സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

നമ്മുടെ വിദ്യാലയം പത്രത്തിന്റെ വാർഷികപതിപ്പ് പ്രകാശനം ചെയ്തു

പാലക്കാട്: തിരുവഴിയാട് ഗവൺമെന്റ് ഹൈസ്കൂൾ പുറത്തിറക്കിയ ‘നമ്മുടെ വിദ്യാലയം’ പത്രത്തിന്റെ വാർഷികപതിപ്പ് കെജി എൽദോ ഔദ്യോഗികമായി പ്രകാശനം ചെയ്തു. വിദ്യാർത്ഥികളുടെ സാഹിത്യ, സാംസ്കാരിക, സാമൂഹിക കഴിവുകൾ വളർത്തുന്നതിനും അവരുടെ സൃഷ്ടിപരമായ കഴിവുകൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനും ഈ പത്രം മികച്ച വേദിയാണെന്ന് കെജി എൽദോ പറഞ്ഞു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ അധ്യക്ഷത വഹിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തിലൂടെയാണ് പത്രം തയ്യാറാക്കിയതെന്ന് അദ്ദേഹം അറിയിച്ചു. വിദ്യാർത്ഥികൾ എഴുതിയ ലേഖനങ്ങൾ, കവിതകൾ, കഥകൾ, ചിത്രങ്ങൾ, പഠന റിപ്പോർട്ടുകൾ […]
Read more

ഭാരത് മാലയിൽ ദേശീയപാതയാക്കൽ നടപടികൾ നിർത്തി

പാലക്കാട്: വടക്കഞ്ചേരി– ഗോവിന്ദാപുരം ഹൈവേയ്ക്ക് കേന്ദ്രത്തിന്റെ ബ്രേക്ക്; ഭാരത്‌മാലയിൽ ദേശീയപാതയാക്കൽ നടപടികൾ നിർത്തിപാലക്കാട്:കൊല്ലങ്കോട് ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കഞ്ചേരി-ഗോവിന്ദാപുരം സംസ്ഥാനാന്തര പാത ദേശീയപാതയാക്കി ഉയർത്താനുള്ള നടപടികൾ നിർത്തലാക്കി. ഗോവിന്ദാപുരത്തിനപ്പുറം തമിഴ്നാട്ടിൽ ഈ പാത ഇതിനകം രണ്ടു വരിയാക്കി വികസനം പൂർത്തിയാക്കിയിരിക്കെയാണു സംസ്ഥാനത്തെ റോഡ് വികസന പദ്ധതി നിർത്തിവച്ചത്. ഭാരത്‌മാല രണ്ടിന്റെ ഭാഗമായ പദ്ധതിയാണു നിർത്താൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. ദേശീയപാതയാക്കാനുള്ള പഠനങ്ങൾ നടത്തി സർവേ റിപ്പോർട്ട് നൽകി വിശദമായ പദ്ധതി രൂപരേഖ (ഡിപിആർ) […]
Read more

പുതുതായി സർവീസ് ആരംഭിക്കുന്ന നാഗർകോവിൽ മംഗളൂരു അമൃത് ഭാരത് എക്സ്പ്രസിൻ്റെ ശുചീകരണത്തിന് കൂടുതൽ സൗകര്യം ഷൊർണൂരിൽ

പാലക്കാട്: പുതുതായി സർവീസ് ആരംഭിക്കുന്ന നാഗർകോവിൽ മംഗളൂരു അമൃത് ഭാരത് എക്സ്പ്രസിൻ്റെ ശുചീകരണത്തിന് കൂടുതൽ സൗകര്യം ഷൊർണൂരിൽ. 320 കിലോ മീറ്റർ യാത്ര ചെയ്യുന്ന സാഹചര്യത്തിലാണ് ട്രെയിനിന് ഷൊർണൂരിൽ കൂടുതൽ സൗകര്യം റെയിൽവേ ഒരുക്കിയിട്ടുള്ളത്. 22 കോച്ചുകളുള്ള ട്രെയിനിൽ 11 ജനറലും, 8 സ്ലീപ്പറുമാണുള്ളത്. നാഗർകോവിലിൽനിന്ന് മംഗളൂരുവിലേക്കുള്ള ട്രെയിൻ (16329) ചൊവ്വാഴ്ചകളിൽ രാവിലെ 11.40ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവിലെത്തും. തിരിച്ച് (16330) മംഗളൂരു ജംഗ്ഷനിൽ നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05-ന് നാഗർകോവിലിലെത്തും. […]
Read more

ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത ഒറ്റപ്പാലം വരോട് സ്വദേശിയായ വിദ്യാർഥിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടിലെത്തിച്ചു

പാലക്കാട്: ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത ഒറ്റപ്പാലം വരോട് സ്വദേശിയായ വിദ്യാർഥിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടിലെത്തിച്ചു. അന്തിമോപചാരമർപ്പിക്കാൻ നിരവധി പേരാണ് വരോട്ടെ വീട്ടിലെത്തിയത്വി ഒഅവളെ ഒരു നോക്ക് കാണാൻ അവസാനമായി നാട്ടുകാരും ബന്ധുക്കളും ഒഴുകിയെത്തി. ചേതനയറ്റ മൃതദേഹത്തിന് അരികിലിരുന്ന് അമ്മയും അച്ഛനും സഹോദരനും ബന്ധുക്കളും പൊട്ടിക്കരഞ്ഞു. ഒറ്റപ്പാലം സ്വദേശിയായ വിദ്യാർത്ഥിനി പാലക്കാട് വ്യാസ വിദ്യാപീഠം വിദ്യാലയത്തിന്റെ ഹോസ്റ്റൽ മുറിയിലാണ് ആത്മഹത്യ ചെയ്തത് സംഭവത്തിലാണ് പിന്നാലെ പിതാവ് റാഗിംഗ് മൂലമുണ്ടായ മാനസിക സമ്മർദ്ദത്തിലാണ് മകൾ മരിച്ചതെന്ന് […]
Read more

ഒറ്റപ്പാലത്ത് വയോധികയുടെ സ്വർണമാല കവർന്നു

പാലക്കാട്: ഒറ്റപ്പാലം കയറംപാറയിൽ വീടിന്റെ വാതിൽ ചവിട്ടി പൊളിച്ചു അകത്തു കടന്ന മോഷ്ടാവ് വയോധികയുടെ സ്വർണ മാല കവർന്നു. കയറാംപാറ കുന്നത്ത് വീട്ടിൽ പാഞ്ചാലിയുടെ ഒരു പവന്റെ സ്വർണ മാലയാണ് കവർന്നത്. ഇന്ന് പുലർചെ മൂന്ന് മണിയോടെയായായിരുന്നു സംഭവം. വീടിന്റെ മുൻവശത്തെ വാതിലിന്റെ ഓടാമ്പൽ നീക്കി വാതിൽ ചവിട്ടി പൊളിക്കുകയായിരുന്നു. മുൻവശത്തെ മുറിയിലാണ് പാഞ്ചാലി കിടന്നിരുന്നത്. ബഹളം കേട്ട് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയിരുന്ന മകൾ ഓടി എത്തിയപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപെട്ടു. മാലയുടെ ചെറിയ ഒരു ഭാഗം […]
Read more

വീട് ജപ്തി ചെയ്ത് വീട്ടുകാരെ പുറത്താക്കി സ്വകാര്യ സ്ഥാപനം; പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്തു കയറ്റി ഡിവൈഎഫ്ഐ പ്രവർത്തകർ

പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂരില്‍ സ്വകാര്യ സ്ഥാപനം ജപ്തി ചെയ്ത വീടിന്റെ പൂട്ടുപൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. മുടപ്പല്ലൂര്‍ കള്ളിത്തോട് സ്വാമിനാഥന്റെ വീടാണ് സ്വകാര്യ സ്ഥാപനം ജപ്തി ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ജപ്തി നടപടി. തുടര്‍ന്ന് കുഞ്ഞുങ്ങളടക്കമുള്ള വീട്ടിലെ അംഗങ്ങള്‍ പുറത്തിരിക്കുകയായിരുന്നു. വായ്പാ കുടിശ്ശിക തിരിച്ചടക്കുന്നതിലെ വീഴ്ചയെ തുടര്‍ന്നാണ് വീട് ജപ്തി ചെയ്തത്. തുക തിരിച്ചടിക്കുന്നതിന് സാവകാശം തേടിയെങ്കിലും ലഭിച്ചിരുന്നില്ല. പിന്നാലെ ജപ്തി ചെയ്യുകയായിരുന്നു. വിവരം അറിഞ്ഞ് വൈകിട്ടോടെയെത്തി മുടപ്പല്ലൂരിലെയും വടക്കഞ്ചേരിയിലെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ […]
Read more

വെള്ളക്കരം കുടിശിക ഫെബ്രുവരി 15നകം തീർക്കണം; ഇല്ലെങ്കിൽ കണക്ഷൻ വിച്ഛേദനവും റവന്യു റിക്കവറിയും

പാലക്കാട്: ആലത്തൂർ കേരള ജല അതോറിറ്റി ആലത്തൂർ സെക്‌ഷനു കീഴിൽ വരുന്ന കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, തരൂർ പഞ്ചായത്തുകളിലെ എല്ലാ ഉപഭോക്താക്കളും വെള്ളക്കരം കുടിശിക ഫെബ്രുവരി 15നകം തീർക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. നിശ്ചിത സമയത്തിനകം കുടിശിക അടച്ചില്ലെങ്കിൽ ബന്ധപ്പെട്ട ജലകണക്ഷനുകൾ വിച്ഛേദിക്കുകയും, നിയമപരമായ റവന്യു റിക്കവറി നടപടികൾ ആരംഭിക്കുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നീണ്ടുനിൽക്കുന്ന കുടിശിക മൂലം ജലവിതരണ സംവിധാനത്തിന്റെ കാര്യക്ഷമതയെ ബാധിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാലാണ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതെന്ന് ജല അതോറിറ്റി അറിയിച്ചു. […]
Read more

കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത

പാലക്കാട്: തരൂർ നീയോജക മണ്ഡലത്തിലെ തരൂർ പഞ്ചായത്തിലെ നെല്ലിപ്പാടം മേഖലയിൽ പുതുതായി നിർമിച്ച കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാർട്ടിയുടെ സംഘടന ശക്തിപ്പെടുത്തുന്നതിനും പ്രവർത്തകരെ ഏകോപിപ്പിക്കുന്നതിനുമായി ആരംഭിച്ച പുതിയ ഓഫീസിന്റെ ഉദ്ഘാടനം കോൺഗ്രസ് നേതാവ് പാളയം പ്രദീപ് നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച പാളയം പ്രദീപ്, ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും അവർക്കായി ശബ്ദമുയർത്തുന്നതിലും കോൺഗ്രസ് എന്നും മുൻപന്തിയിലുണ്ടാകുമെന്ന് പറഞ്ഞു. പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.ചടങ്ങിൽ കോൺഗ്രസ് […]
Read more

കാണാതായ ഗൃഹനാഥനെത്തേടി കുടുംബം വടക്കഞ്ചേരിയിൽ

പാലക്കാട്: വടക്കഞ്ചേരിയിൽ അഞ്ചു മാസം മുൻപ് കാണാതായ തമിഴ്നാട് സ്വദേശിയായ ഗൃഹനാഥനെ അന്വേഷിച്ച് ഭാര്യയും മകനും വടക്കഞ്ചേരിയിലെത്തി. പൊള്ളാച്ചി സോമന്തറൈ സിത്തൂർ ഗ്രാമത്തിലെ വീട്ടിൽനിന്നു കാണാതായ സെന്തിൽ കുമാറിനെ (40) തേടിയാണ് ഭാര്യ ബേബിയും മകൻ ദാമോദരനും എത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 28നാണ് സെന്തിൽ കുമാറിനെ കാണാതായത്. കെട്ടുപണിക്കും തേപ്പ് പണിക്കുമായി കോയമ്പത്തൂരേക്കു പോകുന്നുവെന്ന് പറഞ്ഞാണ് ഇദ്ദേഹം വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ രാത്രിയായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കുടുംബം പൊള്ളാച്ചി പൊലീസിൽ പരാതി നൽകി […]
Read more

ഷൊർണൂർ നഗരത്തിലെ ഓട്ടോറിക്ഷകളെ മോട്ടോർ വാഹന വകുപ്പ് പരിശോധിക്കും

പാലക്കാട്: പെർമിറ്റുമായി ബന്ധപ്പെട്ട് ഷൊർണൂർ നഗരത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളെ പരിശോധിക്കാൻ മോട്ടർ വാഹന വകുപ്പ്. ഈ മാസം 31 നകം മുഴുവൻ ഓട്ടോറിക്ഷകളും പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് തീരുമാനം. ഷൊർണൂർ ടൗൺ, കനറാ ബാങ്ക് തുടങ്ങിയ ഓട്ടോ സ്റ്റാൻഡുകളിൽ 86 ഓട്ടോകൾക്ക് പെർമിറ്റ് കഴിഞ്ഞ മാസങ്ങളിൽ നൽകി കഴിഞ്ഞു. ഇനി 25 പേർക്കാണ് പെർമിറ്റ് നൽകാനുള്ളത്. അപേക്ഷിച്ചതിൽഅർഹതപ്പെട്ടവർക്ക് നിയമപ്രകാരം പെർമിറ്റ് നൽകണം എന്നാണ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. ഇതര സ്റ്റാൻഡുകളിലെ ഓട്ടോറിക്ഷകൾ അനധികൃതമായി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.