഥാനവും സ്വർണ മെഡലും

കോട്ടയം: പ്രായത്തിന്റെ കരുത്തുമായി, മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ ഓഫ് കേരളയുടെ സംസ്ഥാന പവർ ലിഫ്റ്റിങ്ങിൽ ഒന്നാം സ്ഥാനവും സ്വർണ മെഡലും നേടി അഭിഭാഷക ദമ്പതികൾ. തിരുവാർപ്പ് വൃന്ദാവൻ വീട്ടിൽ എൻ. ഗോപാലകൃഷ്ണനും ഭാര്യ സിന്ധു ഗോപാലകൃഷ്ണനും ആണ് തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ സ്വർണ മെഡലോടെ പവർലിഫ്റ്റിങ് ചാംപ്യന്മാരായത്. പുരുഷന്മാരുടെ അറുപത് പ്ലസ് വിഭാഗത്തിൽ എൺപത്തിമൂന്നു കിലോ ഇനത്തിലും വനിതകളുടെ അമ്പത്തിയഞ്ചു പ്ലസ് വിഭാഗത്തിൽ എൺപത്തിനാല് കിലോ ഇനത്തിലുമായിരുന്നു മത്സരം. സൂപ്പർ മാസ്റ്റേഴ്സ് ഗെയിംസ് ആൻഡ് സ്പോർട്സ് ഫെഡറേഷൻ ഇന്ത്യയുടെ […]
Read more

എരുമേലി ടൗണിൽ ഇന്നലെ രാവിലെ മുതൽ ഗതാഗതം മുടങ്ങി

കോട്ടയം: ശബരിമല അയ്യപ്പൻമാരുടെ തിരക്കു മൂലം എരുമേലിയിൽ ഇന്നലെ പുലർച്ചെ മുതൽ രാവിലെ ഒൻപത് വരെ ടൗണിൽ ഗതാഗതം മുടങ്ങി. ടൗണിലേക്കുള്ള റോഡിൽ പല ഇടങ്ങളിലും വാഹനങ്ങൾ പിടിച്ചിടുന്ന സ്ഥിതിയാണ് ഉണ്ടായത്. ചന്ദനക്കുടം,പേട്ട തുള്ളൽ തുടങ്ങിയവ നടക്കുന്ന വരുംദിവസങ്ങളി‍ൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണു സാധ്യത.  എന്നാൽ ടൗണിൽ ഗതാഗതക്കുരുക്ക് വർധിക്കുമ്പോൾ മറ്റ് പ്രധാന റോഡുകളിലേക്ക് പോകാനുള്ള രണ്ടു  വഴികൾ നന്നാക്കിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു. ടൗണിൽ തിരക്കേറുമ്പോൾ ഉപയോഗിക്കാൻ കഴിയുന്ന സമാന്തര വഴികളായ കാരിത്തോട്, ഒഴക്കനാട് റോഡുകൾ […]
Read more

പുണ്യമായി പാലൊഴുകിയപ്പോൾ; ഒരു കുപ്പി നാടൻ പാലിന് പതിനായിരം രൂപ!

കോട്ടയം: കർഷകന്റെ വിയർപ്പിന്റെ വിലയറിയുന്ന ഒരു നാടാണ് നമ്മുടേത്. എന്നാൽ, ആ വിശ്വാസത്തിന്റെ നന്മ കലർന്നാൽ ഒരു കുപ്പി പാലിന് എത്ര രൂപ വരെ വില നൽകാൻ ആളുണ്ടാകും? കുമരകത്തെ സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ഒരു സംഭവം കേട്ടാൽ ആരും അമ്പരന്നുപോകും. വെറും ഒരു കുപ്പി ശുദ്ധമായ നാടൻ പശുവിന്റെ പാലിന് ലേലത്തിൽ വിലയിട്ടത് കേവലം 10,001 രൂപ! പതിവുപോലെ 172-ാമത് പെരുന്നാളിനോടനുബന്ധിച്ച് നടന്ന ഇടവകദിനാഘോഷ ചടങ്ങുകളാണ് ഈ അവിശ്വസനീയമായ നേട്ടത്തിന് […]
Read more

കോട്ടയം നഗരത്തിന്റെ തെക്കൻ മേഖലയിൽ ശുദ്ധജല വിതരണം മുടങ്ങിയിട്ട് മൂന്ന് മാസം

കോട്ടയം: വേനൽകാലം ആരംഭിക്കിക്കാൻ ഇരിക്കെ നഗരത്തിന്റെ  തെക്കൻ മേഖലകളായ പള്ളം, പാക്കിൽ, മാവിളങ്ങ് ഭാഗങ്ങളിൽ ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം മുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുന്നു. കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ പൈപ്പിലൂടെ ശുദ്ധജലം എത്തിയ ശേഷം പിന്നീട് ഇന്നു വരെ വെള്ളം ലഭിച്ചിട്ടില്ലെന്ന പരാതിയുമായി നാട്ടുകാർ.  ഈ പ്രദേശത്തെ കിണറുകളിലെ  വേനൽക്കാലം എത്തുന്നതിനു മുൻപ് തന്നെ ക്രമാതീതമായ അളവിൽ താഴ്ന്നു തുടങ്ങി. ജലത്തിനായി സ്വകാര്യ കുടിവെള്ള വിതരണക്കാരെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ട്. ഇവർ അമിതവില ഈടാക്കുന്നുണ്ടെന്നു നാട്ടുകാർ പറയുന്നു. ശുദ്ധജല […]
Read more

സീപ്പ് സൂപ്പർ ലീഗിന് തുടക്കം; ആദ്യ വിജയം കാഞ്ഞിരത്താനം സെന്റ് ജോൺസിന്

കോട്ടയം :”Say No to Drugs, Yes to Sports” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും സെന്റ് തോമസ് കോളേജ്, പാലായുമായി സഹകരിച്ച് സംഘടിപ്പിച്ച സീപ്പ് സൂപ്പർ ലീഗ് 2026-ന് ഔദ്യോഗികമായി തുടക്കമായി. കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വെച്ച് 2026 ജനുവരി 4-ന് നടന്ന ചടങ്ങിൽ ഇന്ത്യൻ എ ടീം അംഗവും കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഐപിഎൽ താരവുമായ സച്ചിൻ ബേബി ലീഗ് ഉദ്ഘാടനം നിർവഹിച്ചു. പാലാ രൂപതാ […]
Read more

എസ്എൻഡിപി യോഗം കുമരകം വടക്ക് ശാഖയുടെ 2026 കലണ്ടർ പ്രകാശനം ചെയ്തു

കോട്ടയം: എസ്എൻഡിപി യോഗം കോട്ടയം യൂണിയനിലെ 38-ാം നമ്പർ ശാഖയായ കുമരകം വടക്ക് ശാഖ പുറത്തിറക്കിയ 2026-ലെ കലണ്ടർ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രകാശനം ചെയ്തു. കണിച്ചുകുളങ്ങരയിലെ യോഗം ഓഫീസിൽ വെച്ച് നടന്ന ചടങ്ങിലാണ് പ്രകാശനം നടന്നത്. ശാഖായോഗം പ്രസിഡന്റ് അജയൻ എം. ജെ., സെക്രട്ടറി സനകൻ എ. സി., മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ എം. വി. ബാബു, വി. സി. അജയഘോഷ്, പി. സി. അനിൽകുമാർ, യൂത്ത് മൂവ്മെന്റ് യൂണിയൻ കൗൺസിലർ അരവിന്ദ് സുകുമാരൻ […]
Read more

കുമരകം ശ്രീ ശക്തീശ്വരം ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം

കോട്ടയം: കവണാറ്റിൻകര വിരിപ്പുകാല ശ്രീശക്തീശ്വരം ക്ഷേത്രത്തിന്റെ റോഡരികിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തി. കാണിക്കവഞ്ചിയുടെ ചില്ല് തകർക്കപ്പെട്ട നിലയിലാണ്. രാവിലെ ക്ഷേത്രത്തിൽ വിളക്ക് കൊളുത്താൻ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. എത്ര രൂപ നഷ്ടമായി എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ക്ഷേത്രം അധികൃതർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഈ വർഷത്തെ ഉത്സവത്തിന് ആനയും

കോട്ടയം: ചരിത്രപരമായ തീരുമാനം തിരുത്തിക്കൊണ്ട്, കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കാൻ ഭരണസമിതി തീരുമാനിച്ചു. ഇന്ന് കൂടിയ പൊതുയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ വർഷങ്ങളിൽ, ക്ഷേത്രത്തിലെ ഉത്സവത്തിൽ ആനയെ ഒഴിവാക്കി ആ തുക അശരണർക്ക് വീട് നിർമ്മിച്ച് നൽകാൻ വിനിയോഗിച്ച് നിലവിലെ ഭരണസമിതി കൈയ്യടി നേടിയിരുന്നു. എന്നാൽ, ഈ നിലപാടിൽ മാറ്റം വരുത്തിക്കൊണ്ടാണ് 121-ാമത് വർഷോത്സവത്തിന് ആനയെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ക്ഷേത്രത്തിലെ 121-ാമത് വർഷോത്സവം 2026 ഫെബ്രുവരി 21 ശനിയാഴ്ച കൊടിയേറി […]
Read more

അയർലണ്ടിലെ സെമിനാരിയിൽ പഠിച്ചു വൈദികനായ ആദ്യ മലയാളിക്ക് വെള്ളികുളം ഇടവകയിൽ സ്വീകരണം

കോട്ടയം: അയർലണ്ടിലെ ഡബ്ലിൻ രൂപതയിൽ സെമിനാരി പഠനം പൂർത്തിയാക്കി കപ്പൂച്ചിൻ മിഷനറി വൈദികനായി അഭിഷിക്തനായ ഫാ. ആന്റണി വാളിപ്ലാക്കലിന് വെള്ളികുളം ഇടവകയിൽ ഊഷ്മളമായ സ്വീകരണം നൽകി. അയർലണ്ടിലെ സെമിനാരിയിൽ പഠനം നടത്തി വൈദികപട്ടം സ്വീകരിക്കുന്ന ആദ്യ മലയാളിയാണ് ഫാ. ആന്റണി വാളിപ്ലാക്കൽ. 2025 മെയ് 10-ന് ഡബ്ലിൻ രൂപതയുടെ സഹായമെത്രാനായ ബിഷപ്പ് ഡോണൽ റോച്ചിൽ നിന്നാണ് അദ്ദേഹം പൗരോഹിത്യപട്ടം സ്വീകരിച്ചത്. ഭരണങ്ങാനം വാളിപ്ലാക്കൽ കുര്യൻ, അന്നക്കുട്ടി ദമ്പതികളുടെ രണ്ട് മക്കളിൽ മൂത്തയാളാണ് ആന്റണി. ചൂണ്ടച്ചേരി എൻജിനീയറിങ് കോളേജിൽ […]
Read more

Recent News

Advertisement
WhiteswanTV Footer