Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kottayam

ഭൂരിപക്ഷമുണ്ടായിട്ടും യുഡിഎഫിന് പ്രസിഡന്റില്ല; പഞ്ചായത്തിൽ എൽഡിഎഫ് അംഗം അധികാരത്തിലേക്ക്

കോട്ടയം: ഭൂരിപക്ഷമുണ്ടായിട്ടും സംവരണ വിഭാഗത്തിൽ അംഗങ്ങളില്ലാത്തതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന് കൈവിടേണ്ടി വരുന്നു. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗം അമ്പിളി സജീവൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. 24 അംഗങ്ങളുള്ള ഭരണസമിതിയിൽ 14 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷം യുഡിഎഫിനുണ്ടെങ്കിലും, പട്ടികവർഗ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ യുഡിഎഫ് നിരയിൽ ആളില്ലാത്തതാണ് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ക്വോറം തികയാത്തതിനെ തുടർന്ന് മാറ്റിവെച്ച വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വൈസ് പ്രസിഡന്റ് […]
Read more

ഒരേ വാർഡിൽ നിന്ന് മൂന്ന് ജനപ്രതിനിധികൾ; മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ അപൂർവ്വ രാഷ്ട്രീയ സംഗമം

കോട്ടയം: ഒരു വാർഡ്, മൂന്ന് ജനപ്രതിനിധികൾ. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് അപൂർവമായ ഒരു രാഷ്ട്രീയ നേട്ടത്തിന് സാക്ഷിയാകുന്നു. പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗ്രേസിക്കുട്ടി എബ്രാഹം ഉൾപ്പെടെ മൂന്ന് ജനപ്രതിനിധികൾ ഒരേ വാർഡിലെ സ്ഥിരതാമസക്കാരാണെന്ന പ്രത്യേകതയാണ് ഈ വാർഡിനെ ശ്രദ്ധേയമാക്കുന്നത്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച് പ്രസിഡന്റ് പദവിയിലെത്തിയ ഗ്രേസിക്കുട്ടി എബ്രാഹത്തിനൊപ്പം, പതിമൂന്നാം വാർഡിലെ ജനപ്രതിനിധിയും മുൻ പഞ്ചായത്ത് അംഗവുമായ തുളസിദാസ് (സി.പി.എം), പത്താം വാർഡിൽ നിന്ന് കേരള കോൺഗ്രസ് (യു.ഡി.എഫ്) സ്ഥാനാർത്ഥിയായി വിജയിച്ച ജോസ്മോൻ ജേക്കബ് […]
Read more

കരൂർ പഞ്ചായത്ത് ഭരണം; കൂറുമാറ്റ വിവാദത്തിൽ ഇടതുമുന്നണി പ്രതിരോധത്തിൽ; പ്രിൻസ് കുര്യനെതിരെ തെളിവുകൾ പുറത്ത്

കോട്ടയം: യുഡിഎഫ് പിന്തുണയോടെ വിജയിച്ച സ്വതന്ത്ര അംഗത്തെ കൂറുമാറ്റി കരൂർ പഞ്ചായത്ത് ഭരണം പിടിച്ച ഇടതുമുന്നണിക്ക് തിരിച്ചടിയായി നിർണ്ണായക തെളിവുകൾ പുറത്തുവരുന്നു. യുഡിഎഫ് പാനലിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പ്രിൻസ് കുര്യത്ത്, തിരഞ്ഞെടുപ്പ് ദിവസം മാണി ഗ്രൂപ്പ് നേതാക്കളുടെ വാഗ്ദാനങ്ങളിൽ വീണ് ഇടതുമുന്നണിയിലേക്ക് ചേക്കേറിയത് ജനാധിപത്യ സംസ്കാരത്തിന് കളങ്കമാണെന്ന ആക്ഷേപം ശക്തമാണ്. തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ താൻ ‘യുഡിഎഫ് സ്വതന്ത്രൻ’ ആണെന്ന് വ്യക്തമാക്കി പ്രിൻസ് വിതരണം ചെയ്ത പ്രചരണ സാമഗ്രികൾ ഇപ്പോൾ ഇയാൾക്കെതിരെയുള്ള പ്രധാന തെളിവുകളായി മാറിയിരിക്കുകയാണ്. […]
Read more

അനുഗ്രഹം തേടി കൊച്ചി ഡെപ്യൂട്ടി മേയർ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ

കോട്ടയം: പുതുതായി ചുമതല ഏറ്റ കൊച്ചി ഡെപ്യുട്ടി മേയർ ദീപക് ജോയ് പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ചു. ചുമതലയേറ്റെടുത്ത ശേഷം നേരെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെത്തിയ ദീപക് ജോയിയെ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്വീകരിച്ചു. ഇതേ തുടർന്ന് ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തിയ ദീപക് ജോയിയും ചാണ്ടി ഉമ്മനും കല്ലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർഥിച്ചു. ഉമ്മൻചാണ്ടിയാണ് തന്റെ രാഷ്ട്രീയ ഗുരുവെന്നും സുപ്രധാനമായ പദവിയിൽ ചുമതലയേറ്റ ശേഷം അനുഗ്രഹം തേടിയാണ് കല്ലറയിൽ എത്തിയതെന്നും ദീപക് […]
Read more

കോട്ടയത്ത്‌ 43 ഗ്രാമപ്പഞ്ചായത്തിൽ യുഡിഎഫ്ന് പ്രസിഡന്റ്‌ പദവി

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ ഗ്രാമപ്പഞ്ചായത്തുകളിൽ കോൺഗ്രസ് ഭരണം. ഇവയിൽ 38 ഗ്രാമപ്പഞ്ചായത്തുകളിൽ കോൺഗ്രസ് പ്രസിഡന്റുമാർ അധികാരമേറ്റു. സിപിഎമ്മാണ് രണ്ടാം സ്ഥാനത്ത് പതിനഞ്ചു പേർ. ഇന്നലെ ജില്ലയിലെ എഴുപതിയൊന്നു ഗ്രാമപ്പഞ്ചായത്തുകളിൽ ഏഴുപതെണ്ണം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. ക്വോറം തികയാത്തതിനാൽ എരുമേലി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് മാറ്റി. കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ വൈക്കത്ത് ഒഴികെ എല്ലായിടത്തും  പ്രസിഡന്റ് സ്ഥാനവും യുഡിഎഫിനാണ്. വൈക്കത്ത് ഒൻപത് പഞ്ചായത്തുകളിൽ ആറിൽ എൽഡിഎഫും മൂന്നിൽ യുഡിഎഫും അധികാരത്തിലെത്തി. കേരള കോൺഗ്രസ് (എം)ന് […]
Read more

ലോക്കോ പൈലറ്റിനു ശാരീരിക ആസ്വസ്‌ഥത കോട്ടയത്ത് മെമു ട്രെയിൻ പിടിച്ചിട്ടു

കോട്ടയം: മെമു ട്രെയിൻ ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് എറണാകുളം– കൊല്ലം  ട്രെയിൻ സർവീസ് കോട്ടയത്ത്  ഒരു മണിക്കൂറോളം നിർത്തിയിട്ടു. 26ന് വൈകിട്ടായിരുന്നു സംഭവം. 6.15ന് എറണാകുളത്തുനിന്നു പുറപ്പെട്ട്  ഏറ്റുമാനൂരിൽ എത്തിയപ്പോഴായിരുന്നു ലോക്കോ പൈലറ്റിന് അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നീട് യാത്ര തുടർന്ന് പതിനഞ്ചു മിനിറ്റിലധികം വൈകി 8.04ന് കോട്ടയത്ത് ട്രെയിൻ എത്തിച്ചു. തുടർന്ന് അദ്ദേഹം വിശ്രമം ആവശ്യപ്പെട്ടു. ഏറെനേരം കാത്തിരുന്നിട്ടും ട്രെയിൻ മുൻപോട്ട് എടുക്കാത്തതിനെത്തുടർന്നു വിവരം അന്വേഷിച്ച യാത്രക്കാരോട് പകരം ലോക്കോ പൈലറ്റ് ഉടൻ വരുമെന്ന് റെയിൽവേ […]
Read more

തിരുവാർപ്പിലും കുമരകത്തും എൽഡിഎഫ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂർത്തിയായി

കോട്ടയം: ജില്ലയിലെ തിരുവാർപ്പ് കുമരകം ഗ്രാമപഞ്ചായത്തുകളിൽ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. തിരുവാർപ്പിൽ സിപിഐ പ്രതിനിധിയും കുമരകത്ത് സിപിഎം പ്രതിനിധിയുമാണ് ഭരണസാരഥ്യത്തിലേക്ക് എത്തിയത്. തിരുവാർപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഒമ്പതാം വാർഡിൽ നിന്നുള്ള സിപിഐ അംഗം പി.എ. അബ്ദുൾ കരീം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തെരഞ്ഞെടുപ്പ് നടപടികൾക്ക് ശേഷം വരണാധികാരി മുൻപാകെയാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. കുമരകം പഞ്ചായത്തിൽ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഷിജോ മികച്ച വിജയം […]
Read more

അയ്മനം പഞ്ചായത്ത് പ്രസിഡന്റായി ബിജെപിയിലെ ബിന്ദു ഹരികുമാർ ചുമതലയേറ്റു

കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ബിജെപി അംഗം ബിന്ദു ഹരികുമാറിനെ തെരഞ്ഞെടുത്തു. ആറാം വാർഡിൽ നിന്നുള്ള പ്രതിനിധിയാണ് ബിന്ദു ഹരികുമാർ. പഞ്ചായത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ബിജെപിക്ക് ഭരണം ലഭിച്ചത്. ആകെ 20 അംഗങ്ങളുള്ള പഞ്ചായത്തിൽ ഭരണം നേടാൻ 11 പേരുടെ പിന്തുണയാണ് ആവശ്യമായിരുന്നത്. നിലവിൽ ബിജെപിക്ക് 8 അംഗങ്ങളാണുള്ളത്. അതേസമയം, ഇടതുപക്ഷത്തിന് ഏഴും കോൺഗ്രസിന് അഞ്ചും അംഗങ്ങളുണ്ട്. ഭൂരിപക്ഷം തെളിയിക്കാൻ മറ്റ് പാർട്ടികൾക്ക് സാധിക്കാതെ […]
Read more

140 വർഷങ്ങൾ, ഒരു പ്രസ്ഥാനം; ഇന്ത്യയുടെ ഹൃദയമിടിപ്പായി കോൺഗ്രസ് ഇന്നും തുടരുമ്പോൾ

കോട്ടയം: 1885 ഡിസംബർ 28-ന്റെ തണുത്ത പ്രഭാതം. ബോംബെയിലെ ഗോകുൽദാസ് തേജ്‌പാൽ സംസ്‌കൃത കോളേജ് ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. 39 വക്കീലന്മാരും, 14 പത്രപ്രവർത്തകരും, ഒരു മെഡിക്കൽ ഡോക്ടറുമടക്കം വെറും 72 പേർ പങ്കെടുത്ത ഒരു കൊച്ചു സമ്മേളനം. അന്ന് ഇന്ത്യയിലുണ്ടായിരുന്ന 250 ജില്ലകളിൽ വെറും 27 ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ മാത്രമാണ് അവിടെ എത്തിയിരുന്നത്. എന്നാൽ ആ ഒത്തുചേരൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അടിത്തറയാകുമെന്ന് അന്നാരും കരുതിയിട്ടുണ്ടാവില്ല. മതേതരത്വത്തിന്റെ […]
Read more

ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെ ക്രിസ്മസ് ആഘോഷവും കുടുംബസംഗമവും

കോട്ടയം: ജനകീയ വികസന സമിതി ഏറ്റുമാനൂരിന്റെ  ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷവും കുടുംബസംഗമവും സംഘടിപ്പിക്കുന്നു. 2025 ഡിസംബർ 28 ഞായറാഴ്ച വൈകിട്ട് 4:30-ന് മാരിയമ്മൻ കോവിലിന് സമീപമുള്ള വികസന സമിതി മിനി ഹാളിലാണ് ചടങ്ങുകൾ നടക്കുക. ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്‌സൺ ശ്രീ. ടോമി കുരുവിള പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. വികസന സമിതി പ്രസിഡന്റ് ശ്രീ. ബി. രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ബ്രഹ്മശ്രീ സൂര്യ കാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് മുഖ്യാതിഥിയായിരിക്കും. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി വൈസ് […]
Read more

Recent News

Advertisement
WhiteswanTV Footer