Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

ഫ്രഷ്‌ കട്ട് വിരുദ്ധ സമരത്തിന് സർവകക്ഷി ഐക്യദാർഢ്യം; മഹാറാലി നടന്നു

കോഴിക്കോട് : താമരശ്ശേരി ഫ്രഷ് കട്ട് വിരുദ്ധ സമരസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സർവകക്ഷി നേതൃത്വത്തിൽ താമരശ്ശേരിയിൽ ആയിരങ്ങൾ പങ്കുചേർന്ന മഹാറാലി നടന്നു. കഴിഞ്ഞ അഞ്ചു വർഷമായി താമരശ്ശേരിക്കടുത്ത് അമ്പായത്തോട് ഇറച്ചി പാറയി പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് കോഴി മാലിന്യ പ്ലാന്റിൽ നിന്നുള്ള ദുർഗന്ധവും ജലമലിനീകരണവും മൂലം ജീവിതം ദുരിതമനുഭവിക്കുന്ന തദ്ദേശവാസികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയായിരുന്നു മഹാറാലി. ജനങ്ങളോടൊപ്പം നിന്നതിന്റെയും സമരത്തിൽ പങ്കെടുത്തതിന്റെയും പേരിൽ വനിതകൾ ഉൾപ്പെടെ ജനപ്രതിനിധികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും , സമ്മേളനം ആവശ്യപ്പെട്ടു. കരടയിൽ […]
Read more

കലോത്സവത്തിൽ മികച്ച പ്രകടനം; ആഘോഷ റാലി നടത്തി

കോഴിക്കോട്: കോടഞ്ചേരി സെൻ്റ്ജോസഫ്സ് ഹയർ സെക്കന്റ്റെറി സ്‌കൂളിൽ വെച്ച് നടന്ന താമരശ്ശേരി ഉപ ജില്ലാ അറബിക് കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഐ. യു .എം .എൽ. പി .എസ് കന്നൂട്ടിപ്പാറയിലെ വിദ്യാർത്ഥികൾ ആഘോഷ നടത്തി റാലി . പ്രതിഭകളുടെ കലാപരിപാടികളും, വിവിധ വർണാഭമായ കാഴ്‌ചകളും റാലിക്ക് ഭംഗി കൂട്ടി, പാനീയങ്ങളും, മധുര പലഹാരങ്ങളും,ബിരിയാണിയും നാട്ടുകാരും,സ്കൂൾ അധികൃതരും റാലിയെ സ്വീകരിച്ചത് . സ്‌കൂൾ ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, പി ടി എ പ്രസിഡണ്ട് […]
Read more

പുനർ നിർമിച്ച നിസ്കാര പള്ളി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പുനർ നിർമിച്ച ഓമശേരി ഉരുളോത്ത് നിസ്കാര പള്ളി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പള്ളി പരിപാലന കമ്മിറ്റി പ്രസിഡന്റ് വി.കെ സൈനുദ്ദീൻ ഫൈസി അധ്യക്ഷനായി.ചോലക്കൽ ജുമാ മസ്ജിദ് മുദരിസ് ശാഫി അഹ്സനി പെരുവയൽ മുഖ്യപ്രഭാഷണം നടത്തി. വി.കെ ഹിഷാം ഖിറാഅത്ത് നിർവഹിച്ചു. കോൺട്രാക്ടർ ജോൺസൺ മംഗലത്തിനെ ആദരിച്ചു.സയ്യിദ് അലി അക്ബർ തങ്ങൾ കൊളത്തക്കര, പി.വി അബ്ദുറഹ്മാൻ, സി. ഇബ്രാഹിം മുസ്‌ലിയാർ,നാസർ ഫൈസി കൂടത്തായി, സി.കെ ഹുസൈൻ നിബാരി, കെ. മൊയ്തു മൗലവി,പി.കെ മുഹമ്മദ്,കെ. […]
Read more

ഉയർന്ന റാങ്കോടെ പി. എസ്. സി. നിയമനം നേടിയ ഉദ്യോഗാർത്ഥിയെ അനുമോദിച്ചു

കോഴിക്കോട്: കൊടിയത്തൂരിൽ നിന്നും ഉയർന്ന റാങ്കോടെ പി. എസ്. സി. നിയമനം നേടിയ സി കെ അനസിനെ സി. എച്ച്. മുഹമ്മദ് കോയ കൾച്ചറൽ സെന്റർ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് വി ഷംലൂലത്ത് ഉപഹാരം നൽകി . പ്രസിഡണ്ട് സലാം എള്ളങ്ങൽ, അധ്യക്ഷനായി .സെക്രട്ടറി ഇ. എ. ജബ്ബാർ, പഞ്ചായത്ത് മെമ്പർ ടി കെ അബൂബക്കർ, കെ. എം. സി. സി. ഖത്തർ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ഇ. എ. നാസർ, മണ്ഡലം ലീഗ് വൈസ് […]
Read more

എം.ഡി .എം.എ യുമായി പേരാമ്പ്രയിൽ യുവാവ് പിടിയിൽ

കോഴിക്കോട്: എം.ഡി .എം.എ യുമായി പേരാമ്പ്രയിൽ യുവാവ് പിടിയിൽ . വെള്ളയോടൻ കണ്ടി സുദേവ് (25) ആണ് പിടിയിലായത് .പേരാമ്പ്ര ബൈപാസിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രകാശൻ പടന്നയിലിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് പേരാമ്പ്ര ബൈപാസിൽ ചെറുവപ്പൊയിൽ നിന്നും ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 0.11 ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്. സബ് ഇൻസ്‌പെക്ടർ സനദ്, പ്രൊബേഷനറി എസ് ഐ അനുഷ ഗോപിനാഥ്, എസ് സി പി ഒ […]
Read more

അശാസ്ത്രീയ റോഡ് നിർമ്മാണം; അപകടങ്ങൾ പതിവാകുന്നു

കോഴിക്കോട് : കൊയിലാണ്ടി – എടവണ്ണ സ്റ്റേറ്റ് ഹൈവേയിൽ കരുമല വളവിൽ അപകടങ്ങൾ പതിവാകുന്നു.അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് അപകടങ്ങൾക്ക് കാരണമാവുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് നിർമാണത്തിന് ശേഷം ഇതുവരെ 80 ഓളം ചെറുതും വലുതുമായ വാഹന അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഈ അപകടങ്ങളിൽ 5 പേർ മരണപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നിരവധി പേർ ഇന്നും ചികിത്സയിൽ കഴിയുന്നു. അപകട വളവിൽ റോഡിൽ ചെറുതും വലുതുമായ കുഴികൾ രൂപപ്പെടുന്നത് പതിവാണ്, കൺസ്ട്രക്ഷൻ കമ്പനിയുടെ നിർമാണത്തിലെ ആശാസ്ത്രീയതയാണ് […]
Read more

യുവാവിനെ ആക്രമിച്ച് പണം തട്ടിയ പ്രധാന പ്രതി പിടിയില്‍

കോഴിക്കോട്: യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രധാന പ്രതി പിടിയില്‍. കോഴിക്കോട് പുതിയങ്ങാടി സ്വദേശി പള്ളിക്കണ്ടി വീട്ടില്‍ ഹര്‍ഷാദ് ആണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് നസീറിനെയാണ് മലാപ്പറമ്പ് വച്ച് ഹര്‍ഷാദും സംഘവും ആക്രമിച്ച് പണം കവര്‍ന്നത്. മലാപ്പറമ്പിലെ ഇഖ്‌റ ഹോസ്പിറ്റലിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വച്ചായിരുന്നു ആക്രമണം. നസീറിന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞു തകര്‍ത്ത സംഘം 2.5 ലക്ഷം രൂപ അടങ്ങിയ ബാഗ് ബലമായി തട്ടിയെടുത്ത് കൊണ്ടുപോയി എന്നായിരുന്നു കേസ്. ദുബൈയില്‍ ജോലി […]
Read more

സന്നദ്ധ സംഘടനയ്ക്ക് സഹായ ഹസ്തവുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

കോഴിക്കോട്: സാധാരണ ജനങ്ങൾക്ക് വിവിധ സേവനങ്ങൾ നൽകുന്ന നരിക്കുനിയിലെ അത്താണി സന്നദ്ധ സംഘടനയ്ക്ക് സഹായ ഹസ്തവുമായി പൂർവ്വ വിദ്യാർത്ഥി സംഘടന . നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 1978-ലെ ബാച്ചായ ഗ്രീൻ 78 അംഗങ്ങളാണ് രംഗത്തെത്തിയത് . അത്താണിയുടെ പുതിയ സ്ഥലമെടുപ്പിനായി വാഗ്ദാനം ചെയ്ത തുകയുടെ ആദ്യ ഗഡു സെക്രട്ടറി വി.പി. ഖാദർ മാസ്റ്റർക്ക് കൈമാറി. പാലിയേറ്റീവ് പ്രവർത്തനം മെച്ചപ്പെടുത്താൻ ആണ് പുതിയ ഭൂമി വാങ്ങുന്നത്. കഴിഞ്ഞ വർഷങ്ങളിൽ അത്താണി ബഹുജന പങ്കാളിത്തതോടെ സഘംടിപ്പിച്ച ബിരിയാണി […]
Read more

ക്വാറി ഉത്പന്നങ്ങൾ കല്ലുകടിയാവും

കോഴിക്കോട്: എം സാന്‍റ്, മെറ്റല്‍ തുടങ്ങി ക്വാറി ഉല്‍പന്നങ്ങളുടെ വില വർധിപ്പിച്ച് ക്വാറി ഉടമകള്‍.ഫൂട്ടിന് അഞ്ച് രൂപയാണ് വർധിപ്പിച്ചത്. പെട്ടെന്നുണ്ടായ വില വർധനവിൽ ബുദ്ധിമുട്ടിലായത് കരാറുകാരും ജനങ്ങളുമാണ്. അടിയന്തര ഇടപെടലുണ്ടായെങ്കില്ലെങ്കില്‍ നിർമാണ പ്രവർത്തനം നിർത്തിവെക്കേണ്ടിവരുമെന്നാണ് കരാറുകാര്‍ പറയുന്നത്. ക്വാറി ഉൽപന്നങ്ങള്‍ക്കുണ്ടായ വില വർധന നിർമാണ മേഖലയെ സാരമായി ബാധിക്കും. സർക്കാർ നിർമാണ പ്രവർത്തനങ്ങള്‍ സജീവമാകുന്ന സമയത്തെ വിലവർധന തിരിച്ചടിയായെന്ന് സർക്കാർ കരാറുകാർ പറയുന്നു.എം സാന്‍റ് ഒരു ഫൂട്ടിന് 47 രൂപയില്‍ നിന്ന് 52 രൂപയായാണ് വർധിച്ചത്. പി […]
Read more

വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

കോഴിക്കോട്: വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍. കോഴിക്കോട് ഉള്ള്യേരി സ്വദേശിനി ചേനിയകണ്ടി വീട്ടില്‍ ആദര്‍ശിനെ (ലംബു 23) ആണ് കസബ പൊലീസ് പിടികൂടിയത്. നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയാണ് ഇയാള്‍. https://whiteswantvnews.com/director-vm-vinu-will-be-fielded-as-congress-candidate-in-kozhikode-corporation/ പാളയം ബസ് സ്റ്റാന്റിലെ ശുചുമുറിക്ക് സമീപം നില്‍ക്കുകയായിരുന്ന ഇയാള്‍ പൊലീസിനെ കണ്ടപാടേ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ തടഞ്ഞ് പരിശോധിച്ചപ്പോള്‍ 54 ഗ്രാം കഞ്ചാവ് കണ്ടെത്തി. വില്‍പനക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. https://youtu.be/aHcb5w5ciio?si=4XHp6Q_xIETrUF3Y പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കല്‍, മയക്കുമരുന്ന്, അനധികൃതമായി വിദേശ മദ്യം […]
Read more
Advertisement
WhiteswanTV Footer