Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ നൂറാം വാർഷിക തിളക്കം; പാലാ രൂപതയിലെ ഏറ്റവും ഉയരമുള്ള മണിമാളികകളിലൊന്ന് വെഞ്ചരിച്ചു

കോട്ടയം: നൂറാം വാർഷികത്തിന്റെ നിറവിൽ നിൽക്കുന്ന തീക്കോയി സെന്റ് മേരീസ് ഫൊറോനാ ദൈവാലയത്തിൽ പുതുതായി നിർമ്മിച്ച മണിമാളികയും മണിയും വെഞ്ചരിച്ചു. പാലാ രൂപതയിലെ തന്നെ ഏറ്റവും ഉയരമുള്ള മണിമാളികകളിലൊന്നാണ് ശതാബ്ദി വർഷത്തിൽ വിശ്വാസികൾക്കായി തുറന്നുകൊടുത്തത്. 57 അടി ഉയരമുള്ള ഈ മണിമാളിക നിർമ്മിച്ച് നൽകിയത് തയ്യിൽ കുടുംബയോഗമാണ്. മാന്നാറിൽ പ്രത്യേകമായി വാർത്തെടുത്ത 410 കിലോഗ്രാം തൂക്കമുള്ള പള്ളിമണി വടക്കേമുറിയിൽ വി.ജെ. മാത്യു (പാപ്പച്ചൻ) ആണ് ദൈവാലയത്തിന് സമർപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച (28.12.2025) രാവിലെ 8.30-ന് നടന്ന ചടങ്ങിൽ […]
Read more

മുൻ എംഎൽഎ പി.എം. മാത്യുവിന്റെ സംസ്കാരം ഇന്ന് കടുത്തുരുത്തിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വിടവാങ്ങൽ

കോട്ടയം: അന്തരിച്ച മുൻ എംഎൽഎ പി.എം. മാത്യുവിന്റെ സംസ്കാര ചടങ്ങുകൾ ഡിസംബർ 31 ബുധനാഴ്ച പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. രാവിലെ 10:30-ന് ആരണാശേരിയിലുള്ള വസതിയിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഭൗതികശരീരം വിലാപയാത്രയായി കടുത്തുരുത്തി താഴത്തുപള്ളിയിലേക്ക് കൊണ്ടുപോകും. 11 മണി മുതൽ താഴത്തുപള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ പ്രാർത്ഥനാ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് 3:30-ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടക്കുന്ന സമാപന ശുശ്രൂഷകൾക്ക് പാലാ […]
Read more

കുറവിലങ്ങാടിന്റെ കലാസാംസ്കാരിക നായകൻ വടക്കേക്കര മാസ്റ്റർ അന്തരിച്ചു; സംസ്കാരം ഇന്ന്

കോട്ടയം: ആറ് പതിറ്റാണ്ടുകാലം കുറവിലങ്ങാടിന്റെ കലാസാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന പ്രമുഖ അധ്യാപകനും കലാകാരനുമായ സി.എം. കുര്യൻ (വടക്കേക്കര മാസ്റ്റർ) അന്തരിച്ചു. നാടക സംവിധായകൻ, കവി, ഗാനരചയിതാവ്, കഥാപ്രസംഗകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം നാടിന് തീരാനഷ്ടമാണ്. വിദ്യാർത്ഥി കാലഘട്ടത്തിൽ നടനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് സൺഡേ സ്കൂളുകൾക്കും വിവിധ സംഘടനകൾക്കുമായി നിരവധി നാടകങ്ങൾ സംവിധാനം ചെയ്തു. സി.എൽ. ജോസിന്റെ നാടകങ്ങൾക്കൊപ്പം സ്വന്തമായി രചിച്ച നിരവധി ലഘുനാടകങ്ങളും അദ്ദേഹം വേദികളിലെത്തിച്ചിട്ടുണ്ട്. പള്ളികളുമായി ബന്ധപ്പെട്ട് നടന്ന […]
Read more

ബാലസംഘം 88-ാം സ്ഥാപക ദിനം മരങ്ങാട്ടുപിള്ളിയിൽ സമുചിതമായി ആചരിച്ചു

കോട്ടയം: ലോകത്തിലെ ഏറ്റവും വലിയ കുട്ടികളുടെ സംഘടനയായ ബാലസംഘത്തിന്റെ 88-ാം സ്ഥാപക ദിനാചരണം മരങ്ങാട്ടുപിള്ളിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന ദിനാചരണത്തിന്റെ ഭാഗമായാണ് മരങ്ങാട്ടുപിള്ളിയിലും ചടങ്ങുകൾ സംഘടിപ്പിച്ചത്. ബാലസംഘം മേഖല കൺവീനർ കെ.കെ. നാരായണൻ അധ്യക്ഷത വഹിച്ച സമ്മേളനം മുതിർന്ന രക്ഷാധികാരി എ.എസ്. ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്തു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗമായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബാലസംഘം രക്ഷാധികാരി സമിതി അംഗം ബിനീഷ് ഭാസ്കരനെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് കുട്ടികൾക്കായി സംഘടിപ്പച്ച കലാപരിപാടികൾക്ക് ആദർശിഖ […]
Read more

അടച്ചിരുന്ന ചെക്പോസ്റ്റ് ബലമായി തുറന്ന് ശബരിമല തീർഥാടകർ

കോട്ടയം: ശബരിമല മണ്ഡല തീർഥാടനത്തിനു ശേഷം വനംവകുപ്പ് അടച്ച കാനനപാതയിലൂടെ ശബരിമലയിലേക്കു പോകുന്നതിനെത്തിയ ആയിരക്കണക്കിനു തീർഥാടകർ പൊലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നിർദേശം അവഗണിച്ച് ബലമായി ചെക്പോസ്റ്റ് തുറന്ന് കടന്നുപോയി. കാനനപാത ആരംഭിക്കുന്ന കോയിക്കക്കാവ്, അഴുതക്കടവ് എന്നിവിടങ്ങളിലെ വനംവകുപ്പ് ചെക്‌പോസ്റ്റുകളിലൂടെയാണു വിവിധ സംസ്ഥാനങ്ങളിൽ‍നിന്നെത്തിയ തീർഥാടകർ ബലമായി കടന്നുപോയത്. ശബരിമല നട അടച്ചിടുന്ന ഇടവേള അറിയാതെ എത്തിയവരാണ് ഇവരിൽ ഭൂരിഭാഗവും. ഇരുപത്തിയെഴിന് ആണു മണ്ഡലകാലത്തിനു ശേഷം നട അടച്ചത്. ഇന്നു വൈകിട്ടാണു മകരവിളക്കിനു നട തുറക്കുന്നത്.  ഇവർക്കു പിന്നാലെ കാനനപാതയിലേക്ക് എത്തിയ […]
Read more

മന്നം ജയന്തി ആഘോഷം ജനുവരി ഒന്നിനും രണ്ടിനും പെരുന്നയിൽ

കോട്ടയം: ചങ്ങനാശ്ശേരിയിൽ എൻ എസ് എസ് സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 149–ാമത് ജയന്തി ആഘോഷങ്ങൾക്കായി പെരുന്ന ആസ്ഥാനം ഒരുങ്ങി. ജനുവരി ഒന്നിനും രണ്ടിനുമാണ് മന്നം ജയന്തി ആഘോഷ പരിപാടികൾ. സമുദായാചാര്യനു മുൻപിൽ പുഷ്പാർച്ചന നടത്താൻ പതിനായിരക്കണക്കിനു സമുദായാംഗങ്ങൾ മന്നം സമാധി മണ്ഡപത്തിലെത്തും. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ മേൽനോട്ടത്തിലാണ് മന്നം ജയന്തി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നത്. ജനുവരി ഒന്നിനു രാവിലെ ഏഴു മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന, പത്തു മുപ്പതിന്  അഖിലകേരള നായർ പ്രതിനിധിസമ്മേളനം.  ജനറൽ […]
Read more

മണിമലയാറ്റിൽ  ജലനിരപ്പ് താഴ്ന്നു; ഇത്തവണ കിഴക്കൻ മേഖലയിൽ വരൾച്ച കൂടുതൽ

കോട്ടയം : ഇത്തവണ മഴ കാര്യമായി ലഭിച്ചില്ലെങ്കിൽ വേനൽകാലത്തിനു മുൻപേ മലയോരം നേരിടാൻ പോകുന്നത് കനത്ത വരൾച്ചയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് മണിമലയാറ്റിൽ ഭൂഗർഭ ജലനിരപ്പ് താഴ്ന്നു. കാരണം രാത്രിയിലെ മഞ്ഞും പകൽ സമയത്തെ ചൂടും. മണിമലയാറ്റിൽ ഇറിഗേഷൻ വകുപ്പിന്റെ സ്കെയിലിനും താഴെയാണ് ജലനിരപ്പ്, കയങ്ങളിലും കുഴികളിലും ചെക്ക് ഡാമുകളിലും ഒഴികെ മറ്റ് എല്ലായിടത്തും നീരൊഴുക്ക് നിലച്ചു. ഒഴുക്ക് കുറഞ്ഞു പാറകൾ തെളിഞ്ഞ് ആറിന്റെ നടുവിൽ പച്ചപ്പും നിറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബർ ആദ്യം മുതൽ ഇടയ്ക്കിടെ […]
Read more

കെ എം മാണിയുടെ 13 ബഡ്ജറ്റ് പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ; പ്രകാശനം ജനുവരി 10-ന്

കോട്ടയം: കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിലും ക്ഷേമ രാഷ്ട്രീയത്തിലും സമാനതകളില്ലാത്ത മുദ്രപതിപ്പിച്ച മുൻ ധനകാര്യ മന്ത്രി കെ.എം. മാണി നിയമസഭയിൽ അവതരിപ്പിച്ച 13 ബഡ്ജറ്റ് പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നു. കേവലമൊരു വരവുചെലവ് കണക്കിനപ്പുറം, സാധാരണക്കാരന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച കാരുണ്യ ബനവലന്റ് ഫണ്ട്, കർഷകത്തൊഴിലാളി പെൻഷൻ തുടങ്ങിയ ഒട്ടനവധി ജനക്ഷേമ പദ്ധതികളുടെ രൂപരേഖയായ ഈ ബഡ്ജറ്റുകൾ കേരളത്തിന്റെ വികസന ചരിത്രത്തിലെ അമൂല്യരേഖകളാണ്. 2026 ജനുവരി 10-ന് രാവിലെ 11.30-ന് നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ചാണ് […]
Read more

കുമരകത്തെ ബിജെപി- കോൺഗ്രസ് സഖ്യം; സ്വതന്ത്രന്റെ അധ്യക്ഷസ്ഥാനത്തെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

കോട്ടയം: കുമരകത്ത് ബിജെപിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥി എ.പി. ഗോപി പഞ്ചായത്ത് അധ്യക്ഷനായതിനെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ രംഗത്ത്. എ.പി. ഗോപി സ്വതന്ത്രനായാണ് മത്സരിച്ചതെന്നും സിപിഎമ്മിൽ നിന്ന് വിട്ടുപോന്ന ഒരാളെ തിരികെ അവിടെ എത്തിക്കേണ്ട ബാധ്യത കോൺഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2010-ൽ റിബലായി മത്സരിച്ചതിനെ തുടർന്ന് സിപിഎം പുറത്താക്കിയ വ്യക്തിയാണ് ഗോപി. അതേസമയം, ഗോപിയെ സ്വതന്ത്രനെന്ന് വിശേഷിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണെന്ന് സിപിഎം ആരോപിക്കുന്നു. ഗോപി മത്സരിച്ച വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ലെന്നും, കോൺഗ്രസിന്റെ പ്രചാരണ പോസ്റ്ററുകളിൽ […]
Read more

ഏറ്റുമാനൂരിലെ 36 വാർഡുകളിലും വികസനമെത്തിക്കും; റോഡുകളും വഴിവിളക്കുകളും നവീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ

കോട്ടയം: നഗരസഭയിലെ 36 വാർഡുകളിലും സമഗ്രമായ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ചെയർപേഴ്സൺ ടോമി കുരുവിള. എല്ലാ വാർഡുകളിലെയും റോഡുകൾ നവീകരിക്കുമെന്നും വഴിവിളക്കുകളും കുടിവെള്ളവും എല്ലായിടത്തും എത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഏറ്റുമാനൂർ ജനകീയ വികസനസമിതിയുടെ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന സമിതി പ്രസിഡന്റ് ബി. രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് മുഖ്യാതിഥിയായിരുന്നു. നഗരസഭ വൈസ് ചെയർപേഴ്സൺ പുഷ്‌പ വിജയകുമാർ, സെബാസ്റ്റ്യൻ വലിയകാല, കെ. ഒ. […]
Read more

Recent News

Advertisement
WhiteswanTV Footer