Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

‘എ ഡ്രൗസിനസ് ഡിറ്റക്‌ഷൻ സിസ്റ്റ’ത്തിനു പേറ്റന്റ്

കോട്ടയം : ഇനി മുതൽ വാഹനത്തിൽ ഉറങ്ങി വണ്ടി ഓടിച്ച് അപകടത്തിൽപെടുന്നതു കുറയ്ക്കാൻ എം ജി സർവകലാശാലയിൽനിന്ന് ഒരു എഐ യന്ത്രം. ഡ്രൈവർമാരുടെ ഉറക്കക്ഷീണം മുൻകൂട്ടി കണ്ടെത്തുന്നതു വഴി റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ‘എ ഡ്രൗസിനസ് ഡിറ്റക്‌ഷൻ സിസ്റ്റ’ത്തിനു പേറ്റന്റ് ലഭിച്ചു. കോട്ടയത്ത്‌ എം ജി സർവകലാശാലാ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിലെ ഡോ. കെ.പി.പുഷ്പലത, ഗവേഷണ വിദ്യാർഥിനി ഡോ. വിനീത വിജയൻ എന്നിവർക്കാണു പേറ്റന്റ് ലഭിച്ചത്. മുഖഭാവങ്ങളിലെയും കണ്ണുകളുടെ ചലനങ്ങളിലെയും സൂക്ഷ്മമാറ്റങ്ങൾ ഉൾപ്പെടെയുള്ള ദൃശ്യസവിശേഷതകൾ വിശകലനം ചെയ്ത് […]
Read more

കല്ലറ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി; ഉടൻ പ്രവർത്തനം ആരംഭിക്കും

കോട്ടയം: കല്ലറ ഗ്രാമപഞ്ചായത്തിലെ പോലീസ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയായി. കുറവിലങ്ങാട്-ചേർത്തല മിനി ഹൈവേയോട് ചേർന്ന ചന്തപ്പറമ്പിൽ 3750 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്നു നിലകളിലായാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ സ്റ്റേഷൻ ഒരുങ്ങുന്നത്. 30 സെന്റ് സ്ഥലവും നിലവിലുണ്ടായിരുന്ന 2250 ചതുരശ്ര അടിയുള്ള രണ്ടുനില കെട്ടിടവും ഗ്രാമപഞ്ചായത്ത് ആഭ്യന്തരവകുപ്പിന് കൈമാറിയാണ് സ്റ്റേഷന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. കല്ലറ ഗ്രാമപഞ്ചായത്തിന്റെ 2019-20 പ്ലാൻ ഫണ്ടിൽ നിന്നുള്ള 33.66 ലക്ഷം രൂപ വിനിയോഗിച്ചാണ് പഴയ കെട്ടിടം നിർമ്മിച്ചത്. പിന്നീട്, സി.കെ. ആശ എം.എൽ.എയുടെ […]
Read more

സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന് കോട്ടയത്ത് തുടക്കം; സന്നദ്ധ പ്രവർത്തകർ വീടുകളിലേക്ക്

കോട്ടയം: സംസ്ഥാനത്തിന്റെ വികസനത്തിനായി പൊതുജനങ്ങളിൽ നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്ന ‘നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമി’ന്റെ ഭാഗമായുള്ള ഭവന സന്ദർശനം കോട്ടയം ജില്ലയിൽ ആരംഭിച്ചു. പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരാണ് വിവരശേഖരണത്തിനായി വീടുകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും എത്തുന്നത്. ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിൽ ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായാണ് കർമ്മ സമിതി അംഗങ്ങൾ ആദ്യമായി സംവദിച്ചത്. ജോബ് മൈക്കിൾ എംഎൽഎയും ജില്ലാ കളക്ടറും ചേർന്ന് മെത്രാപ്പോലീത്തയ്ക്ക് കത്തും ബ്രോഷറും കൈമാറി. വൈക്കം നിയമസഭാ മണ്ഡലത്തിൽ ചലച്ചിത്ര […]
Read more

ഇന്ന് 149-ാമത് മന്നം ജയന്തി; പെരുന്നയിൽ വിപുലമായ ആഘോഷങ്ങളുമായി എൻഎസ്എസ്

തിരുവനന്തപുരം: 149-ാമത് മന്നം ജയന്തി ഇന്ന്. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 7 മണി മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടക്കും. ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് രാജീവ് ആലുങ്കൽ അനുസ്മണ പ്രഭാഷണം നടത്തും.
Read more

നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം വോളന്റിയർമാരുടെ  പരിശീലനത്തിന് തുടക്കം

കോട്ടയം: കേരള  സർക്കാർ നടപ്പിലാക്കുന്ന നവകേരളം സിറ്റിസൺസ് റസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമാകുന്ന കർമ്മസേന അംഗങ്ങളുടെ വൈക്കം നിയമസഭാ മണ്ഡലത്തിലെ ആദ്യഘട്ടം പരിശീലനം ആരംഭിച്ചു. വെച്ചൂർ, വെള്ളൂർ, മറവൻതുരുത്ത് പഞ്ചായത്തുകളിൽ നിന്നുള്ള വളന്റിയർമാരാണ് പങ്കെടുത്തത്. സർക്കാർ പ്രതിനിധികളായ സന്നദ്ധ പ്രവർത്തകർ സംസ്ഥാനത്തെ എൺപതിയഞ്ചു ലക്ഷം വീടുകൾ സന്ദർശിച്ച് സർക്കാർ നടപ്പാക്കിയ ക്ഷേമ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങളും  ഭാവിപദ്ധതികൾ സംബന്ധിച്ച ആശയങ്ങളും നിർദ്ദേശങ്ങളും തേടും. പരിശീലനം സിദ്ധിച്ച എൺപത്തിയയ്യിരത്തിൽ  അധികം സാമൂഹ്യസേവ സന്നദ്ധ പ്രവർത്തകരാണ് സംസ്ഥാനത്ത് ഇത്തരത്തിലുള്ള പ്രവർത്തനം […]
Read more

ഏറ്റുമാനൂരിൽ കാർ ഓട്ടോയിലിടിച്ച് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോട്ടയം: എം.സി. റോഡിൽ ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലെ കുരിശുപള്ളി കവലക്ക് സമീപം നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലിടിച്ച് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് ഏകദേശം ഒന്നേകാൽ മണിയോടെയാണ് അപകടം സംഭവിച്ചത്. കോട്ടയം ഭാഗത്തുനിന്ന് പുറലങ്ങാട്ടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഓട്ടോ ഡ്രൈവർ സജീവ്, ഓട്ടോ യാത്രക്കാരിയായ സംഗീത ലേഡീസ് സ്റ്റോർ ഉടമ സീന എന്നിവരെ ഉടൻതന്നെ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു, മുൻചക്രം ഊരിത്തെറിച്ച നിലയിലായിരുന്നു. കാർ […]
Read more

സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന് കോട്ടയത്ത് തുടക്കം; സന്നദ്ധ പ്രവർത്തകർ വീടുകളിലേക്ക്

കോട്ടയം: സംസ്ഥാനത്തിന്റെ വികസനത്തിനായി പൊതുജനങ്ങളിൽ നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്ന ‘നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമി’ന്റെ ഭാഗമായുള്ള ഭവന സന്ദർശനം കോട്ടയം ജില്ലയിൽ ആരംഭിച്ചു. പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരാണ് വിവരശേഖരണത്തിനായി വീടുകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും എത്തുന്നത്. ജില്ലയിലെ വിവരശേഖരണത്തിന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കെ.ടി. തോമസിന്റെ കോട്ടയം കഞ്ഞിക്കുഴിയിലെ വസതിയിലാണ് തുടക്കമായത്. ജില്ലാ കളക്ടർ ചേതൻകുമാർ മീണ അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ കത്തും പ്രോഗ്രാം ബ്രോഷറും കൈമാറി. കഴിഞ്ഞ പത്ത് വർഷം വിപുലമായ വികസന […]
Read more

സദാസമയവും ഗതാഗത കുരുക്കിലാകുന്ന കാഞ്ഞിരപ്പള്ളി ടൗൺ

കോട്ടയം: കാഞ്ഞിരപ്പള്ളി ടൗണിൽ നിന്ന് കടക്കാൻ പല അടവുകളും പയറ്റേണ്ടിവരുമെന്ന ഗതികേടിലാണ് വാഹന യാത്രക്കാർ. സദാസമയവും കുരുക്കിലമരുന്ന ടൗണിൽ‍ പ്രശ്നങ്ങൾക്കു കാരണം പലതാണ്. പരിഹാരത്തിനായി നടപടികൾ നീളുമ്പോൾ പൊതുജനം വലയുകയാണ്. കോട്ടയം കഴിഞ്ഞാൽ കെകെ റോഡിൽ ഏറ്റവും കൂടുതൽ ഗതാഗത തടസ്സം ഉണ്ടാകുന്ന ടൗണായി ഈ ഭാഗം മാറി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വളവ് മുതൽ ഫാബീസ് ഓഡിറ്റോറിയം വരെ നീളുന്ന രണ്ട് കിലോമീറ്റർ ഗതാഗതക്കുരുക്കിന് പട്ടണം സാക്ഷിയായി. ഇവിടെ സാധാരണ ഗതിയിൽ വാഹനങ്ങൾ കടന്നു പോകുന്ന ടൗണിൽ ബസ് സ്റ്റാൻഡിനു […]
Read more

ചങ്ങനാശ്ശേരി പെരുന്നയിൽ ജലസംഭരണിയുടെ നിർമാണം പുരോഗമിക്കുന്നു

കോട്ടയം: ചങ്ങനാശേരി പെരുന്നയിൽ ജലവിതരണവകുപ്പ് ഓഫീസിന്റെയും ജലസംഭരണിയുടെയും നിർമാണം പുരോഗമിക്കുന്നു.. പതിനഞ്ചു ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ചങ്ങനാശ്ശേരി നഗരസഭയിലെ പതിനാറു വാർഡുകളിലും പായിപ്പാട് ഗ്രാമപ്പഞ്ചായത്തിലെ മൂന്നു വാർഡുകളിലും വാഴപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ രണ്ടു വാർഡുകളിലും കുടിവെള്ളവിതരണം സുഗമമാകും. ഇപ്പോൾ നിലവിൽ കെട്ടിടത്തിന്റെ പെയിന്റിങ്, വൈദ്യുതീകരണം, പ്ലംബിങ് ഉൾപ്പെടെയുള്ള ജോലികളാണ് നടന്നുവരുന്നത്. ഒരു സ്വകാര്യ കെട്ടിടനിർമ്മാണ  സൊസൈറ്റിക്കാണ് നിർമാണച്ചുമതല. വാട്ടർ അതോറിറ്റിയുടെ ഭൂമിയിൽ നിർമിക്കുന്ന ഓഫീസ് കെട്ടിടത്തിനു മുകളിലാണ് ടാങ്ക് പണിയുന്നത്. സെക്ഷൻ ഓഫീസ്, സബ് […]
Read more

കോട്ടയത്ത് വിഷൻ വോർട്ടെക്സ് ചിത്ര പ്രദർശനം ആരംഭിച്ചു

കോട്ടയം: ജില്ലാ പബ്ലിക് ലൈബ്രറി കാനായി കുഞ്ഞിരാമൻ ആർട് ഗാലറിയിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നുള്ള ചിത്ര- ശില്പ കലാകാരന്മാർ പങ്കെടുക്കുന്ന വിഷൻ വോർട്ടെക്സ് ചിത്ര പ്രദർശനം ആരംഭിച്ചു. കോട്ടയം ജില്ലാ ആർട് ഫൗണ്ടേഷൻ കോട്ടയം പബ്ലിക് ലൈബ്രറിയുമായി സഹകരിച്ചു നടത്തുന്ന പ്രദർശനം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്കാരസഹിതി സംസ്ഥാന വർക്കിങ് ചെയർമാൻ എൻ.വി. പ്രദീപ് കുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ പബ്ലിക് ലൈബ്രറി സെക്രട്ടറി വിജയകുമാർ. ഇവരെ കൂടാതെ കോട്ടയം ആർട് ഫൗണ്ടേഷൻ പ്രസിഡന്റ്‌ ടി.ആർ. ഉദയകുമാർ, […]
Read more

Recent News

Advertisement
WhiteswanTV Footer